Sunday, December 17, 2023

ലൈല മുറാദ് ജ ഈജിപ്റ്റിലെ ജൂത നടി

 ലൈല മുറാദ് ഈജിപിറ്റിലെ ജൂത നടി 1922ൽ ​ഈ​ജി​പ്തി​ൽ എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം ജൂ​ത​ന്മാ​രു​ണ്ടാ​യി​രു​ന്നു. തു​ർ​ക്കി, മൊ​റോ​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ന്ന​പോ​ലെ, സ്​​പെ​യി​നി​ലെ മു​സ്‍ലിം ഭ​ര​ണ​പ​ത​നാ​ന​ന്ത​രം ഫെ​ർ​ഡി​നാ​ന്റ് രാ​ജ​കു​മാ​ര​ൻ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട യ​ഹൂ​ദ​രാ​ണ് ആ​ദ്യ​മാ​യി ഈ​ജി​പ്തി​ൽ കു​ടി​യേ​റി​യ​വ​ർ. അ​ക്കാ​ല​ത്ത് ക്രൈ​സ്ത​വ പീ​ഡ​ന​ത്തി​നി​ര​യാ​യ ജൂ​ത​ന്മാ​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ​ത് മു​സ്‍ലിം രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നു. അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തി​യ സ്പാ​നി​ഷ് ജൂ​ത​ന്മാ​രെ സൗ​ഹാ​ർ​ദ​ഹ​സ്തം നീ​ട്ടി സ്വീ​ക​രി​ച്ച മൊ​റോ​ക്കോ​യു​ടെ ക​ഥ ‘വേ​ലി ചാ​ടു​ന്ന പെ​ൺ​കി​നാ​ക്ക​ളി​ൽ’ ഫെ​മി​നി​സ്റ്റ് എ​ഴു​ത്തു​കാ​രി ഫാ​ത്തി​മ മ​ർ​നീ​സി പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.തു​ർ​ക്കി​യി​ൽ ത​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ട ദി​ന​ത്തി​ന്റെ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും പി​ൽ​ക്കാ​ല​ത്ത് ഇ​സ്ര​യേ​ലി​ല​ട​ക്ക​മു​ള്ള ജൂ​ത​ന്മാ​ർ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു അ​നു​സ്മ​ര​ണ​ത്തി​ന്റെ റി​പ്പോ​ർ​ട്ട് മും​ബൈ​യി​ലെ ഇ​സ്രാ​യേ​ലി കോ​ൺ​സു​ലേ​റ്റ് (ഇ​ന്ത്യ ഇ​സ്രാ​യേ​ലി​നെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പും കോ​ൺ​സു​ലേ​റ്റ് ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു) എ​ഴു​പ​തു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ന്യൂ​സ് ഫ്രം ​ഇ​സ്രാ​യേ​ലി​ൽ വാ​യി​ച്ച​തോ​ർ​ക്കു​ന്നു. ഇ​സ്രാ​യേ​ൽ സ്ഥാ​പി​ത​മാ​കു​ന്ന​തി​ന് മു​മ്പ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം യ​ഹൂ​ദ​ന്മാ​ർ സ​മാ​ധാ​ന​പൂ​ർ​വം ജീ​വി​ച്ചു​പോ​ന്നി​രു​ന്നു. സി​ന​ഗോ​ഗും പ്ര​ത്യേ​ക ശ്മ​ശാ​ന​വു​മൊ​ക്കെ അ​വ​ർ​ക്ക് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. മ​നാ​മ​യു​ടെ മ​ധ്യേ സ​അ്സ​അ റോ​ഡി​ൽ ശ്മ​ശാ​ന​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​പ്പോ​ഴും കാ​ണാം. യ​ഹൂ​ദ ക​മ്യൂ​ണി​റ്റി നേ​താ​വ് ഇ​ബ്രാ​ഹിം നൂ​നു ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി​രു​ന്നു. യു.​എ​സ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഹു​ദാ എ​സ്രാ ഇ​ബ്രാ​ഹീ​മും ഒ​രു ജൂ​ത വ​നി​ത​യാ​യി​രു​ന്നു. ഇ​സ്‍ലാം ആ​ശ്ലേ​ഷി​ച്ച മ​സ്ഊ​ദ ഷാ​വോ​ലി​ന്റെ ക​ഥ ബ​ഹ്റൈ​നി​ൽ പ്ര​സി​ദ്ധ​മാ​ണ്. അ​വ​രെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടു​കൂ​ടി ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ്ബ്നു ഈ​സ സ്വ​ന്തം കു​ടും​ബ​ത്തി​ലേ​ക്ക് ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.പ​ല​രും ഇ​സ്രാ​യേ​ലി​ലേ​ക്ക് കു​ടി​യേ​റി​യെ​ങ്കി​ലും ഇ​പ്പോ​ഴും മു​പ്പ​തോ​ളം യ​ഹൂ​ദ​ർ ബ​ഹ്റൈ​നി​ൽ ത​ന്നെ തു​ട​രു​ന്നു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് ഈ​ജി​പ്തി​ലെ​യും അ​വ​സ്ഥ. 1922ൽ ​എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം ഉ​ണ്ടാ​യി​രു​ന്ന ജൂ​ത​ജ​ന​സം​ഖ്യ 2004ലോ​ടെ നൂ​റി​ൽ താ​ഴെ​യാ​യി ചു​രു​ങ്ങി. ഇ​സ്രാ​യേ​ലി​ൽ മ​ന്നാ​യും സ​ൽ​വാ​യും തേ​ടി​പ്പോ​യ​വ​രാ​യി​രു​ന്നു അ​വ​രി​ൽ ഏ​റെ​പേ​രും. എ​ന്നാ​ൽ, ഇ​സ്രാ​യേ​ലി​ന്റെ വ​ലി​യ പ്ര​ലോ​ഭ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും സ്വ​ന്തം ദേ​ശീ​യ​ത​യോ​ട് പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തി​യ​വ​രും അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ജൂ​ത കു​ടി​യേ​റ്റം ത്വ​രി​ത​മാ​ക്കി​യ ഒ​രു ഘ​ട​ക​മാ​യി​രു​ന്നു 1954ലെ ‘​സൂ​സ​ന്നാ’ ഓ​പ​റേ​ഷ​ൻ. സൂ​യ​സ് ക​നാ​ലി​ൽ​നി​ന്ന് ബ്രി​ട്ടീ​ഷ് സേ​ന പി​ൻ​വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച സ​മ​യ​മാ​യി​രു​ന്നു അ​ത്. ആ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​പ്പി​ക്കാ​നാ​യി ഈ​ജി​പ്തി​ലെ ബ്രി​ട്ടീ​ഷ്-​അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ച് അ​ന്ന​ത്തെ ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധ മ​ന്ത്രി ന​ഹാ​സ് ലാ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ട്ട സ്ഫോ​ട​ന പ​ര​മ്പ​ര​യാ​ണ് ‘സൂ​സ​ന്നാ ഓ​പ​റേ​ഷ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ലാ​വ​ൻ അ​പ​വാ​ദം എ​ന്ന​പേ​രി​ലും ഇ​ത​റി​യ​പ്പെ​ടു​ന്നു. ചി​ല ഈ​ജി​പ്ഷ്യ​ൻ ജൂ​ത​ന്മാ​രെ​യാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ അ​തി​ന് ഉ​പ​ക​ര​ണ​മാ​ക്കി​യ​ത്. സ്ഫോ​ട​നം ന​ട​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ത് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടു. ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​ണ്ണി​ൽ സം​ശ​യി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇ​സ്രാ​യേ​ലി​ലേ​ക്ക് കു​ടി​യേ​റാ​ൻ യ​ഹൂ​ദ സ​മൂ​ഹ​ത്തി​ന് പ്രേ​ര​ണ​യാ​യി. അ​തോ​ടൊ​പ്പം ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​ങ്ങ​ളെ വ​ല വീ​ശി​പ്പി​ടി​ക്കാ​ൻ ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം വ​ലി​യ പ്ര​ലോ​ഭ​ന​ങ്ങ​ളും വെ​ച്ചു​നീ​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ഓ​ഫ​ർ ല​ഭി​ച്ച താ​ര​മാ​യി​രു​ന്നു ഈ​ജി​പ്തി​ലെ ആ​ദ്യ​കാ​ല സി​നി​മാ ന​ടി​യാ​യ ലൈ​ലാ മു​റാ​ദ്.ലി​ല്ലി​യാ​ൻ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ യ​ഥാ​ർ​ഥ പേ​ര്. സി​നി​മ​യി​ൽ വ​ന്ന​തോ​ടെ ലൈ​ലാ മു​റാ​ദ് എ​ന്ന് പേ​രു മാ​റ്റു​ക​യാ​യി​രു​ന്നു. 1918 ഫെ​ബ്രു​വ​രി 18ന് ​സ​ക്കി മു​റാ​ദ് മോ​ർ​ദി ഖാ​യ്-​ജ​മീ​ല സാ​ലോ​മോ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി കൈ​റോ​വി​ലെ ‘അ​ള്ളാ​ഹി​ർ’ കോ​ള​നി​യി​ലാ​ണ് ലൈ​ല​യു​ടെ ജ​ന​നം. കൈ​റോ​വി​ലെ നോ​ത്ര ദാം ​ഡെ​സ്​​പോ​ർ​ട്ട് സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ഗാ​യി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ ലൈ​ല സം​ഗീ​ത​പ​ഠ​നം ന​ട​ത്തി​യ​ത് സം​ഗീ​ത​ജ്ഞ​ൻ ത​ന്നെ​യാ​യ പി​താ​വി​ൽ​നി​ന്നും ദാ​വൂ​ദ് ഹ​സ​നി​യി​ൽ​നി​ന്നു​മാ​ണ്. പ​തി​നാ​ലാം വ​യ​സ്സി​ൽ ത​ന്നെ അ​വ​ർ പാ​ട്ടി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. സ്വ​കാ​ര്യ സ​ദ​സ്സു​ക​ളി​ലും പൊ​തു​വേ​ദി​ക​ളി​ലും പാ​ടി​ത്തു​ട​ങ്ങി​യ അ​വ​ർ ഈ​ജി​പ്ഷ്യ​ൻ റേ​ഡി​യോ നി​ല​യം (ദാ​റു​ൽ ഇ​ദാ​അ അ​ൽ​മി​സ്രി​യ്യ) സ്ഥാ​പി​ത​മാ​യ​തോ​ടെ 1934ൽ ​ആ​ഴ്ച​യി​ൽ ഒ​രു ത​വ​ണ എ​ന്ന വ്യ​വ​സ്ഥ​യി​ൽ റേ​ഡി​യോ​ക്ക് വേ​ണ്ടി പാ​ടാ​ൻ ക​രാ​ർ ചെ​യ്തു. ആ ​വ​ർ​ഷം ജൂ​ലൈ ആ​റി​ന് ‘യാ ​ഗ​സാ​ല​ൻ സാ​ൻ ഐ​നു​ഹു​ൽ കു​ഹ്ൽ’ (സു​റു​മ​യെ​ഴു​തി​യ മാ​ൻ ക​ണ്ണാ​ളേ) എ​ന്ന പാ​ട്ടോ​ടെ അ​തി​ന് ആ​രം​ഭം കു​റി​ച്ചു. പി​ന്നീ​ട് സി​നി​മാ രം​ഗ​​ത്തേ​ക്ക് മാ​റി​യ​തോ​ടെ ആ ​ക​രാ​ർ അ​വ​സാ​നി​ച്ചു. 1947ലാ​ണ് പി​ന്നീ​ട​വ​ർ ‘അ​ന​ഖ​ൽ​ബീ ദ​ലീ​ലി’ (എ​ൻ​മ​നം എ​ൻ​വ​ഴി കാ​ട്ടി) എ​ന്ന ഗാ​ന​ത്തോ​ടെ വീ​ണ്ടും പാ​ട്ട​ര​ങ്ങി​ൽ വ​രു​ന്ന​ത്. അ​വ​രു​ടെ റെ​ക്കോ​ഡ് ചെ​യ്യ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ 1200ഓ​ളം വ​രും. മു​ഹ​മ്മ​ദ് ഫൗ​സി, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ്, മു​നീ​ർ മു​റാ​ദ്, രി​യാ​ദ് സ​ൻ​ബാ​ത്തി, സ​ക്ക​രി​യ്യ അ​ഹ്മ​ദ്, ഖ​സ​ബ്ജി എ​ന്നീ പ്ര​ഗ​ല്ഭ സം​ഗീ​ത​ജ്ഞ​ന്മാ​രാ​ണ് ആ ​ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത്.
വെ​ള്ളി​ത്തി​ര​യി​ൽ
1935ൽ ‘​ദ​ഹാ​യാ’ (ഇ​ര​ക​ൾ) എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യ​മാ​യി അ​വ​ർ മു​ഖം കാ​ണി​ക്കു​ന്ന​ത്. അ​ത് പ​ക്ഷേ, ഒ​രു ഗാ​ന​രം​ഗ​ത്ത് മാ​ത്ര​മാ​യി​രു​ന്നു. 1937ൽ ​സം​വി​ധാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബി​ന്റെ യ​ഹ്‍യാ​ൽ ഹു​ബ്ബ് (പ്രേ​മ വി​ജ​യം) എ​ന്ന പ​ട​ത്തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ലൈ​ല​യു​ടെ താ​ര​ശോ​ഭ തി​ള​ങ്ങി​ത്തു​ട​ങ്ങി​യ​ത്. 1955ൽ ​ഹു​സൈ​ൻ സി​ദ്ഖി​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ച ‘അ​ൽ ഹ​ബീ​ബു​ൽ മ​ജ്ഹൂ​ൽ (അ​ജ്ഞാ​ത കാ​മു​ക​ൻ) ആ​ണ് അ​വ​രു​ടെ അ​വ​സാ​ന പ​ടം. അ​തി​നു​ശേ​ഷം റേ​ഡി​യോ​വി​ൽ കു​റ​ച്ചു​കാ​ലം ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തൊ​ഴി​ച്ച് നി​റു​ത്തി യാ​ൽ വെ​ള്ളി​ത്തി​ര​യോ​ട് പൂ​ർ​ണ​മാ​യും വി​ട​വാ​ങ്ങു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ക്കാ​ല​യ​ള​വി​ൽ 27 പ​ട​ങ്ങ​ളി​ലാ​ണ് അ​വ​ർ അ​ഭി​ന​യി​ച്ച​ത്. മു​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ്, ഇ​ബ്രാ​ഹിം ഹ​മൂ​ദ, അ​ഹ്മ​ദ് സാ​ലിം, മു​ഹ​മ്മ​ദ് ഫൗ​സി തു​ട​ങ്ങി​യ പ്ര​ശ​സ്ത നാ​യ​ക ന​ട​ന്മാ​രോ​ടൊ​പ്പ​മെ​ല്ലാം അ​വ​ർ അ​ഭി​ന​യി​ക്ക​യു​ണ്ടാ​യെ​ങ്കി​ലും അ​ൻ​വ​ർ വ​ജ്ദി, യൂ​സു​ഫ് വ​ഹ​ബി, ഹു​സൈ​ൻ സി​ദ്ഖി എ​ന്നി​വ​രു​ടെ നാ​യി​ക​യാ​യാ​ണ് അ​വ​ർ ഏ​റ്റ​വു​മ​ധി​കം അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. 1998ൽ ​കൈ​റോ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വ് ന​ൽ​കു​ക​യു​ണ്ടാ​യി. ന​ടി ലൈ​ലാ അ​ല​വി​യാ​ണ് അ​ത് ഏ​റ്റു​വാ​ങ്ങി​യ​ത്. 2018ൽ ​ഊ​ജി​പ്ത് അ​വ​രു​ടെ ശ​താ​ബ്ദി ആ​ഘോ​ഷി​ച്ച​ത് അ​നു​സ്മ​ര​ണീ​യ​മാ​ണ്.ഇ​സ്രാ​യേ​ലി​ലേ​ക്ക് ക്ഷ​ണം
ലൈ​ലാ മു​റാ​ദി​ന്റെ താ​ര​ശോ​ഭ ഇ​സ്രാ​യേ​ലി​ന്റെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ഇ​സ്രാ​യേ​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​ൻ അ​വ​ർ​ക്ക് അ​വി​ടെ​നി​ന്ന് ക്ഷ​ണം വ​രാ​ൻ തു​ട​ങ്ങി. വോ​യ്സ് ഓ​ഫ് ഇ​സ്രാ​യേ​ലി​ന്റെ മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ, തൈ​സീ​ർ എ​ല്ലീ​സും ഇ​സ്രാ​യേ​ലി പ്ര​ക്ഷേ​പ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ​ജി​പ്ഷ്യ​ൻ യ​ഹൂ​ദ വം​ശ​ജ ലി​താ അ​ഫീ​ഹാ​നും ഇ​സ്രാ​യേ​ലി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​വ​ർ​ക്ക് പ​ല മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളും വെ​ച്ചു​നീ​ട്ടി. പി​ൽ​ക്കാ​ല​ത്ത് ഇ​സ്രാ​യേ​ലി വി​ദേ​ശ​കാ​ര്യ വ​കു​പ്പ് വ​ഴി​യും അ​വ​ർ​ക്ക് ഓ​ഫ​റു​ക​ൾ ല​ഭി​ച്ചു. കൈ​റോ​വി​ലെ ഇ​സ്രാ​യേ​ൽ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ലെ മീ​ഡി​യാ അ​റ്റാ​ഷെ കൂ​ടി​ക്കാ​ഴ്ച​ക്ക് അ​വ​സ​രം ചോ​ദി​ക്ക​യു​ണ്ടാ​യെ​ങ്കി​ലും അ​വ​ര​ത് നി​ര​സി​ക്ക​യാ​ണു​ണ്ടാ​യ​ത്. ഇ​സ്രാ​യേ​ലി പ്ര​സി​ഡ​ന്റ് ഷി​മോ​ൺ പെ​ര​സി​ൽ നി​ന്നാ​യി​രു​ന്നു അ​വ​സാ​ന​ത്തെ ഓ​ഫ​ർ. ഇ​സ്രാ​യേ​ലി​ന്റെ അം​ബാ​സ​ഡ​ർ അ​റ്റ് ലാ​ർ​ജ് ആ​യി നി​യ​മി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ഗ്ദാ​നം. താ​ൻ ഈ​ജി​പ്തു​കാ​രി​യും മു​സ്‍ലി​മു​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ർ പെ​ര​സി​ന്റെ ഓ​ഫ​ർ നി​രാ​ക​രി​ച്ച​ത്.
മ​തം​മാ​റ്റം
ഇ​തി​ന​കം ലൈ​ലാ മു​റാ​ദ് ഇ​സ്‍ലാം​മ​തം ആ​ശ്ലേ​ഷി​ച്ചി​രു​ന്നു. ശാ​ദി​യ അ​ൽ വാ​ദി’ എ​ന്ന പ​ട​ത്തി​ൽ ഉ​റ​ച്ച ഫ​ല​സ്തീ​നി അ​നു​കൂ​ലി​യാ​യാ​ണ് അ​വ​രു​ടെ അ​ഭി​ന​യം എ​ന്ന​തും സ്മ​ര​ണീ​യ​മാ​ണ്. അ​തി​ൽ റെ​ഡ്ക്ര​സ​ന്റ് വ​ള​ണ്ടി​യ​റാ​യി ഫ​ല​സ്തീ​നി ഭ​ട​ന്മാ​രെ പ​രി​ച​രി​ക്കു​ന്ന​താ​ണ് അ​വ​രു​ടെ റോ​ൾ. 1954ൽ ​അ​വ​ർ നി​ർ​മി​ച്ച ‘അ​ൽ ഹ​യാ​ത്ത് അ​ൽ ഹു​ബ്ബ്’ (ജീ​വി​തം പ്ര​ണ​യം ത​ന്നെ) എ​ന്ന ചിത്രം ഫ​ല​സ്തീ​ൻ ഭ​ട​ന്മാ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​ണ്. അ​തി​ൽ ‘യാ ​റാ​യി​ഹ് അ​ലാ സ​ഹ്റാ സീ​നാ/​സ​ല്ലിം ലീ ​അ​ലാ ജ​യ്ശി​ന​ല്ലീ ഹാ​മീ​നാ’ (സി​നാ മ​രു​ഭൂ​മി​യി​ലേ​ക്ക് പോ​കു​ന്ന ധീ​ര ഭ​ടാ, ഞ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന സേ​ന​ക്ക് എ​ന്റെ അ​ഭി​വാ​ദ്യ​മ​റി​യി​ക്കൂ) എ​ന്ന പാ​ട്ട് പ്ര​സി​ദ്ധ​മാ​ണ്. യാ​റാ​യ്ഹീ​ൻ ലി​ന്ന ബി​യ്യി​ൽ ഗാ​ലി/​ഹ​നീ അ​ൻ​ല​കും വ ​ഉ​ഖ്ബാ​ലി (മു​ത്തു​ന​ബി​യെ കാ​ണാ​ൻ പോ​ണോ​രേ/ നി​ങ്ങ​ൾ​ക്ക് ശാ​ന്തി/ എ​നി​ക്കും പു​ണ്യം) എ​ന്ന അ​വ​രു​ടെ സി​നി​മാ​ഗാ​നം മ​ക്കാ തീ​ർ​ഥാ​ട​ക​രെ യാ​ത്ര അ​യ​ക്കു​ന്ന വേ​ള​യി​ൽ ഇ​ന്നും ആ​ളു​ക​ളു​ടെ ചു​ണ്ടി​ൽ ത​ത്തി​ക്ക​ളി​ക്കു​ന്ന പാ​ട്ടാ​ണ്.

ലൈ​ല​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ അ​ശ്റ​ഫ് ഗ​രീ​ബ് എ​ഴു​തി​യ ജീ​വ​ച​രി​ത്ര​ത്തി​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഒ​രു പു​ല​ർ​ക്കാ​ല ബാ​ങ്കു​വി​ളി കേ​ട്ടു ഉ​ണ​ർ​ന്ന അ​വ​ർ ഭ​ർ​ത്താ​വ് അ​ൻ​വ​ർ വി​ജ്ദി​യെ (സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​ൻ​വ​ർ പി​ന്നീ​ട് അ​വ​രു​മാ​യി വേ​ർ​പി​രി​യു​ക​യു​ണ്ടാ​യി) വി​ളി​ച്ചു​ണ​ർ​ത്തു​ന്നി​ട​ത്താ​ണ് അ​തി​ന്റെ തു​ട​ക്കം. അ​മ്പ​ര​പ്പോ​ടെ ഉ​റ​ക്ക​മു​ണ​ർ​ന്ന അ​ൻ​വ​റി​നോ​ട് എ​ന്തു​കൊ​ണ്ട് ഇ​തേ​വ​രെ ത​ന്നോ​ട് മു​സ്‍ലി​മാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ചോ​ദ്യം. മ​തം വ്യ​ക്തി​പ​ര​മാ​യ കാ​ര്യം മാ​ത്ര​മാ​യേ താ​ൻ ക​ണ്ടി​ട്ടു​ള്ളൂ എ​ന്നും വി​വാ​ഹ​ത്തി​ൽ അ​തൊ​രു പ​രി​ഗ​ണ​ന​യാ​യി​രു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​പ്പോ​ൾ അ​ൻ​വ​റി​ന്റെ മ​റു​പ​ടി. പ​ക്ഷേ, അ​പ്പോ​ൾ​ത​ന്നെ അ​വ​ർ അം​ഗ​ശു​ദ്ധി വ​രു​ത്തി ഭ​ർ​ത്താ​വി​നൊ​പ്പം പ്ര​ഭാ​ത പ്രാ​ർ​ഥ​ന ന​ട​ത്തി. നേ​രം പു​ല​ർ​ന്ന​പ്പോ​ൾ ഇ​രു​വ​രും അ​സ്ഹ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ണ്ഡി​ത​നാ​യ ശൈ​ഖ് മ​ഹ്മൂ​ദ് അ​ബു​ൽ ഉ​യൂ​നി​ന്റെ സ​ന്നി​ധി​യി​ൽ ചെ​ന്ന് ഇ​സ്‍ലാം ആ​ശ്ലേ​ഷ​ത്തി​ന്റെ ഔ​പ​ചാ​രി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.
പു​ല​ർ​ക്കാ​ല ബാ​​ങ്കൊ​ലി കേ​ൾ​ക്കു​മ്പോ​ഴൊ​ക്കെ താ​ൻ ഈ ​ആ​ഗ്ര​ഹം മ​ന​സ്സി​ൽ താ​ലോ​ലി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​ത്താ​വി​നോ​ട് അ​വ​ർ വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. പു​ല​ർ​വേ​ള​ക​ളി​ൽ കൈ​റോ​വി​ലെ മ​സ്ജി​ദു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന സം​ഗീ​ത സാ​ന്ദ്ര​മാ​യ ബാ​​ങ്കൊ​ലി​യു​ടെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളെ കു​റി​ച്ച് എ​സ്.​കെ. പൊ​റ്റ​ക്കാ​ട് അ​ളാ​കാ​പു​രി ഹോ​ട്ട​ലി​ൽ 'ദേ​ശ​ത്തി​ന്റെ ക​ഥ'​യു​ടെ പ്ര​കാ​ശ​ന​വേ​ള​യി​ൽ അ​നു​സ്മ​രി​ച്ച​ത് ഓ​ർ​ക്കു​ന്നു. അ​ത് ന​മ്മു​ടെ നാ​ട്ടി​ലെ വി​ലാ​പ ബാ​ങ്ക് പോ​ലെ​യ​ല്ല. വെ​ളി​ച്ചം പ​ര​ന്ന് തു​ട​ങ്ങു​മ്പോ​ൾ സു​ബ്ബ​ല​ക്ഷ്മി​യു​ടെ ന​വ​സു​പ്ര​ഭാ​തം കേ​ൾ​ക്കു​മ്പോ​ഴും ക​ർ​ണ​പീ​യൂ​ഷ​ത്തി​ന്റെ ആ ​മ​ധു​രാ​നു​ഭൂ​തി ഹൃ​ദ​യാ​ന്ത​രാ​ള​ത്തി​ൽ അ​ല​ക​ളു​ണ്ടാ​ക്കും.
ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ലൈ​ലാ മു​റാ​ദ് ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നും യ​ഹൂ​ദ മ​ത​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യ അ​വ​ർ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന് അ​മ്പ​തി​നാ​യി​രം ഈ​ജി​പ്ഷ്യ​ൻ പൗ​ണ്ട് സം​ഭാ​വ​ന ചെ​യ്തെ​ന്നും അ​വ​ർ​ക്കെ​തി​രെ  അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. അ​ന്ന​വ​ർ പാ​രീ​സി​ലാ​യി​രു​ന്നു. അ​വ​രു​ടെ പാ​സ്​​പോ​ർ​ട്ട് രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി പാ​രീ​സി​ലെ ഈ​ജി​പ്ഷ്യ​ൻ എം​ബ​സി ത​ന്നെ ഈ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. ലൈ​ലാ മു​റാ​ദ് ത​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ആ ​ദു​ഷ്പ്ര​വാ​ദ​ങ്ങ​ൾ​ക്ക് തി​ര​ശ്ശീ​ല വീ​ണു. അ​ൽ ‘ക​വാ​കി​ബ്’ (താ​ര​ങ്ങ​ൾ) മാ​ഗ​സി​നി​ൽ അ​വ​ർ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലും ഈ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യു​ണ്ടാ​യി.

പി​ന്നീ​ട് 1995ൽ ​നി​ര്യാ​ത​യാ​യ ശേ​ഷം ഇ​സ്രാ​യേ​ലി​ലെ ഇ​റാ​ഖി വം​ശ​ജ​നാ​യ ഒ​രു യ​ഹൂ​ദ​ൻ നി​ർ​മി​ച്ച അ​വ​രു​ടെ ഒ​രു ബ​യോ​പി​ക്കി​ൽ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വി​ധേ​യ​യാ​യി​ട്ടാ​ണ് അ​വ​ർ മ​തം മാ​റി​യ​തെ​ന്ന് ആ​രോ​പി​ക്ക​യു​ണ്ടാ​യി. ത​ന്റെ പ്ര​തി​ച്ഛാ​യ​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ കു​ത്സി​ത ശ്ര​മ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ഒ​സ്യ​ത്ത് രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു മ​ക​ൻ ഫ​ത്വീ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ത​ന്നെ​യാ​ണ് അ​തി​ന് മ​റു​പ​ടി പ​റ​യാ​ൻ അ​ന്ന് രം​ഗ​ത്തു​വ​ന്ന​ത്.(കടപ്പാട്,വി.എ.കബീർ,മാധ്യമം)

Sunday, March 19, 2023

ഓസ്ട്രേലിയയിലെ ഒട്ടകങ്ങളുടെ ചരിത്രം

ഒട്ടകങ്ങളെന്നു കേൾക്കുമ്പോൾ തന്നെ ഗൾഫ്മേഖലയോ രാജസ്ഥാനിലെ ഥാർ മരുഭൂമിയോ ഒക്കെയാണ് നമ്മുടെ മനസ്സിൽ വരുന്നത്. പല രാജ്യങ്ങളിലും ഒട്ടകങ്ങൾ ധാരാളമുണ്ട്. എന്നാ‍ൽ ഏറ്റവും കൂടുതൽ അലഞ്ഞുതിരിയുന്ന ഒട്ടകങ്ങൾ ഉള്ള രാജ്യം ഏതെന്നറിയാമോ? തികച്ചും അവിചാരിതമായ ഒരു രാജ്യമാണത്...ഓസ്ട്രേലിയ.ലോക വന്യജീവിദിനത്തിൽ ലോകമെമ്പാടും പടരുന്ന അധിനിവേശ ജന്തുജാലങ്ങളും ഒരു വലിയ ചോദ്യമാണുയർത്തുന്നത്. ഒരു ദേശത്തിന്റെ അല്ലെങ്കിൽ മേഖലയുടെ സ്വാഭാവിക ജൈവഘടനയെ ബാധിക്കുന്നതാണ് അധിനിവേശ ജീവജാലങ്ങൾ. അധിനിവേശ മൃഗങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ ഓസ്ട്രേലിയയിൽ കാണാൻ സാധിക്കും.1606ൽ ആണ് ഓസ്ട്രേലിയയിൽ ആദ്യമായി യൂറോപ്യൻമാർ എത്തിയത്. ഡച്ച് പര്യവേക്ഷകനായ വില്യം ജാൻസൂണാണ് ആദ്യമെത്തിയത്. അക്കാലത്ത് ഒറ്റ ഒട്ടകം പോലും ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നില്ല. രണ്ട് നൂറ്റാണ്ടുകളിൽകൂടി ഈ സ്ഥിതി തുടർന്നു. പത്തൊ‍ൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബ്രിട്ടൻ ഓസ്ട്രേലിയയിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. ബൃഹത്തായ ഓസ്ട്രേലിയയെന്ന വൻകര സമഗ്രമായി പര്യവേക്ഷണം ചെയ്യാൻ ബ്രിട്ടൻ ആഗ്രഹിച്ചു. എന്നാൽ അവരുടെ കുതിരകൾക്ക് അതിനുള്ള ശേഷിയുണ്ടായിരുന്നില്ല. തീരദേശ ഓസ്ട്രേലിയ വിട്ടാൽ ചൂടും മരുഭൂമികളും നിറ​ഞ്ഞ കടുത്തമേഖലകൾ ഓസ്ട്രേലിയയിലെമ്പാടും ഉണ്ടായിരുന്നു.1836ൽ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിലുള്ള കൊളോണിയൽ സർക്കാർ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒട്ടകങ്ങളെ ഓസ്ട്രേലിയയിൽ എത്തിക്കാനൊരു പദ്ധതി രൂപീകരിച്ചു. 1840ൽ ആദ്യമായി ഒരു ഒട്ടകം ഓസ്ട്രേലിയയിൽ നടന്നു. ഹാരി എന്നു പേരിട്ടിരുന്ന ഒട്ടകം ഇന്ത്യയിൽ നിന്നല്ല മറിച്ച് ഇന്നത്തെ സ്പെയിന്റെ അധീനതയിലുള്ള മെഡിറ്ററേനിയൻ ദ്വീപായ കാനറി ഐലൻഡുകളിൽ നിന്നാണ് എത്തിയത്. ആറ് ഒട്ടകങ്ങളെ അവിടെ നിന്ന് കപ്പൽ വഴി അയച്ചിരുന്നു. എന്നാൽ ഹാരി മാത്രമാണ് സമുദ്രയാത്ര തരണം ചെയ്തത്.ജെ.എ.ഹോറോക്സ് എന്ന പര്യവേക്ഷകനായിരുന്നു ഹാരിയുടെ പുറത്ത് യാത്ര ചെയ്തിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഹാരി കാട്ടിയ അബദ്ധം കാരണം ഹോറോക്സിന്റെ തോക്ക് കൈയിലിരുന്നു പൊട്ടി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹോറോക്സ് ആശുപത്രിയിലാകുകയും 23ാം ദിനം മരിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ് ഹാരിയെ വെടിവച്ചു കൊല്ലാനും ഹോറോക്സ് നിർദേശം നൽകി. ഓസ്ട്രേലിയയിലെ ആദ്യ ഒട്ടകത്തിന്റെ വിധി അങ്ങനെ മരിക്കാനായിരുന്നു.എന്നാൽ പിന്നീട് ഇന്ത്യയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമായി ധാരാളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലെത്തി.1907 ആയപ്പോഴേക്കും ഇരുപതിനായിരത്തോളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലുണ്ടായിരുന്നു. ബ്രിട്ടിഷ് പര്യവേക്ഷകർക്ക് വലിയ അനുഗ്രഹമായിരുന്നു ഇവ. ദിവസങ്ങളോളം വെള്ളം കുടിക്കാതെ വരണ്ട മേഖലകളിലൂടെ യാത്രചെയ്യാനുള്ള കഴിവ് ഉൾനാടൻ ഓസ്ട്രേലിയയിലെ പര്യവേക്ഷണത്തിന് ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ സഹായിച്ചു. എന്നാൽ 1820കൾക്കു ശേഷം മോട്ടർ വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെട്ടതോടെ ഒട്ടകങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇവയിൽ പലതും ഉപേക്ഷിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ അലഞ്ഞുതിരിയുന്ന കാട്ട് ഒട്ടകങ്ങളുടെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 2008ൽ നടത്തിയ കണക്കെടുപ്പിൽ പത്തുലക്ഷത്തോളം ഇത്തരം ഒട്ടകങ്ങൾ ഇവിടെയുണ്ട്.ഓസ്ട്രേലിയൻ സർക്കാർ താമസിയാതെ ഒട്ടകങ്ങളെ ശല്യജീവികളായി പ്രഖ്യാപിക്കുകയും ഇവയുടെ ജനസംഖ്യ തടയുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. ഹെലിക്കോപ്റ്ററിൽ വന്നു സ്നൈപർ റൈഫിളുകളുപയോഗിച്ച് ഇവയെ വെടിവച്ചു കൊല്ലുന്നതായിരുന്നു രീതി. ഇന്ന് ഇവയുടെ ജനസംഖ്യ 3 ലക്ഷമായി കുറയ്ക്കാൻ ഓസ്ട്രേലിയൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയ, ക്വീൻസ്‌ലൻഡ്, വടക്കൻ മേഖല എന്നിവ കൂടിച്ചേർന്ന് 33 ലക്ഷം ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഇവ കൂടുതലും സാന്നിധ്യം ഉറപ്പിച്ചിടുള്ളത്. ഒട്ടകങ്ങൾ മാത്രമല്ല അധിനിവേശ സ്പീഷീസുകളായി ഓസ്ട്രേലിയയിൽ ഉള്ളത്. കേൻ ടോഡ് എന്നയിനം മരത്തവള, റെഡ് ഫോക്സ്, മൈന, യൂറോപ്യൻ മുയൽ, കാട്ടിൽ താമസം തുടങ്ങിയ പൂച്ചകൾ തുടങ്ങിയവയൊക്കെ ഇവിടത്തെ പ്രശ്നക്കാരാണ്.

Tuesday, February 7, 2023

കോട്ടയം താഴത്തങ്ങാടി പള്ളി

പഴയ കോട്ടയം നഗരത്തിലെ താഴത്തങ്ങാടിയിലെ അതിപുരാതനമായ മുസ്ലിം പള്ളി എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്ലാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്നും എത്തിയ മാലിക് ബിന് ദിനാരുടെ കാലത്താണ് കേരളതീരത്തു ആദ്യമായി ഇസ്ലാം ആവിര്‍ഭവിക്കുന്നത്. അദ്ദേഹം അറബി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇന്നാട്ടുകാരെ മുഹമ്മദ്‌ നബിയുടെ ദര്‍ശനം പഠിപ്പിച്ചു. അതോടൊപ്പം കേരളതീരത്തു പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരെ ചേരമാന്‍ പള്ളിയാണ്. 

അദ്ദേഹത്തോടൊപ്പം എത്തിച്ചേര്‍ന്നിരുന്ന പിന്‍ഗാമിയായ മാലിക് ബിന് ഹബീബ് അറേബ്യയില്‍ പോയ ശേഷം തന്‍റെ ഭാര്യയായ ഖുമരിയയോടും മക്കളോടും പത്തോളം സഹാബാക്കളോടും കൂടെ കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി. അനന്തരം കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ പത്തോളം പള്ളികള്‍ സ്ഥാപിച്ച് കൂടെ വന്ന സഹാബാക്കളെ ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തി. ആ ശ്രേണിയില്‍പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. ശൈഖ് അഹമ്മദ് എന്ന കൊച്ചിയിലെ ഖാസിയായിരുന്നു ഇവിടെയും പള്ളിയുടെ ആദ്യകാല ആചാര്യന്‍ എന്നാണ് ചരിത്രം.

ആദ്യകാലത്ത് കോട്ടയം ചേരന്മാരുടെയും പാണ്ട്യന്മാരുടെയും അധീനതയില്‍ മാറിമാറി വന്നിരുന്നു. പള്ളി സ്ഥാപനകാലത്ത് മുഞ്ഞുനാടിന്‍റെ ഭാഗമായിരുന്നു കോട്ടയം എന്ന് കരുതാവുന്നതാണ്. പുരാതനമായ കോടിയൂര്‍ തുറമുഖം ക്ഷയിച്ചതോടെ കൌണാറിന്‍റെ (മീനച്ചിലാര്‍) തീരത്തെ താഴത്തങ്ങാടി അന്തര്‍ദേശീയപ്രാധാന്യമുള്ള ഉള്‍നാടന്‍ വ്യാപാരകേന്ദ്രമായി വളര്‍ന്നു. അറബികളും പേര്‍ഷ്യക്കാരും സുറിയാനികളും പ്രാചീന തുറമുഖമായ പുറക്കാട്ടു നിന്നും പത്തേമാരികളിലും(Barque) മരക്കലങ്ങളിലും(ഒരു തരം പരന്ന ജലയാനം) താഴത്തങ്ങാടിയിലെത്തി കിഴക്കന്‍ മലഞ്ചരക്കുകള്‍ വാങ്ങിയിരുന്നു. ആദ്യകാലത്ത് കൈമാറ്റക്കച്ചവട(Barter system)മാകാം നടന്നിരുന്നത്.

അറബികളായിരുന്നു ഈ കച്ചവടത്തില്‍ മേല്‍ക്കോയ്മ വഹിച്ചിരുന്നത്. പ്രാകൃത ഗോത്രാചാരങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന ഇക്കൂട്ടര്‍ നാട്ടുകാരുമായി വൈവാഹികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. തങ്ങളുടെ നാട്ടുകാരായ ഭാര്യമാരെയും കുട്ടികളെയും ക്ഷേമാന്വേഷണങ്ങള്‍ കച്ചവടയാത്രകള്‍ക്കിടെ വന്നെത്തുംപോഴെല്ലാം അവര്‍ ചെയ്തുപോന്നു. അങ്ങിനെ ഒരു അറബിസങ്കരജനത കേരളത്തില്‍ പൊതുവായി ഉദയം ചെയ്തിരുന്നു. ഈ ജനവിഭാഗങ്ങല്‍ക്കിടയിലാണ് പില്‍ക്കാലത്ത് മാലിക് ബിന് ദിനാറും മാലിക് ബിന് ഹബ്ബീബും ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനുള്ള തെളിവുകള്‍ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥത്തിലും സുലൈമാന്‍, ഇബ്ന് ബത്തൂത്ത തുടങ്ങിയ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും കാണാവുന്നതാണ്. അങ്ങനെ താഴത്തങ്ങാടിയിലെയും അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്നത്. പില്‍ക്കാലത്ത് മറ്റു ചില കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രബലരായ തെക്കുംകൂര്‍ രാജവംശം മണികണ്‌ഠപുരത്തുനിന്നും(വാകത്താനത്തിനടുത്ത്) തലസ്ഥാനം കോട്ടയത്തേയ്ക്ക് (അന്ന് കോട്ടയം എന്ന പേരില്ല, തളിയന്താനപുരം എന്നായിരുന്നു) മാറ്റി. കൂടാതെ രാജധാനി വെന്നിമലയില്‍നിന്നും മാറ്റി തളിയില്‍ കോട്ട പണിത് അങ്ങോട്ടേയ്ക്കാക്കി. തളിയില്‍ മഹാദേവക്ഷേത്രം പുനരുദ്ധരിച്ചുകഴിഞ്ഞ് ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം ജുമാ മസ്ജിദ് ഇന്ന് കാണുന്ന നിലയില്‍ പുതുക്കിപ്പണിതു. താഴത്തങ്ങാടിയിലെ വ്യാപാരസാധ്യതകള്‍ വികസിപ്പിക്കുന്നതിനു വിവിധ ദേശങ്ങളില്‍നിന്നും കച്ചവടക്കാരായ വിവിധ സമുദായക്കാരെ വരുത്തി കുടിയിരുത്തിയപ്പോള്‍ കൊടുങ്ങല്ലൂര്‍, ചെരാനെല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നും മേത്തര്‍ വിഭാഗത്തിലെ മുസ്ലിങ്ങളെയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ നാട്ടുകാര്‍ സെമറ്റിക് മതങ്ങളില്‍ ചേരുന്നതിനും അനുവദിച്ചിരുന്നു!

അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയാണ് ഈ ആരാധനാലയം! തെക്കുംകൂര്‍ രാജാവ് പ്രദേശത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വരുത്തി താമസിപ്പിച്ചിരുന്ന വിശ്വകര്‍മ്മജരാണ് ഈ പള്ളിയും പണിതത് എന്ന് കരുതാം. തളിയില്‍ ക്ഷേതത്തിന്‍റെ പണികള്‍ ചെയ്ത മഠത്തുങ്കല്‍, തെക്കേടത്ത്,വടക്കേടത്ത്,പെരുമ്പാലയില്‍ എന്നീ ആശാരിമാരും കിഴക്കേടത്ത്,നടുവിലേടത്ത് എന്നെ കല്‍ത്തച്ചന്മാരും ചേര്‍ന്നാണ് പള്ളിയും പണിതത് എന്ന് കരുതാം. 

ക്ഷേത്രത്തിന്‍റെ രൂപഘടനയില്‍നിന്നും വ്യത്യസ്തമായി ഒരു മുസ്ലിംപള്ളിക്ക് വേണ്ടുന്നതായ ഘടനാവിശേഷങ്ങള്‍ സൂക്ഷ്മമായി അവര്‍ പഠിച്ചിരുന്നു. കേരളത്തിലെ ആദ്യകാല മുസ്ലിം ആരാധനാലയങ്ങള്‍ക്കു പൊതുവായ ആകാരസാദൃശ്യം കാണാവുന്നതാണ്. വിവിധ ദേശങ്ങളില്‍ സഞ്ചരിച്ച് ഈ ശില്‍പ്പികള്‍ അത് സ്വായത്തമാക്കിയിരിക്കാം. ഏതായാലും കേരളത്തിലെ പുരാതന മുസ്ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ചത് താഴത്തങ്ങാടി പള്ളി തന്നെയാണ് എന്ന് വാസ്തുവിദ്യാവിശാരദന്മാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. 

കേരളീയ വാസ്തുവിദ്യയുടെ പൊതുനിയമങ്ങള്‍ അനുസരിക്കുന്നതിനോപ്പം അറബിശൈലിയിലുള്ള കൊത്തുപണികളും ഉള്ളില്‍ സമശീതോഷ്ണാവസ്ഥ നിലനില്‍ക്കുന്നതിനുള്ള വായുനിര്‍ഗമന സംവിധാനവും ശ്രദ്ധേയമത്രെ. കിഴക്കന്‍പ്രദേശങ്ങളില്‍നിന്നും എത്തിച്ച തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്ക്കൂട്ടും തട്ടിന്‍പുറവുമെല്ലാം മൂത്താശാരിയുടെ പ്രതിഭാവിലാസം എടുത്തുകാട്ടുന്നു.വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്‌ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും താരതമ്യം ചെയ്യുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗിവിശേഷം ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ.

പുത്തൻ കെട്ടിട നിർമാണ രീതിയിൽ അളന്നാൽ ഏകദേശം ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങളാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം ഡിസൈൻ ചെയ്യുന്ന രീതിയിൽ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. പ്രധാന വാതിലിന് കരിങ്കല്ലിൽ നിർമിച്ച കട്ടിളയാണ്. കേരളത്തിൽ എണ്ണൂറു വർഷം പഴക്കമുള്ള മന്ദിരങ്ങളിലാണ് കരിങ്കല്ലിൽ വാതിലിന്റെ കട്ടിള (ഫ്രെയിം) ഉള്ളത്. പ്രധാനവാതിലിന്റെ ഇടതുഭാഗത്തുള്ള വരാന്തയിലെ തൂണുകൾ ദ്രവിച്ചപ്പോൾ മരത്തിന്റെ അഴിയിട്ട് പുതുക്കി.

കരിങ്കൽ കവാടം സ്ഥാപിച്ച മുറിയിൽ ഒറ്റക്കല്ലിൽ നിർമിച്ച വെള്ളത്തൊട്ടിയുണ്ട് (ഹൗള്). വലിയ കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്താണ് വെള്ളം നിറയ്ക്കാനുള്ള തൊട്ടി ഉണ്ടാക്കിയിട്ടുള്ളത്. ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്തുണ്ടാക്കിയ പാത്തിയിലൂടെയാണ് ഹൗളിൽ വെള്ളം നിറച്ചിരുന്നത്. വെള്ളം കോരാൻ മുളങ്കമ്പിൽ കെട്ടിയ ചിരട്ട ഉപയോഗിച്ചു. കാലം മാറിയപ്പോൾ പാത്തിക്കു പകരം പൈപ്പ് സ്ഥാപിച്ചു, ചിരട്ട മാറ്റി സ്റ്റീൽ കപ്പ്. കാൽ കഴുകി വൃത്തിയാക്കിയ ശേഷം പള്ളിയിൽ പ്രവേശിക്കണമെന്നാണു ചിട്ട.
ഹൗളിന്റെ അരികിൽ നിന്നു മുകളിലേക്കുള്ള ഗോവണി ഉസ്താദ് താമസിക്കുന്ന മുറിയിലേക്കാണ്. മരത്തിൽ നിർമിച്ച മേൽക്കൂരയും താഴെ നിലയിലെ ഹൗളിലെ വെള്ളവും ഉസ്താദിന്റെ കിടപ്പുമുറിയിയെ ശീതീകരിക്കുന്നു.

മുക്കൂറ്റി സാക്ഷ

പള്ളിയുടെ അകത്ത് പ്രാർഥനയ്ക്ക് ഇരിക്കാൻ രണ്ടു ഹാൾ – പുറംപള്ളി, അകംപള്ളി. ഹൗളിൽ നിന്നു വാതിൽ തുറക്കുന്നത് പുറം പള്ളിയിലേക്കാണ്. പള്ളി നിലനിൽക്കുന്ന എട്ടു തൂണുകളിൽ നാലെണ്ണം ഈ മുറിയിലുണ്ട്. തടിയിൽ അലങ്കരിച്ച മൂന്നു ചുമരുകളും പൂർണമായും തടിയിൽ നിർമിച്ച ഒരു ഭിത്തിയുമാണ് പുറംപള്ളിയുടെ ഭംഗി. പുറംപള്ളിയുടെയും അകംപള്ളിയുടെയും ഇടയിലുള്ള മരത്തിന്റെ ഭിത്തിയിൽ ആയത്ത്, ശെഅ്ഹർ, ഹദീസ് എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. ‘‘നിങ്ങൾ നന്മയിലും ഭക്തിയിലും പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക’’ ചുമരിൽ എഴുതിയ ഖുറാൻ വാക്യം (ആയത്ത്) പറയുന്നു. ആരാധനാലയം പരിപാലിക്കുന്നവർക്കുള്ള നിർദേശമാണ് കവിതയും നബിവചനവും വിവരിക്കുന്നത്. വിദഗ്ധരായ തച്ചന്മാരുടെ കൈത്തഴക്കത്തിൽ വിടർന്ന കൊത്തുവേലയ്ക്കു നടുവിലാണ് അറബിക് അക്ഷരങ്ങളുടെ ആലേഖനം.

പുറംപള്ളിയിൽ നിന്ന് അകംപള്ളിയിലേക്കു കയറാൻ രണ്ടു വാതിൽ. ‘മുക്കൂറ്റി സാക്ഷ’യാണ് ഇതിൽ ഒരു വാതിലിന്റെ പ്രത്യേകത. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ (മരപ്പൂട്ട്) തച്ചുശാസ്ത്രത്തിന്റെ തന്ത്രത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ അനുകരണമോ, ഇതുപോലെ വേറൊരെണ്ണമോ മറ്റൊരിടത്തും ഇല്ല. എടുത്തുകെട്ടിയും വാചനങ്ങളും ഘടിപ്പിച്ച് അലങ്കരിച്ച രണ്ടാമത്തെ വാതിലിന്റെ പൂട്ടിന് മണിച്ചിത്രത്താഴിന്റെ രൂപമാണ്. പന്തീരടി പൊക്കമുള്ള മേൽക്കൂരയിലെ കഴുക്കോൽ, ഉത്തരം, വളയം തുടങ്ങിയവയ്ക്ക് ഒന്നരയടി വീതിയുണ്ട്. ഇതളിലും വലുപ്പത്തിലും വ്യത്യാസം വരുത്തി എടുത്തുകെട്ടിയിൽ ഘടിപ്പിച്ചിട്ടുള്ള പൂക്കളാണ് മേൽക്കൂരയിലെ കൗതുകക്കാഴ്ച. പള്ളിയെ താങ്ങി നിർത്തുന്ന നാലു തൂണുകൾ അകംപള്ളിയിലാണ്. വിസ്താരമേറിയ അകംപള്ളിയുടെ പടിഞ്ഞാറുഭാഗത്താണ് ഇമാം നിൽക്കുന്ന സ്ഥലം (മിഹറാബ്). കമാനത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മിഹറാബിന്റെ ഇടതുവശത്ത് മിംബർ. പെരുന്നാളിനും വെള്ളിയാഴ്ച പ്രാർഥനയ്ക്കും (ഖുത്തുബ) ഇമാം പ്രസംഗിക്കാൻ നിൽക്കുന്ന പീഠമാണ് മിംബർ. മിഹറാബിന്റെ ഇരുവശത്തുമുള്ള ജനലുകളുടെ ഫ്രെയിം കരിങ്കല്ലിലാണ് നിർമിച്ചിട്ടുള്ളത്.

നിഴൽ ഘടികാരം .

മാളികയുടെ മുകളിലേക്കുള്ള ഗോവണി പുറംപള്ളിയിലാണ്. അകംപള്ളിയും പുറം പള്ളിയും ചേർന്നത്രയും വലുപ്പമുള്ള ഹാളാണ് ‘മാളികപ്പുറം’. കിഴക്കും വടക്കുമായി പള്ളിയുടെ വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന മുഖാപ്പുകളും അവയുടെ അലങ്കാരങ്ങളും കൊത്തുപണികളാണ്. പുറംപള്ളിയിലും അകംപള്ളിയിലുമായി കാണുന്ന എട്ടു മരത്തൂണുകളുടെ മുകളറ്റം രണ്ടാം നിലയുടെ മേൽക്കൂര വരെ നീണ്ടു നിൽക്കുന്നു. തെക്കു പടിഞ്ഞാറ് കോണിൽ താഴേക്ക് ഒരു കിളിവാതിലുണ്ട്. അകംപള്ളിക്കും മാളികപ്പുറത്തിനുമിടയിലുള്ള രഹസ്യ അറയുടെ പ്രവേശന കവാടമാണിത്. പള്ളി നിർമിച്ച തച്ചന്റെ ബുദ്ധിയും തന്ത്രവും ഇതു വ്യക്തമാക്കുന്നു. കിളിവാതിൽ ചേർത്തടച്ചാൽ രണ്ടു നിലകളുടെ ഇടയിൽ മറ്റൊരു ഹാൾ ഉണ്ടെന്ന് തിരിച്ചറിയില്ല.

അംഗശുദ്ധി വരുത്താൻ പണ്ട് ഉപയോഗിച്ചിരുന്ന കുളമാണ് താഴത്തങ്ങാടി പള്ളിയുടെ മുറ്റത്തിന്റെ ഭംഗി. കുളത്തിന്റെ അടിത്തട്ടു വരെ കൽപ്പടവ് നിർമിച്ചിട്ടുള്ള സ്നാനകേന്ദ്രത്തിൽ കുളപ്പുരയുണ്ട്. പള്ളിയുടെയും കുളപ്പുരയുടെയും മുൻഭാഗത്ത് മുറ്റത്തിന്റെ മധ്യത്തിലുള്ള നിഴൽ ഘടികാരം താഴത്തങ്ങാടി മസ്ജിന്റെ പഴമയ്ക്കു നേർസാക്ഷ്യം. സൂചി ചലിക്കുന്ന ക്ലോക്ക് കണ്ടുപിടിക്കുന്നതിനു മുൻപ് നിഴൽ നോക്കിയാണ് പ്രാർഥനാ സമയം മനസ്സിലാക്കിയിരുന്നത്. ‘‘ഘടികാര സ്തൂപത്തിലെ ദ്വാരത്തിന്റെ മധ്യത്തിൽ നിഴൽ എത്തിയാൽ നട്ടുച്ച, ഇരുവശത്തേക്കും നിഴൽ ചായുന്നതിന്റെ സ്ഥാനം നോക്കി ളുഹർ, അസർ നിസ്കാരത്തിനു സമയം തിരിച്ചറിഞ്ഞ ഇമാമുമാർ ഉണ്ടായിരുന്നു.. (കടപ്പാടുകൾ )



Saturday, December 3, 2022

സാദിയോ മാനേ

സാദിയോ മാനേയുടെ ബൂട്ടിൽ നിന്നൊരു പന്ത് എതിർവല ചുംബിക്കുമ്പോൾ അതിനൊപ്പം മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു പതിനഞ്ചുകാരൻ പയ്യന്റെ കിതപ്പും കേൾക്കാനാകും. 11 വർഷം മുമ്പ് സെനഗലിന്റെ തെക്കേ അറ്റത്തുള്ള ബൻബാലിയെന്ന ഗ്രാമത്തിൽ നിന്നും 317 കിലോമീറ്റർ അകലെയുള്ള ദാകറിലേക്ക് ഓടിപ്പോയ ഒരു പയ്യന്റെ കിതപ്പ്. കൂട്ടുകാരൻ നൽകിയ പണവുമായുള്ള ആ ഒളിച്ചോട്ടത്തിന് പിന്നിൽ എങ്ങനെയെങ്കിലും ഒരു ഫുട്ബോൾ താരമാകണമെന്ന തീക്ഷ്ണമായ ആഗ്രഹമായിരുന്നു. ഒരാഴ്ച്ചയോളം മകനെ കാണാതെ വിഷമിച്ച അവന്റെ അമ്മയോട് ഒടുവിൽ കൂട്ടുകാരന് സത്യം പറയേണ്ടി വന്നു. അവനെ കൂട്ടിക്കൊണ്ടുവരാനുള്ള ദൗത്യം അമ്മ അവന്റെ ചേട്ടനെ ഏൽപ്പിച്ചു. അങ്ങനെ ഒരാഴ്ച്ചക്കുള്ളിൽ അവൻ ബൻബാലിയിൽ തന്നെ തിരിച്ചെത്തി. പക്ഷേ ആ ഒളിച്ചോട്ടം ഒരു തുടക്കമായിരുന്നു. ലോകമറിയുന്ന സാദിയോ മാനേയെന്ന ഫുട്ബോൾ താരത്തിലേക്കുള്ള ഒരു സെനഗലുകാരന്റെ വളർച്ചയുടെ തുടക്കം. ഒടുവിലിപ്പോൾ ആ യാത്ര ഖത്തർ ലോകകപ്പിന്റെ കളിമുറ്റത്ത് എത്തിയിരിക്കുന്നു.മലപ്പുറത്തെ ഗ്രൗണ്ടിൽ' കളിച്ചുവളർന്നവൻ

സെനഗലിന്റെ തെക്കേ അറ്റത്തുള്ള, കസാമനസ് നദിക്കരയിലുള്ള ബൻബാലിയെന്ന ഗ്രാമത്തിൽ 1992 ഏപ്രിൽ പത്തിനാണ് മാനെ. ജനിച്ചത്. 24213 ആളുകൾ മാത്രം താമസിക്കുന്ന, ലിവർപൂളിലെ ജനസംഖ്യയുടെ 5% മാത്രമുള്ള ഒരു ചെറിയ ഗ്രാമം. യാഥാസ്ഥികരായ കുടുംബത്തിന് മതപരമായ കാര്യങ്ങൾ കഴിഞ്ഞിട്ടേ മറ്റെന്തുമുണ്ടായിരുന്നുള്ളു. പള്ളിയിലെ ഇമാമായ പിതാവിന് ഖുർആൻ ഓതണമെന്നതും അഞ്ച് നേരവും നിസ്കരിക്കണമെന്നതും നിർബന്ധമുള്ള കാര്യമായിരുന്നു. രാവിലെ സുബ്ഹ് നിസ്കാരത്തിന് ശേഷം മാനേ ഗ്രൗണ്ടിലേക്ക് ഓടും. കളിച്ചുതിമിർത്ത ശേഷം സ്കൂളിലേക്ക് പോകുന്ന അവൻ വൈകുന്നേരവും ഗ്രൗണ്ടിൽ തന്നെയാകും. മഗ്രിബ് ബാങ്കോടെ ഗ്രൗണ്ടിലെ ഫൈനൽ വിസിലൂതും. മലപ്പുറത്തെ ഗ്രൗണ്ടുകളിൽ കളിച്ചുവളർന്ന ആഷിഖിന്റെയോ അനസിന്റെയോ കുട്ടിക്കാലവുമായി ഇതിന് സാമ്യം തോന്നിയേക്കാം.മാതാപിതാക്കളും സഹോദരങ്ങളും അമ്മാവനുമടങ്ങുന്ന പത്ത് പേരോളമുള്ള കുടുംബത്തിൽ ജനിച്ച മാനെ, ഒരു ഫുട്ബോൾ താരമാകുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതിയിരുന്നില്ല. അവനെ ഒരു അധ്യാപകനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ മാനേയുടെ സ്വപ്നം മുഴുവൻ ഫുട്ബോളായിരുന്നു. വലുതായതോടെ അവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ തുടങ്ങി. സെനഗലിൽ നിന്ന് ഓടിപ്പോയി ഫ്രാൻസിലെത്തി തന്റെ ഫുട്ബോൾ കരിയർ തുടങ്ങാനുള്ള അവന്റെ ആഗ്രഹം തീവ്രമായി.

2002 ലോകകപ്പും അൽ ഹാദ്ജി ദിയോഫും2002 ലോകകപ്പിൽ സെനഗലിന്റെ തേരോട്ടം മാനേയുടെ ജീവിതത്തിലും പ്രതിഫലിച്ചു. ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച് വിശ്വവേദിയിലെ അരങ്ങേറ്റത്തിൽ അവർ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചു. ആ തേരോട്ടം ക്വാർട്ടർ ഫൈനലിൽ വരെയെത്തിയപ്പോൾ സെനഗലിന്റെ തെരുവോരത്ത് വർണക്കടലാസുമായി ആഘോഷിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ മാനേയുമുണ്ടായിരുന്നു. പിന്നീട് അൽ ഹാദ്ജി ദിയോഫായി അവന്റെ റോൾ മോഡൽ. അയാൾ പന്തിനോടെന്തൊക്കെ ചെയ്യുന്നുണ്ടോ അതെല്ലാം അതുപോലെ തനിക്കും ചെയ്യണമെന്ന് അവന്റെ കുഞ്ഞുമനസ്സ് ആഗ്രഹിച്ചു.

ആ ലോകകപ്പിന് ശേഷം മാനേയും കൂട്ടുകാരും ഗ്രാമത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ച് കളിക്കാൻ തുടങ്ങി. എല്ലാ ടൂർണമെന്റിലും വിജയിച്ച് മാനേ കപ്പുമായി വരുമ്പോൾ കൂട്ടുകാരും ഗ്രാമത്തിലുള്ളവരുമെല്ലാം അവൻ നാളെയുടെ താരമാണെന്ന് പ്രവചിച്ചു. എന്നാൽ അവന്റെ വീട്ടുകാർക്ക് മാത്രം അപ്പോഴും അവനിൽ വിശ്വാസമില്ലായിരുന്നു. ഒടുവിൽ അമ്മാവൻ വഴി അവൻ വീട്ടുകാരുടെ സമ്മതം നേടിയെടുത്തു. സ്കൂൾ കാലം കഴിഞ്ഞാൽ ഫുട്ബോൾ കളിക്കാനിറങ്ങാം എന്നതായിരുന്നു വീട്ടുകാർവെച്ച നിബന്ധന. അങ്ങനെ പ്രൊഫഷണൽ താരമാകാനുള്ള പരിശ്രമം തുടങ്ങാൻ മാനേ 15-ാം വയസ്സുവരെ കാത്തിരുന്നു. അതിനിടയിൽ അവൻ ആരോടും പറയാതെ ഒരു തവണ സെനഗലിന്റെ തലസ്ഥാനമായ ദാകറിലേക്ക് ഒളിച്ചോടി. ഇതു കൂടിയായതോടെ അവനെ ഇനി പിന്തിരിപ്പിക്കാനാകില്ലെന്ന് വീട്ടുകാർക്ക് ബോധ്യമായി.

പാടത്ത് വിളഞ്ഞ വിളകളെല്ലാം വിറ്റ് മാനേയുടെ അച്ഛൻ അവന് ദാകറിലെ ഫുട്ബോൾ ക്ലബ്ബിൽ ചേരാനുള്ള പണം കണ്ടെത്തി. പക്ഷേ അവന്റെ ബൂട്ടിനും ജഴ്സിക്കുമൊന്നും അത് തികയുമായിരുന്നില്ല. കീറിപ്പറിഞ്ഞ ബൂട്ടും തുള വീണ ജഴ്സിയുമണിഞ്ഞാണ് അവൻ ദാകറിൽ വന്നിറങ്ങിയത്. ഏറ്റവും മികച്ച ക്ലബ്ബ് ഏതാണെന്നുമുള്ള അന്വേഷണമായിരുന്നു പിന്നീട്. ദാകറിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം അവൻ ക്ലബ്ബുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുത്തു. എന്നാൽ ആ ജഴ്സിയും ബൂട്ടും കണ്ടതോടെ ആർക്കും അവനിൽ താത്പര്യമില്ലാതെയായി. ഇതൊക്കെ ധരിച്ച് എങ്ങനെ കളിക്കാനാകും എന്നാണ് ഒരാൾ ചോദിച്ചത്. ബൂട്ടിലും ജഴ്സിയിലുമല്ല കാര്യമെന്നും ഗ്രൗണ്ടിൽ ഞാൻ കളിക്കുന്നത് കണ്ടുനോക്കിയിട്ട് അഭിപ്രായം പറയൂ എന്നുമായിരുന്നു മാനേയുടെ മറുപടി. ട്രയൽസിന് ശേഷം അയാൾ തന്നെ അവനെ ടീമിലെടുത്തു. അങ്ങനെ ജനറേഷൻ ഫൂട്ട് എന്ന ഫുട്ബോൾ അക്കാദമിയിൽ മാനേ തന്റെ ഫുട്ബോൾ കരിയർ തുടങ്ങി. രണ്ടു സീസണിലായി 90 മത്സരങ്ങളിൽ നിന്ന് 131 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.അമ്മയോട് പോലും പറയാതെ മെറ്റ്സിലേക്ക്

പുതിയ താരങ്ങളെ തേടി സെനഗലിലെത്തിയ ഫ്രഞ്ച് ക്ലബ്ബ് മെറ്റ്സിന്റെ കണ്ണിലുടക്കിയത് സാദിയോ മാനേയുടെ കളിയാണ്. ഇതോടെ 19-ാം വയസ്സിൽ ഫ്രാൻസിൽ പോയി കളിക്കുകയെന്ന അവന്റെ സ്വപ്നം യാഥാർത്ഥ്യമായി. വീട്ടുകാരോട് ആരോടും പറയാതെയാണ് മാനേ ഫ്രാൻസിലേക്ക് വിമാനം കയറിയത്. അവിടെയെത്തി എല്ലാവരേയും വിളിച്ചു പറഞ്ഞ് സർപ്രൈസ് ഒരുക്കാനായിരുന്നു താരത്തിന്റെ പ്ലാൻ. എന്നാൽ ആദ്യ ദിനം തന്നെ ഹോട്ടൽ റൂമിൽ നിന്ന് ഇറങ്ങേണ്ടെന്ന് പരിശീലകൻ പറഞ്ഞതോടെ അമ്മയെ വിളിക്കാൻ രണ്ടാം ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. മെറ്റ്സിലെ കൂട്ടുകാരോടൊപ്പം പുറത്തുപോയി ഫോൺ കാർഡ് വാങ്ങിവന്ന ശേഷം അവൻ അമ്മയെ വിളിച്ചു പറഞ്ഞു, ഫ്രാൻസിലാണെന്ന കാര്യം. ഏത് ഫ്രാൻസ് എന്നായിരുന്നു അമ്മയുടെ മറുപടി. യൂറോപ്പിലെ ഫ്രാൻസ് എന്നു പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. പിന്നീട് ഇതുറപ്പിക്കാനായി എല്ലാ ദിവസവും മാനേയെ അമ്മ വിളിക്കും. അവസാനം ടി.വിയിൽ കളി കണ്ടതോടെയാണ് മകൻ ഫ്രാൻസിലെത്തിയ കാര്യം അമ്മ വിശ്വസിച്ചത്.

മെറ്റ്സിലെ പ്രകടനം മാനേയെ 2012ലെ ലണ്ടൻ ഒളിമ്പിക്സിനുള്ള ദേശീയ ടീമിലെത്തിച്ചു. ദേശീയജഴ്സിയണിഞ്ഞതിന് തൊട്ടുപിന്നാലെ മാനേ ഓസ്ട്രിയൻ ക്ലബ്ബ് എഫ്.സി റെഡ് ബുൾ സാൽസ്ബർഗിലേക്ക് കൂടുമാറി. ഫ്രഞ്ച് ക്ലബ്ബിൽ 22 മത്സരങ്ങൾ കളിച്ചശേഷമായിരുന്നു ഇത്. റെഡ്ബുള്ളിൽ 80 മത്സരങ്ങളിൽ 42 ഗോളടിച്ച താരം 2014-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്റെ വരവറിയിച്ചു. 11.8 മില്ല്യൺ പൗണ്ട് നൽകി സതാംപ്ടൺ താരത്തെ തട്ടകത്തിലെത്തിച്ചു. ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ രണ്ട് മിനിറ്റ് 56 സെക്കന്റിനുള്ളിൽ മൂന്നു ഗോളടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് സെനഗൽ താരം സ്വന്തം പേരിൽ കുറിച്ചു. 1994-ൽ ലിവർപൂളിന്റെ റോബി ഫോവ്ളർ സ്ഥാപിച്ച റെക്കോഡാണ് മാനെ മാറ്റിയെഴുതിയത്.
ആ പെനാൽറ്റിയിൽ ഇപ്പോഴും ദു:ഖിക്കുന്നു

ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആ പെനാൽറ്റി മാനേ ഒരിക്കലും മറക്കില്ല. കാമറൂണിനെതിരായ ക്വാർട്ടർ ഫൈനലിൽ സെനഗലിനെ പുറത്തേക്കുള്ള വഴിയിലെത്തിച്ചത് മാനേ നഷ്ടപ്പെടുത്തിയ ആ പെനാൽറ്റിയായിരുന്നു. മത്സരശേഷം കരച്ചിലടക്കാനാകാതെയാണ് താരം ഗ്രൗണ്ടിൽ നിന്ന് കയറിപ്പോയത്. എന്നാൽ രോഷാകുലരായ ആരാധകർ വീട്ടുകാരെ വെറുതെ വിട്ടില്ല. മാനേയുടെ വീട് ആക്രമിച്ചാണ് അവർ രോഷമടക്കിയത്. പിന്നീട് രാജ്യത്തെ എല്ലാ ജനങ്ങളോടും മാനേ മാപ്പ് പറഞ്ഞു, ആ നഷ്ടപ്പെടുത്തിയ പെനാൽറ്റിയെ ഓർത്ത് ലിവർപൂൾ താരം ഇപ്പോഴും ദു:ഖിക്കുന്നു.

എന്നാലും നാട്ടുകാരോട് മാനേയ്ക്ക് ഇപ്പോഴും സ്നേഹമാണ്. 2018-ൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയപ്പോൾ ആ കളി കാണുമ്പോൾ അണിയാനായി നാട്ടിലെ കൂട്ടുകാർക്ക് 300 ജഴ്സികളാണ് താരം അയച്ചുകൊടുത്തത്. 2005-ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളും എസി മിലാനും ഏറ്റുമുട്ടുമ്പോൾ 12 വയസുകാരനായ മാനെ നാട്ടിലിരുന്ന് കളി കണ്ടതിന്റെ മാധുര്യമേറിയ സ്മരണയും ഈ ജഴ്സി കൊടുത്തയക്കിലിന്റെ പിന്നിലുണ്ട്.

ലിവർപൂളിലെത്തിയ കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയെ

മാനേയുടെ കളി ടിവിയിൽ പോലും കാണാൻ അമ്മയ്ക്ക് മനോബലമില്ല. മകന് പരിക്കെന്തിങ്കിലും പറ്റുമോ എന്ന പേടിയാണ്. 34 മില്ല്യൺ പൗണ്ടിന് അഞ്ചു വർഷത്തെ കരാറിൽ ലിവർപൂളിലെത്തിയപ്പോൾ മാനേ ഇക്കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയേയാണ്. മാനേയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അത്. 'എന്നെ സ്നേഹിക്കുന്ന, എനിക്ക് പ്രിയപ്പെട്ട ടീമിലേക്കാണ് ഞാൻ വരുന്നതെന്ന ചിന്തയായിരുന്നു അപ്പോൾ. ഒപ്പം എന്നെ നന്നായി അറിയുന്ന, എന്നെ മകനെപ്പോലെ കാണുന്ന ഒരു പരിശീലകനോടൊപ്പം കളിക്കാൻ പോകുന്നുവെന്ന സന്തോഷവും' ലിവർപൂളുമായി കരാറൊപ്പിട്ട സമയത്തുള്ള അനുഭവം മാനേ ഇങ്ങനെ പങ്കുവെയ്ക്കുന്നു.

Monday, October 31, 2022

കേരള പിറവി

നവംബർ 1-ന് ആണല്ലോ കേരള പിറവി. അഥവാ കേരളം എന്ന സംസ്ഥാനത്തിന്റെ ജനനം. യഥാർഥ്യത്തിൽ കേരള പിറവിയുടെ ചരിത്രത്തെ കുറിച്ചോ ഈ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റിയോ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ഇത് എങ്ങനെ ഉണ്ടായി എന്നുകൂടി നാം അറിയണം. ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിക്കപ്പെടുന്ന ഈ കൊച്ചു സംസ്ഥാനമായ കേരളത്തിന് ഇപ്പോൾ 65 വയസ്സ്. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളത്തിന്റെ ജന്മദിനം 1956 നവംബർ ഒന്നിനായിരുന്നു. പ്രത്യേകിച്ചും ഭാഷാ അടിസ്ഥാനത്തിൽ ആണ് ഈ സംസ്ഥാനം രൂപം കൊണ്ടത്.കേരള സംസ്ഥാനത്തിന്റെ ഉൽപത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നതിനായി തന്റെ ആയുധമായ പരശു കൊണ്ട് സമുദ്രത്തിൽ നിന്നു വീണ്ടെടുത്ത പ്രദേശമാണ് കേരളം എന്നും പുരാണങ്ങളിൽ കാണുന്നു. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇതിന്റെ തെക്കു കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പുൽമേടുകൾകൊണ്ട് നിറഞ്ഞ കുന്നുകളും പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പശ്ചിമഘട്ടവും കളകളം പാടി ഒഴുകുന്ന നദികളും ഇങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ചകളാൽ സമ്പുഷ്ടമാണ് കേരളം. കേരളീയരുടെ പൊതു വ്യവഹാരഭാഷ; ദ്രാവിഡഭാഷ ഗോത്രത്തിൽ പെട്ട മലയാളമാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് ഈ സ്ഥലം വിവിധ ഭരണാധികാരികൾക്ക് കീഴിലുള്ള നിരവധി പുറം പ്രദേശങ്ങളായിരുന്നു എങ്കിലും ഇത് നാല് സ്വതന്ത്ര പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. അതായത്‌ ദക്ഷിണ കാനറ (കാസർഗോഡ് മേഖല), മലബാർ, കൊച്ചി, തിരുവിതാംകൂർ, എന്നിങ്ങനെ. ഒന്ന് - മലബാർ, കാനനൂർ, കോഴിക്കോട്, മലപ്പുറം, പാൽഘട്ട് എന്നിവയ്ക്ക് ചുറ്റുമുള്ള വടക്ക്-മധ്യ മേഖലകൾ ഉൾക്കൊള്ളുന്നു, പ്രദേശങ്ങൾ, രണ്ട് - തൃശ്ശൂരിനും കൊച്ചിക്കും ചുറ്റുമുള്ള ചില ഭാഗങ്ങൾ. ടിപ്പു സുൽത്താൻ ഏകീകരിക്കുന്നതിന് മുമ്പ് ഈ പ്രദേശം ഭരിച്ചിരുന്നത് കോഴിക്കോട് സാമൂതിരി, അറക്കൽ രാജ്യം, കോലത്തുനാട്, താനൂർ രാജ്യം, വള്ളുവനാട് രാജ്യങ്ങൾ, മറ്റ് നിരവധി ചെറിയ ഫ്യൂഡൽ രാജ്യങ്ങൾ എന്നിവയായിരുന്നു. എന്നാൽ ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾക്ക് ശേഷം ഇത് ബ്രിട്ടീഷ് ഇന്ത്യാ ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർക്കുകയും പിന്നീട് മദ്രാസ് പ്രസിഡൻസിയിലേക്കു മാറ്റുകയും ചെയ്തു. മൂന്ന് - തൃശ്ശൂരിൽ നിന്ന് ഭരണം നടത്തിയിരുന്ന പഴയ കൊച്ചി രാജ്യം ഉൾപ്പെട്ട മധ്യമേഖല. നാല് - തിരുവനന്തപുരം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെക്കേയറ്റത്തെ രാജ്യമായിരുന്ന തിരുവിതാംകൂർ എന്നിങ്ങനെ ആയിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട് മേഖലയിലെ മാപ്പിള, മുസ്‌ലിംങ്ങൾ, ഹിന്ദു ജമീന്ദർമാർക്കും ബ്രിട്ടീഷ് രാജത്വത്തിനും എതിരെ കലാപം നടത്തി. തുടർന്നുള്ള വർഷങ്ങളിൽ തിരുവിതാംകൂറിലും, കൊച്ചിയിലും രാഷ്ട്രീയ അവകാശങ്ങൾക്കും, ജനകീയ സർക്കാരിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നടന്നു. തുടർന്ന് 1947-ൽ സ്വതന്ത്രമായ ഇന്ത്യയെ , പാകിസ്ഥാൻ, തിരുവിതാംകൂർ, കൊച്ചി എന്നിങ്ങനെ വിഭജിച്ചു. എന്നാൽ 1949 ജൂലൈ 1-ന് ഇന്ത്യയുടെ ഒരു ഭാഗം ലയിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപീകരിച്ചു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനായി "ഫുക്യാലി കേരള" (ഐക്യകേരളം എന്നർത്ഥം) എന്നറിയപ്പെടുന്ന ഒരു ജനകീയ പ്രസ്ഥാനം, നിലവിൽ വന്നു ഇത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് പ്രചോദനം നൽകി. 

 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകണമെന്ന് ശക്തമായ ജനകീയ ആവശ്യമുയർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനപ്രകാരം 1956-ൽ സംസ്ഥാന പുനസംഘടന നിയമം പാസാക്കി. അതിനെ തുടർന്ന് 1956 നവംബർ 1-ന്, മദ്രാസിലെ തെക്കൻ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്ക്, മദ്രാസിലെ മലബാർ ജില്ല, തിരുവിതാംകൂർ-കൊച്ചി എന്നീ നാല് തെക്കൻ താലൂക്കുകളില്ലാതെ തമിഴ്‌നാട്ടിൽ ചേർന്ന സംസ്ഥാന പുനഃസംഘടനയ്ക്ക് കീഴിൽ കേരള സംസ്ഥാനം രൂപീകരിച്ചു. ഇതിൽ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, അതുപോലെ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, എന്നിവയെ ലയിപ്പിച്ചുകൊണ്ട് അഥവാ മലയാളം മുഖ്യ ഭാഷയായ പ്രദേശങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചു. അങ്ങനെ സ്വാതന്ത്ര്യത്തിന് ഏതാനും വർഷങ്ങൾക്കുശേഷം കേരളം ഒരു സംസ്ഥാനമായി പുനഃസംഘടിപ്പിക്കപ്പെട്ടു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഈ സുപ്രധാന ഐക്യത്തെ കേരളപ്പിറവി ദിനം ഇന്നും അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏതാണ്ട് ഒമ്പത് വർഷത്തിന് ശേഷം കേരള സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നു. തുടർന്ന് 1957-ലെ പുതിയ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. ഏതാണ്ട് 1945ൽ സാൻ മറിനോ റിപ്പബ്ലിക്കിലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ കമ്മ്യൂണിസ്റ്റ് വിജയത്തിനുശേഷം ആദ്യകാലത്ത് തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരുകളിൽ ഒന്നായിരുന്നിത്.  

 ഏതാണ്ട് 560 കിലോമീറ്റർ നീളവും, 125 കിലോമീറ്റർവീതിയും ഉള്ള ഈ പ്രദേശം മനോഹരമായ ബീച്ചുകളാലും കായലുകളാലും നിബിഡമാണ്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിൽ ഏതാണ്ട് 44 നദികൾ ഉണ്ട് ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. ഇത്രയും മനോഹാരിതയേറിയ ഈ സംസ്ഥാനത്തിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നുകൂടി വിളിക്കുന്നു. വിദേശ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും കേരള തനിമ വിളിച്ചോതുന്ന കഥകളി ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങൾ വിദേശികൾക്കേറെ പ്രിയമുള്ളവ ആണ്. അതുപോലെ കേരളത്തെപറ്റി പരാമർശിക്കുന്ന ആദ്യകാല സംസ്കൃത ഗ്രന്ഥം " ഐതരേയ ആരണ്യക" എന്ന വൈദിക ഗ്രന്ഥം ആണ്.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഏതാണ്ട് 94% സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന ഈ ആധുനിക കേരളത്തെ 14 ജില്ലകളായി വിഭജിച്ച് തിരുവനന്തപുരം സംസ്ഥാന തലസ്ഥാനമായി തെരഞ്ഞെടുത്തുകൊണ്ട് ഭരണം നടത്തുന്നു . ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് നാം പിറന്ന നാട് തന്നെയാണ് എന്നതിൽ സംശയമില്ല. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം, തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിലാണ് ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയത്. അതുപോലെ സുഗന്ധദ്രവ്യങ്ങൾക്ക് പേരുകേട്ട ഈ കേരളം ടൂറിസം ഒരു വ്യവസായമായി അംഗീകരിച്ചു. അങ്ങനെ ലോകമെമ്പാടുമുള്ള വിദേശികളെ ഇവിടേക്ക്‌ ആകർഷിച്ചു.എന്നാൽ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ നമ്മൾ നിരാശരാകുന്നു. കാരണം വലിയ സാമ്പത്തിക പ്രതിസന്ധികളാണ് നമ്മൾ അനുഭവിക്കുന്നത്. അതുപോലെ മദ്യവും മയക്കുമരുന്നും, സ്ത്രീ പീഡനങ്ങളും നമ്മുടെ നാടിന്റെ ശാപം ആയി മാറി. ഇതെല്ലം മാറ്റിയെടുക്കണമെങ്കിൽ നാം സ്വയം മാറണം, ചിന്തിക്കണം, പ്രവർത്തിക്കണം, ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ വള്ളത്തോളിന്റെ ഈ വരികൾ നമുക്ക് എക്കാലവും നെഞ്ചിലേറ്റാൻ നമ്മുക്ക് ഒറ്റക്കെട്ടായി നിൽക്കാം. 

എല്ലാവർക്കും കേരളാ പിറവിയുടെ ആശംസകൾ !!!
(കടപ്പാട് മനോരമ)


ഇസ്ലാമിക കേരളം; ചരിത്രവും വര്‍ത്തമാനവും
മുഫീദ് ഉണ്ണിയാല്‍



           പൊതുവെ കേരളോല്‍പത്തിയെ കുറിച്ച് രണ്ട് ഇതിവൃത്തങ്ങളാണ് ചരിത്രത്തില്‍ പറയപ്പെടാറുള്ളത്. ഒന്ന്, മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ തന്‍റെ കാലത്തെ ഭരണാധികാരിയായ മഹാബലിയെ തോല്‍പിച്ച് നേടിയതാണ് കേരളം. അങ്ങനെ മഹാബലിയെ വാമനന്‍ പാതാലത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുമതി കൊടുക്കുകയും ചെയ്തു. (1)

             രണ്ട്, മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമ മഹര്‍ശി നര്‍മദാ നദീതീരത്തു ജനിച്ചു. പരശുരാമന്‍റെ പിതാവായ ജമദഗ്നിയെ കൃതവീരന്‍ എന്ന പ്രതാപശാലി വെട്ടിക്കൊന്നു. ഇതില്‍ കുപിതനായ മഹര്‍ഷി കൃതവീര വംശജരെ മുഴുവന്‍ വധിക്കുകയും കുലം നശിപ്പിക്കുകയും ടെയ്തു ശേഷം തനിച്ച് ധ്യാനിക്കാന്‍ ഒരു സ്ഥലം വേണമെന്ന് വരുണനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മഹര്‍ഷിയുടെ കൈയിലുള്ള വെണ്‍മഴു തെക്കോെട്ടെക്കെറിഞ്ഞാല്‍ ആവശ്യമായ സ്ഥലം സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരുമെന്നും അവിടിരുന്ന് താങ്കള്‍ക്ക് തപസ്സുചെയ്യാമെന്നും നിര്‍ദ്ദേശം ലഭിച്ചു. അങ്ങനെ കന്യാകുമാരിക്കടുത്തുള്ള ശുര്‍പ്പാരകതീര്‍ത്ഥത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഇന്ന് കാണുന്ന കേരളം. (2)

           പൊതിവെ വിശ്വാസയോഗ്യമല്ലെങ്കിലും പുരാണങ്ങളിലൂടെ തുടരെ വിശ്വസിച്ച് പോരുന്ന രണ്ട് കഥകളാണിത്. ഇത്തരത്തിലാണ് ഇന്നത്തെ കേരളം രൂപപ്പെട്ടുവന്നതെന്നാണ് ഇപ്പോഴും പല പൗരാണികരും വിശ്വസിച്ച് പോരുന്നത. എന്നാല്‍ ഇത് തീര്‍ത്തും അശാസ്ത്രീയവും അസംബന്ധവുമാണെന്ന് വില്യം ലോഗന്‍ തന്നെ തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മികച്ച അധികാരവും പദവിയും നിലനിര്‍ത്താന്‍ വേണ്ടി ബ്രാഹ്മണസമുദായം പടച്ചുവിട്ട അസംബന്ധമായ ഐതിഹ്യമാണിതെന്നും , ഇതൊരൈതുഹ്യമായി നാട്ടുകാര്‍ക്കിടയില്‍ ധാരാളമായി പ്രചരിച്ചിരുന്നു എന്നും കേരളത്തിലെ ഭൂവുടമ സമ്പ്രദായം നിലനിര്‍ത്തുന്നതിനുള്ള ഒരു ഇതിനെ ജന്മികള്‍ വളരെക്കാലം തുടര്‍ന്നുപോന്നു എന്നും ലോഗന്‍ രേഖപ്പെടുത്തുന്നു. (3)

            പ്രാചീന കാലത്ത് കേരളം എന്നറിയപ്പെട്ടിരുന്ന നാട് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് , വടക്ക് കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള എല്ലാ പ്രദേശങ്ങളും ഉള്‍പ്പെട്ട ഒന്നായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനര്‍സംഘടനയുലൂടെ 1956 നവംമ്പര്‍ 1 ന് സ്ഥാപിതമായ ആധുനിക കേരള സംസ്ഥാനം , പഴയ തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏറിയ ഭാഗവും മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയും ദക്ഷിണകര്‍ണ്ണാടകത്തിന്‍റെ ഒരു ഭാഗവും സംയോജിപ്പിച്ചാണ് രൂപവല്‍ക്കരിക്കപ്പെട്ടത്. തെക്ക് പാറശ്ശാല മുതല്‍ വടക്ക് കാസര്‍ഗോഡ് വരെയും കിഴക്ക് പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയില്‍ നീണ്ട് കിടക്കുന്ന പ്രദേശം. എണ്ണമറ്റ അരുവികളും തോടുകളും കായലുകളും ജലാശയങ്ങളുമെല്ലാം ഊര്‍വ്വരമാക്കിയ മണ്ണ്.

            പൂര്‍വ്വിക കാലം മുകല്‍ക്കുതന്നെ ഈ ഭൂമിക കേരളമെന്നും മലബാര്‍ എന്നുമൊക്കെ മാറിമാറി അഭിസംബോധനം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്കൃത സാഹിത്യത്തില്‍ ആദ്യകാലം മുതല്‍ക്കുതന്നെ കേരളമെന്ന പേരാണ് നാടിനുപയോഗിച്ച് കാണുന്നതെന്നും ആ പേര് കൊണ്ടാണ് മലയാളികള്‍ തങ്ങളുടെ മാതൃഭൂമിയെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നും പ്രശസ്ത ചരിത്രകരന്‍ കെപി പത്മനാഭമേനോന്‍ തന്‍റെ കേരളചരിത്രത്തില്‍ രേഖപ്പെടുത്തുന്നു .(4)

               ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാത്യായനനും ക്രിസ്തുവിന് മുമ്പ് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പതഞ്ജലിയും കേരളത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . കൂടാതെ മഹാഭാരതം , രാമായണം ,വായുപുരാണം , മത്സ്യപുരാണം , മാര്‍ക്കണ്ഡേയ പുരാണം, എന്നിവയിലെല്ലാം കേരളത്തെയും ഗോകര്‍ണ്ണത്തെയും കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . അഥവാ കേരളം എന്ന കൊച്ചു രാജ്യം പ്രാചീനകാലം മുതല്‍ക്കേ അതിന്‍റെ ധാതുസമ്പന്നത കൊണ്ടും മറ്റും ചിരപ്രസിദ്ധമായിരുന്നു. (5)

            അതുകൊണ്ട് തന്നെ ലോകത്തിന്‍റെ നാനാഭാഗത്തുണ്ടാകുന്ന രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങള്‍ മറ്റേത് ഇടങ്ങളിലേക്കും ചേക്കേറുന്നത് പോലെ വളരെ വേഗം ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേര്‍ന്നിരുന്നു. അങ്ങനെയാണ് മധ്യ പൗരസ്ത്യ ദേശത്ത് ഉടലെടുത്ത ജൂതക്രൈസ്തവ ഇസ്ലാം മത സന്ദേശങ്ങള്‍ വളരെ നേരത്തെ തന്നെ കേരളതീരത്തണഞ്ഞത്, കേരളത്തിന്‍റെ തീരപ്രദേശങ്ങളുമായി അറബികളും മറ്റും തുടര്‍ന്നു പോന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യബന്ധങ്ങള്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് മാത്രം.

കേരളവും ഇസ്ലാമും
           
            പരിശുദ്ധ ഇസ്ലാം അറേബ്യന്‍ ഉപദ്വീപിലാണ് ഉദയം ചെയ്തത് എങ്കിലും ഏറെ കഴിയുന്നതിന് മുമ്പ് തന്നെ അതിന്‍റെ ദിവ്യപ്രകാശം ലോകത്തിന്‍റെ വിദൂരദിക്കുകളില്‍ പോലും ചെന്നെത്തിയിരുന്നു. സമുദ്രങ്ങളും സമതലങ്ങളും പീഢഭൂമികളും താണ്ടി കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്‍റെ ദിവ്യപ്രഭ പരന്നു, ഇതെല്ലാം സംഭവിച്ചത് ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലയളവ് കൊണ്ടാണ് എന്നത് സ്മരീണയമാണ്. ലോകത്തൊരു മതത്തിനോ പ്രത്യേയശാസ്ത്രത്തിനോ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്ര വ്യാപ്തിയിലേക്ക് പടര്‍ന്നുപന്തലിച്ച ഇസ്ലാം ചരിത്രകാരന്മാരെ എക്കാലവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകര്‍ തിരുമേനിയുടെ കാലത്ത് തന്നെ ലോകത്താകമാനം ഖ്യാതി നേടിയ ഇസ്ലാം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മലബാര്‍ പ്രദേശത്തും എത്തിച്ചേര്‍ന്നു എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.

               ബൈബിളില്‍ പ്രതിപാതിക്കും പ്രകാരം സോളമന്‍ രാജാവിന്‍റെ കാലത്ത് തുടങ്ങിയ മലബാര്‍ അറേബ്യന്‍ സമുദ്രവാണിജ്യബന്ധം തന്നെയാണ് (6) എ ഡി ഒന്നാം നൂറ്റാണ്ടില്‍ സോളമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തന്നെ ജൂതമതവും (7)എഡി 52 ല്‍ തോമാശ്ലീഹയുടെ വരവോടെ ക്രൈസതവ മതവും (8) കേരളകരയില്‍ കപ്പലിറങ്ങിയ പോലെ ഇസ്ലമിനേയും മലബാര്‍ തീരത്തെത്തിച്ചത്.

            സിലോണിലേക്ക് ആദം മല കാണാന്‍ പോകുന്ന ഒരു സംഘം കേരളതീരത്ത് വിശ്രമിക്കാനിറങ്ങുകയും അന്നവിടത്തെ രാജാവായ ചേരമാന്‍ പെരുമാളുമായി സൗഹൃദത്തിലാകുകയും അതുവഴി ഇസ്ലാമിനെക്കുറിച്ചറിയാനും പ്രവാചകരെ കാണാനും വേണ്ടി മക്കത്ത് പോയതും മക്കയില്‍ വെച്ച് മുസ്ലിമായി താജുദ്ധീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു എന്നതാണ് പരമ്പരാഗതമായി കേരളത്തിലേക്കുള്ള ഇസ്ലാമിന്‍റെ ആകമനത്തേക്കുറിച്ചുള്ള ചരിത്രമായി രേഖപ്പെടുത്തപ്പെട്ടത്.(9)

               കേരളത്തിന്‍റ പ്രാചീന ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രചിച്ച തുഹ്ജത്തുല്‍ മുജാഹിദീനിലും വില്യം ലോഗണിന്‍റെ മലബാര്‍ മാന്വലിലും (10) ഈ കഥ ഇപ്രകാരം തന്നെ രേഖപ്പെടുത്തുന്നു. ഈ വിശ്വാസത്തിന് ശക്തിപകരുന്ന തെളിവുകള്‍ ഇന്ത്യയുലും ഇസ്ലാമിക ലോകത്തും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നൊരു രാജാവ് ഇഞ്ചി നിറച്ച ഒരു ഭരണി നബി തിരുമേനിക്ക് സമ്മാനിച്ചെന്നും അത് നബി അനുചരന്മാര്‍ക്ക് ഓരോ കഷ്ണങ്ങളായി തിന്നാന്‍ കൊടുത്തെന്നും അതില്‍ നിന്നൊരു കഷ്ണം തനിക്കും ലഭിച്ചെന്നും പ്രവാചകാനുയായികളില്‍ പ്രമുഖനായ അബൂസഊദ് ഉദ്ധരിക്കുന്ന സംഭവം പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ഹാക്കിം തന്‍റെ മുസ്തദ്റകില്‍ ഉദ്ധരിക്കുന്നുണ്ട് .(11)

           ഇഞ്ചിയുടെ ഈറ്റില്ലം അന്നും ഇന്നും കേരളമാണെന്നും കേരളീയനല്ലാത്ത മറ്റൊരു രാജാവും ഇന്ത്യയില്‍ നിന്ന് ഇഞ്ചിയുമായി പ്രവാചക സദസ്സിലെത്താനിടയില്ലെന്നും സുവ്യക്തമാണ് . അതുകൊണ്ട് തന്നെ ആ കേരളീയന് പ്രവാചക സദസ്സിലെത്തി ഇസ്ലാം ആശ്ലേഷിക്കാന്‍ സൗഭാഗ്യമുണ്ടായുട്ടുണ്ടെന്ന പരമ്പരാഗത വിശ്വാസത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്.

        എഡി 7 ാം നൂറ്റാണ്ടില്‍ ഇസ്ലാം കേരളത്തില്‍ എത്തിയതിനും പിന്നീ് മുസ്ലീങ്ങള്‍ ഒരു സമൂഹമായി നിലകൊണ്ടതിനും തെളിവുകളുണ്ടെങ്കിലും പത്തുമുതല്‍ പതിനഞ്ചുവരെയുള്ള നൂറ്റാണ്ടുകളിലെ കേരളമുസ്ലീം ചരിത്രം ഏറെക്കുറെ അവ്യക്തതകള്‍ നിറഞ്ഞതാണ് . എങ്കിലും അക്കാലഘട്ടത്തിലെ വിവിധ സഞ്ചാരികളുടെ യത്രാകുറിപ്പുകള്‍ കേരള മുസ്ലീങ്ങളെ കുറിച്ച് കാര്യമായ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.


ഇസ്ലാമിക കേരളം; ചരിത്രവും വര്‍ത്തമാനവും
മുഫീദ് ഉണ്ണിയാല്‍



           പൊതുവെ കേരളോല്‍പത്തിയെ കുറിച്ച് രണ്ട് ഇതിവൃത്തങ്ങളാണ് ചരിത്രത്തില്‍ പറയപ്പെടാറുള്ളത്. ഒന്ന്, മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ തന്‍റെ കാലത്തെ ഭരണാധികാരിയായ മഹാബലിയെ തോല്‍പിച്ച് നേടിയതാണ് കേരളം. അങ്ങനെ മഹാബലിയെ വാമനന്‍ പാതാലത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുമതി കൊടുക്കുകയും ചെയ്തു. (1)

             രണ്ട്, മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമ മഹര്‍ശി നര്‍മദാ നദീതീരത്തു ജനിച്ചു. പരശുരാമന്‍റെ പിതാവായ ജമദഗ്നിയെ കൃതവീരന്‍ എന്ന പ്രതാപശാലി വെട്ടിക്കൊന്നു. ഇതില്‍ കുപിതനായ മഹര്‍ഷി കൃതവീര വംശജരെ മുഴുവന്‍ വധിക്കുകയും കുലം നശിപ്പിക്കുകയും ടെയ്തു ശേഷം തനിച്ച് ധ്യാനിക്കാന്‍ ഒരു സ്ഥലം വേണമെന്ന് വരുണനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മഹര്‍ഷിയുടെ കൈയിലുള്ള വെണ്‍മഴു തെക്കോെട്ടെക്കെറിഞ്ഞാല്‍ ആവശ്യമായ സ്ഥലം സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരുമെന്നും അവിടിരുന്ന് താങ്കള്‍ക്ക് തപസ്സുചെയ്യാമെന്നും നിര്‍ദ്ദേശം ലഭിച്ചു. അങ്ങനെ കന്യാകുമാരിക്കടുത്തുള്ള ശുര്‍പ്പാരകതീര്‍ത്ഥത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഇന്ന് കാണുന്ന കേരളം. (2)

           പൊതിവെ വിശ്വാസയോഗ്യമല്ലെങ്കിലും പുരാണങ്ങളിലൂടെ തുടരെ വിശ്വസിച്ച് പോരുന്ന രണ്ട് കഥകളാണിത്. ഇത്തരത്തിലാണ് ഇന്നത്തെ കേരളം രൂപപ്പെട്ടുവന്നതെന്നാണ് ഇപ്പോഴും പല പൗരാണികരും വിശ്വസിച്ച് പോരുന്നത. എന്നാല്‍ ഇത് തീര്‍ത്തും അശാസ്ത്രീയവും അസംബന്ധവുമാണെന്ന് വില്യം ലോഗന്‍ തന്നെ തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മികച്ച അധികാരവും പദവിയും നിലനിര്‍ത്താന്‍ വേണ്ടി ബ്രാഹ്മണസമുദായം പടച്ചുവിട്ട അസംബന്ധമായ ഐതിഹ്യമാണിതെന്നും , ഇതൊരൈതുഹ്യമായി നാട്ടുകാര്‍ക്കിടയില്‍ ധാരാളമായി പ്രചരിച്ചിരുന്നു എന്നും കേരളത്തിലെ ഭൂവുടമ സമ്പ്രദായം നിലനിര്‍ത്തുന്നതിനുള്ള ഒരു ഇതിനെ ജന്മികള്‍ വളരെക്കാലം തുടര്‍ന്നുപോന്നു എന്നും ലോഗന്‍ രേഖപ്പെടുത്തുന്നു. (3)

            പ്രാചീന കാലത്ത് കേരളം എന്നറിയപ്പെട്ടിരുന്ന നാട് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് , വടക്ക് കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള എല്ലാ പ്രദേശങ്ങളും ഉള്‍പ്പെട്ട ഒന്നായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനര്‍സംഘടനയുലൂടെ 1956 നവംമ്പര്‍ 1 ന് സ്ഥാപിതമായ ആധുനിക കേരള സംസ്ഥാനം , പഴയ തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏറിയ ഭാഗവും മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയും ദക്ഷിണകര്‍ണ്ണാടകത്തിന്‍റെ ഒരു ഭാഗവും സംയോജിപ്പിച്ചാണ് രൂപവല്‍ക്കരിക്കപ്പെട്ടത്. തെക്ക് പാറശ്ശാല മുതല്‍ വടക്ക് കാസര്‍ഗോഡ് വരെയും കിഴക്ക് പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയില്‍ നീണ്ട് കിടക്കുന്ന പ്രദേശം. എണ്ണമറ്റ അരുവികളും തോടുകളും കായലുകളും ജലാശയങ്ങളുമെല്ലാം ഊര്‍വ്വരമാക്കിയ മണ്ണ്.

            പൂര്‍വ്വിക കാലം മുകല്‍ക്കുതന്നെ ഈ ഭൂമിക കേരളമെന്നും മലബാര്‍ എന്നുമൊക്കെ മാറിമാറി അഭിസംബോധനം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്കൃത സാഹിത്യത്തില്‍ ആദ്യകാലം മുതല്‍ക്കുതന്നെ കേരളമെന്ന പേരാണ് നാടിനുപയോഗിച്ച് കാണുന്നതെന്നും ആ പേര് കൊണ്ടാണ് മലയാളികള്‍ തങ്ങളുടെ മാതൃഭൂമിയെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നും പ്രശസ്ത ചരിത്രകരന്‍ കെപി പത്മനാഭമേനോന്‍ തന്‍റെ കേരളചരിത്രത്തില്‍ രേഖപ്പെടുത്തുന്നു .(4)

               ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാത്യായനനും ക്രിസ്തുവിന് മുമ്പ് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പതഞ്ജലിയും കേരളത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . കൂടാതെ മഹാഭാരതം , രാമായണം ,വായുപുരാണം , മത്സ്യപുരാണം , മാര്‍ക്കണ്ഡേയ പുരാണം, എന്നിവയിലെല്ലാം കേരളത്തെയും ഗോകര്‍ണ്ണത്തെയും കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . അഥവാ കേരളം എന്ന കൊച്ചു രാജ്യം പ്രാചീനകാലം മുതല്‍ക്കേ അതിന്‍റെ ധാതുസമ്പന്നത കൊണ്ടും മറ്റും ചിരപ്രസിദ്ധമായിരുന്നു. (5)

            അതുകൊണ്ട് തന്നെ ലോകത്തിന്‍റെ നാനാഭാഗത്തുണ്ടാകുന്ന രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങള്‍ മറ്റേത് ഇടങ്ങളിലേക്കും ചേക്കേറുന്നത് പോലെ വളരെ വേഗം ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേര്‍ന്നിരുന്നു. അങ്ങനെയാണ് മധ്യ പൗരസ്ത്യ ദേശത്ത് ഉടലെടുത്ത ജൂതക്രൈസ്തവ ഇസ്ലാം മത സന്ദേശങ്ങള്‍ വളരെ നേരത്തെ തന്നെ കേരളതീരത്തണഞ്ഞത്, കേരളത്തിന്‍റെ തീരപ്രദേശങ്ങളുമായി അറബികളും മറ്റും തുടര്‍ന്നു പോന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യബന്ധങ്ങള്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് മാത്രം.

കേരളവും ഇസ്ലാമും
           
            പരിശുദ്ധ ഇസ്ലാം അറേബ്യന്‍ ഉപദ്വീപിലാണ് ഉദയം ചെയ്തത് എങ്കിലും ഏറെ കഴിയുന്നതിന് മുമ്പ് തന്നെ അതിന്‍റെ ദിവ്യപ്രകാശം ലോകത്തിന്‍റെ വിദൂരദിക്കുകളില്‍ പോലും ചെന്നെത്തിയിരുന്നു. സമുദ്രങ്ങളും സമതലങ്ങളും പീഢഭൂമികളും താണ്ടി കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്‍റെ ദിവ്യപ്രഭ പരന്നു, ഇതെല്ലാം സംഭവിച്ചത് ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലയളവ് കൊണ്ടാണ് എന്നത് സ്മരീണയമാണ്. ലോകത്തൊരു മതത്തിനോ പ്രത്യേയശാസ്ത്രത്തിനോ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്ര വ്യാപ്തിയിലേക്ക് പടര്‍ന്നുപന്തലിച്ച ഇസ്ലാം ചരിത്രകാരന്മാരെ എക്കാലവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകര്‍ തിരുമേനിയുടെ കാലത്ത് തന്നെ ലോകത്താകമാനം ഖ്യാതി നേടിയ ഇസ്ലാം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മലബാര്‍ പ്രദേശത്തും എത്തിച്ചേര്‍ന്നു എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.

               ബൈബിളില്‍ പ്രതിപാതിക്കും പ്രകാരം സോളമന്‍ രാജാവിന്‍റെ കാലത്ത് തുടങ്ങിയ മലബാര്‍ അറേബ്യന്‍ സമുദ്രവാണിജ്യബന്ധം തന്നെയാണ് (6) എ ഡി ഒന്നാം നൂറ്റാണ്ടില്‍ സോളമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തന്നെ ജൂതമതവും (7)എഡി 52 ല്‍ തോമാശ്ലീഹയുടെ വരവോടെ ക്രൈസതവ മതവും (8) കേരളകരയില്‍ കപ്പലിറങ്ങിയ പോലെ ഇസ്ലമിനേയും മലബാര്‍ തീരത്തെത്തിച്ചത്.

            സിലോണിലേക്ക് ആദം മല കാണാന്‍ പോകുന്ന ഒരു സംഘം കേരളതീരത്ത് വിശ്രമിക്കാനിറങ്ങുകയും അന്നവിടത്തെ രാജാവായ ചേരമാന്‍ പെരുമാളുമായി സൗഹൃദത്തിലാകുകയും അതുവഴി ഇസ്ലാമിനെക്കുറിച്ചറിയാനും പ്രവാചകരെ കാണാനും വേണ്ടി മക്കത്ത് പോയതും മക്കയില്‍ വെച്ച് മുസ്ലിമായി താജുദ്ധീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു എന്നതാണ് പരമ്പരാഗതമായി കേരളത്തിലേക്കുള്ള ഇസ്ലാമിന്‍റെ ആകമനത്തേക്കുറിച്ചുള്ള ചരിത്രമായി രേഖപ്പെടുത്തപ്പെട്ടത്.(9)

               കേരളത്തിന്‍റ പ്രാചീന ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രചിച്ച തുഹ്ജത്തുല്‍ മുജാഹിദീനിലും വില്യം ലോഗണിന്‍റെ മലബാര്‍ മാന്വലിലും (10) ഈ കഥ ഇപ്രകാരം തന്നെ രേഖപ്പെടുത്തുന്നു. ഈ വിശ്വാസത്തിന് ശക്തിപകരുന്ന തെളിവുകള്‍ ഇന്ത്യയുലും ഇസ്ലാമിക ലോകത്തും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നൊരു രാജാവ് ഇഞ്ചി നിറച്ച ഒരു ഭരണി നബി തിരുമേനിക്ക് സമ്മാനിച്ചെന്നും അത് നബി അനുചരന്മാര്‍ക്ക് ഓരോ കഷ്ണങ്ങളായി തിന്നാന്‍ കൊടുത്തെന്നും അതില്‍ നിന്നൊരു കഷ്ണം തനിക്കും ലഭിച്ചെന്നും പ്രവാചകാനുയായികളില്‍ പ്രമുഖനായ അബൂസഊദ് ഉദ്ധരിക്കുന്ന സംഭവം പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ഹാക്കിം തന്‍റെ മുസ്തദ്റകില്‍ ഉദ്ധരിക്കുന്നുണ്ട് .(11)

           ഇഞ്ചിയുടെ ഈറ്റില്ലം അന്നും ഇന്നും കേരളമാണെന്നും കേരളീയനല്ലാത്ത മറ്റൊരു രാജാവും ഇന്ത്യയില്‍ നിന്ന് ഇഞ്ചിയുമായി പ്രവാചക സദസ്സിലെത്താനിടയില്ലെന്നും സുവ്യക്തമാണ് . അതുകൊണ്ട് തന്നെ ആ കേരളീയന് പ്രവാചക സദസ്സിലെത്തി ഇസ്ലാം ആശ്ലേഷിക്കാന്‍ സൗഭാഗ്യമുണ്ടായുട്ടുണ്ടെന്ന പരമ്പരാഗത വിശ്വാസത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്.

        എഡി 7 ാം നൂറ്റാണ്ടില്‍ ഇസ്ലാം കേരളത്തില്‍ എത്തിയതിനും പിന്നീ് മുസ്ലീങ്ങള്‍ ഒരു സമൂഹമായി നിലകൊണ്ടതിനും തെളിവുകളുണ്ടെങ്കിലും പത്തുമുതല്‍ പതിനഞ്ചുവരെയുള്ള നൂറ്റാണ്ടുകളിലെ കേരളമുസ്ലീം ചരിത്രം ഏറെക്കുറെ അവ്യക്തതകള്‍ നിറഞ്ഞതാണ് . എങ്കിലും അക്കാലഘട്ടത്തിലെ വിവിധ സഞ്ചാരികളുടെ യത്രാകുറിപ്പുകള്‍ കേരള മുസ്ലീങ്ങളെ കുറിച്ച് കാര്യമായ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.

           ശൈഖ് സുലൈമാന്‍ ,ഇബ്നു ഫഖീഹ് , ഇബ്വു റുസ്ത ,അബൂ സൈദ്, മസ്ഊദി ,അല്‍ബിറൂനി ,അല്‍ ഇദിരീസി ,യാഖൂത്ത് ,മാര്‍ക്കോപോളോ തുടങ്ങിയവരുടെ വിവരണങ്ങള്‍ അക്കാലത്തെ കേരളീയ മുസ്ലീങ്ങളുടെ അവസ്ഥകളെ ക്കുറിച്ചറിയാനുള്ള വ്യക്തമായ രേഖകളാണ്. (12) എന്നാല്‍ കേരളത്തിലെ അവസാനത്തെ പെരുമാള്‍ മക്കത്ത്പോയി ഇസ്ലാംമതം സ്വീകരിച്ചു എന്നത് കേവല ഐതിഹ്യമാണെന്നും അടിസ്ഥാന രഹിതമാണെന്നും പത്മനാഭന്‍ അടക്കമുള്ള പല ചരിത്രകാരന്മാരും
അഭിപ്രായപ്പെടുന്നുമുണ്ട്.

          മുഹമ്മദീയരും ക്രീസ്തീയരും ജൂതന്മാരുമായ എത്രയോ സഞ്ചാരികള്‍ ഇവിടെ വരികയും ഈ നാടിനെ കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും , സുലൈമാന്‍, അല്‍ബിറൂനി, അല്‍ ഇദ്രീസി, ബഞ്ചമിന്‍, റഷീദുദ്ധീന്‍, അല്‍കാവസ്നി , മാര്‍ക്കോപോളോ , അബുല്‍ ഫെദ, ഫ്രയര്‍ ഒഡോറിക്, ഫ്രയര്‍ ജോര്‍ഡനിസ്. ഇബ്നിബത്തൂത്ത, അബ്ദുല്‍ റസാക് , നിക്കോളോ കോണ്ടി തുടങ്ങിയവരാരും തന്നെ അങ്ങനെയൊരു പെരുമാള്‍ മുസ്ലീമായ കഥയെപറ്റി ഒന്നും പറയുന്നില്ലെന്നും ഇ എം എസ് നമ്പൂതിരിപ്പാട് തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.(13)

           ചുരുക്കത്തില്‍ കാലഗണന പ്രകാരവും ചരിത്രതെളിവുകളിലെ ഭിന്നാഭപ്രായങ്ങളുമെല്ലാം പരിഗണിച്ചാലും പ്രവാചകര്‍ തിരുമേനിയുടെ നൂറ്റാണ്ടില്‍ തന്നെ കേരളക്കരയില്‍ ഇസ്ലാം എത്തിച്ചേര്‍ന്നു എന്ന നിഗമനം തന്നെയാണ് പ്രബലമെന്ന് മനസിലാക്കാം.
ഇത്തരത്തില്‍ പ്രവാചകര്‍ തിരമേനിയുടെ കാലത്ത് തന്നെ മലബാറിന്‍റെ തീരമണഞ്ഞ ഇസ്ാലാമിന് അത്ഭുതകരമായ വളര്‍ച്ചയാണ് മാലബാറിലുണ്ടായത്. മലബാറില്‍ അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യദുരാചാരങ്ങളും ജാതീയ ഉച്ഛനീചത്വങ്ങളും ബ്രാഹ്മണമേധാവിത്വവുമെല്ലാം വലിയൊരളവോളം മലബാറിലെ ഇസ്ലാമിക പ്രചരണത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ദളിതരും അഥസ്ഥിതരുമായ ജനവിഭാഗങ്ങള്‍ക്ക് തങ്ങള്‍ക്ക് ഹിന്ദുമതവും ക്രിസ്തുമതവും ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യവും പരിഗണനയും അവരെ കൂടുതലായി മുഹമ്മദീയ മതത്തിലേക്ക് ആകര്‍ഷിപ്പിച്ചു. (14)

                അതിലുപരി അക്കാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്മാരും മുസ്ലീം നേതൃത്വവും സ്വീകരിച്ച സൗഹാര്‍ദ്ദപരമായ സമീപനങ്ങളും നിലപാടുകളും മുഹമ്മദീയ മതത്തിന് വലിയ സ്വാധീനം നേടിത്തന്നു. കേരളീയ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന പണ്ഡിതന്മാരായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമുമാരും മമ്പുറംതങ്ങളും ഉമര്‍ഖാളിയും ശാലിയാത്തിയും സയ്യിദന്മാരുമടക്കമുള്ള സമുദായത്ത് വേണ്ടതെല്ലാം വേണ്ട അളവില്‍ നല്‍കാന്‍ പ്രാപ്തരായ വലിയൊരു പണ്ഡിത നിരയെകൊണ്ടും സമ്പന്നമായിരുന്നു ആ കാലം.
പള്ളി ദര്‍സുകള്‍ കേന്ദ്രീകരിച്ച് അവര്‍ നടത്തിയ മതപഠന സംവിധാനങ്ങളാണ് പിന്നീട് ലോകശ്രദ്ധ ആകര്‍ഷിക്കുമാറ് വളര്‍ന്നു പന്തലിച്ചത് .
 
            പരമ്പരാഗത വിളക്കത്തിരിക്കല്‍ ബിരുദത്തിനായി ശ്രീലങ്ക, സിലോണ്‍, മാലിദ്വീപ്, സുമാത്ര, ജാവ തുടങ്ങിയ വിദേശ ദേശങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ പൊന്നാനിനിയിലേക്ക് എത്തിയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മതവും ഭൗതികവും തത്വശാസ്ത്രവും എന്നുവേണ്ട എല്ലാ ശാസ്ത്ര ശാഖകളും ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ അവിടെ പഠിപ്പിക്കപ്പെട്ടു. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന വാണിജ്യത്തിന്‍റെ മൊത്തവ്യാപാരക്കാര്‍ അറബികളും മുസ്ലീങ്ങളുമായിരുന്നതിനാല്‍ എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവതിമാണ് മുസ്ലീങ്ങള്‍ നയിച്ചിരുന്നത്. ഒരു ഇസ്ലാമിക രാജ്യത്ത് മുസ്ലീം ഭരണാധികാരിക്ക് കീഴില്‍ അനുഭവിക്കാനാകാത്ത സൗകര്യങ്ങളും സംവിധാനങ്ങളും കേരളത്തിലെ മുസ്ലീങ്ങള്‍ ഇവിടെ അനുഭവിച്ചിരുന്നു. ആ
ശോഭന കാലത്ത കുറിച്ച് സൈനുദ്ധീന്‍ മഖ്ദൂം തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. (15)

            അവിടന്നിങ്ങോട്ട് ഏഴ് നൂറ്റാണ്ടുകാലത്തെ മുസ്ലീം ചരിത്രം ഉയര്‍ച്ചയുടെയും സായുധ പോരാട്ടങ്ങളുടെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെയും നീണ്ട ചരിത്രമാണ്. ആലിമുസ്ലിയാരും ,സാമൂതിരി രാജാവും , കുഞ്ഞാലി മരക്കാര്‍മാരും മുന്‍നിരയില്‍ നിന്ന് സാമ്രാജ്വത്വ ശക്തികളോട് സന്ധിയില്ലാ സമരം നടത്തിയത് ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടുകളാണ്.

Saturday, October 29, 2022

ഞാറ്റുവേല

ഞാറ്റുവേലയെന്ന് കേട്ടിട്ടുണ്ടോ? വീട്ടിൽ മുതിർന്നവർ ഉണ്ടെങ്കിൽ പറഞ്ഞുകേൾക്കുന്ന ഒരു വാക്കാണിത്.കാലാവസ്ഥ പ്രവചനം വികസിക്കുന്നതിന് മുമ്പ് കൃഷിക്കാലം ഗണിക്കുന്നതിന് നമ്മുടെ നാട്ടില്‍ ഒരു ഞാറ്റുവേല കലണ്ടര്‍ നിലനിന്നിരുന്നു. നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കലണ്ടര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഞായറിന്റെ (സൂര്യന്റെ) വേളയാണ് (സമയം) ഞാറ്റുവേലയായി മാറിയത്.. 'ഞായർ' എന്നാൽ 'സൂര്യൻ' ആണ്. 'വേള' എന്നാൽ സമയവും. ചുരുക്കത്തിൽ 'സൂര്യന്റെ സമയം' എന്നാണ് 'ഞാറ്റുവേല' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ഞായർ വേള എന്നതാണ്‌ ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിത്തീർന്നത്. ഞാറ്റുനില, ഞാറ്റില, ഞായിറ്റുവേല എന്നിങ്ങനെയും പലയിടങ്ങളിൽ പേരുണ്ട്.

പണ്ടൊക്കെ മഴയെ മാത്രം ആശ്രയിച്ചായിരുന്നു കൃഷിയിറക്കിയിരുന്നത് .വിത്തിറക്കാനും, കള പറിക്കാനും, നടാനും, കൊയ്യാനുമെല്ലാം മഴയുടെ വരവും പോക്കും കണക്കാക്കണം .സൂര്യനെയും മലയാളമാസത്തിലെ നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് കൃഷിക്കാർ മഴയുടെ കണക്കെടുത്തിരുന്നത് .<സൂര്യൻ ഒരു നക്ഷത്രത്തിൽ നില്ക്കുന്ന കാലമാണ് ഒരു ഞാറ്റുവേല >..ഒന്നിലധികം ഞാറ്റു വേലകൾ ഉൾപ്പെട്ട താണ് ഓരോ മലയാള മാസവും. ഇനി കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ഓരോ മലയാളമാസത്തിലും <രണ്ടേകാൽ> ഞാറ്റു വേലകളുണ്ട്.അശ്വതി ഞാറ്റുവേലയും ,ഭരണി ഞാറ്റുവേലയും, കാർത്തിക ഞാറ്റുവേലയുടെ കാൽ ഭാഗവും ഉൾപ്പെട്ടതാണ് മേടമാസം .ഏകദേശം 13-14 ദിവസങ്ങളാണ് ഒരു ഞാറ്റുവേല.

ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളര്‍ച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകള്‍ കുറിച്ചുട്ടുള്ളത്. ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എറിയപ്പെടുന്നത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാണെങ്കില്‍ അത് തിരുവാതിര ഞാറ്റുവേല. അങ്ങനെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുവയാണ്. ഞാറ്റുവേല രാത്രി പിറക്കണമൊണ് പഴമക്കാര്‍ പറയുന്നത്. 'രാത്രിയില്‍ വരും മഴയും രാത്രിയില്‍ വരും അതിഥിയും പോകില്ലെന്ന് അവര്‍ക്ക് പഴഞ്ചൊല്ലുമുണ്ടായിരുന്നു. പകല്‍ പിറക്കു ഞാറ്റുവേകളില്‍ പിച്ചപ്പാളയെടുക്കാമെന്നും അവര്‍ക്കറിയാമായിരുന്നു. മഴ തീരെ കുറവായിരിക്കുമെന്നര്‍ത്ഥം.
തിരുവാതിര ഞാറ്റുവേലയും കുരുമുളകുമായുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്ന ഒരു കഥ ഇങ്ങനെയാണ്. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ത്തുഗലിലേക്ക് കൊണ്ടുപോവാന്‍ സാമൂതിരിയോട് അനുവാദം ചോദിച്ചു. അതിന് അനുവാദം നല്‍കിയ സാമൂതിരി അവര്‍ ചോദിച്ചത്ര തൈകള്‍ നല്‍കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചന്‍ പറങ്കികള്‍ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോള്‍ 'അവര്‍ നമ്മുടെ കുരുമുളക് തിരിയല്‍കളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ' എന്നായിരുന്നത്രേ സാമൂതിരിയുടെ മറുപടി.

ഓരോ ഞാറ്റുവേലയിലും എന്തു നടണം എങ്ങനെ പരിപാലിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്.

അശ്വതി ഞാറ്റുവേല : ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 27 വരെയുള്ള ദിവസങ്ങള്‍ ആണ് അശ്വതി ഞാറ്റുവേല. ഈ സമയത്തു ഇരിപ്പൂനിലങ്ങളില്‍ ഒന്നാം വിളയായി നെല്‍ കൃഷി ചെയ്യാം. വിത്ത് തേങ്ങ സംഭരിക്കുന്നതിനും, കുരുമുളക് കൃഷിക്കായുള്ള താങ്ങുകാലുകള്‍ പിടിപ്പിക്കുവാനും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താം.

ഭരണി ഞാറ്റുവേല : ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെയുള്ള ഭരണി ഞാറ്റുവേലയ്ക്കു തേങ്ങ, പയര്‍ തുടങ്ങിയവയുടെ കൃഷിയ്ക്ക് അനുയോജ്യമാണ്. ഈ കാലയളവില്‍ ലഭിക്കുന്ന മഴയും വിളകളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. പച്ചക്കറി ഇനങ്ങളായ വഴുതന, മുളക് തുടങ്ങിയവയും പാകി മുളപ്പിക്കാം കൂടാതെ പറമ്പുകളില്‍ കൃഷിചെയ്യുന്ന നെല്ലിനങ്ങളായ ചാമ, മോടന്‍ എന്നിവയും വിതക്കാന്‍ പറ്റിയ അവസരമാണ് ഇത്.

കാര്‍ത്തിക ഞാറ്റുവേല: മെയ് 10 മുതല്‍ മെയ് 24 വരെ വരുന്ന ദിവസങ്ങളില്‍ ഇരുപ്പൂനിലങ്ങളില്‍ ഒന്നാം വിളയായി തയ്യാറാക്കിയിരിക്കുന്ന പൊടിഞ്ഞാറ് നടാം. വട്ടന്‍ വിതച്ച നെല്ലിന് കളപറിച്ച് വളം ചേര്‍ക്കാനും, പുതിയ കുരുമുളക് വള്ളികള്‍ നടാനും, പച്ചക്കറി നഴ്‌സറി തയ്യാറാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയും ഈ അവസരത്തില്‍ ചെയ്യാം.

രോഹിണി ഞാറ്റുവേല : മെയ് 24 മുതല്‍ ജൂണ്‍ 7 വരെ ദിവസങ്ങളാണ് തേങ്ങ പാകുന്നതിനും തെങ്ങ് വളം ചേര്‍ത്ത് തടം കോരുന്നതിനും നല്ലത്. പയര്‍, രായി എന്നിവ വിതക്കുന്നതിനും നാടന്‍ വാഴതൈയ് നടുന്നതിനും ഈ ഞാറ്റുവേലയില്‍ സാധിക്കും.

മകയിരം ഞാറ്റുവേല : ജൂണ്‍ 7 മുതല്‍ ജൂണ്‍ 21 വരെയുള്ള കാലത്ത് പച്ചക്കറിക്കള്‍ക്ക് വളപ്രയോഗം നടത്തുന്നതിനും, തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയവയുടെ തൈയ്കള്‍ നടുന്നതിനും നന്ന്.

തിരുവാതിര ഞാറ്റുവേല : ജൂണ്‍ 21 മുതല്‍ ജുലൈ 3 വരെ യുള്ള കാലയളവാണ് തിരുവാതിര ഞാറ്റുവേല. ഏതു ചെടികളും നട്ടുവളര്‍ത്തന്നതിന് യോജ്യമായ ദിവസങ്ങളാണ് ഇത്. കുരുമുളക് ചെടിയുടെ പരാഗണം ഈ സമയത്താണ് നടക്കുന്നത്.

പുണര്‍തം ഞാറ്റുവേല : ജൂലൈ 3 മുതല്‍ ജുലൈ 18 വരെയുള്ള പുണര്‍തം ഞാറ്റുവേല ദിവസങ്ങള്‍ തിരുവാതിര ഞാറ്റുവേല പോലെത്തന്നെ ഉത്തമമാണ് ഈ ഞാറ്റുവേലകളില്‍ ലഭിക്കുന്ന മഴയും തുടര്‍ന്ന് ഉറവ പൊട്ടി മണ്ണിലേക്ക് ലഭിക്കുന്ന ജലവും വിളകളുടെ വളര്‍ച്ചക്ക് അനുയോജ്യമാണ്. അമരവിത്ത് നടാന്‍ പറ്റിയ സമയവും ഇതാണ്.

പൂയം ഞാറ്റുവേല : ജുലൈ 18 മുതല്‍ ആഗസ്റ്റ് 3 വരെ പൂയയുള്ള പൂയം ഞാറ്റുവേലയില്‍ മൂപ്പുകൂടിയ നെല്ലിനങ്ങള്‍ രണ്ടാം വിളയ്ക്കായി ഞാറിടാം. സുഗന്ധവ്യഞ്ജനവിളകള്‍ക്ക് വളം ചേര്‍ക്കുന്നത് ഈ ദിവസങ്ങളില്‍ ആയിരിക്കുന്നത് നല്ലതാണ്.
ആയില്ല്യം ഞാറ്റുവേല : ആഗസ്റ്റ് 3 മുതല്‍ ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ ഇരിപ്പൂ നിലങ്ങളില്‍ ഒരുപ്പൂവായി കൃഷി ചെയ്യുന്നതിനായി കരിങ്കൊറ (മൂപ്പേറിയ വിത്തിനങ്ങള്‍) നടാന്‍ സാധിക്കും. നെല്ലിന്‍െ്‌റ വളപ്രയോഗത്തിനും പറ്റിയ അവസരമാണ് ഇത്.

മകം ഞാറ്റുവേല : എള്ള് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ് ആഗസ്റ്റ് 16 മുതല്‍ ആഗസ്റ്റ് 30 വരെയുള്ള മകം ഞാറ്റുവേല. കരനെല്ല് കൃഷിചെയ്യുന്ന പ്രദേശത്തു കൊയ്യത്തിന് ശേഷം എള്ള് കൃഷി ചെയ്യാം.

പൂരം ഞാറ്റുവേല : ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 13 വരെയുള്ള പൂരം ഞാറ്റുവേലയില്‍ ഇരുപ്പൂ നിലങ്ങളില്‍ ഒന്നാം വിളയുടെ കൊയ്ത്തിനു ശേഷം രണ്ടാം വിളയ്ക്കായി നിലം ഒരുക്കാം. വര്‍ഷകാല പച്ചക്കറി വിളവെടുപ്പും ഈ കാലയളവിലാണ്.

ഉത്രം ഞാറ്റുവേല : സെപ്തംബര്‍ 13 മുതല്‍ 26 വരെയുള്ള ഞാറ്റുവേലയില്‍ രണ്ടാം വിളയായി നെല്‍കൃഷി ആരംഭിക്കാം.

അത്തം ഞാറ്റുവേല : സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള അത്തം ഞാറ്റുവേലയില്‍ രണ്ടാം വിളയ്ക്ക് വേണ്ടത്ര ജലം ലഭിക്കാത്ത സ്ഥലങ്ങളില്‍ എള്ള്, മുതിര എന്നിവയുടെ കൃഷി ആരംഭിക്കാം. അത്തം ഞാറ്റുവേല അവസാനിക്കുന്നതിനു മുന്‍പ് രണ്ടാം വിളയായി ചെയ്യുന്ന നെല്‍കൃഷിയുടെ ഞാറുനടല്‍ തീര്‍ന്നിരിക്കണം. കൂടാതെ കുരുമുളക് ചെടിയുടെ വള്ളികള്‍ താങ്ങുകാലുകളോട് ചേര്‍ത്ത് കെട്ടാം.

ചിത്തിര ഞാറ്റുവേല : ഒക്ടോബര്‍ 10 മുതല്‍ 23 വരെയുള്ള ചിത്തിര ഞാറ്റുവേലയില്‍ നേന്ത്രവാഴ കൃഷി ചെയ്യുന്നതിനും, തെങ്ങ, കവുങ്ങ് തുടങ്ങിയ നാണ്യവിളവുകള്‍ക്ക് വളം ചേര്‍ക്കുന്നതിനും, കാവത്ത്, കിഴങ്ങ് എന്നിവയുടെ വിളവെടുക്കുന്നതിനും അനുയോജ്യമാണ്.

ചോതി ഞാറ്റുവേല : ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 6 വരെയുള്ള ചോതി ഞാറ്റുവേലയില്‍ പയര്‍ കൃഷി ചെയ്യുന്നതിനും രണ്ടാംവിളയായ നെല്ലിന് വളം ചേര്‍ക്കുന്നതിനും അനുയോജ്യമാണ്. ഈ ഞാറ്റുവേലയില്‍ മഴയുടെ ലഭ്യതയ്ക്കു ഗണ്യമായ കുറവ് വരാം.

വിശാഖം ഞാറ്റുവേല : നവംബര്‍ 6 മുതല്‍ 19 വരെ കൃഷി സ്ഥലം കിളച്ച് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രമിക്കണം.

അനിഴം ഞാറ്റുവേല : നവംബര്‍ 19 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവില്‍ വേനല്‍ക്കാല പച്ചക്കറിക്കുള്ള നേഴ്‌സറി തയ്യാറാക്കാം

തൃക്കേട്ട ഞാറ്റുവേല : ഡിസംബര്‍ 2 മുതല്‍ 15 വരെ വരുന്ന ഞാറ്റുവേലയില്‍ നെല്ലിന് ഉണ്ടാകാന്‍ സാധ്യതയുള്ള ചാഴിശല്യത്തിനെതിരെ പ്രതിവിധിമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. കൂടാതെ ഉയര്‍ന്ന നിലങ്ങളിലെ മുണ്ടകന്‍ കൊയ്യത്തിനും കോള്‍നിലങ്ങളിലെ പുഞ്ചകൃഷിക്കുമുള്ള അവസരമാണ്.

മൂലം ഞാറ്റുവേല : ഡിസംബര്‍ 15 മുതല്‍ 28 വരെ മുണ്ടകന്‍ കൊയ്ത്ത് കാലമാണ്.

പൂരാടം ഞാറ്റുവേല : ഡിസംബര്‍ 28 മുതല്‍ ജനുവരി 10 വരെയുള്ള കാലത്ത് വേനല്‍ നന ആരംഭിക്കണം.

ഉത്രാടം ഞാറ്റുവേല : ജനുവരി 10 മുതല്‍ 23 വരെയുള്ള സമയം പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, ചീര എന്നിവരുടെ കൃഷിക്ക് അനുയോജ്യമാണ്.

കൂടാതെ വേനല്‍ക്കാലപച്ചക്കറി കൃഷിക്കുള്ള ജലലഭ്യത ഉറപ്പുവരുത്തണം.
തിരുവോണം ഞാറ്റുവേല : ജനുവരി 23 മുതല്‍ ഫെബ്രുവരി 5 വരെയുള്ള കാലയളവിന് ശേഷം പാടത്ത് പച്ചക്കറി കൃഷി ഉത്തമമല്ല.

അവിട്ടം ഞാറ്റുവേല : ഫെബ്രുവരി 5 മുതല്‍ 18 വരെയുള്ള അവിട്ടം ഞാറ്റുവേലയില്‍ വിത്ത് തേങ്ങ സംഭരിക്കാം. നേന്ത്ര വഴക്കുള്ള നന ഒഴിവാക്കാം.

ചതയം ഞാറ്റുവേല : ചേന, കാവത്ത്, കിഴങ്ങ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ കാലമാണ് ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെയുള്ള ചതയം ഞാറ്റുവേല.

പൂരോരുട്ടാതി ഞാറ്റുവേല : മാര്‍ച്ച് 4 മുതല്‍ 17 വരെയുള്ള കാലത്ത് വിളകള്‍ എല്ലാം നനയ്ക്കണം.

ഉത്രട്ടാതി ഞാറ്റുവേല : പുഞ്ചകൊയ്ത്ത് നടത്താനും വിത്ത് തേങ്ങ സംഭരിക്കാനും പറ്റിയകാലമാണ് മാര്‍ച്ച് 17 മുതല്‍ 30 വരെയുള്ള ഈ ഞാറ്റുവേല.

രേവതി ഞാറ്റുവേല : മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 14 വരെ ഒന്നാം വിളയ്ക്കായി ഉഴിതിട്ട നിലം വീണ്ടും ഉഴിത്ത് കായാനിടാം ഇത് തുടര്‍വര്‍ഷത്തെ കൃഷിയിലെ വിളവ് വര്‍ദ്ധിപ്പിക്കും.

ഞാറ്റുവേലയേയും മഴയേയും ബന്ധപ്പെടുത്തി ധാരാളം ചൊല്ലുകളും പറയാറുണ്ട്. "മകയിരം ഞാറ്റുവെലയിൽ മഴ മതി മറന്നു പെയ്യും !", "തിരുവാതിരയിൽ മഴ തിരി മുറിയാതെ പെയ്യും !" എന്നതൊക്കെ ഇത്തരത്തിലുള്ള ചോല്ലുകളാണ്

Saturday, October 22, 2022

ഇന്ത്യാ വിഭജനം

ബ്രിട്ടീഷുകാരും കോണ്‍ഗ്രസും മുസ്‌ലിംലീഗും ചേര്‍ന്ന കസേര കളിയുടെ പരണതി ഫലമായിരുന്നു ഈ രാജ്യത്തിന്റെ വിഭജനം. മതത്തെയും ദേശീയതയെയും കൂട്ടുപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കാരനെ കൊണ്ട് തന്നെ വിഭജനം സാധ്യമാക്കി. സ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ ആഴത്തിലുള്ള മുറിവുകളില്‍ നിന്നൊഴുകിയ ചോര ഇന്നും നിലച്ചിട്ടില്ല. പത്ത് ദശലക്ഷം ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രയാണം ചെയ്തു. പത്ത് ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. വിഭജനത്തിന്റെ തിക്തഫലങ്ങള്‍ ഇന്നും ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ ഇന്ത്യ യുദ്ധങ്ങള്‍, നിരന്തര വര്‍ഗീയകലാപങ്ങള്‍, അതിര്‍ത്തിതര്‍ക്കങ്ങള്‍, കശ്മീര്‍ പ്രശ്‌നം, നുഴഞ്ഞുകയറ്റം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുമായി ഇന്ത്യയും പാകിസ്ഥാനും ഇന്നും തമ്മിലടിക്കുകയാണ്. യോങ്ങ്തന്‍, ജ്ഞാനേഷ് എന്നിവരെഴുതിയ ആഫ്ടര്‍മാത് ഓഫ് പാര്‍ടീഷന്‍, കുഷ്‌വന്തിന്റെ ട്രെയിന്‍ റ്റു പാകിസ്താന്‍ എന്നീ കൃതികളും ഏറ്റവും ഒടുവില്‍ നിസിദ് ഹജറിയുടെ മിഡ്‌നൈറ്റ് ഫറീസും വിഭജനത്തിന്റെ ദുരന്തഫലങ്ങളെ നന്നായി വരച്ചു കാട്ടുന്നു. വിഭജനമെന്ന പൈശാചികത ലോകാവസാനം വരെ ഇരുരാജ്യങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുമെന്നാണ് ഹജറി പറയുന്നത്. ബ്രിട്ടീഷുകാരുടെ തണലില്‍ വളര്‍ന്ന രാഷ്ട്രീയ ശക്തികളും ദേശീയപാര്‍ട്ടികളും ചേര്‍ന്നുള്ള അധികാരത്തിനുള്ള വീതംവെപ്പില്‍ വിളമ്പിയത് മനുഷ്യന്റെ പച്ച മാംസവും ചോരയുമായിരുന്നു. ഇങ്ങനെയൊരു സ്വാതന്ത്ര്യം നമുക്കെന്തിനായിരുന്നു? ‘ജാതി മതാന്ധര്‍ തമ്മിലന്തപ്പെടും തനയെന്തിനഹോ സ്വരാജ്യം?’ എന്ന് കവി ചോദിച്ചത് വെറുതെയല്ല. സ്വന്തം മക്കളുടെ കബന്ധങ്ങളില്‍ ചവിട്ടി സിന്ദാബാദ് വിളിക്കുന്നത് എങ്ങനെ സ്വാതന്ത്ര്യമാവും? ആര്‍ക്കായിരുന്നു ഇത്ര ധൃതി? ഒരു ഒത്തുതീര്‍പ്പുണ്ടാക്കാനല്ല നമ്മുടെ നേതാക്കള്‍ ശ്രമിച്ചത്. പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങള്‍ ജനിച്ചിട്ടെന്തുണ്ടായി? അവസാനിക്കാത്ത അക്രമങ്ങള്‍. ആയുധ പന്തയങ്ങള്‍. ആഭ്യന്തരപ്പോരുകള്‍. രാജ്യം വെട്ടിമുറിച്ചപ്പോള്‍ ബന്ധങ്ങളും വെട്ടി മാറ്റപ്പെട്ടു. ഇന്നലെ വരെ ഒന്നായി കഴിഞ്ഞവര്‍ പരസ്പരം ശത്രുവായി. ഇപ്പോഴും ചോരയൊഴുകുന്ന ഹൃദയവ്രണങ്ങളെ ആരു ഭേദമാക്കും? ഈ പൈശാചികതക്ക് വികസനത്തിന്റെ മൂടുപടമിട്ടത് കൊണ്ടെന്ത് കാര്യം? നമുക്ക് സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ മുന്നിലെത്തിയിട്ടും നമുക്ക് ഓടിയെത്താന്‍ കഴിയാത്തത് വിഭജനദുരന്തം സൃഷ്ടിച്ച മുടന്തു കൊണ്ട് തന്നെയാണ്.
പല്ലിളിക്കുന്ന വസ്തുതകള്‍
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ കാര്യകാരണങ്ങളെ വിശകലനം ചെയ്യുന്നത് നല്ലതാണ്. പലപ്പോഴും വസ്തുതകളുടെ അഭാവത്തിലാണ് വിഭജനചരിത്രം രചിച്ചിരിക്കുന്നത്. പാകിസ്ഥാനികള്‍ കോണ്‍ഗ്രസിനെയും ഇന്ത്യക്കാര്‍ മുസ്‌ലിംലീഗിനെയും കുറ്റപ്പെടുത്തുമ്പോഴും വസ്തുതകള്‍ അവര്‍ക്ക് നേരെ പല്ലിളിക്കുകയാണ്. മന്ത് സ്വന്തം കാലിലുമുണ്ടെന്ന് ഇവര്‍ അംഗീകരിക്കുന്നുമില്ല. ഒന്നാം സ്വാതന്ത്ര്യസമര നാളുകളില്‍ ഹിന്ദുവും മുസ്‌ലിമും ഒന്നിച്ച് ഹിന്ദു മുസല്‍മാന്‍ കീ ജയ് വിളിക്കുമ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യമുണ്ടായിരുന്നു. ആ വിളിക്ക് സ്വാതന്ത്ര്യസമരത്തിലോ സ്വതന്ത്ര ഇന്ത്യയിലോ ഓജസുണ്ടായില്ല. രണ്ടു മതങ്ങള്‍ തമ്മില്‍ പരസ്പരം കടിച്ചു കീറുമ്പോള്‍ അതിനെ ഭേദിക്കാന്‍ മാത്രം ശക്തി ആ ജയ്‌വിളികള്‍ക്കുണ്ടായില്ല. മഹാത്മാഗാന്ധിയുടെ അഹിംസയും സത്യവുമൊക്കെ നിഷ്പ്രഭമാവുകയായിരുന്നു. മത നേതാക്കള്‍ പക്ഷം ചേര്‍ന്ന് കലാപം ശക്തിപ്പെടുത്തുമ്പോള്‍ ആത്മീയ സന്ദേശങ്ങളും സഹിഷ്ണുതയും പമ്പ കടന്നു. രാഷ്ട്രപിതാവിന്റെ കരള്‍ സ്വരാജ്യക്കാര്‍ തന്നെ മാന്തിപ്പറിച്ചു. ഇന്നും പരസ്പര വിശ്വാസം നഷ്ടപ്പെട്ടാണ് രാജ്യമെങ്ങും ഇരു സമുദായങ്ങളും കഴിയുന്നത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണകൂടങ്ങള്‍ ഈ ശത്രുത ഊതി വീര്‍പ്പിക്കുകയാണ്.

ജസ്വന്തിന്റെ പുസ്തകത്തില്‍ ജിന്നയെപറ്റി നല്ലത് പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിന് മുമ്പും ജിന്നയുടെ പാടവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകങ്ങളുണ്ടായിരുന്നു. ഇന്ത്യക്കാരന്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവിനെ കുറിച്ച് നല്ലത് പറയരുതെന്നത് നാട്ടുനടപ്പാണ്. കാരണം അദ്ദേഹം നമുക്ക് ശത്രുവാണ്. അതങ്ങനെ തന്നെയാവട്ടെ. പക്ഷേ ഇന്ത്യ വെട്ടിമുറിച്ചത് ജിന്ന മാത്രമാണെന്ന് പറയുന്നത് നീതിയാവില്ല. ബ്രിട്ടീഷുകാര്‍ക്കും കോണ്‍ഗ്രസിനും ക്ലീന്‍ ചിറ്റ് നല്കുന്നത് ദേശീയതക്ക് അനുഗുണമായേക്കാം. പക്ഷേ വസ്തുതകളെ നമുക്ക് ഏറെക്കാലം പൂഴ്ത്തിവെക്കനാവില്ല. ജിന്നയേക്കാള്‍ നല്ലവരാണോ ഇവരൊക്കെ എന്ന ചോദ്യവും ബാക്കി. ഇവരുടെയൊക്കെ മുഖ്യലക്ഷ്യം ഇന്ത്യയുടെ മോചനമായിരുന്നോ? അതോ, മോചിക്കപ്പെടുന്ന ഇന്ത്യയില്‍ ആരാവും അധിപന്‍മാര്‍ എന്ന കാര്യത്തിലാണോ? ജിന്നയെ പാകിസ്ഥാന്‍ നല്‍കി പുകച്ചു ചാടിക്കുന്നതിലെ ഔചിത്യമെന്തായിരുന്നു? പാകിസ്ഥാന്റെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ മഹാത്മാഗാന്ധി ഉപവാസമിരിക്കേണ്ടി വന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് സ്വാതന്ത്ര്യസമര നാളുകളില്‍ മഹാത്മാഗാന്ധിയെ അവഗണിച്ചു? താന്‍ ഹിമാലയത്തിലേക്ക് റിട്ടയര്‍ ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്നത് എന്ന് ഗാന്ധിജി തന്നെ പറഞ്ഞില്ലേ? രോഗിയായ ജിന്ന തന്റെ മരണത്തിന് മുമ്പ് തന്നെ ഒരു രാജ്യാധിപനാവണമെന്ന് മോഹിച്ചിരുന്നു എന്നും അത് ലഭിക്കാനാണ് പാകിസ്ഥാന്റെ കാര്യത്തില്‍ അദ്ദേഹം അവസാനകാലം അത്രക്ക് വാശി പിടിച്ചതെന്നും പറയുന്നു. ഇപ്പറഞ്ഞതിലും കാര്യമുണ്ടാവാം. വിഭജനത്തില്‍ മതത്തിന് ഒരു പങ്കുമുണ്ടായിരുന്നില്ല. അധികാര മോഹികളായ മധ്യവര്‍ഗം മതത്തെ കൂട്ടുപിടിച്ച് രാജ്യത്തെ വെട്ടിമുറിക്കുകയായിരുന്നു. രണ്ട് രാജ്യങ്ങളെ തമ്മില്‍ നിത്യശത്രുതയിലാക്കി ഉപഭൂഖണ്ഡത്തിന്റെ പുരോഗതി തടസപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍വേന്ത്യാ ലീഗിനോ കോണ്‍ഗ്രസിനോ കൈ കഴുകാനാവില്ല.

വിഭജന കാരണം
മുസ്‌ലിം സമൂഹത്തോടും മുസ്‌ലിം മധ്യവര്‍ഗത്തോടും കോണ്‍ഗ്രസ് കാണിച്ച ചിറ്റമ്മ നയവും കോണ്‍ഗ്രസിന്റെ പ്രവിശ്യ ഭരണത്തില്‍ മുസ്‌ലിംകളെ അവഗണിച്ചതുമായിരുന്നു മുസ്‌ലിംലീഗ് പാകിസ്ഥാന്‍ പ്രക്ഷോഭം ഏറ്റെടുക്കാനുണ്ടായ കാരണം. അല്ലാതെ, പാകിസ്ഥാന്‍ എന്ന ആശയം മുസ്‌ലിംലീഗിന്റേതായിരുന്നില്ല. കേംബ്രിഡ്ജില്‍ പഠിക്കുന്ന റഹ്മത് അലി എന്ന വിദ്യാര്‍ഥിയാണ് ഈ പദ്ധതി രാഷ്ട്രത്തിന്റെ മുന്നില്‍വച്ചത്. അദ്ദേഹം കോണ്‍ഗ്രസിനെയും ലീഗിനെയും ഒരു പോലെ വെറുത്തയാളാണ്. റഹ്മത് അലി പറഞ്ഞപ്രകാരം തികച്ചും ഭിന്നമായ രണ്ട് രാജ്യങ്ങളുണ്ടാക്കുന്നതിനോട് കോണ്‍ഗ്രസോ മുസ്‌ലിംലീഗോ യോജിച്ചില്ല. പ്രശ്‌നം സങ്കീര്‍ണമായപ്പോള്‍ അല്ലാമാ ഇഖ്ബാല്‍ ഒരു പുതിയ ഫോര്‍മുലയുമായി വന്നു. ഇന്ത്യക്കകത്ത് തന്നെ ഹിന്ദു ഭൂരിപക്ഷ സ്‌റ്റേറ്റുകളും മുസ്‌ലിം ഭൂ രിപക്ഷ സ്‌റ്റേറ്റുകളുമുണ്ടാക്കി ഇരു ഗ്രൂപ്പുകളും ഫെഡറല്‍ സര്‍ക്കാരിന് കീഴിലാവുക. ഇതേ ഫോര്‍മുലയാണ് അംബേദ്കറും മുന്നോട്ടു വച്ചത്. ഇത് മുസ്‌ലിംലീഗിനോ കോണ്‍ഗ്രസിനോ സ്വീകാര്യമായില്ല. ഒരു കവിയുടെ സ്വപ്‌നം എന്ന് പറഞ്ഞ് ജിന്ന അതിനെ തള്ളി. ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും മാറി മാറി ചര്‍ച്ചക്ക് വിളിച്ച് രംഗം കൂടുതല്‍ വഷളാക്കി. അതോടെ മുസ്‌ലിംലീഗ് ലാഹോര്‍ പ്രമേയത്തിലൂടെ ഇഖ്ബാലിന്റെ ഫോര്‍മുലക്ക് വേണ്ടി മുന്നോട്ടുവന്നു. ഇന്ത്യക്കകത്ത് തന്നെ മുസ്‌ലിം ഭൂരിപക്ഷ സ്‌റ്റേറ്റുകളും ഹിന്ദു ഭൂരിപക്ഷ സ്‌റ്റേറ്റുകളും നിര്‍മിച്ച് ഫെഡറല്‍ സംവിധാനം അംഗീകരിക്കുക. ഈ ഫോര്‍മുലയും കോണ്‍ഗ്രസ് തള്ളിയപ്പോള്‍ കോണ്‍ഗ്രസുമായി യോജിച്ചു പോകാനില്ലെന്ന് ലീഗ് ഉറപ്പിച്ചു. പാര്‍ട്ടി റഹ്മത് അലിയുടെ ദ്വിരാഷ്ട്ര വാദം ഏറ്റെടുത്തു. ബ്രിട്ടീഷുകാരുടെ ആഗ്രഹവും ഇതായിരുന്നു. രണ്ട് രാഷ്ട്രങ്ങള്‍ വന്നാലും അത് സമാധാനത്തോടെയാവരുതെന്ന് ബ്രിട്ടീഷുകാരും ആഗ്രഹിച്ചു. അവര്‍ കോണ്‍ഗ്രസിനെയും ലീഗിനെയും മാറി മാറി പ്രീണിപ്പിച്ചു. രണ്ട് പാര്‍ട്ടികളെയും തമ്മിലടിപ്പിച്ചു. അതിന് സാമുദായിക ധ്രുവീകരണം പരമാവധി ശക്തിപ്പെടുത്തി. മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എതിരെ വര്‍ഗീയ ശക്തികളെയും രംഗത്തിറക്കി. ഹിന്ദുമഹാസഭയും ഗോദയിലിറങ്ങി. അംബേദ്കര്‍ പറഞ്ഞു: ‘പാകിസ്ഥാന് വേണ്ടിയുള്ള ആവശ്യം വെറും രാഷ്ട്രീയമായ മാനസിക വിക്ഷോഭത്തിന്റെ ഫലമാണെന്നും കാലക്രമേണ അത് മാഞ്ഞുപോകുമെന്നും ഞാന്‍ കരുതുന്നില്ല. സംഗതിയുടെ ജീവശാസ്ത്രപരമായ അര്‍ഥത്തില്‍ ഒരു ജീവിക്ക് സ്വഭാവ വിശേഷതകള്‍ ഉണ്ടാവുന്നത് പോലെ മുസ്‌ലിം രാഷ്ട്രീയത്തിലുണ്ടായ സ്വഭാവവിശേഷതയാണ് ഇതെന്നാണ് പരിതസ്ഥിതികള്‍ വിലയിരുത്തുമ്പോള്‍ എനിക്ക് മനസിലാവുന്നത്.’ (പാകിസ്ഥാന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ് ഇന്ത്യ, മുഖവുര).
മുസ്‌ലിം ഹിന്ദു സ്റ്റേറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് രണ്ടു രാഷ്ട്രങ്ങളായി മാറിയത് സാഹചര്യ സമ്മര്‍ദം മൂലമായിരുന്നു. ക്രിപ്‌സ് മിഷനിലും കാബിനറ്റ് ദൗത്യത്തിലുമുണ്ടായ ഒത്തുതീര്‍പ്പു ഫോര്‍മുലകളില്‍ നിന്നാണ് വിഭജനം എന്ന ആവശ്യം ഉരുത്തിരിയുന്നത്. ഇത് ബ്രിട്ടീഷുകാര്‍ തന്നെ ഒപ്പിച്ചെടുത്തതാണ്. അതുകൊണ്ട് തന്നെ മുസ്‌ലിംലീഗിന്റെ ലാഹോര്‍ പ്രമേയത്തെ വിഭജന പ്രമേയം എന്ന് വിളിക്കാന്‍ വയ്യ. രാജ്യം വെട്ടിമുറിക്കുക എന്നത് പിന്നീട് വന്നതാണ്. ഒത്തുതീര്‍പ്പ് അസാധ്യമാക്കിയ ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ നല്കിയ നിര്‍ദേശമായിരുന്നു വിഭജനം. അത് കോണ്‍ഗ്രസും ലീഗും അംഗീകരിക്കുകയും ചെയ്തു. നെഹ്‌റുവിന്റെ കടുംപിടിത്തങ്ങളാണ് പലപ്പോഴും ഒത്തുതീര്‍പ്പു ദൗത്യങ്ങള്‍ പരാജയപ്പെടുത്തിയത്. അധികാര മോഹങ്ങളല്ലാതെ മറ്റൊന്നും ഇതിലില്ല എന്ന് പറയാമെങ്കിലും ഒരുമിച്ചുപോയാല്‍ ഇന്ത്യക്ക് നഷ്ടമാണെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും നെഹ്‌റു മനസിലാക്കിയിരുന്നു എന്നു കൂടി പറയണം. വിഭജനത്തെ മൗലാനാ ആസാദ് അവസാനം വരെ എതിര്‍ത്തിരുന്നു. ഗാന്ധിജി പോലും വിഭജനത്തെ അനുകൂലിക്കുന്ന സന്ദര്‍ഭം വന്നപ്പോള്‍ ആസാദ് തീരുമാനത്തില്‍ ഉറച്ചു നില്ക്കുകയായിരുന്നു. എന്നാല്‍ പകരം മറ്റൊരു മാര്‍ഗവും ആസാദിന് നിര്‍ദേശിക്കാനുണ്ടായില്ല. വിഭജനത്തിന്റെ പേരിലുള്ള രക്തക്കുരുതി ഇല്ലാതാക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയില്ല. കാബിനറ്റ് മിഷനില്‍ നെഹ്‌റുവിന്റെ വാശിയാണ് പാകിസ്ഥാന്‍ യാഥാര്‍ഥ്യമാക്കിയതെന്ന് അദ്ദേഹം സ്മരിക്കുന്നു: ‘ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രവൃത്തി യു.പിയില്‍ മുസ്‌ലിം ലീഗിന് പുതുജീവന്‍ നല്‍കി. ലീഗ് പുനഃസംഘടിപ്പിക്കപ്പെട്ടത് യു.പിയില്‍ നിന്നാണെന്ന് ഏത് ഇന്ത്യന്‍ രാഷ്ട്രീയ വിദ്യാര്‍ഥിക്കുമറിയാം. ഈ അവസ്ഥയില്‍ ജിന്ന മുതലെടുക്കുകയും അദ്ദേഹം പ്രതിരോധം തുടങ്ങുകയും അത് പാകിസ്ഥാനില്‍ കലാശിക്കുകയും ചെയ്തു.’ (ഇന്ത്യ വിന്‍സ് ഫ്രീഡം,160)
ഇന്ത്യയുടെ സാമുദായിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിഭജനമല്ലാതെ മറ്റൊരു ഉപാധി ഇല്ലാത്തതിനാലാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും വിഭജനത്തെ അനുകൂലിച്ചത് എന്ന് ഇരു പാര്‍ട്ടിക്കാരും പറയുന്നു. പക്ഷേ മുഖ്യലക്ഷ്യം അധികാര വടംവലി തന്നെ. അതേസമയം വിഭജനം ഒരു ശാശ്വത പരിഹാരമെന്ന അഭിപ്രായം ഇവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിലെ രാജഗോപാലാചാരി ഗാന്ധിജിയുടെ അംഗീകരാത്തോടെ വിഭജനത്തിനൊരു ഫോര്‍മുല തയാറാക്കിയിരുന്നു. ഒരു കാരണവുമില്ലാതെ ജിന്ന അത് തള്ളിക്കളഞ്ഞു. അത് അന്ന് ജിന്ന അംഗീകരിച്ചിരുന്നെങ്കില്‍ വിഭജനത്തെച്ചൊല്ലിയുള്ള കൊല്ലും കൊലയും കുറഞ്ഞു കിട്ടുമായിരുന്നു. ജിന്നയുടെ അഹങ്കാരം മൂലമാണ് അത് അംഗീകരിക്കാതിരുന്നത് എന്ന അഭിപ്രായമുണ്ട്. ഏതാണ്ട് അതേതരത്തിലുള്ള പ്ലാനാണ് പിന്നീട് ജിന്ന അംഗീകരിച്ചത്. അത് കൊണ്ടുവന്നത് വൈസ്രോയിയായിരുന്നു എന്ന വ്യത്യാസം മാത്രം. ഗാന്ധിജി അവസാനം വിഭജനത്തെ അനുകൂലിച്ചു. നമുക്ക് സഹോദരന്‍മാരെ പോലെ പിരിയാം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഒത്തുതീര്‍പ്പിന് തയാറായി. അന്ന് ഗാന്ധിജിയുമായി സംസാരിക്കാന്‍ ജിന്ന തയാറാവേണ്ടിയിരുന്നു. എന്നാല്‍ ആത്മാഭിമാനം ജിന്നയെ അതിനനുവദിച്ചില്ല. ഒരിക്കല്‍ തന്റെ ബംഗ്ലാവിലേക്ക് ഗാന്ധിജിയെ ക്ഷണിച്ചു വരുത്തി ജിന്ന അപാനിച്ചുവത്രെ! അതേ പറ്റി ഗാന്ധിജി രാജാജിയോട് പറഞ്ഞു: ‘അതെന്റെ ക്ഷമ പരിശോധിക്കലായിരുന്നു. എന്റെ ക്ഷമയില്‍ ഞാന്‍ തന്നെ അദ്ഭുതപ്പെടുന്നു.’ (റസാഖാന്‍, വാട്ട് പ്രൈസ് ഫ്രീഡം, 113).

നേതാക്കളുടെ വഞ്ചന
മുസ്‌ലിംലീഗിന്റെ കൂടി താല്പര്യം പരിഗണിച്ച് വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലവശേഷിച്ച മുസ്‌ലിംകളെ അവര്‍ ഗൗനിച്ചില്ല. അവഗണനക്കിരയായ ഇവരെ സംരക്ഷിക്കാന്‍ ലീഗ് നേതൃത്വം തയാറായില്ല. അവര്‍ സ്ഥാനമാനങ്ങള്‍ തേടി പാകിസ്ഥാനിലേക്ക് പറന്നു. കേരളത്തില്‍ ലീഗ് കെട്ടിപ്പടുത്ത സത്താര്‍ സേട്ട് പോലും പാകിസ്ഥാനിലെത്തി അംബാസിഡര്‍ പദവിയിലേറി. ഉത്തരേന്ത്യയിലെ ഖാലിഖുസ്സമാനും അധികാരക്കൊതി മൂത്ത് പാകിസ്ഥാനിലെത്തി. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഒരേയൊരത്താണി മഹാത്മജിയായിരുന്നു. അദ്ദേഹം വര്‍ഗീയകലാപങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി അവിടെ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ആശ്വാസം നല്‍കിക്കൊണ്ടിരുന്നു. ദക്ഷിണേന്ത്യയില്‍ പ്രശ്‌നങ്ങള്‍ കുറവായിരുന്നെങ്കിലും മുഹമ്മദ് ഇസ്മഈല്‍ സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് പുനര്‍ജനിച്ചത് ഏറെ ആശ്വാസം പകര്‍ന്നു. മുസ്‌ലിം സ്റ്റേറ്റില്‍ നിന്ന് മാറി ഒരു സ്വതന്ത്ര മുസ്‌ലിം രാഷ്ട്രം സ്ഥാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ ലീഗ് ഉയര്‍ത്തിപ്പിടിച്ചത് മതപരമായ ആവേശമായിരുന്നു. ഇസ്‌ലാമിക ഭരണമുള്ളൊരു രാജ്യം എന്നാണ് അവര്‍ സമുദായത്തിന് കൊടുത്ത സന്ദേശം. ഇസ്‌ലാമിക ജീവിതത്തോട് വളരെ അകന്നുനിന്ന ജിന്ന ഇസ്‌ലാം എന്ന പദം ആവര്‍ത്തിക്കാനും അസ്സലാമു അലൈകും എന്ന് ജനങ്ങളെ സംബോധന ചെയ്യാനും തുടങ്ങി. പക്ഷേ ഇസ്‌ലാമിന്റെ പേരില്‍ പിറന്നുവീണ രാജ്യത്തിന്റെ ഗതി എന്തായിരുന്നു? മുസ്‌ലിംകളില്‍ ഗോത്രമഹിമയും കുലമഹിമയും തലപൊക്കുകയും ഭരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുകയും ചെയ്തു. ഇസ്‌ലാമിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള ആയുധമായി പാകിസ്ഥാന്‍ ഭരണകൂടം ഉപയോഗിച്ചു. കൊല്ലും കൊലയും നിര്‍ബാധമായി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളോട് തീരെ താല്പര്യം പാകിസ്ഥാന്‍ ഭരണാധികാരികള്‍ കാട്ടിയില്ല. ഇസ്‌ലാമിന്റെ സഹിഷ്ണുതയും സമത്വവും ഭരണത്തില്‍ യഥാവിധി ഉള്‍ക്കൊള്ളണമെന്ന് ജിന്ന പാകിസ്ഥാന്‍ ഭരണാധികാരികളോട് പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. കിഴക്കന്‍ പാകിസ്ഥാനിലെ മുസ്‌ലിംകളെ ബംഗാളികളായത് കൊണ്ട് പാക് ഭരണകൂടം അവഗണിച്ചു. ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കും വരെ ഈ അവഗണന തുടര്‍ന്നു. ഇസ്‌ലാമിന്റെ പേരില്‍ വന്ന ഒരു രാജ്യത്തിന് ഇന്ത്യയിലുള്ളയത്ര പോലും സഹിഷ്ണുത കാണിക്കാനായില്ല. പട്ടാള ഭരണവും അട്ടിമറിയും കൊണ്ട് രാജ്യം മുഖരിതമായി. പലരെയും തൂക്കിയും വെടിവച്ചും കൊന്നു. അപ്പോഴാണ് ഇങ്ങനെയൊരു രാഷ്ട്രത്തിന് വേണ്ടി കഷ്ടപ്പെടേണ്ടിയിരുന്നോ എന്ന് ഇന്ത്യയിലെ മുസ്‌ലിംലീഗുകാര്‍ തന്നെ ചിന്തിച്ചു തുടങ്ങിയത്. മാത്രമല്ല, ജിന്നയുമായി അകലുന്ന അവസ്ഥയും ഇന്ത്യയിലെ ഇസ്മാഈല്‍ സാഹിബിന്റെ മുസ്‌ലിം ലീഗിനുണ്ടായി. കശ്മീരിന്റെ മേലുള്ള പാകിസ്ഥാന്റെ അവകാശവാദത്തെ അംഗീകരിക്കാന്‍ ജിന്ന ഇസ്മാഈല്‍ സാഹിബിനോട് അഭ്യര്‍ഥിച്ചപ്പോള്‍ സാഹിബ് അംഗീകരിച്ചില്ലെന്ന് മാത്രമല്ല കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമാണെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു.
ഹിന്ദുരാഷ്ട്രം
പാകിസ്ഥാന്‍ പിറന്നപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദം കൂടുതല്‍ ശക്തിപ്പെടുകയും ആര്‍ എസ് എസും ഹിന്ദുമഹാസഭയും ശക്തിയാര്‍ജിക്കുകയും കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ പരസ്യമായ നിലപാടെടുക്കുകയും ചെയ്തു. ഇത് രാജ്യത്ത് വര്‍ഗീയ ലഹളകള്‍ വര്‍ധിപ്പിച്ചു. ലഹളയൊതുക്കാന്‍ ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമെല്ലാം കാര്യമായി ശ്രമിച്ചു. നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിം ലീഗുകാരും മുസ്‌ലിം നേതാക്കളും വേട്ടയാടപ്പെട്ടു. ഒപ്പം കമ്യൂണിസ്റ്റുകളെയും രാജ്യദ്രോഹികളായി മുദ്രകുത്തി. അവര്‍ മുസ്‌ലിംലീഗിനെ പിന്തുണച്ചു എന്നതായിരുന്നു ഒരു കുറ്റം. മുസ്‌ലിംകള്‍ വഞ്ചകരായി മുദ്രകുത്തപ്പെട്ടു. വിമര്‍ശനങ്ങളെ അതിജീവിച്ച് കൊണ്ടാണ് തെന്നിന്ത്യയില്‍ മുസ്‌ലിംലീഗ് പുനര്‍ജനിച്ചത്. എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിം പൊതു ജനം പല കാരണങ്ങളാലും ലീഗിനെ കൈയൊഴിച്ചു. വിഭജനം വരുത്തിയത് മുസ്‌ലിംലീഗാണെന്നതായിരുന്നു മുഖ്യകാരണം. നേതാക്കള്‍ അധികാരത്വര മൂത്ത് പാകിസ്ഥാനിലേക്ക് പോയതും അവരെ കോപാകുലരാക്കി. മറ്റൊന്ന് ലീഗുകാരെ രാജ്യദ്രോഹികളാക്കാനും വേട്ടയാടാനുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ മുസ്‌ലിംലീഗ് വെല്ലുവിളികളെ അതിജീവിച്ചു. ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരെ ലീഗും കോണ്‍ഗ്രസും യോജിച്ച വിരോധാഭാസവും ചരിത്രത്തിലിടം നേടി. മുസ്‌ലിംലീഗ് മത നിരപേക്ഷതയില്‍ നിന്ന് മെല്ലെ മെല്ലെ മതമുദ്രകളില്‍ കടിച്ചു തൂങ്ങി. ജിന്നയും ഉത്തരേന്ത്യന്‍ മുസ്‌ലിം പുരോഗമനവാദികളും കൂട് വിട്ടപ്പോള്‍ ആത്മീയപരിവേഷം ചാര്‍ത്തി പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാന്‍ ശ്രമിച്ചു. ഇസ്മാഈല്‍ സാഹിബും ബാഫഖിതങ്ങളും പാണക്കാട് തങ്ങന്‍മാരും ലീഗിന്റെ അപ്രമാദിത്വത്തിലെത്തുന്നതും ആ വഴിക്കാണ്. മറിച്ചുള്ള പദ്ധതികളോ പരിപാടികളോ ലീഗിനുണ്ടായില്ല.

മുസ്‌ലിംകള്‍ കുറേ പാകിസ്ഥാനിലേക്ക് പോയിക്കിട്ടിയാല്‍ ഇവിടെ അവരുടെ എണ്ണം കുറയുമെന്നും തങ്ങള്‍ക്ക് അധീശത്വമുണ്ടാക്കാന്‍ കഴിയുമെന്നും ഹിന്ദുത്വവാദികള്‍ നിനച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ നയങ്ങള്‍ ആ ലക്ഷ്യം തകിടംമറിച്ചു. അതിന് കാരണക്കാരന്‍ മുഖ്യമായും ഗാന്ധിജിതന്നെ. മത നി രപേക്ഷമായ ഭരണത്തിന് നെഹ്‌റു, പട്ടേല്‍, ആസാദ് എന്നിവരും ശ്രമിച്ചു. അംബേദ്കറിനെ ഭരണഘടന നിര്‍മിക്കാന്‍ ഏര്‍പ്പാടാക്കി. ഇന്ത്യക്ക് ഒരു ഭരണഘടനാ സമിതി വേണമെന്ന ആവശ്യം 1934ല്‍ എം.എന്‍ റോയ് ആവശ്യപ്പെട്ടിരുന്നതാണ്. 1935ല്‍ തന്നെ കോണ്‍ഗ്രസ് ഇത് തത്വത്തില്‍ അംഗീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഔദ്യോഗിക അംഗീകാരം നല്കുകയും ചെയ്തു. 1946ലെ ഭരണഘടനാ അസംബ്‌ളിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം ലഭിച്ചു. വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്ഥാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വിട്ടുപോയെങ്കിലും മറ്റിടങ്ങളില്‍ നിന്ന് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നു. പ്രഗത്ഭരുടെ നേതൃത്വത്തില്‍ മതനിരപേക്ഷമായ ഭരണഘടന വന്നതോടെ ഹിന്ദുത്വവാദികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ഹിന്ദു മഹാസഭയുടെ പ്രതിനിധി ശ്യാമ പ്രസാദും ഭരണഘടനാ സമിതിയില്‍ അംഗമായിരുന്നു. ഭരണഘടന ഹിന്ദുവിന്റേതല്ലെന്ന് ആര്‍ എസ് എസ് പറഞ്ഞു. പിന്നീട് ഗാന്ധിവധത്തെ തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ അവര്‍ ഭരണഘടന ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായി. മതനിരപേക്ഷതക്ക് നിലകൊള്ളുന്ന കോണ്‍ഗ്രസിനെ ഏതു നിലക്കും ശിഥിലീകരിച്ച് ഹിന്ദുത്വത്തിന് വേണ്ടിയുള്ള തിരിച്ചുവരവിന് കരു നീക്കുകയായിരുന്നു ഇത്രകാലം ഹിന്ദുത്വശക്തികള്‍. എന്നാല്‍ കോണ്‍ഗ്രസ് പലപ്പോഴും ഹിന്ദുത്വ അജണ്ടകള്‍ സ്വയം ഏറ്റെടുത്ത് ഹിന്ദുത്വ പരിവാരത്തെ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു. ബാബരി മസ്ജിദ് പ്രശ്‌നത്തിലും അലിഗഡ് പ്രശ്‌നത്തിലും കോണ്‍ഗ്രസ് എടുത്ത മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ ഒരു വിഭാഗം ഹിന്ദുത്വവാദികളെ കോണ്‍ഗ്രസിനോടടുപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ഒത്താശയോടെ ആര്‍ എസ് എസിനെതിരെ ബജ്‌റംഗ് ദളിന്റെ പിറവിക്ക് വഴിയൊരുക്കിയതും വിശ്വഹിന്ദു പരിഷത്തിനെ ഒരുവേള കോണ്‍ഗ്രസ് സ്വന്തമാക്കിയതും പാര്‍ട്ടിയുടെ ഹിന്ദുത്വ പിന്തുണക്ക് തെളിവാണ്. രാജീവിന്റെ കാലത്ത് ബാബരി പ്രശ്‌നത്തിലിടപെട്ടതും പിന്നീട് നരസിംഹറാവുവിന്റെ ഭരണത്തില്‍ മസ്ജിദ് പൊളിച്ചതും കോണ്‍ഗ്രസിന്റെ മനോഭാവം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ശിഥിലമാവുമ്പോഴൊക്കെ ഹിന്ദുത്വ ശക്തികള്‍ ആ ശൂന്യത നികത്തുന്നു. വാജ്‌പേയിയുടെ കീഴില്‍ മിതവാദപരമായ നിലപാടാണ് ഹിന്ദുത്വം ഉള്‍ക്കൊണ്ടതെങ്കില്‍ രണ്ടാം യു പി എ കാലത്ത് ഇവര്‍ തീവ്രനിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഗുജറാത്തില്‍ മോഡിയുടെ വംശഹത്യയോടെ ഇത് കൂടുതല്‍ ശക്തിപ്പെട്ടു. കോണ്‍ഗ്രസ് നിലം പൊത്തിയപ്പോള്‍ മോഡി അഖിലേന്ത്യാ തലത്തില്‍ ഹിന്ദുത്വത്തിന്റെ കാവലാളായി ഇന്നത്തെ അവസ്ഥയിലെത്തി. കോണ്‍ഗ്രസിന് ബദലാവേണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂടുതല്‍ ശിഥിലമാവുന്ന കാഴ്ചയും നാം കണ്ടു. ഒരിടത്തും വേരുപിടിക്കാന്‍ കഴിയാതെ കമ്യൂണിസ്റ്റ് നേതൃത്വങ്ങള്‍ നയപരമായ പരാജയങ്ങളേറ്റു വാങ്ങുന്നു. വര്‍ഗീയശക്തികളെ ശക്തമായി പ്രതിരോധിച്ച് കൊണ്ട് കേരളത്തില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാതൃകയാവുന്നത്. ചരിത്രപരമായ അബദ്ധങ്ങള്‍ക്കപ്പുറം അധ്വാനിക്കുന്നവന്റെയും പാര്‍ശ്വവത്കൃതന്റെയും ശബ്ദമാവാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയാത്തതെന്തു കൊണ്ടാണെന്ന് നേതൃത്വം ചിന്തിക്കണം. ആത്മപരിശോധനക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയാറാവാതിരിക്കുകയും കോണ്‍ഗ്രസ്, വ്യക്തമായ നേതൃത്വത്തിന്റെ അഭാവത്തില്‍ ശിഥിലമാവുകയു ചെയ്താല്‍ ജനാധിപത്യത്തെ എകാധിപത്യം ഹൈജാക്ക് ചെയ്യും. യാഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. വിഭജനപ്പിശാചിന്റെ പിടിയില്‍ നമ്മളിപ്പോഴും കുരുങ്ങിക്കിടക്കുന്നുവെന്നര്‍ഥം.
ഹുസൈന്‍ രണ്ടത്താണി