Friday, September 27, 2013

എന്നേക്കുറിച്ച്.

എന്നെ.അറിയാൻ..

എന്റെ നാട്...പനമ്പാട്.അതാണ്.എന്റെ തട്ടകം.മലപ്പുറം ജില്ലയിലെ.പൊന്നാനി താലൂക്കിൽ ആദ്യമായി രുപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നായ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന.പനമ്പാട് എന്ന കാർഷികഗ്രാമം.പക്ഷെ ഞാനടക്കമുള്ള ഗ്രാമവാസികൾക്ക് ആ ചിന്തയൊക്കെ എന്നോ പോയ്മറഞ്ഞിരിക്കുന്നു.പനമ്പാടിനെ കുറിച്ച് എടുത്തുപറയാവുന്നത്. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപരിഷ്കർത്താവുമായിരുന്ന ഇ.മൊയ്തു മൗലവിയുടെ വീട് ഞാൻ വളർന്നുവലുതായ എന്റെ തറവാട് വീടിന്റെ തൊട്ടടുത്തായിരുന്നു.ഇന്നത്തെ പോലെ.വീടുകളൊന്നും അധികമില്ലാത്ത വിശാലമായ പറമ്പിൽ വിരലിലെണ്ണാവുന്ന വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടു തന്നെ മൗലവി സാഹിബ് അവരുടെ വീട്ടിൽ ചാരുകസേരയിൽ നിവർന്നുകിടക്കുന്നത് എന്റെ വീടിന്റെ പിന്നാമ്പുറത്തിരുന്നാൽ വെക്തമായികാണാൻ സാധിക്കുമായിരുന്നു. മാറഞ്ചേരി നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ് അതുകൊണ്ടു  തികച്ചും ഒരു ഉപദ്വീപാണെന്നു പറയാം.കേരളത്തിലെ ബ്രാഹ്മണ സമുദായത്തിൽ അത്യുന്നത ആത്മീയ പദവി അലങ്കരിച്ചിരുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം മാറഞ്ചേരിയിലായിരുന്നു. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചപ്പോള്‍ 32 ഗ്രാമങ്ങളായി അവ പകുത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയെന്നാണ് ഐതിഹ്യം.കോഴിക്കോട് സാമൂതിരി, മങ്കട വള്ളുവക്കോനാതിരി എന്നീ രാജകുടുംബങ്ങളില്‍ അരിയിട്ടുവാഴ്ച്ചയോ കിരീടധാരണമോ നടക്കണമെങ്കില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള തമ്പ്രാക്കൾ ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാനവാക്കായിരുന്നു. പരശുരാമനാണ് തമ്പ്രാക്കൾക്ക് രാജക്കന്മാരുടേയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണസമൂഹത്തിന്റേയും പരമാധികാരം കൊടുത്തതെന്നാണ് ഒരു വിശ്വാസം. ബ്രാഹ്മണരെ ശിക്ഷിക്കാൻ അധികാരം ഉണ്ടായിരുന്നത് തമ്പ്രാക്കൾക്ക് മാത്രമായിരുന്നു. സ്വാതന്ത്ര്യത്തിനും മുൻപ് കേരളത്തിൽ ബ്രാഹ്മണമേധാവിത്വം രൂഢമായിരുന്ന കാലങ്ങളിൽ അയിത്താചരണത്തോടനുബന്ധിച്ചു ആചരിച്ചിരുന്ന ഒരു സമ്പ്രദായമാണ് ആട്ട് എന്നത്. സാധാരണക്കാരായ നമ്പൂതിരിമാർ യാത്രചെയ്യുമ്പോൾ "ആ... ഹോയ്" എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടാണ് സഞ്ചരിച്ചിരുന്നത്. ഈ ശബ്ദത്തിലൂടെ തങ്ങളെ തീണ്ടിക്കൂടാത്തവരായി അവർ കണ്ടിരുന്ന മറ്റു ജാതിക്കാരെ വഴിയിൽ നിന്നും മാറിപ്പോകാൻ നിർബൻന്ധിതരാക്കിയിരുന്നു. എന്നാൽ ആഴ്വാഞ്ചേരി തമ്പ്രാക്കൾ സാധാരണ ബ്രാഹ്മണരിലും ഔന്നത്യം ഉള്ളവരായി കണക്കാക്കപ്പെട്ടിരുന്നവരായിരുന്നതിനാൽ അവർക്ക് പ്രത്യേകമായി ഒരു ആട്ട് സമ്പ്രദായം തുടർന്നു വന്നിരുന്നു. അതിനെയാണ് ആട്ടിന്മേലാട്ട് എന്നറിയപ്പെട്ടിരുന്നത്. വരുന്നത് ആഴ്വാഞ്ചേരി തമ്പ്രാക്കളാണെന്നറിയാൻ "ആ... ഹോയ്, ഹോയ്" എന്ന് രണ്ടു വട്ടം ആട്ടിയിരുന്നു. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആയിരുന്നു. ആഴ്‌വാഞ്ചേരിയെ മഹാരാജാവ് അങ്ങോട്ട് പോയിക്കണ്ട് ബഹുമാനിക്കുകയായിരുന്നു പതിവ്. രാജാവിന്റെ മുമ്പില്‍ തമ്പ്രാക്കള്‍ എണീക്കാറില്ലായിരുന്നു. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് നമസ്‌കരിച്ചാണ് മഹാരാജാവ് മടങ്ങുന്നത്. പിന്നീട് മാറഞ്ചേരിയില്‍നിന്ന്.തിരുനാവായയിലെ ആതവനാട് ഗ്രാമത്തിലെക്ക് മാറിത്താമസിച്ചു ഇപ്പോഴും ആതവനാട് ഗ്രാമത്തിലെ മനയില്‍ തമ്പ്രാക്കന്മാരുടെ.കുടുംബങ്ങൾ ഉണ്ട്. കേരളമാകെ പരന്നുകിടക്കുന്ന ഭൂസ്വത്തിന്റെ ഉടമകളായിരുന്നു ഇവരെങ്കിലും സമ്പത്തും പ്രതാപവും അസ്തമിച്ച് നില്‍ക്കുന്ന അവസ്ഥയാണിന്ന് ആഴ്‌വാഞ്ചേരി മനയ്ക്കുള്ളത്. മാറഞ്ചേരി പഞ്ചായത്തിലെ മറ്റൊരുഗ്രാമമാണ്  കുണ്ടുകടവ്.ഈ ഗ്രാമത്തിലെ  ചെറായിപണിക്കന്‍കുടുംബത്തിനു മുന്നൂറ് കൊല്ലത്തെയെങ്കിലും പാരമ്പര്യമുണ്ട്. അക്ഷരവിദ്യയും ആയോധനകലയും ആതുരശുശ്രൂഷയും ആയിരുന്നു എക്കാലത്തും അവരുടെ കുലത്തൊഴില്‍. തച്ചോളി ഒതേനന്‍ വന്ന് ആയുധാഭ്യാസം പഠിപ്പിച്ച ചെറാടികളരിയുടെ പിന്മുറക്കാരാണിവര്‍. മര്‍മ്മചികിത്സ, ബാലചികിത്സ, വാത ചികിത്സ തുടങ്ങിയ എല്ലാ ചികിത്സാമുറകളിലും അവര്‍ പ്രശസ്തരായിരുന്നു. ഇത്രയും പറഞ്ഞത് എന്റെ നാടിനു പഴമയുടെ കുറെ പെരുമ ഉണ്ട് എന്നറിയിക്കാനാണ്‌. മതമൈത്രിയുടെയും മാനവിക സ്‌നേഹത്തിന്റെയും എക്കാലത്തെയും കേളീരംഗമായ ഒരു ഗ്രാമമാണ് എന്റെ നാട്.എന്നതിൽ ഞാൻ അഭിമാനിക്കുന്നു.. മഹാകവി ഉള്ളൂര്‍ തന്റെ കവിതയില്‍ പാടിയപോലെ.
വിളക്ക് കൈവശമുള്ളവനെന്നുംവിശ്വം ദീപമയം. ആ വിളക്കുകളുടെ വാഹകരായ ഗ്രാമീണർ എന്നും ഈ നാടിനെ ദീപ്തമാക്കാനുള്ള ശ്രമത്തിൽപങ്കാളികളാണ്...