Sunday, November 19, 2017

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.-----
ഹിന്ദിയുടെ ഒരു ഉപ ഭാഷയായ അവാധി.ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമായ അവധിൽ സംസാരിക്കപ്പെടുന്ന ഭാഷയായ അവധി. ഹിന്ദിയുടെ പൂർവീ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപഭാഷയാണിത്.ഉത്തർ പ്രദേശിലെ അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, നേപാളിലെ ലുംബിനി, രാപ്തി, ഭേരി എന്നീ പ്രദേശങ്ങളിൽ അവധി സംസാരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷകളിൽ 29-ആം സ്ഥാനമാണ് ഈ ഭാഷക്കുള്ളത്.അവാധി ഭാഷയിലെഴുതിയിരുന്ന ഒരു ഇന്ത്യൻ കവിയായിരുന്നു.മാലിക് മുഹമ്മദ് ജയാസി. ഇന്നത്തെ ഉത്തർപ്രദേശിൽ, മദ്ധ്യകാല ഇന്ത്യയിലെ ഒരു പ്രധാന സൂഫി കേന്ദ്രമായിരുന്ന ജയാസിയുമായി

ബന്ധമുള്ളയാളായിരുന്നു ഇദ്ദേഹം എന്നാണ്. എന്നിരുന്നാലും അദ്ദേഹം ജയാസിൽ ജനിച്ചയാളാണോ അതോ മതവിദ്യാഭ്യാസത്തിനായി കുടിയേറിയതാണോയെന്ന കാര്യത്തിലും തർക്കം നിലനിൽക്കുന്നു.ഇതിഹാസ കഥകൾ ജയാസിയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കുന്നു : അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ പിതാവിനെ നഷ്ടപ്പെടുകയും കുറച്ചു വർഷങ്ങൾക്കു ശേഷം മാതാവിനെയും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് 7 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് അന്ധയുണ്ടായിരുന്നു. മുഖം വസൂരി ബാധിച്ചു വികൃതമാകുകയും ചെയ്തിരുന്നു. പോസ്റ്റി-നാമാ എന്ന ഒരു കൃതിയിൽ വിവരിക്കുന്നതു പ്രകാരം ഒരുപിർ (സൂഫി നേതാവ്) നെ അദ്ദേഹം പരിഹസിക്കുന്നതുവരെ ഒരു ലളിതജീവിതമാണ് നയിച്ചിരുന്നത്. ഒരു ശിക്ഷാരീതി എന്ന നിലയിൽ, അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയും, ഏഴ് മക്കളിൽ എല്ലാവരും മരണമടയുകയും ചെയ്തു. അനന്തരകാലം അദ്ദേഹം ജയാസിയിൽ ഒരു മതപരമായി ജീവിതം നയിച്ചുപോന്നു. ജയാസി 1529-30ൽ ആഖിരി കലാം എന്ന കൃതി രചിച്ചത് ബാബറിന്റെ ഭരണകാലത്തായിരുന്നു. 1540-41ൽ അദ്ദേഹം പത്മാവതി രചിച്ചു.പത്മാവതിയിൽനിന്നുള്ള കവിതാ ശകലങ്ങൾ ഒരു ഭിഷു ഉരുവിടുന്നതു ശ്രവിച്ച അമേത്തിയിലെ രാജാ റാംസിങ് ജയാസിയെ തന്റെ രാജസദസിലേയ്ക്കു ക്ഷണിച്ചവെന്ന് ചില കഥകൾ പറയുന്നു. ജയാസെയുടെ അനുഗ്രഹം കാരണം രാജാവിനു രണ്ട് മക്കൾ ജനിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. തന്റെ ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങൾ അമേത്തിക്കടുത്തുള്ള വനത്തിൽ അദ്ദേഹം ചെലവഴിച്ചു. അവിടെ അദ്ദേഹം പലപ്പോഴും ഒരു കടുവയിലേക്ക് രൂപമാറ്റം നടത്താറുണ്ടായിരുന്നുവെന്ന് ഐതിഹ്യം. ഒരു ദിവസം, അദ്ദേഹം ഒരു കടുവയുടെ രൂപം പ്രാപിച്ചു ചുറ്റിത്തിരിയുന്ന സമയത്ത്, രാജാവിന്റെ വേട്ടക്കാർ അദ്ദേഹത്തെ കൊന്നു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഒരു വിളക്കു തെളിക്കാനും ഖുറാൻ പാരായണം ചെയ്യാനും അക്കാലത്ത് രാജാവ് കല്പിച്ചിരുന്നു.

1542 ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ ശവകുടീരം അമേഥിക്കടുത്ത് രാം നഗറിനു 3 കിലോമീറ്റർ വടക്കായുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്നു. “ജയ്സി സ്മാരക്” ഇന്നത്തെ ജയ്സി പട്ടണത്തിലാണുള്ളത്. റാണി പത്മിനി അഥവാ പത്മാവതി, പതിമൂന്ന്-പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കുന്ന ഒരു ഐതിഹാസിക ഇന്ത്യൻ രാജ്ഞിയാണ്. മാലിക് മുഹമ്മദ് ജയാസി എന്ന സൂഫി കവി എഴുതിയ പത്മവത് എന്ന ഇതിഹാസ കാവ്യമാണ് ഈ രാജ്ഞിയെക്കുറിച്ചു പരാമർശിക്കുന്ന ഏറ്റവും പുരാതനമായ സ്രോതസ്സ്. ഭ്രമാത്മകതയുടെ ശകലങ്ങൾഉൾക്കൊള്ളുന്ന ഈ കാവ്യം അവരുടെ കഥയാണ്. പത്മാവതി ശ്രീലങ്കയിൽ സിൻഹളരാജ്യത്തെ അസാമാന്യ സൌന്ദര്യമുള്ള രാജകുമാരിയായിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തൻസെൻ, രാജകുമാരിയുടെ അസാമാന്യ സൌന്ദര്യത്തെക്കുറിച്ച് ഹീരാമൻ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയിൽ നിന്ന് മനസിലാക്കുന്നു. ഒരു അതിസാഹസിക അന്വേഷണ യാത്രയുടെ അന്ത്യത്തിൽ അദ്ദേഹം അവളെ വിവാഹം കഴിക്കുകയും ചിറ്റൂരിലേക്ക് കൊണ്ടുവരികയും ചെയ്തു. റാണിയുടെ സൌന്ദര്യത്തെക്കുറിച്ചു ദില്ലി സുൽത്താനായ അലാവുദ്ദീൻ ഖിൽജി കേട്ടറിയുകയും അവരെ നേടുന്നതിനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം, പത്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച കുംഭൽനെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻകൊല്ലപ്പെട്ടു. അലാവുദ്ദീൻ ഖിൽജിക്ക് ചിത്തോർ കോട്ട പിടിച്ചെടുക്കാനാവുന്നതിന് തൊട്ടുമുമ്പ് പത്മാവതിയും കൂട്ടരും അവരുടെ ബഹുമാനത്തെ സംരക്ഷിക്കുന്നതിനായി ആത്മയാഗം നടത്തി. കാലാനുഗതമായി വന്ന നിരവധി കൃതികളിലെ കഥാപാത്രമായ പത്മാവതിയെ, ഒരു ആക്രമണകാരിയോട് തൻറെ അഭിമാനത്തെ പ്രതിരോധിച്ച ഒരു ഹിന്ദു രജപുത്ര രാജ്ഞിയായി വിശേഷിപ്പിക്കപ്പെടുന്നു. വർഷങ്ങൾ കടന്നു പോകവേ, ചരിത്രപ്രാധാന്യമുള്ള ഒരു കഥാപാത്രമായി അവർ മാറുകയും പല നോവലുകളിലും നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. എ.ഡി 1303 ലെ അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ കോട്ടയുടെ അടക്കമുള്ള ഉപരോധം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.ഖിൽജിയുടെ ചിത്തോർ ആക്രമണം നടന്നു ഇരുനൂറ്റി മുപ്പത്തിയേഴു വര്ഷം കഴിഞ്ഞാണ് മുഹമ്മദ് ജയാസി പത്മാവത് എഴുതിയത്. പത്മാവതിയുടെ ഇതിഹാസത്തിന് ചരിത്രപരമായ ആധികാരികതയില്ല എന്നതു മുൻനിറുത്തി ആധുനിക ചരിത്രകാരന്മാർ ഈ കഥാപാത്രത്തിൻറെ നിലനിൽപ്പു ചോദ്യം ചെയ്യുന്നു.എന്ന് കൂടി ചേർത്ത് വായിക്കണം.ഖില്‍ജി ചിത്തോറിലെ റാണയെ പരാജയപ്പെടുത്തുന്നത് 1303-ലും മരിക്കുന്നത് 1316-ലുമാണ്. എന്നാല്‍ ആ സമയത്തൊന്നും പത്മിനിയെന്നോ പത്മാവതി എന്നോ. അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ ആക്രമണത്തെക്കുറിച്ചു വിശേഷിപ്പിക്കുന്ന മുൻകാല വിവരണങ്ങളിൽ ഈ രജപുത്ര രാജ്ഞിയെക്കുറിച്ച് പരാമർശിക്കുന്നില്ല . 16-ഉം 19-ഉം നൂറ്റാണ്ടുകൾക്കിടയിൽ, മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കാവ്യത്തിന് ഉപോൽബലകമായോ ഭാഷാന്തരമായോ ഏറ്റവും കുറഞ്ഞത് 12 പേർഷ്യൻ, ഉർദു കൃതികൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കൂടുതൽ ഉർദു ഭാഷാന്തരങ്ങളും ജയാസിയുടെ പ്രണയകാവ്യത്തിൻറെ പാരമ്പര്യമാണ് പിന്തുടർന്നത്. 16-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ, ഇന്നത്തെ രാജസ്ഥാനിൽ രജപുത്ര പ്രമുഖരുടെ പിന്തുണയോടെ പത്മവതിയുടെ കൂടുതൽ രജപുത്ര പതിപ്പുകൾ രചിക്കപ്പെട്ടു. ജയാസിയുടെ കാവ്യത്തിലെ പ്രണയാഭ്യർത്ഥന, വിവാഹം എന്നീ പ്രമേയങ്ങളിൽനിന്നു വ്യത്യസ്തമായി, രജപുത്ര പതിപ്പുകൾ തങ്ങളുടെ ഭരണാധികാരിയെ അലാവുദ്ദീൻ ഖൽജിക്കെതിരെ പ്രതിരോധിക്കുന്നതിലുള്ള അഭിമാനത്തെ ഊന്നിപ്പറയുന്ന രീതിയിലുള്ളതായിരുന്നു. 1829-32 കാലഘട്ടത്തിൽ ജെയിംസ് ടോഡ് തൻറെ 'അന്നൽസ് ആൻറ് ആൻറിക്വിറ്റിസ് ഓഫ് രാജസ്ഥാൻ' എന്ന കൃതിയിൽ ഈ ഇതിഹാസത്തിന്റെ കൊളോണിയൽ പുനർവ്യാഖ്യാനം കൂടി ഉൾപ്പെടുത്തി. രജപുത്ര പ്രമുഖരുടെ എഴുത്തുകാരായി ജോലി ചെയ്തിരുന്നവരുടെ വാക്കാലുള്ളതും പ്രമാണീകരിച്ചതുമായ പാരമ്പര്യത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ രചന. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജെയിംസ് ടോഡിൻറെ രചന, ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കത്തയിൽ എത്തിയപ്പോൾ ഇതിനെ അവലംബിച്ച് നിരവധി ബംഗാളി പതിപ്പുകൾ സൃഷ്ടിക്കപ്പെട്ടു. ഈ ബംഗാളി ആഖ്യാനങ്ങളിൽ പത്മാവതിയെ, മുസ്ലിം ആക്രമണകാരിക്കെതിരെ തൻറെ അഭിമാനം സംരക്ഷിക്കുവാൻ ആത്മാഹൂതി ചെയ്ത ധീരയായ രജപുത്ര രാജ്ഞിയായി ചിത്രീകരിക്കുന്നു.(കടപ്പാടുകൾ )

Thursday, November 9, 2017

ഒരു രാജപരമ്പരയുടെ അവസാന കണ്ണിയും ഓർമയായി.

ഒരു രാജപരമ്പരയുടെ അവസാന കണ്ണിയും ഓർമയായി.
 ഒരു കാലത്ത് സുഖലോലുപമായ ജീവിതത്തിലും പ്രശസ്തിയുടെ യും അത്യുന്നതിയില്‍ വിരാജിച്ചിരുന്ന അവധ് നവാബായിരുന്ന വാജിദ് അലി ഷായുടെ. അവസാന കണ്ണി. 58കാരനായ അലി റാസക്ക് ദാരുണഅന്ത്യം. 1970 കളിലാണു നവാബിന്റെ ചെറുമകള്‍ ബീഗം വിലായത്ത് മഹലും മക്കളും വാര്ത്ത യില്‍ ഇടംപിടിക്കുന്നത്. മഹലും മക്കളായ സക്കീനയും റാസയും തങ്ങള്ക്കു കൊട്ടാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒന്നാം ക്ലാസ് വിശ്രമമുറിയിൽ ഇരിപ്പുറപ്പിച്ചതോടെയാണ് ഒൗദ് നവാബിന്റെ് പിൻഗാമികളുടെ കഷ്ടപ്പാടുകൾ ലോകമറിയുന്നത്. തുടർന്ന് വിഷയത്തിൽ ഇടപെട്ട അധികാരികൾ ലക്നോവിൽ ഒരു വീട് തരപ്പെടുത്തി കൊടുത്തു. എന്നാൽ, കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന അവർ അലിഗഞ്ചിലെ വീട്ടിലേക്ക് പോകാനോ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിക്കാനോ സമ്മതിച്ചിരുന്നില്ല. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ മടക്കിവേണമെന്നായിരുന്നു ആവശ്യം. ലഖ്നൗവില്‍ വസതി നല്കാലമെന്നായിരുന്നു സര്ക്കാേര്‍ വാഗ്ദാനം. 1977 ജൂലൈ 18 ന് ഇതു സംബന്ധിച്ച് ഉത്തരവുമിറങ്ങി. എന്നാല്‍, ഡല്ഹിംയില്‍ തന്നെ കൊട്ടാരം വേണമെന്ന വാദത്തില്‍ രാജകുടുംബം ഉറച്ചുനിന്നു. തങ്ങളെ ബലം പ്രയോഗിച്ചു റെയില്വേെ സ്റ്റേഷനില്നി്ന്നു നീക്കിയാല്‍ ജീവനൊടുക്കുമെന്നുപോലും മഹല്‍ മുന്നറിയിപ്പ്നൽകി 

 അവസാനം 14ാം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് നായാട്ട് നടത്താൻ എത്തുമ്പോൾ താമസിക്കാനായി നിർമിച്ച മാൽച മഹൽ വസതിയിലേക്ക് മാറാന്‍ രാജകുടുംബം തയാറായി. പരിചാരകരും പട്ടികളുമൊക്കെയായി ആഘോഷത്തോടെയായിരുന്നു യാത്ര. വീണ്ടും മഹലും മക്കളും വാര്ത്തയകളില്നിയന്ന് അപ്രത്യക്ഷമായി. അയല്ക്കാ രില്നിംന്നും മാധ്യമങ്ങളില്നികന്നും അകന്നായിരുന്നു പിന്നീട് അവരുടെ ജീവിതം. വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ മഹല്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അവസാനം, 1993 സെപ്റ്റംബര്‍ 10 ന് അവര്‍ ജീവനൊടുക്കി. രത്നങ്ങള്‍ പാലില്‍ ചേര്ത്തു കുടിച്ചായിരുന്നു ജീവനൊടുക്കിയത്. ഏതാനും മാസങ്ങള്ക്കുയ മുമ്പ് സക്കീനയും മരിച്ചു. അതോടെ റാസ തികച്ചും ഒറ്റപ്പെട്ടു. വൈദ്യുതിയോ വാതിലുകളോ വെള്ളമോ ഇല്ലാത്ത വീട്ടില്‍ പഴയ ആഭരണങ്ങൾ വിറ്റു കിട്ടുന്ന കാഷ്‌കൊണ്ടാണ് ആഹാരത്തിനു വഴികണ്ടെത്തിയിരുന്നത് ഇടയിക്കൊക്കെ കാടുമൂടിയ പ്രദേശത്തുകൂടെ ഇയാള്‍ തനിച്ച് നടന്നുപോകുന്നത് പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാറുണ്ടായിരുന്നു. കുറേദിവസം ഇതും കാണാതായതോടെ നടത്തിയ അന്വേഷണത്തിസലാണ് രാജകുമാരന്റെ ദാരുണാന്ത്യത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.. അവസാനം ഖഫ് ബോർഡിന്റെ മേൽനോട്ടത്തിൽ ഡൽഹി ഗേറ്റിലെ ഖബറിസ്താനിൽ അലിയുടെ ഭൗതികശരീരം കബറടക്കി. അതോടെ അവധ് രാജകുടുംബത്തിന്റെ ഒരു ദുരന്ത അധ്യായം കൂടി അവിടെ അവസാനിച്ചു. 
 ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമാണ്‌ അവധ് വിവിധ ബ്രിട്ടീഷ് ചരിത്രഗ്രന്ഥങ്ങളിൽ ഔധ്, ഔന്ധ് തുടങ്ങിയ പേരുകളിൽ ഈ പ്രദേശം പരാമശിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപ് ഉത്തർപ്രദേശിന്റെ പേരു തന്നെ യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ആഗ്ര ആന്റ് ഔധ് എന്നായിരുന്നു. അവധിന്റെ പരമ്പരാഗത തലസ്ഥാനം ലക്നൗ ആണ്‌. ഇന്ന് ഉത്തർ പ്രദേശിലെ ജില്ലകളായ അംബേദ്കർ നഗർ, ബറൈച്ച്, ബൽറാം‌പൂർ, ബാരാബങ്കി, ഫൈസാബാദ്, ഗൊണ്ട, ഹർദോയ്, ലഖിം‌പൂർ ഖേരി, ലക്നൗ, പ്രതാപ്ഗഢ്, റായ്ബറേലി, ശ്രാവസ്തി, സീതാപൂർ, സുൽത്താൻപൂർ, യുന്നോ എന്നിവ ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ്‌ അവധ്.പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്താണ്‌ ഈ പ്രദേശത്തിന്‌ ചരിത്രപ്രാധാന്യം ലഭിക്കുന്നത്. 
 1819 വരെ മുഗൾ സാമ്രാജ്യത്തിനു കീഴിൽ നവാബ് ഭരിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു അവധ്.1772-ൽ ബുർഹാൻ ഉൾ മുൾക് സാ അദദ് ഖാനെ അവധിലെ സുബാദാറായി മുഗളർ നിയമിച്ചു. ഇദ്ദേഹം ലക്നൗക്കടുത്ത് ഫൈസാബാദ് കേന്ദ്രീകരിച്ച് ഭരണം നടത്തി. ഫലഭൂയിഷ്ടമായ ഗംഗാതടത്തേയും ഉത്തരേന്ത്യക്കും ബംഗാളിനും ഇടയിലുള്ള പ്രധാന വാണിജ്യപാതയേയും നിയന്ത്രിക്കുന്ന ഒരു സമ്പന്നമായ മേഖലയായിരുന്നു അവധ്. സുബാദാർ സ്ഥാനത്തിനു പുറമേ ദിവാനി, ഫാജുദാരി തുടങ്ങിയ ഭരണകേന്ദ്രങ്ങളുടെ കൂടി അധികാരം ബുർഹാൻ ഉൾ മുൾക് വഹിച്ചിരുന്നു. അങ്ങനെ അവധ് പ്രവിശ്യയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ എല്ലാ ചുമതലകളും ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തോടെ സാദദ് ഖാൻ ഭരണനിയന്ത്രണം സ്വതന്ത്രമായി ഏറ്റെടുക്കുകയും അവധ് രാജവംശത്തിന്‌ അടിത്തറ പാകുകയും ചെയ്തു. അവധിലെ അവസാനത്തെ നവാബായിരുന്നു വാജിദ് അലി ഷാ ജീവിതകാലം: 1822 ജൂലൈ 30 – 1887 സെപ്റ്റംബർ 1). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ദുർഭരണം ആരോപിച്ച് ദത്തപഹാരനയത്തിലെ വ്യവസ്ഥ പ്രകാരം 1856 ഫെബ്രുവരിയിൽ അവധിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തത്. 
 1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്നു ഡൽഹൗസി പ്രഭു യഥാർഥ പേര് ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെ എന്നാണ്. രണ്ടാം ബർമാ യുദ്ധത്തിൽ ബർമാ രാജാവിനെ തോൽപിച്ച് ബർമയും തുടർന്ന് സിക്കിമും ഉൾപ്പെടുത്തി സാമ്രാജ്യം വിപുലീകരിച്ചു (1852). സൈനിക സഹായ കരാറുകളിലൂടെ നാട്ടുരാജ്യങ്ങളിൽനിന്ന് ചുങ്കം പിരിക്കുകയും ചുങ്കം മുടക്കം വരുത്തുന്ന രാജ്യങ്ങളെ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്യുന്ന നയം നടപ്പിലാക്കി. ഇതനുസരിച്ച്, ഹൈദരാബാദിലെ നൈസാമിന്റെ അധീനതയിലായിരുന്ന ബീറാർ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി. ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധനനയം, യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു.
 ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.രണ്ടാമത്തെ വ്യവസ്ഥ ഇന്ത്യയിലെ ഭരണാധികാരികൾക്ക് ദീർഘകാലമായി ഉണ്ടായിരുന്ന ദത്തവകാശത്തെ ഇല്ലായ്മ ചെയ്തു. ഭരണാധികാരികൾക്ക് യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ബ്രിട്ടീഷുകാർക്ക് ലഭിച്ചു. കൂടാതെ നാട്ടുരാജാക്കന്മാർക്ക് അനുവദിച്ചിരുന്ന പദവികളും സ്ഥാനമാനങ്ങളും മറ്റും നിർത്തലാക്കുന്ന നിയമങ്ങളെ ഡൽഹൗസി കൊണ്ടുവന്നു. 

വാജിദ് അലി ഷാ ഭരണാധികാരി എന്നതിനു പുറമേ കവിയും നർത്തകനുമായിരുന്നു അദ്ദേഹം.
സുഖലോലുപമായ ജീവിതമാണ് വാജിദ് അലി ഷാ നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇഷ്ഖ് നാമ (പ്രേമചരിതം) എന്നൊരു വലിയ സമാഹാരം ബ്രിട്ടനിലെ വിൻസർ കോട്ടയിലെ രാജകീയ ഗ്രന്ഥശാലയിലുണ്ട്. വാജിദ് അലി ഷായുടെ നൂറുകണക്കിന് വരുന്ന പ്രേമഭാജനങ്ങളുടെ പൂർണ്ണകായചിത്രങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഓരോ താളിലും അവരുടെ ഗുണങ്ങൾ പ്രകീർത്തിക്കുന്ന ചെറിയ കവിതകളുമുണ്ട്.(കടപ്പാടുകൾ പല സ്രോദസ്സുകളോടും)