Saturday, August 27, 2022

മരവിച്ച ജഡങ്ങള്‍.

മരവിച്ച ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു ദ്വീപ്, മരിച്ചു വീഴുന്നവയുടെ ശരീരാവശീഷ്ടങ്ങള്‍ ഉറച്ചു പാറ പേലെയാകുന്നു.
ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നെട്രോണ്‍ തടാകത്തിലെ കാഴ്ചകള്‍ കണ്ടാല്‍ ആരുടെയും മനസ്സ് മരവിക്കും. കാരണം സഞ്ചാരികളെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെയുള്ളത്. മരിച്ചു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങളായിരിക്കും നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. നെട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യം ഉള്ളത്തിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്.

സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നെട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരില്‍ തന്നെയാണ് തടാകം അറിയപ്പെടുന്നത്. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. ചൂടു നീരുറവകളും ചെറു നദികളുമാണ് നെട്രോണ്‍ തടാകത്തിലേക്കു ജലമെത്തിക്കുന്നത്. ഫൊട്ടോഗ്രാഫറായ നിക്ക് ബ്രാന്‍ഡാണ് തടാകക്കരയിലെ ജഡരൂപങ്ങള്‍ പകര്‍ത്തിയത്. പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം നിറഞ്ഞതാണ് തടാകത്തിലെ ജലം.

ജലോപരിതലത്തിലെ പ്രതിബിംബങ്ങള്‍ കണ്ട് ഇവിടെ ചേക്കേറാനെത്തുന്ന പക്ഷികളും മറ്റും ഇത്തരത്തില്‍ ചത്തൊടുങ്ങുകയാണു പതിവ്. അവയുടെ ശവശരീരങ്ങളാകട്ടെ ഉറഞ്ഞു ശില പോലെ ദൃഢമായ രൂപങ്ങളില്‍ തീരത്തടിയുകയും ചെയ്യും. ഇവയുടെ ശരീരത്തിലെ തൂവലുകളും ചെറുരോമങ്ങളും പോലും നഷ്ടപ്പെടാതെ അതേ രൂപത്തില്‍ തന്നെ ഉറഞ്ഞു പോകും. വേനല്‍ക്കാലത്ത് തടാകത്തിലുണ്ടാകുന്ന ചെറു ദ്വീപുകളില്‍ ഫ്‌ലമിങോ പക്ഷികള്‍ പ്രജനനത്തിനായി കൂടുകള്‍ ഒരുക്കാറുണ്ടെന്നതൊഴിച്ചാല്‍ മറ്റു ജീവജാലങ്ങളൊന്നും നെട്രോണ്‍ നദിയെ ഒന്നിനും ആശ്രയിക്കാറില്ല.

ഇന്ത്യയിലെ ആദ്യ മുസ്ലിം

ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയാണ് എന്നാണ് നാമൊക്കൊ മനസിലാക്കിയിരിക്കുന്നത്  എന്നാൽ ചേരമാൻ പള്ളിയല്ല പൊന്നാനിയിലെ തോട്ടുങ്ങൽ പള്ളിയാണ് എന്ന കണ്ടെത്തലുമായി
പ്രമുഖ ചരിത്രകാരനായ ഡോ.എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചരിത്രകാരൻമാർ തയ്യാറാക്കിയ പൊന്നാനിയുടെ ബൃഹത്തായ ചരിത്രം എന്ന ഗ്രന്ഥത്തിലാണ്  പുതിയ നിരീക്ഷണം. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയെന്നാണ് നിലവില്‍ വിശ്വസിക്കപ്പെടുന്നത് .എന്നാല്‍ ഇതിന് ചരിത്രപരമായി പിന്‍ബലമില്ലന്നും ആധുനികവും ശാസ്ത്രീയവുമായ ചരിത്ര കണ്ടെത്തലുകള്‍ പ്രകാരം കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി പൊന്നാനിയിലെ തോട്ടുങ്ങല്‍ പള്ളിയാണെന്നാണ് ഈ ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. അത് കൊണ്ട് ഒന്ന് പോയി സന്ദർശിക്കാമെന്ന് കരുതി . പഴമയുടെ പെരുമയോടെ  ഭാരതപ്പുഴയോട് ചേര്‍ന്ന് തോട്ടുങ്ങൽ പള്ളി നിലകൊള്ളുന്നു. ഫരീദ് ഔലിയ (ഖ) പുതുക്കി പണിതു എന്ന് പറയപ്പെടുന്നു മഹാനവർകളുടെ ശിഷ്യൻ ഹുസൈൻ മുഹ്യദ്ധീൻ (ഖ) മഖ്ബറയും ഇവിടെയുണ്ട്. 500 വര്‍ഷത്തോളം ജുമുഅ നമസ്‌കാരം മുടങ്ങിക്കിടന്ന ഈ പള്ളിയില്‍ ഏഴു വര്‍ഷം മുമ്പാണ് വീണ്ടും ജുമുഅ ആരംഭിച്ചത്. പൊന്നാനിയില്‍ മഖ്ദൂമുമാര്‍ വന്ന് പള്ളി സ്ഥാപിച്ച് മതപഠനം തുടങ്ങിയതോടെയാണ് തോട്ടുങ്ങല്‍ പള്ളിയുടെ പ്രതാപം അസ്തമിച്ചത്.( 1124ല്‍ ചേരമാന്‍ മക്കത്ത് പോവുന്നതിനും കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ പൊന്നാനിയില്‍ പുരാതന അറബ് കുടിയേറ്റം നടന്നിരുന്നുവെന്ന് പുതിയ കണ്ടെത്തലുകള്‍ പറയുന്നു. 10ാം നൂറ്റാണ്ടിലായിരുന്നു ഇത്. 12ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കൊടുങ്ങല്ലൂരിലെത്തിയ മാലിക് ദീനാറും സംഘവും വിവിധ ദേശങ്ങളിലേക്ക് മതപ്രബോധകരെ അയച്ചെങ്കിലും പൊന്നാനിയിലേക്ക് വരാതിരുന്നത് ഇവിടെ നേരത്തേതന്നെ വ്യവസ്ഥാപിതമായ ഇസ്‌ലാമിക സമൂഹം രൂപപ്പെട്ടതിനാലാണെന്ന് എം ജി എസ് പറയുന്നു. ഇക്കാര്യം വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട് >കടപ്പാട്) മാലികുബ്‌നു ദീനാറും പന്ത്രണ്ട്‌ അനുയായികളുമായിരുന്നു കൊടുങ്ങല്ലൂരില്‍ വന്ന്‌ കപ്പലിറങ്ങിയത്‌.
. കൊടുങ്ങല്ലൂരില്‍ തന്നെ ആദ്യ പള്ളി നിർമിച്ചു മറ്റു ചില സ്ഥലങ്ങളിലും., ധര്‍മടം, ചിറക്കല്‍, ബക്കനൂര്‍ തുടങ്ങിയ പള്ളികള്‍ ഇതില്‍പ്പെടുന്നു. ഇസ്‌ലാം എന്ന്‌ കേരളത്തിലെത്തിയെന്നതിനെക്കുറിച്ച്‌ വ്യക്തമായ തെളിവുകളോന്നും ചരിത്രകാരന്മാര്‍ തീർത്തു പറഞ്ഞിട്ടില്ല. എന്നാല്‍ പ്രവാചക കാലത്തിനു മുമ്പുതന്നെ കേരളവുമായുള്ള അറബികളുടെ കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രങ്ങളിൽ കാണാം.സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍ (റ) രേഖപ്പെടുത്തുന്നു: ``അല്ലാഹു ഭൂമിയില്‍ ജനവാസമുള്ള മിക്ക സ്ഥലങ്ങളിലും ഇസ്‌ലാം ദീന്‍ വ്യാപിപ്പിച്ചു. പൂര്‍ണ്ണ മനസ്സോടെ പരപ്രേരണയോ, ഭീതിയോ നിര്‍ബന്ധമോ കൂടാതെയാണ്‌ `ഹിന്‍ദി' ലെ മലബാര്‍ ജനത ഇസ്‌ലാം മതം സ്വീകരിച്ചത്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട്‌ ഇസ്‌ലാം രൂഢമൂലമാവുകയും അതിന്റെ അംഗസംഖ്യ അത്ഭുതപൂര്‍വ്വമായി വര്‍ദ്ധിക്കുകയും ചെയ്‌തു'' (തുഹ്‌ഫതുല്‍ മുജാഹിദീന്‍).

ബഗ്ദാദ് കണ്ടില്ലങ്കിൽ നീ ഈ ലോകം കണ്ടില്ല.


ബഗ്ദാദ് കണ്ടില്ലങ്കിൽ നീ ഈ ലോകം കണ്ടില്ല.        നൂറ്റാണ്ടുകളോളം വൈജ്ഞാനികസാംസ്കാരിക ലോകത്തിന്റെ മേല്ക്കൂരകളായി പരില--സിച്ച ബഗ്ദാദിനെക്കുറിച്ച് അന്വര്ത്ഥമായിരുന്നു ഈ പരാമര്ശം. പക്ഷേ, ഇന്ന് ചോരയും വെടിപ്പുകയും ആര്ത്തനാദങ്ങളുമായി പൂര്വ പ്രതാപത്തിന്റെ നിഴല്ച്ചിത്രം പോലുമല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു ഈ നഗരം.ഇറാഖ് എന്നാല് നീണ്ടു കിടക്കുന്ന നദീതീരമെന്നും നദിയെ ചുറ്റിനില്ക്കുന്ന മേച്ചില് പുറമെന്നുമാണ് അര്ഥം. യൂറോപ്പില് മെസപ്പൊട്ടോമിയ പോലെ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരത്തുള്ള ഫലഭൂയിഷ്ടമായ പ്രദേശത്തെ സൂചിപ്പിക്കാന് എട്ടാം നൂറ്റാണ്ട് മുതല് അറബ് ഭൂമിശാസ്ത്രജ്ഞന്മാര് ഉപയോഗിച്ചിരുന്ന പദമാണ് 'ഇറാഖ്' എന്നത്. അബ്ബാസീ ഖലീഫമാരുടെ കാലത്ത് ദീര്ഘനാള് അറബ് ലോകത്തിന്റെ സിരാകേന്ദ്രമായി വര്ത്തിച്ചിരുന്ന 'ബഗ്ദാദ്' യൂറോപ്പില് ജ്ഞാനോദയത്തിന്ന് തിരിനാമ്പ് കൊളുത്തിയ അറേബ്യന് ശാസ്ത്ര വിജ്ഞാനങ്ങളുടെ തലസ്ഥാനമായിട്ടാണ് പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത്..കൈറോ കഴിഞ്ഞാല് അറബ് ലോകത്തെയും തെഹ്റാന് കഴിഞ്ഞാല് പശ്ചിമേഷ്യയിലെയും രണ്ടാമത്ത വലിയ നഗരമായ ബഗ്ദാദ് ചരിത്രത്തിലുടനീളം ലോക വന് ശക്തികളുടെ ലക്ഷ്യമായിട്ടുണ്ട്. ഫാത്തിമികളും മംഗോളികളും ഉസ്മാനികളും ബ്രിട്ടനും ഏറ്റവും ഒടുവില് അമേരിക്കയും ബഗ്ദാദ് അക്രമിക്കുകയും നഗരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബഗ്ദാദ് കണ്ട ഏറ്റവും ഭീകരമായ അക്രമണം 1258 ലെ മംഗോളിയരുടെ അക്രമണമായിരുന്നു. അന്നത്തെ ഖലീഫയെ അടക്കം നിരവധി നഗരവാസികളെ കൂട്ടക്കൊല നടത്തിയ മംഗോളിയര് ബഗ്ദാദില് ചരിത്രത്തില് സമാനതകളില്ലാത്ത ക്രൂരതകളാണ് ചെയ്തുകൂട്ടിയത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും അവരുടെ അക്രമണത്തില് കത്തിച്ചാമ്പലായിരുന്നു. ബഗ്ദാദിലെ യൂണിവേഴ്സിറ്റികളും ലൈബ്രറികളും അഗ്നിക്കിരയാക്കിയ മംഗോളിയര് പുസ്തകാലയങ്ങളിലെയും ലൈബ്രറികളിലെയും പുസ്തകങ്ങള് ടൈഗ്രീസ് നദിയിലൊതുക്കി. പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മറ്റു സിവിലിയന്മാരും മംഗോളിയരുടെ കൂട്ടക്കൊലക്കിരയായി. നിരവധി പേര് നാടുവിട്ടു. . എ.ഡി 762 ല് അബൂ ജഅ്ഫര് അല് മന്സൂറാണ് ബഗ്ദാദ് നഗരം നിര്മ്മിച്ചത്. അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായി മാറിയ ബഗ്ദാദ് പിന്നീട് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ആസ്ഥാനമായിത്തീരുകയും ചെയ്തു. കച്ചവടത്തിന്റെയും ശാസ്ത്രീയ പഠനങ്ങളുടെ ബൗദ്ധിക ചിന്തയുടെയും ആസ്ഥാനമായി ഇസ്ലാമിക ലോകത്ത് ബഗ്ദാദ് തല ഉയര്ത്തിപ്പിടിച്ചു നിന്നു. ചൈന, ഇന്ത്യ തുടങ്ങിയ വിദൂര ദിക്കുകളില് നിന്നുവരെ ആളുകള് വിജ്ഞാനത്തിനും കച്ചവടത്തിനും ബഗ്ദാദിലേക്ക് വന്നുകൊണ്ടിരുന്നു. അല് മുന്തസിരിയ്യ യൂണിവേഴ്സിറ്റി പോലുള്ള ലോകത്തെ പുരാതന വിജ്ഞാന കേന്ദ്രങ്ങളും ബഗ്ദാദിന്റെ ഖ്യാതി ഉയര്ത്തി. പ്രാചീന കാലത്തെ അറിവുകളെല്ലാം ശേഖരിച്ച് അറബിയിലേക്ക് തര്ജമ ചെയ്യുന്ന വിപ്ലവാത്മകമായ ഒരു സംരംഭത്തിനു കൂടി ഖലീഫ തുടക്കമിട്ടു. മുസ്ലിംഅമുസ്ലിം ബഹുഭാഷാപണ്ഡിതരെ ഇതിനായി നിയമിച്ചു. കാലാഹരണപ്പെടുമായിരുന്ന പല പൗരാണിക ഗ്രന്ഥങ്ങളും രേഖകളും ഈ ഡിപ്പാര്ട്ടുമെന്റിനു കീഴില് സംരക്ഷിക്കപ്പെടുകയുണ്ടായി. അറബിയില് നിന്ന് പിന്നീട് മിക്കതും പേര്ഷ്യന്, ടര്ക്കിഷ്, ഹീബ്രു, ലാറ്റിന് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു. ഈ ഘട്ടത്തില് മോചനദ്രവ്യം പോലും ഗ്രന്ഥങ്ങളായിരുന്നു. ഒരിക്കല് ഏഷ്യാ മൈനറിലെ അങ്കാറ, അമോറിയ നാടുകള് ഹാറൂന് റശീദ് അധീനപ്പെടുത്തി. അവിടത്തുകാര് സന്ധിയാവശ്യപ്പെട്ടപ്പോള് നിങ്ങളുടെ കൈവശമുള്ള യവന കൈയെഴുത്തു പ്രതികള് ഏല്പിക്കണമെന്നാണ് അദ്ദേഹം നിബന്ധന വെച്ചത്. ഈ നിബന്ധ കേട്ട അവര് സന്തോഷഭരിതരായി. കാരണം, ഭീമന് തുടക മോചനദ്രവ്യമായി നല്കേണ്ടിവരുമെന്നായിരുന്നു അവര് കരുതിയിരുന്നത്. ഇതുപോലെ ബൈസന്റൈന് ചക്രവര്ത്തി മീക്കായേല് മൂന്നാമനോട് നഷ്ടപരിഹാരമായി മഅ്മൂന് ആവശ്യപ്പെട്ടത് പ്രാചീന ഗ്രന്ഥങ്ങള് ഒളിപ്പിച്ചുവെച്ച ഗ്രന്ഥപ്പുര തുറന്നുനല്കാനായിരുന്നു. കാരണം, ആ ഗ്രന്ഥപ്പുരക്ക് അവര് തീരെ പ്രാധാന്യം നല്കിയിരുന്നില്ല. അതേ സമയം ഗ്രന്ഥപ്പുര കണ്ട മഅ്മൂനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. മുസ്ലിം ഭരണാധികാരികളുടെ പ്രീതി നേടാനും അവരുമായി സൌഹൃദം പങ്കുവെക്കാനുമായി പാശ്ചാത്യ-ക്രിസ്ത്യന് ഭരണാധികാരികള് അന്ന് വ്യാപകമായി ഉപയോഗപ്പെടുത്തിയത് പ്രാചീന ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളായിരുന്നു. മണ്ണും കറയും പിടിച്ച ഗ്രന്ഥങ്ങള് നല്കി സ്വര്ണവും രത്നവും അവര് സ്വന്തമാക്കി. ചങ്ങാത്തം ശക്തിപ്പെടുത്താനായി ബൈസന്റൈന് ചക്രവര്ത്തി സ്പെയ്ന് ഭരണാധികാരിയായിരുന്ന അബ്ദുര്റഹ്മാന് ഗ്രന്ഥങ്ങള് നിറച്ച സഞ്ചികള് അയക്കാറുണ്ടായിരുന്നു. ഇതൊരു ലാഭക്കച്ചവടമായിക്കണ്ട ക്രൈസ്തവര് ആഗോളഗ്രന്ഥങ്ങള് ശേഖരിച്ച് നല്കി പണവും ആഭരണങ്ങളും സമ്പാദിച്ചു. അറബ്ശാസ്ത്രജ്ഞരുടെ ലൈബ്രറികളെക്കുറിച്ചറിയുമ്പോള് നാം അത്ഭുതസ്തബ്ധരാകുന്നു. ഖലീഫാ അസീസിന്റെ കൈറോയിലെ ലൈബ്രറിയില് പതിനാറു ലക്ഷം പുസ്തകങ്ങളുണ്ടായിരുന്നുവത്രെ. എ.ഡി. 891 ല് ബഗ്ദാദില് മാത്രം ആയിരം ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. 400 മില്യണ് രൂപ പുസ്തകം വാങ്ങാനായി മാത്രം മദ്റസതുന്നിസാമിയ്യ വര്ഷാന്തം നീക്കിവെച്ചിരുന്നുവത്രെ.


ഹാറൂന് റശീദിന്റെ കാലത്ത് ബഗ്ദാദ് കലാ-സാംസ്കാരിക രംഗങ്ങളിലും ഏറെ തിളങ്ങി. തന്റെ കൊട്ടാരം തന്നെ അതിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടു. ഖലീഫയുടെ കീഴില് ബൈതുല്ഹിക്മയിലെ പണ്ഡിതന്മാരായിരുന്നു ഇതിനെല്ലാം നേതൃത്വം നല്കിയിരുന്നത്. വാനനിരീക്ഷണ ശാസ്ത്രവും ഇക്കാലത്ത് ഏറെ പുരോഗതി പ്രാപിച്ചുകഴിഞ്ഞിരുന്നു. ബഗ്ദാദ് കൈമാറ്റം ചെയ്ത വിജ്ഞാനീയങ്ങളാണ് ആധുനിക ശാസ്ത്രത്തിന്റെയും അതുവഴി യൂറോപ്പിന്റെയും ഉത്ഥാനത്തിന് ഹേതുകം ചൈന ,റോം, വടക്കന് ആഫ്രിക്ക, ഇന്ത്യ, ഈജിപ്ത്, ബൈസാന്റിയന്, ഗ്രീക്ക് തുടങ്ങിയ പ്രശസ്ത സംസ്കാരങ്ങളില് നിന്നെല്ലാം ഇങ്ങനെ അറിവുകള് ശേഖരിക്കുകയും പ്രസരണം നടത്തുകയുമുണ്ടായി. ഇതില് നിന്നു പകര്ത്തെടുത്താണ് പാശ്ചാത്യര് ഇന്നു കാണുന്ന ശാസ്ത്രസാങ്കേതിക രംഗങ്ങളില് മുന്നേറ്റം നടത്തിയതെന്നറിയുമ്പോഴാണ് ബഗ്ദാദിന്റെയും കോര്ദോവയുടെയുമൊക്കെ ചരിത്രപ്രാധാന്യം വെളിപ്പെടുക. അവിടെനിന്നു അറിവു പകര്ത്തിയവര് തന്നെയാണ് ഈ രണ്ടു നാഗരികതകളുടെയും നട്ടെല്ലൊടിച്ചതെന്നതാണ് വിരോധാഭാസം. അഞ്ച് ശതാബ്ദങ്ങളിലൂടെ നേടിയെടുത്ത പുരോഗതി. അബ്ബാസിയ്യ ഖിലാഫത്ത് ക്ഷയിച്ചപ്പോള് വിവിധ പാശ്ചാത്യപൗരസ്ത്യ കടന്നുകയറ്റങ്ങള്ക്ക് നഗരി രംഗവേദിയാവുകയുണ്ടായി. 1258ല് മംഗോളിയരും. 1401ല് തിമൂറും 1524 പേര്ഷ്യന് ഭരണാധികാരി സുലൈമാനും ഇവിടം കീഴടക്കി.1638ല് ഉസ്മാനിയ സാമ്രാജ്യത്തിന്റെ ഭാഗമാകുമ്പോള് അപ്രസക്തമായ ചരിത്രഭൂമിക മാത്രമായി ഇത് ചുരുങ്ങിയിരുന്നു. ഒന്നാം ലോക യുദ്ധക്കാലത്ത് ബ്രിട്ടന് പ്രദേശം കീഴടക്കുകയും 1921ല് ബഗ്ദാദ് വീണ്ടും രാജ്യ തലസ്ഥാനമാവുകയുമുണ്ടായി. 1924ല് ഉസ്മാനിയ ഖിലാഫത്ത് തകര്ന്നതോടെ രാജവാഴ്ചയുടെ നാന്ദിയായി.58ലെ ഒരട്ടിമറിയിലൂടെ രാജഭരണവും അവസാനിച്ചു. പിന്നീട് എടുത്തു പറയാവുന്നത് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണഘട്ടമാണ്. 91ലെ ഗള്ഫ് യുദ്ധത്തില് അമേരിക്ക നടത്തിയ ബോംബിംഗില് വന് നാശമാണ് രാജ്യത്തിനുണ്ടായതെങ്കിലും ഉപരോധങ്ങളും മറ്റും അതിജീവിച്ച് സദ്ദാമിന്റെ കീഴില് ഇറാഖ് ഭരണസ്ഥിരത കൈവരിച്ചു. എങ്കിലും 2003ലെ സഖ്യകക്ഷി ആക്രമണം രാജ്യത്തെ മുച്ചൂടും നശിപ്പിക്കുകയും വൈദേശിക ശക്തികള് അദ്ദേഹത്തെ വധിക്കുകയുമുണ്ടായി. പാവ സര്ക്കാര് സ്ഥാപിച്ചിട്ടും ഇറാഖില് സമാധാനം തിരിച്ചുകൊണ്ടുവരാന് കഴിയാതെ അധിനിവേശക്കാര് ഇരുട്ടില് തപ്പുകയാണ്..