Tuesday, June 6, 2017

കേരളത്തിലെ ജൂദചരിത്രം .

കേരളത്തിലെ ജൂദചരിത്രം -മാടായിയിലെ ജൂതന്മാർ--മാടായിയിൽ പള്ളിയിൽ പോകാൻ വിസമ്മതിക്കുന്ന കുട്ടികളെ കളിയാക്കാനായി അവരുടെ ഉമ്മമാർ പറയാറുള്ള ഒരു വാചകമുണ്ട്: ‘‘പള്ളീൽ പോകുന്നില്ലേൽ ജനീസയിലേക്ക് പോയ്ക്കോടാ’’ എന്നാണത്. എന്നാൽ, ജനീസ എന്ന വാക്കിന്റെ അർഥം അവർക്കോ കുട്ടികൾക്കോ അറിയുമായിരുന്നില്ല. തലമുറകളായി വാമൊഴിയായി പകർന്നുകിട്ടിയ നിരവധി അറബി-മലയാളം വാക്കുകൾ പോലെ ഒന്ന്. അങ്ങനെയേ അതേപ്പറ്റി കരുതിയിരിക്കാനിടയുള്ളൂ. പ്രാചീന ജൂതന്മാരുടെ സിനഗോഗുകളെ പരാമർശിക്കുന്ന പദമാണീ ജനീസ. മറഞ്ഞുപോയ ഒരു സംസ്കാരത്തെയും മുറിഞ്ഞുപോയ ചര്യയെയും സൂചിപ്പിക്കുന്ന പദമായി മാടായിയിൽ അത് ഇന്നുംനിലനിൽക്കുന്നു.  മാടായിയിൽ ഒരുകാലത്തുണ്ടായിരുന്ന ജൂതന്മാരെ ഓർമിപ്പിക്കുന്ന ഇത്തരം  ശേഷിപ്പുകൾ ഇനിയുമുണ്ട്. അതിൽ പ്രധാനം ഇവിടത്തെ മുസ്ലിങ്ങളുടെയിടയിലുള്ള വിവാഹപ്പാട്ടുകൾ തന്നെ. ആശ്ചര്യകരമെന്നുപറയട്ടെ, ഇതിൽ പല പാട്ടുകളും കൊച്ചിൻ ജൂതന്മാരുടെ പ്രധാന ആവാസകേന്ദ്രമായിരുന്ന തെക്കുംഭാഗത്തുനിന്ന് 1876-ൽ അബജില എന്ന മാടായി കുടുംബവുമായി ബന്ധമുള്ള ജൂതസ്ത്രീയിൽ നിന്ന് ശേഖരിച്ച പാട്ടുകളുമായി ബന്ധമുള്ളവയാണ്. രണ്ടായിരത്തിലധികം വർഷമായി നിലനിൽക്കുന്ന മാടായിയുടെ ചരിത്രത്തിലെ മികവുറ്റ ഒരേടാണ് ജൂത കച്ചവടക്കാരുടെ വരവും അവർ ഇവിടെ നിർമിച്ച സംസ്കൃതിയുടെ പുരാവസ്തു ശേഷിപ്പുകളും ചരിത്രസ്മൃതികളും. എ.ഡി. ഒന്നാം നൂറ്റാണ്ടുമുതൽ 14-ാം നൂറ്റാണ്ടുവരെ ഇവിടെയുണ്ടായിരുന്ന വിപുലമായ തുറമുഖങ്ങളും കടൽവാണിജ്യവും വ്യത്യസ്തദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു സംഗമ ഭൂമിയാക്കി മാടായിയെ മാറ്റി. ഇത് വ്യത്യസ്ത ദേശങ്ങളിൽ നിലനിന്നിരുന്ന ഒരു സാംസ്കാരിക കൂട്ടായ്മ മാടായിയിൽ പിൽക്കാലത്ത് വളർത്തിക്കൊണ്ടുവരുന്നതിനിടയാക്കി. ചരിത്ര കുതുകികളും സാംസ്കാരികവിമർശകരും ആഗ്രഹിച്ചുപോകും ‘മാടായിപ്പാറ സംരക്ഷണ സമിതി’ മുപ്പതുവർഷം മുമ്പേ ഉണ്ടാവേണ്ടതായിരുന്നുവെന്ന്. അങ്ങനെയായിരുന്നുവെങ്കിൽ പ്രാഗ് ആധുനിക മാടായിയുടെ ചരിത്രസൂക്ഷിപ്പുകൾ ഒരു നിധി പോലെ അവിടെ നിലനിൽക്കുമായിരുന്നു. ഗൾഫ് പ്രവാസത്തിന്റെ ഭാഗമായി വളർന്നുവന്ന മധ്യവർഗത്തിന്റെ വളർച്ചയും താത്പര്യങ്ങളും, ഭരണകൂടത്തിന്റെ അലംഭാവവും ഈയടുത്ത കാലത്തായി തഴച്ചുവളർന്ന നിർമാണ പ്രവൃത്തികളും മാടായിപ്പാറയിലെ ചരിത്രസൂക്ഷിപ്പുകളെ തച്ചുതകർത്തു.  മാടായിയിൽ ജൂതന്മാരുടെ കുടിയേറ്റമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. മാടായിപ്പാറയുടെ നെറുകയിൽ ദീർഘചതുരാകൃതിയിൽ ഒരു വാലോടെ കൊത്തിയെടുത്ത, ഇന്ന് ജൂതക്കുളമെന്ന് അറിയപ്പെടുന്ന കുളമാണ് ഒരു പ്രധാന നിദർശനം. ഇതുകൂടാതെയാണ് ഇരുപതോളം വരുന്ന ചതുരക്കിണറുകൾ. മലബാറിലെ ജൂത കുടിയേറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കുടിയേറ്റത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ അന്വേഷിച്ചും സ്വദേശികളും വിദേശികളുമായ നിരവധി ചരിത്രകുതുകികൾ എല്ലാ ദിവസവും മാടായിപ്പാറയിൽ എത്തിച്ചേരുന്നുണ്ട്. പക്ഷേ, തിരിച്ചുപോകുമ്പോൾ അവരുടെ മുഖങ്ങൾ  മ്ലാനമാകും. മാടായിയുടെ സമൃദ്ധമായ സാംസ്കാരിക കൂട്ടായ്മയുടെ തിരുശേഷിപ്പുകൾ ഇവിടെയധികമൊന്നും അവശേഷിക്കുന്നില്ലയെന്നതുതന്നെ കാരണം. ഇന്ത്യയിലെത്തിയ ജൂതന്മാർ വ്യത്യസ്തദേശങ്ങളിൽ നിന്ന് വ്യത്യസ്തകാലങ്ങളിൽ ഇവിടെയെത്തി അധിവാസം സ്ഥാപിച്ചവരാണ്. ഇവരിൽ യൂറോപ്യന്മാർ, ഇറാഖ്, മണിപ്പുരി, മറാത്തി(ബനു-ഇസ്രായേലികൾ), മലബാറീ ജൂതന്മാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. ഇന്ത്യയിൽ കുടിയേറ്റം നടത്തിയ ജൂതന്മാരിൽ വലിയൊരു വിഭാഗമായ ബനു-ഇസ്രായേലികൾ ഫലസ്തീൻ, യെമൻ എന്നിവിടങ്ങളിൽനിന്ന് ഇവിടെ എത്തപ്പെട്ടവരാണെന്ന് ചരിത്രകാരനായ ഡോ. വിൽസൺ രേഖപ്പെടുത്തുന്നു. 1685-ൽ ആംസ്റ്റർഡാമിൽ നിന്ന് മലബാറിൽ വന്ന് ജൂതന്മാരെക്കുറിച്ച് പഠനം നടത്തിയ മെസെ പെറോറെ  സി പൈവെ രേഖപ്പെടുത്തുന്നത് പ്രാചീനകാലത്തുതന്നെ ജൂതന്മാർ മാടായിയിൽ എത്തിയിട്ടുണ്ടെന്നാണ്. മലബാറിലെ കടൽവാണിജ്ജ്യാർഥം കുടിയേറ്റം നടത്തിയിരുന്ന ജൂതന്മാരുടെ ആദ്യകാല കോളനികൾ നിലനിന്നിരുന്നത് ഇന്ന്  മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മാടായിപ്പള്ളിക്ക് സമീപമുള്ള മലയടിവാരങ്ങളിലായിരുന്നു. എ.ഡി. 9-ാം നൂറ്റാണ്ടിൽ മാലിക്ക് ഇബ്നു ദിനാറിന്റെയും സംഘത്തിന്റെയും മുസ്ലിംപള്ളിനിർമാണ ത്തോടും പേർഷ്യൻ രീതിയിലുള്ള മുസ്ലിം കോളനികളുടെ വരവോടും കൂടിയാണ്  ജൂതന്മാർ അവരുടെ ആദ്യകാല കുടിയേറ്റ മേഖലയായിരുന്ന മലയടിവാരം ഉപേക്ഷിച്ച് പഴയങ്ങാടിക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മാടായിപ്പാറയിൽ അധിവാസകേന്ദ്രങ്ങൾ സ്ഥാപിച്ചത്. 11-ാം നൂറ്റാേണ്ടാടുകൂടി അറബി മുസ്ലിം കച്ചവടക്കാർ മാടായി കേന്ദ്രീകരിച്ചുകൊണ്ട് രാജ്യാന്തര വാണിജ്യത്തിൽ മേൽക്കോയ്മ നേടിയതോടുകൂടി ജൂതന്മാരുടെ കച്ചവട ശൃംഖലകൾക്ക് തകർച്ച സംഭവിക്കുകയായിരുന്നു. മലബാറിലെ ജൂതന്മാരെക്കുറിച്ച് പഠനം നടത്തിയ ഡോ. എം.ജി.എസ്. നാരായണനും പി.എം. ജോഷിയും മാടായിയിൽ ജൂതകുടിയേറ്റം നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം,  2002-ൽ ജർമൻ പണ്ഡിതനായ ആൽബർട്ട് ഫ്രൻസ് മാടായിയിലെ ജൂതന്മാരെക്കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ട്.  ഇൻഡോളജിസ്റ്റായിരുന്ന ഒഫീറാ ഗാംലേൽ ഈയടുത്ത കാലത്ത് ഇസ്രായേലിലേക്ക് കുടിയേറിയ മലയാളി ജൂതന്മാരുടെ ഭാഷയിലെ ഹീബ്രു  സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. അതിൽ മാടായിയിലെ ജൂതന്മാരെക്കുറിച്ച് കൃത്യമായി പരാമർശിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഇസ്രായേലിൽ എത്തിയ കേരളജൂതന്മാരുടെ കൂട്ടത്തിൽ മാടായി എന്ന കുടുംബപ്പേരുള്ളവരും ഉണ്ട്.   പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരനായ ദുവാർത്ത ബർബോസ എഴുതിയ കുറിപ്പിൽ മാരാവി (മാടായി)യെക്കുറിച്ചും അവിടത്തെ ജൂതന്മാരെക്കുറിച്ചും പറയുന്നിടത്ത് നൂറ്റാണ്ടുകളായി അവരിവിടെ താമസിക്കുന്നതിനാൽ നാട്ടുഭാഷയാണ് സംസാരിക്കുന്നതെന്ന് പ്രസ്താവിക്കുന്നു.  കൂടാതെ തദ്ദേശീയ സ്ത്രീകളുമായുള്ള വിവാഹബന്ധത്തിന്റെ ഭാഗമായി തദ്ദേശീയ ആചാരങ്ങളും ചില അനുഷ്ഠാനങ്ങളും  ജൂതന്മാരുടെ ജീവിതത്തിലും സംസ്കാരത്തിലും കലർന്നിട്ടുണ്ടെന്നും പറയുന്നു. അതുകൊണ്ട് മാടായിയിലെ ജൂതന്മാർ ആദ്യകാലങ്ങളിൽ ജൂത-അറബിയും പിന്നീട് തദ്ദേശീയരുമായുള്ള ഇടപെടലുകളുടെ ഭാഗമായി മലയാളം-ജൂത ഭാഷയുമാണുപയോഗിച്ചിരുന്നത്. മാത്രമല്ല മാടായിയിൽനിന്ന് ലഭിച്ചിരിക്കുന്ന ജൂതന്മാരുടെ വിവാഹപ്പാട്ടുകൾ പിൽക്കാലത്ത് മാടായിയിലെ മുസ്ലിങ്ങളുടെ വിവാഹപ്പാട്ടുകളുമായി കൂടിക്കലർന്ന് വളർന്നുവന്നിട്ടുണ്ട്. ഈ ലേഖകൻ ശേഖരിച്ച 55-ഓളം മുസ്ലിം വിവാഹപ്പാട്ടുകളിൽ അഞ്ചെണ്ണം ജൂത വിവാഹപ്പാട്ടുകളാണ്.  പോർച്ചുഗീസുകാരുടെ അ ധിനിവേശം ജൂതന്മാർക്ക് കടുത്ത പരീക്ഷണകാലമായിരുന്നു. പോർച്ചുഗീസുകാർ ജൂതന്മാരെ അവരുടെ ശത്രുക്കളായാണ് കണ്ടിരുന്നത്. തങ്ങളുടെ കച്ചവടതാത്പര്യത്തിന് ജൂതന്മാ ർ തടസ്സമാകുമെന്നവർ ഭയപ്പെട്ടിരുന്നു. പോർച്ചുഗീസുകാരുടെ മതസമീപനവും മാടായിയിൽ നിലനിന്നിരുന്ന മുസ്ലിം-ജൂത സഹവർത്തിത്വവും ജൂതന്മാർ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇടയാക്കിയിട്ടുണ്ടാകണം. ഇതിനുള്ള ഒരു തെളിവാണ്  ഈ ലേഖനത്തിന്റെ ആദ്യം കൊടുത്തിരിക്കുന്ന ജനീസ എന്ന പ്രയോഗം. മാടായി എന്ന കുടുംബപ്പേരുള്ള കൊച്ചിൻ ജൂതസമുദായത്തിൽപ്പെട്ട അഹിഗായിൽ എന്ന  സ്ത്രീയിൽ നിന്ന് ഒരു വിവാഹപ്പാട്ട് ലഭിച്ചിരുന്നു. ജൂത-അറബി മലയാളത്തിലുള്ള അത്തരം പാട്ടുകൾ  ഈ ലേഖകന് മാടായിയിൽ നിന്ന് കിട്ടിയിട്ടുണ്ട്.  ‘ഏറ്റം പിരിശത്താൽ/ അറ്റം ഉടയോവർ/ എകൻ തുണയാലെ/ ഓടിപ്പുറപ്പെട്ടു.’  ഇതൊക്കെ സൂചിപ്പിക്കുന്നത് മാടായിയിലെ ജൂതന്മാരുടെ പിൻതലമുറ പിൽക്കാലത്ത് ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നുമാത്രമല്ല, മാടായിജൂതന്മാരുടെ ഒരു ശാഖ ഇപ്പോഴും ജെറുസലേമിൽ തനത് സാംസ്കാരിക, സാമൂഹിക പൈതൃകത്തോടെ ജീവിക്കുന്നുണ്ട് എന്നുമാണ്.--( അബ്ദുല്ല അഞ്ചില്ലത്ത്)--  abdullhaanjilath72@gmail.com<>---- കേരളത്തിലെ കറുത്ത ജൂതരും.വെളുത്ത ജൂതരും.(കടപ്പാട് ചരിത്രാന്യേഷി സൈറ്റ് )
പറയത്തക്ക പ്രത്യേകതകള് ഒന്നുമില്ലാത്ത ഒരു മലയാളി സ്ത്രീ(പേര് കേട്ടാല് (കാഴ്ച്ചയിലും) മലയാളിയാണെന് തോന്നില്ലെങ്കിലും). കൊച്ചിയിലെ പരദേശി സിനഗോഗ് സന്ദര്ശിചിട്ടുള്ളവര് ഒരുപക്ഷെ അവിടുത്തെ ടിക്കറ്റ് കൌണ്ടറില് ഇവരെ കണ്ടിട്ടുണ്ടാകണം. താൻ വിവാഹം കഴിക്കില്ല എന്ന തീരുമാനം നിമിത്തം ഇവരുടെ കാലം കഴിഞ്ഞാല് ഏതാണ്ട് അഞ്ഞൂറ് വര്ഷത്തെ ഒരു ചരിത്രത്തിന് അവസാനമാകുമെന്ന് കരുതപ്പെടുന്നു. അതെന്താണെന്ന് ആ ചരിത്രമെന്ന് നമുക്കൊന്ന് പരിശോദിക്കാം.


കൊച്ചിയിലെ ജൂതൻമാർ എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകാമെങ്കിലും വിശദ്ധമായ വിവരങ്ങൾ കേട്ടു കാണാൻ വഴിയില്ല. കൊച്ചിയിൽ ഉണ്ടായിരുന്നത് രണ്ടു വിഭാഗത്തിൽ പെട്ട ജൂതരായിരുന്നു - കറുത്ത ജൂതർ എന്നറിയപ്പെട്ടിരുന്ന ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം - അവർ പ്രധാനമായും, കൊച്ചി, പറവൂർ, മാള എന്നീ പ്രദേശങ്ങളിലായി അധിവസിച്ചിരുന്നു. ഇന്ന് കൊച്ചിയിൽ അവശേഷിക്കുന്ന ഏതാനും ജൂതരിൽ കൂടുതലും ഇവരാണ്. പാരമ്പര്യം അനുസരിച്ച് യൂദയായില് നിന്നും ബിസി അഞ്ചാം നൂറ്റാണ്ടിലും എഡി ഒന്നാം നൂറ്റാണ്ടിലുമായി ജൂതന്മാര് കേരളത്തിലേക്ക് കുടിയേറി എന്നാണ്. മലബാറി ജൂതന്മാര് അഥവാ കറുത്ത ജൂതന്മാര്(Black Jews) എന്നറിയപ്പെട്ട ഈ വിഭാഗമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജൂതസമൂഹം - ജൂതരിലെ തന്നെ Mizrahi വിഭാഗത്തിലാണ് ഇവര് പെടുന്നത് (ജൂതൻമാരെ പ്രധാനമായും തരം തിരിച്ചിരിക്കുന്നത്, Mizrahi, Sephardic, Azhkenanzi എന്നൊക്കെയാണ്. ഇതിൽ Mizrahi ജൂതൻമാർ പ്രധാനമായും മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ്. Sephardic ആകട്ടെ തെക്കുപടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള വരും, Azhkenanzi കൾ മദ്ധ്യ/ കി ഴക്കൻ യൂറോപ്യൻ ജൂതന്മാരുമാകുന്നു) കറുത്ത ജൂതര് കൂടാതെ രണ്ടാമത്തെ വിഭാഗമെന്നത് വെളുത്ത ജൂതർ അഥവ പരദേശി ജൂതരാണ്. മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ സിനഗോഗ് ഇവര് നിര്മ്മിച്ചതാണ് - ഇവരാണ് കേരളത്തിലെ Sephardic sect ൽ പെട്ട ജൂതൻമാർ.


കറുത്ത ജൂതർ:


എഡി 70 ൽ റോമാക്കാരും 587 ൽ പേർഷ്യൻമാരും ജറുസലേം കീഴടക്കിയ അവസരത്തിൽ ഒരു കൂട്ടം ജൂതൻമാർ കേരളത്തിലേക്ക് പലായനം ചെയ്തതായി ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. അവർ കൊടുങ്ങല്ലൂരിൽ വാസമുറപ്പിക്കുകയും പ്രാദേശിക നാടുവാഴിളുമായി മികച്ച ബന്ധം സ്ഥാപിക്കുക വഴി പ്രത്യേക അവകാശങ്ങളും (സ്വതന്ത്രമായി ചുങ്കം പിരിക്കാനുള്ളതും, സിനഗോഗുകൾ സ്ഥാപിക്കും വാനും ഉള്ളതുമായ അവകാശങ്ങൾ ജൂത പ്രമാണിയായിരുന്ന യോ സെഫ് റബ്ബാന് ശാസനമായി ചേര ചക്രവർത്തി നൽകി- കൂടാതെ അദ്ദേഹത്തെ ഉയർന്ന രാജകുടുംബാംഗത്തിനു തത്തുല്യമായ പദവികളോടെയുള്ള ജൂതരുടെ പ്രധിനിധിയായും സ്ഥാനം നൽകി -AD 379 ) സമൂഹത്തില് ഉയര്ന്ന സ്ഥാനവും കരസ്ഥമാക്കി ഇവിടുത്തെ പ്രമുഖരായ കച്ചവടസമുദായമായി മാറുകയുണ്ടായി.


1341 ൽ ഉണ്ടായ മഹപ്രളയത്തിൽ കൊടുങ്ങല്ലൂർ തുറമുഖം തകർന്നതോടെ വ്യാപാരം മുഴുവനും തെക്കുഭാഗത്തുള്ള കൊച്ചിയിലേക്ക് മാറ്റപ്പെട്ടു. സ്വാഭാവികമായും കൊടുങ്ങല്ലൂരിലെ ജൂതർ കൂറേ പേർ കൊച്ചിയിലേക്കും കുടിയേറി. പിന്നീട് കുരുമുളക് വ്യാപാരത്തിന്റെ കുഞ്ഞക ലക്ഷ്യമിട്ട് മലബാറിൽ നിന്നുമുള്ള മുസ്ലീം വ്യാപാരികൾ കോഴിക്കോട് രാജാവിന്റെ പിന്തുണയോടെ കൊടുങ്ങല്ലൂരിലെ ജൂതരെ ആക്രമിക്കാൻ ശ്രമിച്ചതോടെ അവർ കൊച്ചി രാജകുടുംബത്തോട് അഭയം ചോദിക്കുകയും കൊച്ചി രാജാവ് അഭയവും വിശേഷ അവകാശങ്ങളോടെ വ്യാപാരത്തിനായുള്ള അനുമതിയും നൽകി. പറവൂർ, മാള, ചേന്ദമംഗലം സിനഗോഗുകൾ നിർമ്മിച്ചത് ഇവരാണ്. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളോടെ സ്പെയിനില് നിന്നും പരദേശി ജൂതന്മാര് എത്തും വരെ കേരളത്തിലെ ഏക യഹൂദസമുദായം ഇവരായിരുന്നു. അവരുടെ വരവോടെ, കാഴ്ചയില് അല്പം ഇരുണ്ടനിരമുണ്ടായിരുന്ന തദ്ദേശീയ ജൂതന്മാര് അങ്ങനെ കറുത്തജൂതന്മാര് എന്നും, പുതുതായെത്തിയ സ്പാനിഷ് ജൂതന്മാര് പരദേശി ജൂതന്മാര് അഥവാ വെളുത്ത ജൂതന്മാര് എന്നും അറിയപ്പെടുവാന് തുടങ്ങി.


പരദേശി ജൂതൻമാർ:


1492 ല് അവസാനത്തെ ഇസ്ലാമിക ഭരണാധികാരിയെയും തൂത്തെറിഞ്ഞുകൊണ്ട് കത്തോലിക്കാ രാജാക്കന്മാരുടെ കീഴില് സ്പെയിന് സമ്പൂര്ണ്ണമായി ക്രൈസ്തവവല്ക്കരിക്കപ്പെടുകയും(Reconqista) തുടര്ന്ന് അൽഹമ്പ്ര ശാസനയോടെ(Alhambra Decree – സ്പെയിനില് അവശേഷിക്കുന്ന മുസ്ലിംങ്ങളെയും ജൂതരെയും ബലമായി മതം മാറ്റുന്നതിനും, വിസമ്മതിക്കുന്നവരെ കൊല്ലുന്നതിനുമാനായുള്ള കല്പന) അവിടുത്തെ തദ്ദേശീയരായ ജൂതരുടെ ഭാവി തുലാസിലായി. തുടര്ന്ന് സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നും ഒരു കൂട്ടം ജൂതർമാർ ഡച്ച് പ്രദേശങ്ങളിലേക്കും, ഒട്ടോമൻ സാമ്രാജ്യത്തിലേക്കും, ഒരു ചെറുവിഭാഗം അറേബ്യ വഴി കൊച്ചിയിലേക്കും ഗോവയിലേക്കും പാലായനം ചെയ്തു. കൊച്ചിയിലെത്തിയ ഈ വിഭാഗമാണ് പിന്നീട് വെളുത്ത ജൂതൻമാർ എന്ന പേരിൽ അറിയപ്പെട്ടത്. ഇന്ന് മട്ടാഞ്ചേരിയിലുള്ള പ്രസിദ്ധമായ ജൂതതെരിവും പരദേശി സിനഗോഗും നിര്മ്മിച്ചത് ഇവരാണ്. യൂറോപ്യൻ മാരുമായും, അറബികളുമായുമുണ്ടായിരുന്ന വ്യാപാര ബന്ധങ്ങൾ ഉപയോഗിച്ച് അവർ പെട്ടന്നു തന്നെ കൊച്ചിയിൽ പ്രബലരായെങ്കിലും പിന്നീട് പോർട്ടുഗീസുകാരുടെ വരവോടെ അവർക്ക് വിവേചനങ്ങൾ നേരിട്ടു. ഗോവ പോര്ച്ചുഗീസുകാരുടെ കീഴിലായത്തോടെ അവര് അവിടെയും ജൂതര്ക്ക് നേരെ തിരിയുകയും കത്തോലിക്കാവിശ്വാസത്തിലേക്ക് ബലമായി മതം മാറ്റുകയും (Goa Inquisition) വിസമ്മതിച്ചവരെ കൊല്ലുകയും ചെയ്തു. എങ്കിലും പോർച്ചുഗീസുകാരുടെ മിത്രമായിരുന്ന കൊച്ചി രാജാവുമായി രമ്യതയിലായിരുന്നതിനാൽ മാത്രം പോർച്ചുഗീസുകാരിൽ നിന്നും കൊച്ചിയിലെ ജൂതന്മാര് വലിയ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പ്രോട്ടസ്റ്റന്റ് ഡച്ചുകാര് ജൂതരോട് താരതമ്യേന ഉദാരമായ നിലപാടുകള് ഉള്ളവരായിരുന്നു. സ്പെയിനില് നിന്നും കത്തോലിക്കരാല് ആട്ടിപ്പായിക്കപ്പെട്ട അവര്ക്ക് ഡച്ചുകാര് ഹോളണ്ടില് അഭയവും നല്കിയിരുന്നു. ഒപ്പം പ്രോട്ടസ്റ്റന്റ് ഡച്ചുകാര് കത്തോലിക്കാ പോര്ട്ടുഗീസുകാരുടെ ആജന്മ ശത്രുക്കളും കച്ചവട എതിരാളികളും ആയിരുന്നതിനാല് കൊച്ചിയിലെ ജൂതന്മാര് പോർട്ടുഗീസുകാർക്കെതിരെ ഡച്ചുകക്കനുകൂലമായി നിന്നു. ഡച്ചുകാർ പോർട്ടുഗീസുകാരെയും കൊച്ചി രാജാവിനേയും വകവരുത്തി കൊച്ചി കീഴടക്കിയപ്പോൾ(Siege of Cochin - 1662) പരദേശികൾക്ക് നേരേയുണ്ടായിരുന്ന ഭീഷണികളെല്ലാം അവസാനിച്ചു.


പരദേശി ജൂതരുടെ ഉപവിപരദേശി ജൂതരുടെ ഉപവിഭാഗമായിരുന്നു Meshuchrarim എന്നറിയപ്പെട്ടിരുന്ന അടിമവർഗം. വെളുത്ത ജൂതൻമാര് സ്പെയിനിൽ നിന്നും പലായനം ചെയ്ത കൂട്ടത്തില് ഉണ്ടായിരുന്ന ആഫ്രിക്കൻ - യൂറോപ്യൻ സങ്കരവംശമായ ഭൃത്യന്മാരായിരുന്നു അവര് ( ഇവരുടെ മേൽപറഞ്ഞ Ethnicity ഒരു തര്ക്ക-വിഷയമാണ്. വിക്കി പീഡിയയിൽ ഈ വിഭാഗത്തെ കുറിച്ച് ഇങ്ങനെ വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും ഇത് പണ്ഡിത വിഭാഗത്തിന് സ്വീകാര്യമല്ല. ഈ വിശദീകരണം മറ്റെവിടെയും പൊതുവായ ചരിത്രമെന്ന നിലയില കാണാൻ സാധികില്ല ഉണ്ടെങ്കിൽ തന്നെ വിരളവും. ഈ വിഭാഗത്തിന്റെ ഉത്ഭവത്തെ പറ്റി ഈ വിഭാഗത്തിൽപെട്ട റൂബി ഡാനിയേൽ, തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. വളരെ കാലം മുന്നേ കദൂരീ എന്ന കുടുംബപെരുള്ള (ഒരു പക്ഷെ ബാഗ്ദാദിൽ നിന്നും വന്നു പാർത്ത ഒരു കുടുംബം ആകും) ഒരു സ്ത്രീയുടെ മകളായ ഹന്നയും, പരദേശി യഹൂദരുടെ മുതലിയാരുടെ മകനും തമ്മിൽ കാരണവരുടെ സമ്മതം കൂടാതെ വിവാഹം കഴിച്ചു ജീവിച്ചു, അവരിൽ ഉണ്ടായ സന്തതിപരമ്പരയാണ് ആ മൂന്നാമത്തെ വിഭാഗമായ മേശുഹരാരിം എന്നറിയപെടുന്നത്. ഇവരെ ബ്രൌണ് ജ്യു, എന്നും വിളിക്കാറുണ്ട്.)
കൊച്ചിയിൽ വെളുത്ത വരുടെ കീഴാളരായി കഴിയുവാനായിരുന്നു അവരുടെ വിധി. പരദേശികളിൽ നിന്നും നൂറ്റാണ്ടുകളോളം കടുത്ത വിവേചനം നേരിട്ട അവർക്ക് അവസാനം തണലായത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിവേചനങ്ങൾക്കെതിരേ പോരാടിയ എബ്രഹാം ബാറക്ക് സലേം എന്ന ഇതേ വംശപാരമ്പര്യമുള്ള ജൂതനായ അഭിഭാഷകനാണ് . അദ്ദേഹത്തിന്റെ സത്യാഗ്രഹമുറയിലൂന്നിയ പ്രവർത്തനങ്ങളും മറ്റും നിമിത്തം 1930 കളോടെ Meshuchrarim കൾക്കെതിരായ വിവേചനക്കൾക്ക് അറുതി വന്നു.
ഇന്ത്യൻ സ്വാതന്ത്യാനന്തരം രണ്ടു വിഭാഗങ്ങളിലും പെട്ട ജൂതൻമാർ ഇവിടം വിട്ടു; അൻപതുകളുടെ പകുതിയോടെ ഏതാണ്ടെല്ലാ ജൂതൻമാരും കപ്പലുകയറി. മലബാറി ജൂതൻമാർ പ്രധാനമായും ഇസ്രായേലിലേക്കും, പരദേശികൾ ഇസ്രായേലിനു പുറമേ ആസ്ത്രേലിയ, ഇംഗ്ലണ്ട്, എന്നിവിടങ്ങളിലേക്കും കൂടിയേറി. സിനഗോഗുകള് പലതും വില്ക്കപ്പെട്ടു, ചിലത് ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങലുമായും സംരക്ഷിക്കപ്പെടുന്നു.


വീണ്ടും കഥയിലേക്ക്:
ഇന്ന് കേരളത്തിൽ അവശേഷിയ്ക്കുന്നത് ഏതാനും ജൂതൻമാരാണ്; അതിൽ ഒരാൾ പരദേശി ജൂതയായ Yaheh Hallegua (born c. 1973)യാണ്. അവശേഷിക്കുന്ന ജൂതരിൽ ഏറ്റവും പ്രായം കുറഞ(child baring aged) വ്യക്തി എന്ന സ്ഥാനം ഇവർക്കാണ്.
( ഇവരുടെ മറ്റു കുടുംബാംഗങ്ങളെല്ലാം തന്നെ നേരത്തേ ആസ്ട്രേലിയയിലേക്ക് കൂടിയേറിയിരുന്നു.) അവിവാഹിതയായി തുടരുന്ന ഇവർ ഇപ്പോൾ മട്ടാഞ്ചേരി സിനഗോഗിലെ ടിക്കറ്റ് കൗണ്ടറിൽ സേവനമനുഷ്ടിക്കുന്നു( as of 2014).____ ജൂതന്മാര് : പ്രകൃതവും പര്യവസാനവും(കടപ്പാട് -ഇസ്ലാം ഓൺലൈൻ)
 ഖുര്ആന് ഒട്ടേറെ സൂക്തങ്ങളില് ജൂതന്മാരെയും അവരുടെ സ്വഭാവത്തെയും കുറിച്ച് പരാമര്ശിക്കുന്നുണ്ട്. പ്രതിസന്ധികളില് അവര് സ്വീകരിക്കുന്ന സമീപനങ്ങളെയും സവിശേഷതകളെയും കുറിച്ച് പറയുന്നുണ്ട്. അവക്ക് ചില ഉദാരണങ്ങള് മാത്രമാണ് ഇവിടെ പറയുന്നത്.
1. പൊതുവില് മനുഷ്യരോടും പ്രത്യേകിച്ച് മുസ്ലിംകളോടുമുള്ള ശത്രുത. അല്ലാഹു പറയുന്നു: 'മനുഷ്യരില് സത്യവിശ്വാസികളോട് ഏറ്റവും കൂടുതല് ശത്രുതയുള്ളവര് യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം (അല്മാഇദ: 82)
ജൂതരുടെ ശത്രുത കഴിഞ്ഞു പോയ നൂറ്റാണ്ടുകളില് തന്നെ അവരുടെ നീചമായ പ്രവര്ത്തികൊണ്ട് തെളിയിച്ചതാണ്. ഇന്നും അവര് തങ്ങളുടെ പ്രവര്ത്തനങ്ങളിലൂടെ അവയെ ബലപ്പെടുത്തുകയും ചെയ്യുന്നു. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാര് പോലും അതില് നിന്ന് രക്ഷപ്പെട്ടില്ല. അവരില് ഒരു വിഭാഗം പ്രവാചകന്മാരെ കളവാക്കിയപ്പോള് മറ്റൊരു വിഭാഗം അവരെ കൊലപ്പെടുത്തുകയായിരുന്നു. മുലകുടി പ്രായത്തില് മുഹമ്മദ് നബി(സ) വധിക്കാനും അവര് ശ്രമിച്ചിരുന്നു. ഇബ്നു സഅദ് റിപോര്ട്ട് ചെയ്യുന്നു: നബി(സ)യുടെ ഉമ്മ മുലകൊടുക്കുന്നതിനായി സഅദിയ ഗോത്രക്കാരിയായ ഹലീമയെ ഏല്പ്പിച്ചു. എന്റെ മകനെ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ട് താന് കണ്ട അമാനുഷികതകള് വിവരിച്ച് കൊടുത്തു. ജൂതന്മാര് അതിലൂടെ കടന്ന് പോയപ്പോള് അവര് ചോദിച്ചു: ഈ കുട്ടിയെ പറ്റിയല്ലേ നിങ്ങള് സംസാരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ഗര്ഭകാലത്തെ കുറിച്ചും പ്രസവത്തെകുറിച്ചുമെല്ലാം ചോദിച്ചു. അപ്പോള് അവരില് ചിലര് പറഞ്ഞു: അവനെ കൊന്നു കളയണം. പിന്നെയവര് ചോദിച്ചു: അവന് അനാഥനാണോ? അപ്പോല് ഹലീമ പറഞ്ഞു: അല്ല, ഇതവന്റെ പിതാവാണ്, ഞാന് മാതാവും. അവരില് നിന്നും എന്തോ ദുസ്സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അപ്പോള് അവര് പറഞ്ഞു: അനാഥനായിരുന്നെങ്കില് ഞങ്ങളവനെ കൊല്ലുമായിരുന്നു.'
പ്രവാചകനെ(സ) വധിക്കാനുള്ള ശ്രമങ്ങള് അവര് പിന്നെയും തുടര്ന്നു. പിതൃവ്യനോടൊപ്പം ശാമിലേക്ക് പോയപ്പോഴായിരുന്നു അത്. അപ്പോള് അദ്ദേഹത്തിന് 12 വയസ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ജൂതര് എന്തെങ്കിലും ചെയ്യുമോ എന്ന് ഞാന് ഭയപ്പെടുന്നുവെന്നും അതിനാല് നിങ്ങള് നാട്ടിലേക്ക് മടങ്ങണമെന്നുമുള്ള ബഹീറയുടെ വാക്കുള് അതാണ് വ്യക്തമാക്കുന്നത്. ഇതെല്ലാം നുബുവത്തിന് മുമ്പായിരുന്നു.
നുബുവത്തിന് ശേഷം യഹൂദരുടെ ശത്രുത പതിന്മടങ്ങായി വര്ദ്ധിച്ചു. പലതവണ അദ്ദേഹത്തെ വധിക്കാന് ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. ഹദീസില് പറയുന്ന പ്രകാരം അദ്ദേഹത്തിന് ഭക്ഷണത്തില് വിഷം കലര്ത്തി നല്കി. അദ്ദേഹത്തെ വളരെയധികം ദ്രോഹിക്കുകയും എതിരെ യുദ്ധം ചെയ്യാന് മുനാഫിഖുകളെയും മുശ്രിക്കുകളെയും സഹായിക്കുകയും ചെയ്തു. എല്ലാത്തരത്തിലും അദ്ദേഹത്തോട് ശത്രുത പ്രഖ്യാപിക്കുകയും പ്രവാചകന്(സ)യുടെ ജീവിതാന്ത്യം വരെ അത് തുടരുകയും ചെയ്തു.
ജൂതരുടെ ശത്രുത ഖലീഫമാരുടെ കാലത്തും തുടര്ന്നു. ജൂതനായ അബ്ദുല്ലാഹ് ബിന് സഅദ് മുസ്ലിംകള്ക്കിടയില് ഭിന്നിപ്പും കുഴപ്പങ്ങളുമുണ്ടാക്കാന് പുറപ്പെട്ടു. ഉസ്മാനിയ ഖിലാഫത്തിന്റെ കാലത്ത് ജൂതര് ഫലസ്തീനിലേക്ക് പോകാനും അവിടെ താമസമാക്കുന്നതിനും ശക്തമായ ശ്രമങ്ങള് നടത്തി. അതിനെ തുടര്ന്ന് സുല്ത്താന് അബ്ദുല് മജീദ് ഖാന് ബൈത്തുല് മഖ്ദിസ് സന്ദര്ശിക്കാന് വരുന്ന ജൂതര് മൂന്ന് മാസത്തില് അധികം അവിടെ താമസിക്കരുതെന്ന് ഉത്തരവിട്ടു. സുല്ത്താന് അബ്ദുല് ഹമീദിന്റെ കാലത്തും അദ്ദേഹത്തിന് സമ്മാനവും പണവും നല്കി അതിനുള്ള ശ്രമങ്ങള് അവര് തുടര്ന്നു. എന്നാല് അബ്ദുല് ഹമീദും അവരുടെ ആവശ്യം പൂര്ണ്ണമായി തള്ളുകയായിരുന്നു. തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഈ രാഷ്ട്രത്തെ തകര്ക്കുകയല്ലാതെ വേറെ മാര്ഗമില്ലെന്ന് ജൂതര് തിരിച്ചറിഞ്ഞു. അതിനെ തകര്ക്കുന്നതിനും തങ്ങള്ക്ക് അനുയോജ്യരായ ആളുകളെ ഭരണത്തില് കൊണ്ടുവരുന്നതിനുമുള്ള കളികള് അവര് നടത്തി.
ശത്രുതയില് പൂര്വികരുടെ പാത തന്നെ പിന്ഗാമികളും തുടര്ന്നു. ചരിത്രത്തിന്റെ ഒരു ഘട്ടത്തില് മാത്രം ഉണ്ടായിരുന്ന ഒന്നല്ല അവരുടെ ശത്രുത. മറിച്ച് പിതാക്കന്മാര് മക്കളിലേക്ക് പകര്ന്ന് നല്കിയിരുന്ന ഒന്നായിരുന്നു അത്. മെനാക്കിം ബെഗിന്റെ വാക്കുകള് അതാണ് വ്യക്തമാക്കുന്നത്: അല്ലയോ ഇസ്രായേല്യരേ, നിങ്ങളുടെ ശത്രുവിന്റെ കഥകഴിക്കുന്നത് വരെ അവരോട് യാതൊരു ദയവും തോന്നരുത്. ഇസ്ലാമിക നാഗരികതയെന്ന പേരുള്ള അതിനെ തുടച്ച് നീക്കുന്നത് വരെ യാതൊരു അനുകമ്പയോ ദാക്ഷിണ്യമോ വേണ്ടതില്ല. അതിന്റെ അവശിഷ്ടങ്ങളിലാണ് നമ്മുടെ നാഗരികത കെട്ടിപടുക്കുക.'
സോവിയറ്റ് യൂണിയനില് നിന്നുള്ള ജൂതന്മാര്ക്ക് ഇസ്രയേലില് സ്വീകരണം നല്കിയപ്പോള് ഇസ്ഹാഖ് ഷമീര് പറഞ്ഞ വാക്കുകളും അത് തന്നെയാണ് വ്യക്തമാക്കുന്നത്. 'മഹാസമുദ്രം മുതല് ചെറിയനദിവരെയുള്ള വിശാലമായ ഇസ്രയേലാണ് എന്റെ വ്യക്തിപരമായ സ്വപ്നവും ലക്ഷ്യവും. ഇതിലൂടെയല്ലാതെ പലായനം പൂര്ത്തിയാകുകയോ വാഗ്ദത്ത ഭൂമിയിലേക്ക് എത്തിപ്പെടാനോ സാധിക്കുകയില്ല. ഇസ്രയേലികളുടെ കാര്യവും സുരക്ഷയും ഇതിലൂടെയല്ലാതെ സാക്ഷാത്കരിക്കപ്പെടുകയില്ല.'
ഡേവിഡ് ബെന് ഗുരിയന് പറയുന്നു: 'പ്രദേശത്തെ സോഷ്യലിസത്തെയോ വിപ്ലവത്തെയോ ജനാധിപത്യത്തെയോ അല്ല നാം ഭയപ്പെടുന്നത്. ഇസ്ലാമിനെ മാത്രമാണ് നാം ഭയപ്പെടുന്നത്. ആ ഭൂതം ദീര്ഘകാലം ഉറങ്ങുകയായിരുന്നു ഇപ്പോഴത് അസ്വസ്ഥപ്പെടുകയാണ്.' ഇപ്രകാരമായിരുന്നു യഹൂദര് അവരുടെ ശത്രുക്കളെ നിര്ണ്ണയിച്ചിരുന്നത്. ഖുര്ആന്റെ പ്രഖ്യാപനത്തെ അന്വര്ത്ഥമാക്കി അതിന്നും തുടരുന്നു.
2. കരാറുകള് ലംഘിക്കുകയെന്നത് ജൂത ചരിത്രത്തില് എക്കാലത്തും പ്രകടമായിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: 'അവരിലൊരു വിഭാഗവുമായി നീ കരാറിലേര്പ്പെട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര് തങ്ങളുടെ കരാര് ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്ത്തുന്നവരല്ല.' (അല് അന്ഫാല്: 56) മറ്റൊരിടത്ത് പറയുന്നു: 'അവര് ഏതൊരു കരാറിലേര്പ്പെട്ടാലും അവരിലൊരു വിഭാഗം അതിനെ തള്ളിക്കളയുകയാണോ? അല്ല; അവരിലേറെ പേരും സത്യനിഷേധികളാകുന്നു.' (അല്ബഖറ: 100)
അവരെ സംബന്ധിച്ചുള്ള ഖുര്ആനിന്റെ സാക്ഷ്യമാണിത്. ഇക്കൂട്ടരെ കുറിച്ച ഈ സാക്ഷ്യം യഥാത്ഥ്യമാണോ? നബി(സ) മദീനയിലെത്തിയപ്പോള് ജൂതന്മാരുമായി കരാറിലേര്പ്പെടുകയും കരാര് എഴുതുകയും ചെയ്തു. പ്രസ്തുത കരാര് അവര് മാനിച്ചിട്ടുണ്ടോ? ഖൈനുഖാഇലെ ജൂതന്മാര് വഞ്ചന കാണിച്ചു. ബദ്ര് യുദ്ധത്തിന് ശേഷം  ഒരു വര്ഷം പൂര്ത്തിയാക്കും മുമ്പ് തന്നെ അവര് കരാര് ലംഘിച്ചു. ബനൂനളീറിലെ ജൂതന്മാര് ഉഹ്ദ് യുദ്ധത്തിന് ശേഷം കരാര് ലംഘിക്കുകയും മുസ്ലിംകളെ അക്രമിക്കാന് വരെ ധൈര്യപ്പെട്ടു.
കടുത്ത പ്രതിസന്ധി ഘട്ടത്തിലായിരുന്നു ബനൂഖുറൈളക്കാര് കരാര് ലംഘനം നടത്തിയത്. അഹ്സാബ് യുദ്ധത്തിന്റെ വേളയിലായിരുന്നു അത്. അവര് സത്യസന്ധതയും പ്രവാചകത്വവും അംഗീകരിക്കപ്പെട്ട ഒരാളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില് മറ്റുള്ളവരുമായി ചെയ്യുന്ന കരാറുകള് പാലിക്കപ്പെടുമെന്ന് അവരെ കുറിച്ച് പ്രതീക്ഷിക്കാമോ? തങ്ങളെക്കാള് ദുര്ബലരും നിസ്സാരരുമായി അവര് കാണുന്ന മറ്റുള്ളവരുമായി ചെയ്യുന്ന കരാറുകള് പാലിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം?
വഞ്ചകരായ വിഭാഗമാണ് ജൂതര്. ജൂതനായിരുന്ന, പിന്നീട് ഇസ്ലാം സ്വീകരിച്ച അബ്ദുല്ലാഹ് ബിന് സലാം പറയുന്നത് പ്രകാരം അവര് നിര്ബന്ധ സാഹചര്യത്തില് നില്ക്കകള്ളിയില്ലാതെ വരുമ്പോള് മാത്രമാണ് അവര് സന്ധിയിലേര്പ്പെടുക. താല്ക്കാലിക നേട്ടത്തിനും അവര്ക്കതിലൂടെ ലഭിക്കുന്ന മെച്ചവും മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അവരുടെ ലക്ഷ്യം നേടിയാല് യാതൊരു മര്യാദയും ധാര്മ്മികതയും പുലര്ത്താതെ അവരത് ലംഘിക്കും. ഖുര്ആന് സാക്ഷ്യപ്പെടുത്തുന്നത് തന്നെയാണ് ചരിത്രവും സത്യപ്പെടുത്തുന്നത്.
3. ധിക്കാരികളായ ഈ വിഭാഗത്തെ അന്ത്യദിനത്തിന് മുമ്പ് തന്നെ അല്ലാഹു ശിക്ഷിക്കും. ഭൂമിയിലെ മറ്റു വിഭാഗങ്ങള്ക്കും വര്ഗങ്ങള്ക്കും അവര്ക്ക് ആധിപ്ത്യം നല്കികൊണ്ടായിരിക്കുമത്. അല്ലാഹു പറയുന്നു: 'നിന്റെ നാഥന് പ്രഖ്യാപിച്ചതോര്ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നവരെ അവരുടെനേരെ അന്ത്യനാള് വരെയും അവന് നിയോഗിച്ചുകൊണ്ടിരിക്കും. നിന്റെ നാഥന് വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും.' (അല്അഅ്റാഫ്: 167)
അവരുടെ ചരിത്രം പരിശോധിച്ചാല് മനസിലാക്കാന് കഴിയുന്ന മൂന്നാമത്തെ കാര്യമാണിത്. അവരുണ്ടാക്കിയ കുഴപ്പങ്ങളിലേക്കാണിത് വിരല് ചൂണ്ടുന്നത്. അവരുടെ അഹങ്കാരവും ധിക്കാരവും അത് പ്രകടമാക്കുന്നു. ഗ്രന്ഥങ്ങളിലെ കൂട്ടികടത്തലുകളും ശത്രുക്കളോടുള്ള കടുത്ത പകയുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. അവര്ക്ക് സ്ഥിരമായി ഒരു സൗഹൃദ്ദം ഉണ്ടാവുകയില്ല, സ്വന്തം താല്പര്യത്തിനും നേട്ടത്തിനും മാത്രമായിരിക്കും അവര് സുഹൃത്തുക്കളെയും ഉണ്ടാക്കുക. ജൂതരോടൊപ്പം കൂടിയ എല്ലാ വിഭാഗങ്ങളെയും അവര് ചൂഷണം ചെയ്യുകയായിരുന്നു. ചരിത്രത്തില് ഇതിന് ധാരാളം ഉദാഹരണങ്ങള് നമുക്ക് കാണാന് സാധിക്കും.
എ.ഡി. 1290-ല് ഇംഗ്ലീഷുകാര് മുഴുവന് ജൂതന്മാരെയും ആട്ടിയോടിച്ചു. 1348-49 വര്ഷങ്ങളില് ഫ്രഞ്ചുകാരും ഇതേ കാര്യം ചെയ്തു. യൂറോപില് പ്ലേഗ് പടര്ന്ന് പിടിച്ചപ്പോള് ജൂതന്മാര് കിണറുകളിലും ജലാശയങ്ങളിലും വിഷം കലര്ത്തിയെന്ന ആരോപണം ഉണ്ടായി. തുടര്ന്ന് വളരെയധികം ജൂതര് കൊല്ലപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്തു. പോപ്പ് ക്ലെമന്സ് ആറാമന് അവര്ക്ക് വേണ്ടി പ്രതിരോധിക്കാന് ശ്രമിച്ചുവെങ്കിലും അത് വിജയം കണ്ടില്ല.
1493-ല് സ്പെയ്നില് ഫെര്ഡിനാന്റും ഇസബെല്ലയും ജൂതന്മാരെ ഇല്ലാതാക്കുന്നതിനുള്ള ഭീകരമായ പദ്ധതിയൊരുക്കിയപ്പോള് അവര് പരിഭ്രാന്തരായി. അന്ന് അവര്ക്ക്് സുരക്ഷിതമായ അഭയം ലഭിച്ചത് മുസ്ലിം രാജ്യങ്ങളില് മാത്രമായിരുന്നു. 1881-ല് റഷ്യയില് ജൂതന്മാര്ക്കെതിരെ കടുത്ത അക്രമണങ്ങള് നടന്നു. അവരുടെ വീടുകളും ഗ്രന്ഥങ്ങളും തീവെക്കപ്പെടുകയും റഷ്യയില് അവര്ക്ക് പ്രത്യേക ഇടം നിര്ണ്ണയിക്കുകയും 15 വര്ഷത്തോളം സൈനിക സേവനത്തിന് നിര്ബന്ധിക്കുയും ചെയ്തു.
ക്രിസ്ത്യാനികളും യൂറോപ്യരും സെക്യുലറിസ്റ്റുകളും അവരോട് ഏറ്റവും അടുത്ത വിഭാഗമാണല്ലോ. അവര്ക്ക് ജൂതരോടുള്ള നിലപാട് എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. ക്രിസ്ത്യാനിയായ പാക്സ് പറയുന്നു: 'രാജ്യത്തിന്റെ സമ്പത്ത് ഊറ്റിക്കുടിക്കുന്നവരാണ് ജൂതന്മാരെന്നതായിരുന്നു യൂറോപിലെ പൊതുബോധം. വൃത്തികെട്ടതും അപകടകരവുമായ വിഭാഗത്തെയാണവര് പ്രതിനിധീകരിക്കുന്നത്. ക്രിസ്ത്യാനിസത്തെ തകര്ക്കാനാണ് അവര് ശ്രമിക്കുന്നത്.'
മുന് അമേരിക്കന് പ്രസിഡന്റ് ബെഞ്ചമിന് ഫ്രാങ്ക്ലിന് 1779-ല് അമേരിക്കന് ഐക്യനാടുകളുടെ രൂപീകരണത്തിന് ശേഷം നടത്തിയ പ്രഥമ പ്രഭാഷണത്തില് പറഞ്ഞത് ഇപ്രകാരമാണ്: 'തീര്ച്ചയായും ഈ ജൂതര് നരകത്തിലെ പിശാചുക്കളാണ്, രാത്രിയുടെ വവ്വാലുകളാണ്, ജനതയുടെ രക്തം ഊറ്റിക്കുടിക്കുന്നവരുമാണ്. അല്ലയോ ജനങ്ങളേ, ധിക്കാരികളും അധര്മ്മികളുമായ ഇക്കൂട്ടരെ സമയം നഷ്ടപ്പെടുത്താതെ ആട്ടിയോടിക്കുക. സമൂഹത്തിന്റെയും വരും തലമുറയുടെയും രക്ഷക്കുവേണ്ടിയാണത്. അല്ലാത്തപക്ഷം, ഒരു നൂറ്റാണ്ടിന് ശേഷം നിങ്ങള് ചിന്തിക്കുന്നതിലും എത്രയോ അധികമായിരിക്കും അവരുടെ അപകടം. നമ്മുടെ കൊച്ചുമക്കളോട് അവര് കരുണ കാണിക്കുകിയില്ല, പകരം അവരുടെ സേവനത്തിനായുള്ള അടിമകളാക്കി അവരെ മാറ്റും..... അല്ലയോ ജനങ്ങളേ, നിങ്ങള് ഈ തീരുമാനം വളരെ പെട്ടന്ന് എടുത്തില്ലെങ്കില് അമേരിക്കയിലെ വരും തലമുറയെ അവര് വിഴുങ്ങികളയും. അവര് ജൂതരുടെ കാല്ക്കീഴില് ഞെരിഞ്ഞമരും.'
ഖുര്ആനിന്റെയും അവരുടെ അടുത്ത ആളുകളായവരുടെയും വീക്ഷണം ഇതായിരിക്കെ അവരോടൊപ്പം ചേരുന്ന ഇസ്ലാമിന്റെ ആളുകളെന്ന് പറയുന്നവരുടെ അവസ്ഥ എത്ര വേദനാജനകമാണ്. പഴയതും പുതിയതുമായ ചരിത്രം അവര് മറന്ന് അവരുടെ കരാറുകള് വിശ്വാസിച്ച് അവരോടൊപ്പം ചേര്ന്നിരിക്കുകയാണ്.
4. ഖുര്ആന് ജൂതന്മാരെ കുറിച്ച് പറയുന്നു അവര്ക്കിടയിലെ തന്നെ ഭിന്നിപ്പും പിളര്പ്പുമാണ്. അത് അന്ത്യദിനം വരെ തുടരുകയും ചെയ്യും എന്നാണ് ഖുര്ആന് പറയുന്നത്. 'ഭൂമിയില് അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു.' (അല് അഅ്റാഫ്: 168) 'അവര്ക്കിടയില് ഉയിര്ത്തെഴുന്നേല്പുനാള് വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു.' (അല്മാഇദ: 64)
മറ്റൊരിടത്ത് പറയുന്നു: 'അവര്ക്കിടയില് പരസ്പരം പോര് അതിരൂക്ഷമെത്രെ. അവര് ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല് അവരുടെ മനസ്സുകള് പലതാണ്.' (അല്-ഹശ്ര്: 14)
ജൂതന്മാരുടെ കാര്യത്തില് അല്ലാഹു നടപ്പാക്കിയ ചര്യയും അത് തന്നെയായിരുന്നു: 'ഭദ്രമായ കോട്ടകളോട് കൂടിയ പട്ടണങ്ങളില് വെച്ചോ വന്മതിലുകള്ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്ക്കിടയില് പരസ്പരം പോര് അതിരൂക്ഷമെത്രെ. അവര് ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല് അവരുടെ മനസ്സുകള് പലതാണ്.' (അല്ഹശ്ര്: 14)
ജൂതന്മാരുടെ ചരിത്രം പരിശോധിക്കുന്നവര്ക്ക് അത് മനസിലാക്കാന് പ്രയാസമില്ല. പഴയ കാലത്ത് മാത്രമല്ല, ഇന്നത്തെ ഇസ്രയേലിലും വര്ഗവിവേചനം നമുക്ക് കാണാവുന്നതാണ്. അവരിലെ പാശ്ചാത്യരായ അഷ്കനാസികള്ക്കും പൗരസ്ത്യരായ സെഫാര്ദിക്കുകള്ക്കിടയിലും ശത്രുതയും വിദ്വേഷവും നിലനിര്ക്കുന്നുണ്ട്. പ്രദേശത്തിന്റെ മാറ്റത്തിലുള്ള വ്യത്യാസത്തിന്റെ പേരിലുള്ള ശത്രുതയല്ലിത്. മറിച്ച് അവരുടെ തന്നെ പ്രകൃതത്തിന്റെ ഭാഗമാണത്. അല്ലാഹു അവരുടെ കാര്യത്തില് പറഞ്ഞിരിക്കുന്നതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഉന്നത വിദ്യാഭ്യാസം കിട്ടിയിട്ടുള്ള ഒരു റഷ്യക്കാരിയായ ജൂതവനിത പറയുന്നു: ഞങ്ങള് അവരെ(അഷ്കനാസി) വെറുക്കുന്നുവെന്നത് സത്യമാണ്. അവര് ഞങ്ങളെയും വെറുക്കുന്നു. ഞങ്ങളും അവരും ഇസ്രയേല്യര് തന്നെയാണ്. എന്നാല് ഞങ്ങള്ക്കിടയില് പരസ്പരം വേര്തിരിക്കുന്ന ഒരു മതിലുണ്ട്. വ്യത്യസ്തങ്ങളായ തലങ്ങളിലും ധാരണകളിലുമാണ് ഞങ്ങള് ജീവിക്കുന്നത്. ഞങ്ങളും അവരും സംസാരിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. വ്യത്യസ്ത വര്ഗങ്ങളായതിന്റെ പേരിലാണത്. ഈ വിവേചനം തൊലിയുടെ നിറത്തിന്റെയോ രാജ്യത്തിന്റെയോ പേരിലല്ല. സംസ്കാരത്തോടുള്ള വെറുപ്പില് നിന്നാണതുണ്ടാകുന്നത്. അവര് ചുറ്റിക്കറങ്ങുന്ന വഴികളിലൂടെ രാത്രി സഞ്ചരിക്കാന് ഞാന് ഭയപ്പെടുന്നതിനാല് ഞാന് അവരെ വെറുക്കുന്നു. അവരെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്. അവരുടെ വൃത്തികെട്ട വാക്കുകളാണ് അതിന് കാരണം. ഞങ്ങള്ക്കെതിരെ അവര് നടത്തുന്ന നിന്ദ്യമായ പ്രവര്ത്തനങ്ങളുടെ പേരിലാണ്.
ജൂതന്മാര് ഒറ്റക്കെട്ടാണെന്ന് നിങ്ങളൊരിക്കലും വിചാരിക്കരുത്. ഏറ്റവും ദുര്ബലമായ വീടെന്ന് ഖുര്ആന് വിശേഷിപ്പിച്ച ചിലന്തിവലയേക്കാള് ദുര്ബലമാണ് അവരുടെ കെട്ടുറപ്പ്. എന്നാല് പലമുസ്ലിംകളും ധരിക്കുന്നത് അവര് ശക്തരും ഒറ്റകെട്ടുമാണെന്നാണ്. ഇങ്ങനെ അവര് ചിന്തിക്കുന്നത് കാരണം മുസ്ലിംകള്ക്കിടയിലെ ദൗര്ബല്യവും അനൈക്യവുമാണ്. അവര് ഖുര്ആനിലേക്കും ഇസ്ലാമിക ശരീഅത്തിലേക്കും മടങ്ങുകയും അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്താല് മുസ്ലിംകളെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും. യുദ്ധഭൂമിയില് നിന്ന് എലികള് ഓടുന്നത് പോലെ ജൂതര് ഓടി, കോട്ടകളിലും കൊട്ടാരങ്ങളിലും അഭയം തേടും. മുസ്ലിംകളെ അഭിമുഖീകരിക്കാന് അവര്ക്ക് സാധിക്കുകയില്ല. അതാണ് ഖുര്ആന് പറയുന്നത്: 'ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില് വെച്ചോ വന്മതിലുകള്ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്ക്കിടയില് പരസ്പരപോര് അതിരൂക്ഷമത്രെ. അവര് ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല് അവരുടെ മനസ്സുകള് പലതാണ്. കാരണം, അവര് കാര്യം ശരിയാംവിധം മനസ്സിലാക്കാത്തവരാണെന്നതുതന്നെ.' ജൂതന്മാരുടെ ചരിത്രവും അവരെ കുറിച്ചുള്ള ഖുര്ആന്റെ പരാമര്ശങ്ങളും വേറെയും ഉണ്ട്. അവയെ കുറിച്ചുള്ള ചില സൂചനകള് മാത്രമാണ് മുകളില് പറഞ്ഞിട്ടുള്ളത്.
<വിവ: അഹ്മദ് നസീഫ് തിരുവമ്പാടി>----------------- വിട്ടുവീഴ്ചയില്ലാത്ത ഏകദൈവവിശ്വാസമാണ് യഹൂദധാർമ്മികതയുടെ കാതൽ. പ്രഭാത-സായാഹ്നപ്രാർത്ഥനകളുടെ ഭാഗമായ ഷെമാ എന്ന വിശ്വാസപ്രഖ്യാപനം, ഇതിന്റെ സംഗ്രഹവും ഘോഷണവുമാണ്. "യിസ്രായേലേ കേട്ടാലും: കർത്താവാണ് ദൈവം; കർത്താവ് ഏകനാണ്" എന്നാണ് ആ പ്രഖ്യാപനം. പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദചിന്തകൻ മൈമോനിഡിസ്, യഹൂദവിശ്വാസത്തെ താഴെപ്പറയുന്ന 13 പ്രമാണങ്ങളിൽ സംഗ്രഹിച്ചിട്ടുണ്ട്. 
1. ദൈവം ഉണ്ട്
2. ദൈവം കണിശമായും ഏകനാണ്
3. ദൈവം അരൂപിയാണ്
4. ദൈവം നിത്യനാണ്
5. ദൈവത്തെ മാത്രമേ ആരാധിക്കാവൂ
6. ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
7. ഏറ്റവും വലിയ പ്രവാചകൻ മോശെ ആണ്
8. യഹൂദനിയമം(തോറ) ദൈവദത്തമാണ്
9. തോറ മാറ്റമില്ലാത്തതാണ്
10. ദൈവം പരിപാലിക്കുന്നവനാണ്
11. ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
12. മിശിഹാ വരാനിരിക്കുന്നു
* ആറുദിവസം കൊണ്ട് പ്രപഞ്ചത്തേയും ചരാചരങ്ങളേയും സൃഷ്ടിച്ച യഹോവ ഏഴാം ദിവസം പ്രവൃത്തിയിൽ നിന്നു വിരമിച്ച് വിശ്രമിച്ചതായും ആ ദിവസത്തെ അനുഗ്രഹിച്ചതായും എബ്രായബൈബിളിലെ ഉല്പത്തിപ്പുസ്തകം പറയുന്നു. ആഴ്ചയുടെ അന്തിമദിനമായ സാബത്തിന്റെ സവിശേഷമായ ആചരണത്തിന് യഹൂദമതത്തിന്റെ ആദിമചരിത്രത്തോളം പഴക്കമുണ്ട്. ബാബിലോണിയൻ സംസ്കാരത്തിൽ നിന്ന് ഏഴു ദിവസങ്ങളുള്ള ആഴ്ച കടം കൊണ്ട യഹൂദർ, ഏഴാം ദിവസത്തിന്റെ സവിശേഷത എന്ന സങ്കല്പവും അതിനൊപ്പം സ്വീകരിച്ചതാവാം. എന്നാൽ ബാബിലോണിയർക്ക് ദുർദ്ദേവതയുടെ ദിവസമായിരുന്ന ഏഴാം ദിവസം യഹൂദർക്ക് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട വിശ്രമദിനമായി. വെള്ളിയാഴ്ച വൈകിട്ട് ആദ്യനക്ഷത്രത്തിന്റെ പ്രത്യക്ഷസമയം മുതൽ ശനിയാഴ്ച അതേസമയം വരെയാണ് സബത്തിന്റെ വിശ്രമം. വെള്ളിയാഴ്ച രാത്രി ഗൃഹനായിക സാബത്തു വിളക്കു കൊളുത്തുന്നതിനെ തുടർന്നുള്ള ഒരു പ്രാർത്ഥനയിലാണ് ആചരണത്തിന്റെ തുടക്കം. തുടർന്ന് ഗൃഹനാഥന്റെ നേതൃത്വത്തിൽ കുടുംബം ഭക്ഷണം പങ്കിടുകയും നിശ്ചിതമായ വേദപുസ്തകഭാഗം വായിക്കുകയും ചെയ്യുന്നു. ശനിയാഴ്ച സമൂഹമൊന്നായി സിനഗോഗിൽ പ്രാർത്ഥനക്കായി സമ്മേളിക്കുന്നു.------------ തീൻകുടിനിയമങ്ങൾ.

കസ്രുത്തിൽ ഷഡ്പദങ്ങൾക്കുള്ള വിലക്ക് ചിലയിനം വെട്ടുക്കിളികൾക്ക് ബാധകമല്ല
പാനഭോജനങ്ങളുമായി ബന്ധപ്പെട്ട യഹൂദനിഷ്ഠകളുടെ സഞ്ചയം 'കസ്രുത്ത്' എന്നറിയപ്പെടുന്നു. ഉചിതം, ശരിയായത്, എന്നൊക്കെയാണ് ആ പേരിനർത്ഥം. നിഷ്ഠാപരമായ ശുദ്ധിയുള്ള ഭക്ഷണപാനീയങ്ങൾക്ക് 'കോഷർ' എന്ന പേരാണുള്ളത്. എബ്രായബൈബിളിലെ ആദ്യഖണ്ഡമായ തോറയിലെ അനുശാസനങ്ങളാണ് ഈ നിഷ്ഠകൾക്കു പിന്നിൽ. 'കസ്രുത്ത്'-നിഷ്ഠകളിൽ ചില വർഗ്ഗം ജന്തുക്കളുടെ മാംസവും മുട്ടയും പാലും ഭക്ഷിക്കുന്നതിനുള്ള വിലക്ക്; അനുവദിക്കപ്പെട്ടിരിക്കുന്ന ജന്തുക്കളെത്തന്നെ ആഹാരത്തിനു വേണ്ടി കൊല്ലുമ്പോൾ പിന്തുടരേണ്ട നിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. മുഴുവൻ ചോരയും വാർത്തിക്കളയണം എന്ന നിർബ്ബന്ധം ഇതിന്റെ ഭാഗമാണ്. ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെല്ലാം ആഹരിക്കാവുന്നവയാണ്. പന്നി, ശുക്തിമത്സ്യം (shell fish), ഞണ്ട്, ചെമ്മീൻ തുടങ്ങിയവ വിലക്കപ്പെട്ട ജന്തുക്കളിൽ പെടുന്നു. പുൽച്ചാടിയും വെട്ടുക്കിളിയും ഒഴിച്ചുള്ള ഷ്ഡ്പദങ്ങൾക്കും വിലക്കുണ്ട്. മാംസവും പാലും ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കും കസ്രുത്തിന്റെ ഭാഗമാണ്. "കുഞ്ഞിനെ അമ്മയുടെ പാലിൽ വേവിക്കരുത്" എന്ന ബൈബിൾ വചനമാണ് ഈ നിയമത്തിനു പിന്നിൽ. മീനും പാലും ഒരുമിച്ചു കഴിക്കുന്നതിന് ഈ വിലക്കില്ല. മാംസം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പാലിനും, തിരിച്ചും ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. യഹൂദേതരർ നിർമ്മിച്ച മുന്തിരി ഉല്പന്നങ്ങളും വിലക്കിന്റെ പരിധിയിൽ വരുന്നു.
ഈ നിഷ്ഠകൾക്കു പിന്നിലുള്ള യുക്തിയെ സംബന്ധിച്ച അന്വേഷണം, അവയെ കേവലും ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെടുത്താറുണ്ട്. മാംസവും പാലും ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കിനെ ഇത്തരം യുക്തി ഉപയോഗിച്ചു ന്യായീകരിക്കാറുണ്ട്. എങ്കിലും ഒട്ടകത്തിന്റേയോ മുയലിന്റേയോ മാംസത്തിനുള്ള വിലക്കിനേയും മറ്റും ശുചിത്വത്തിന്റേയോ ആരോഗ്യത്തിന്റേയോ പരിഗണനകളുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ഈ നിയമങ്ങൾ പിന്തുടരുന്നതിന് യാഥാസ്ഥിതികയഹൂദർ കാണുന്ന അന്തിമന്യായം അവ ദൈവികമായ അനുശാസനമാണ് എന്നതാണ്.-------------              ഛേദനാചാരം
പൂർവപിതാവായി പറയപ്പെടുന്ന അബ്രാഹവുമായി യഹോവ സ്ഥാപിച്ച ഉടമ്പടിയുടെ ചിഹ്നമായി യഹൂദർ ഛേദനാചാരത്തെ കാണുന്നു. യഹൂദപാരമ്പര്യത്തിൽ പിറക്കുന്ന ആൺകുട്ടികളുടേയും യഹൂദമതത്തിലേക്കു പരിവർത്തിതരാവുന്ന പുരുഷന്മാരുടേയും ലിംഗാഗ്രചർമ്മത്തിന്റെ അനുഷ്ഠാനപരമായ ഛേദനമാണ് ഈ ആചാരം. അബ്രാഹമിന്റെ 99-ആം വയസ്സിൽ ദൈവം അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞതായി എബ്രായബൈബിളിലെ ഉല്പത്തിപ്പുസ്തകം പറയുന്നു.
നിങ്ങളിൽ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം. നിങ്ങൾ അഗ്രചർമ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്. എട്ടുദിവസം പ്രായമായ ആൺകുട്ടിക്കു പരിച്ഛേദനം ചെയ്യണം....പരിച്ഛേദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തിൽ നിന്നു പുറന്തള്ളണം. അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.
അബ്രഹാമിനോളം പഴക്കമുള്ള മതകർമ്മമായി ബൈബിൾ ചിത്രീകരിക്കുന്നെങ്കിലും യഹൂദപൗരാണികതയിൽ ഈ ആചാരത്തിന്റെ തുടക്കവും വ്യാപ്തിയും വ്യക്തമല്ല. അബ്രഹാമിനു ശേഷം ജീവിച്ചിരുന്നെങ്കിലും മോശെ പരിഛേദനകർമ്മത്തിനു വിധേയനായില്ലെന്നതിനു ബൈബിളിൽ തന്നെ സൂചയുണ്ട്. ഒരിക്കൽ യഹോവ മോശെയുടെ ജീവനൊടുക്കാൻ ഒരുങ്ങിയതായും ഭാര്യ സിപ്പോറ അവരുടെ പുത്രന്റെ അഗ്രചർമ്മം ഛേദിച്ച് അതുകൊണ്ട് മോശെയുടെ പാദം സ്പർശിച്ച് യഹോവയെ അതിൽ നിന്നു പിന്തിരിപ്പിച്ചതായും പുറപ്പാടിന്റെ പുസ്തകത്തിൽ പറയുന്നു. ഈജിപ്തിൽ നിന്ന് വാഗ്ദത്തദേശത്തേക്ക് മരുഭൂമിയിലൂടെയുള്ള പ്രയാണത്തിന്റെ നാല്പതു വർഷക്കാലത്തിനിടെ ജനിച്ചവരും ശൈശവത്തിൽ പരിഛേദിതരായില്ല. പരിച്ഛേദനകർമ്മത്തിന് അലംഘനീയമായ ആചാരം എന്ന നില കൈവന്നത് ബിസി രണ്ടാം നൂറ്റാണ്ടിൽ മക്കബായ യുഗത്തിലാണെന്നു കരുതുന്നവരുണ്ട്. ലൈംഗികശുചിത്വത്തിനു വേണ്ടിയുള്ള മുൻകരുതലായി ആരംഭിച്ചിരിക്കാവുന്ന ഈ അനുഷ്ഠാനം കാലക്രമേണ യഹൂദതയുടെ അടയാളവും, യഹൂദസ്വത്വം മറച്ചുവക്കുക അസാദ്ധ്യമാക്കി മതപരമായ കൂറ് ഉറപ്പാക്കാനുള്ള വഴിയും ആയിത്തീർന്നു. 
യഹൂദമതത്തിലെ ഒരേയൊരു 'കൂദാശ' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ അനുഷ്അനം ആൺകുട്ടിയുടെ ജനനത്തിന്റെ എട്ടാം ദിനം ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷമായാണ് നടത്താറ്. കുട്ടിയുടെ നാമകരണത്തിനുള്ള അവസരം കൂടിയാണ് ഇത്.-------<ബാർ മിത്സ്വാ, ബാത് മിത്സ്വാ>.

ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ ബാത് മിത്സ്വാ ആഘോഷിക്കുന്ന പെൺകുട്ടികൾ
'ബാർ' എന്നത്, അരമായ ഭാഷയിൽ മകൻ എന്നർത്ഥമുള്ള പദമാണ്. 'ബാത്' എന്ന വാക്കിന് എബ്രായഭാഷയിൽ മകളെന്നും അർത്ഥം. 'മിത്സ്വാ' എന്ന വാക്ക് ദൈവകല്പനയെ സൂചിപ്പിക്കുന്നു. അങ്ങനെ ബാർ മിത്സ്വാ, ബാത് മിത്സ്വാ എന്നീ പേരുകൾക്ക് "കല്പനയുടെ മകൻ" എന്നും "കല്പനയുടെ മകൾ" എന്നുമാണർത്ഥം. താരുണ്യോദയത്തിൽ യഹൂദസമൂഹത്തിലെ മുതിർന്ന അംഗങ്ങളായി ഔപചാരിക പദവി ലഭിക്കുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കുമുള്ള വിശേഷണങ്ങളാണ് ബാർ മിത്സ്വായും ബാത് മിത്സ്വായും. ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം 13 വയസ്സും പെൺകുട്ടിക്കു വേണ്ടത് 12 വയസ്സുമാണ്. നിശ്ചിതമായ പ്രായമെത്തിയ കുട്ടികളുടെ പ്രായപൂർത്തി ആഘോഷിച്ച് സമൂഹത്തിൽ ഔപചാരികമായി സ്വീകരിക്കുന്ന ചടങ്ങിനും ഇതേ പേരുകൾ തന്നെയാണ്. മതപരമായ അവകാശങ്ങളും കടമകളും കയ്യേൽക്കുന്ന ബാർ മിത്സ്വാ അവസ്ഥ മുന്നേ പ്രധാനമായിരുന്നെങ്കിലും അതിന്റെ ആഘോഷപൂർവമായ കൊണ്ടാടൽ താരതമ്യേന ആധുനികമായ ഒരു പ്രതിഭാസമാണ്.
തിരുനാളുകൾ.
റോഷ് ഹസാന എന്ന വർഷാരംഭാഘോഷത്തോടെ സെപ്തംബർ മാസത്തിലാണ് യഹൂദസംവത്സരത്തിന്റെ തുടക്കം. അതിന്റെ ആചരണം, ആഘോഷവും ഭക്തിയും ഇടകലർന്നതാണ്.
ആണ്ടുപിറവിയിലെ ആദ്യത്തെ പത്തുദിവസങ്ങൾ പാപങ്ങളെ ഓർത്തുള്ള പശ്ചാത്താപത്തിന്റേതാണ്. റോഷ് ഹസാനയെ തുടർന്നുള്ള പത്താം ദിവസം യോം കിപ്പൂർ അഥവാ പ്രായശ്ചിത്തദിനം എന്നറിയപ്പെടുന്നു. വ്യക്തിപരവും സാമൂഹികവുമായ പാപങ്ങളുടെ പൊറുതിക്കുവേണ്ടിയുള്ള പ്രാർത്ഥനകളുടെ ദിവസമാണത്. 

പത്തൊൻപതാം നൂറ്റാണ്ടിൽ മാസിഡോണിയയിൽ വെള്ളിയിൽ തീർത്ത ഒരു ഹനുക്കാ വിളക്ക് (മെനൊരാ)
യോം കിപ്പറിനെ തുടർന്ന് യഹൂദപഞ്ചാംഗത്തിലെ തിഷ്രി മാസം പതിനഞ്ചാം തിയതി കൂടാരത്തിരുനാൾ ആണ്. ഗ്രിഗോരിയൻ പഞ്ചാംഗപ്രകാരം സെപ്തംബർ അവസാനം മുതൽ ഒക്ടോബർ അവസാനം വരെ എന്നെങ്കിലുമാകാം അത്. ഈജിപ്തിൽ നിന്നുള്ള പ്രയാണത്തിനിടെ ഇസ്രായേൽക്കാർ മരുഭൂമിയിൽ ചെലവഴിച്ച നാല്പതുവർഷക്കാലത്തിന്റെ അനുസ്മരണമായി യഹൂദരിൽ പലരും ഈ തിരുനാളിൽ വീടുകൾക്കു പുറത്തുണ്ടാക്കിയ കൂടാരങ്ങളിൽ താമസിക്കുന്നു.
ബിസി രണ്ടാം നൂറ്റാണ്ടിലെ മക്കബായമുന്നേറ്റത്തിനിടെ യെരുശലേം ദേവാലയത്തെ ശുദ്ധീകരിച്ച് പുനപ്രതിഷ്ഠിച്ചതിന്റെ അനുസ്മരണമാണ് ഹനുക്കാ. മകരസംക്രാന്തിയോടടുത്തു വരുന്ന ഈ തിരുനാൾ അമേരിക്കൻ ഐക്യനാടുകളിലും മറ്റും ക്രിസ്മസിനു സമാന്തരമായി ആഘോഷിക്കപ്പെടുന്നു.
പേർഷ്യൻ സാമ്രാജ്യത്തിലെ യഹൂദർ അവരെ നശിപ്പിക്കാൻ ശ്രമിച്ച നാമാൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് എസ്തേർ എന്ന യഹൂദവനിതയുടെ ഇടപെടൽ വഴി രക്ഷിക്കപ്പെട്ടതിന്റെ അനുസ്മരണമായ പൂരിം, ആഘോഷിക്കപ്പെടുന്നത് ശീതകാലത്തിനൊടുവിലാണ്. എബ്രായബൈബിളിലെ എസ്തേറിന്റെ പുസ്തകത്തിന്റെ വായന പൂരിം ആഘോഷത്തിന്റെ ഭാഗമാണ്.
ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള ഇസ്രായേൽ ജനതയുടെ മോചനത്തിന്റെ അനുസ്മരണമായ പെസഹാത്തിരുനാൾ തിരുനാൾചക്രത്തിന്റെ പരകോടിയായി വസന്തകാലത്ത് ആഘോഷിക്കപ്പെടുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് പങ്കിടുന്ന 'സെദർ' എന്ന പെസഹാഭോജനം ഈ ആഘോഷത്തിന്റെ പ്രധാനഭാഗമാണ്.
പെസഹായെ തുടർന്ന് 50 ദിവസത്തിനു ശേഷമാണ് ഷെബുവോത്ത് അഥവാ പെന്തക്കുസ്താ തിരുനാൾ. പലസ്തീനയിൽ യവം കൊയ്ത്തിനെ തുടർന്നുള്ള വിളവെടുപ്പുത്സവം എന്ന നിലയിൽ തുടങ്ങിയ ഇത്, സീനായ് മലമുകളിൽ യഹൂദർക്ക് ദൈവനിയമം നൽകപ്പെട്ടതിന്റെ അനുസ്മരണമായി കാലക്രമേണ രൂപാന്തരപ്പെട്ടു. യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്. യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) എന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.പുരോഹിതഗണത്തിന്റെ മേൽനൊട്ടത്തിലുള്ള ആഹുതികൾക്കു പകരം പ്രാർത്ഥന, പഠനം, ഉദ്ബോധനം എന്നിവയെ ദൈവസേവനത്തിനുള്ള മാർഗ്ഗങ്ങളാക്കിയ പുത്തൻ യഹൂദതയെ സൂചിപ്പിച്ച വിപ്ലവകരമായ സംഭവമായിരുന്നു സിനഗോഗുകളുടെ ആവിർഭാവം. എങ്കിലും യഹൂദധാർമ്മികതയിലേയും സാമൂഹ്യജീവിതത്തിലേയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ സിനഗോഗുകളുടെ ചരിത്രപരമായ തുടക്കം വ്യക്തമല്ല. യെരുശലേമിലെ ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും സിനഗോഗുകൾ രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു. യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ മോശെയോളം പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു-----------അബ്രഹാം.യഹൂദപുരാവൃത്തത്തിലെ കേന്ദ്രസ്ഥാനികളിൽ ഒരാളാണ് അബ്രഹാം. സ്വന്തം പുത്രനെ ബലികഴിക്കാനുള്ള കല്പന പോലും അനുസരിക്കാൻ മാത്രം ദൈവത്തോടു വിശ്വസ്തത പുലർത്തിയവനായി അദ്ദേഹം കാണപ്പെടുന്നുയഹൂദതക്കു പുറമേയുള്ള സെമറ്റിക് മതപാരമ്പര്യങ്ങളും അദ്ദേഹത്തെ, "വിശ്വസിക്കുന്നവരുടെയെല്ലാം പിതാവായി" മാനിക്കുന്നു. അബ്രഹാമിന്റെ പൈതൃകം അവകാശപ്പെടുന്ന യഹൂദ, ഇസ്ലാമിക,ക്രൈസ്തവമതങ്ങളെ പൊതുവേ അബ്രഹാമിക മതങ്ങൾ എന്നു വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ബാബിലോണിയൻ ചരിത്രത്തിലെ പ്രസിദ്ധ നിയമദാതാവായ ഹമ്മുറാബിയുടെ സമകാലീനനായിരുന്നു അദ്ദേഹമെന്ന വാദത്തിനു സ്വീകൃതി കുറവാണ്.അബ്രഹാമിന്റെ കഥയിൽ ചരിത്രാംശം ഉണ്ടെങ്കിലും അദ്ദേഹത്തിന്റേതായി അവതരിപ്പിക്കപ്പെടുന്ന ജീവിതകഥ വ്യക്തതക്കും പിൽക്കാലത്തുണ്ടായ ഗോത്രൈക്യത്തിന്റെ സാധൂകരണത്തിനും വേണ്ടി നടത്തിയ സംശോധനയുടെ സൃഷ്ടിയാകാം. മെസപ്പോത്തേമിയയിലെ ഹാറാനിൽ നിന്ന് കാനാൻ ദേശത്തേക്കും ഈജിപ്തിലേക്കും നടത്തിയ യാത്രകൾക്കിടെ ഇസ്രായേലിലെ ഷെച്ചെമിലും, ബെഥേലിലും, ഹെബ്രോണിലും, ബീർഷെബായിലും, മോറിയായിലും അദ്ദേഹത്തിനുണ്ടാകുന്ന ദൈവാനുഭവങ്ങൾ ഈ കഥയുടെ ഭാഗമാണ്. ഈ പ്രദേശങ്ങളുടെ മേൽ ഇസ്രായേലിനു പിന്നീടു ലഭിച്ച കൈവശാവകാശത്തിന്റേയും, അവിടങ്ങളിലെ പ്രാദേശികമൂർത്തിയായിരുന്ന ഏലിന്റെ ആരാധന യഹോവാരാധനയിൽ വിലയം പ്രാപിച്ചതിന്റേയും സാധൂകരണമാകാം അബ്രഹാം പുരാവൃത്തത്തിന്റെ അന്തിമരൂപം എന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്അബ്രഹാമിന്റെ കഥ ആധുനികചിന്തകന്മാരേയും ആകർഷിച്ചിട്ടുണ്ട്. അസ്തിത്വവാദിയായ സോറൻ കീർക്കഗോറിന്റെ "ഭയവും വിറയലും" (Fear and Trembling) എന്ന കൃതി, അബ്രഹാമിന്റെ ബലിയുടെ പുരാവൃത്തം പശ്ചാത്തലമാക്കിയുള്ള മനുഷ്യാവസ്ഥയുടെ പരിചിന്തനമാണ്.----------- മോശെ..
ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിൽ ഇസ്രായേലിനെ നയിച്ചവനും നിയമദാതാവുമായി എബ്രായബൈബിളിൽ പ്രത്യക്ഷപ്പെടുന്ന മോശെയെ, പ്രവാചകന്മാരിൽ സർവപ്രധാനിയായി യഹൂദപാരമ്പര്യം ഘോഷിക്കുന്നു. അടിമത്തത്തിൽ കഴിഞ്ഞ ഒരു ഇസ്രായേൽ കുടുംബത്തിൽ പിറന്ന മോശെയെ, ഇസ്രായേൽക്കാർക്കു പിറക്കുന്ന ആൺകുട്ടികളെയെല്ലാം കൊല്ലാനുള്ള ഫറവോന്റെ കല്പനയിൽ നിന്ന് രക്ഷിക്കാനായി അമ്മ, കുട്ടയിൽ കിടത്തി നൈൽനദിയിൽ ഒഴുക്കിവിട്ടു. ഫറവോന്റെ മകൾ കണ്ടെത്തി രക്ഷപെടുത്തിയ കുട്ടി, അവളുടെ സംരക്ഷണയിൽ വളർന്നെങ്കിലും ഒടുവിൽ സ്വന്തം ജനങ്ങളുടേ വിമോചകനായി. യഹോവ അദ്ദേഹത്തോട് മുഖാമുഖമായും സ്പഷ്ടമായും സംസ്കാരിച്ചതായി ബൈബിൾ പറയുന്നു. യഹൂദരുടെ അടിസ്ഥാന നിയമസംഹിതയായ പഞ്ചഗ്രന്ഥി ഉപസംഹരിക്കുന്നത് നിയമദാതാവായ മോശെയെ ഈവിധം പുകഴ്ത്തിക്കൊണ്ടാണ്: "കർത്താവ് അയാളെ മുഖത്തോടുമുഖം അറിഞ്ഞു....ഇസ്രായേലിന്റെ ദൃഷ്ടിയിൽ എത്ര ശക്തമായിരുന്നു മോശെയുടെ അധികാരം! എത്ര മഹത്തും ഭീതിദവുമായ കൃത്യങ്ങളാണ് അയാൾ പ്രവർത്തിച്ചത്!--------- ദാവീദ്..
എബ്രായബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പാരമ്പര്യം അനുസരിച്ച്, ബി.സി. പതിനൊന്നാം നൂറ്റാണ്ട് അവസാനം നിലവിൽ വന്ന ഏകീകൃത ഇസ്രായേൽ രാജ്യത്തിന്റെ രണ്ടാമത്തെ രാജാവായിരുന്നു ദാവീദ്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഏകസ്രോതസ്സ് ബൈബിളിലെ സാമുവേലിന്റെ പുസ്തകങ്ങളും, രാജാക്കന്മാരുടെ ഒന്നാം പുസ്തകവും, ദിനവൃത്താന്തം ഒന്നാം പുസ്തകവുമാണ്. മികച്ച ഭരണാധികാരിയെന്നതിനു പുറമേ, രണവീരനും, ഗായകനും, കവിയും മറ്റുമായി ഈ ആഖ്യാനങ്ങൾ അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എബ്രായബൈബിളിലെ പ്രസിദ്ധമായ സങ്കീർത്തനങ്ങളിൽ പലതിന്റേയും കർത്താവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ദൈവത്തോടു വിശ്വസ്തത പുലർത്തിയ ഭക്തനായ ദാവീദിന്റെ സ്വഭാവത്തിന്റെ സങ്കീർണ്ണതകളും കൗശലങ്ങളും കുടിലതകളും ഈ ആഖ്യാനത്തിൽ കടന്നുവരുന്നു. തന്റെ സേനാനായകന്മാരിൽ ഒരുവന്റെ പത്നിയോടു തോന്നിയ മോഹം സാധിക്കാനായി അയാളെ തന്ത്രത്തിൽ അപായപ്പെടുത്തിയ ദാവീദിന്റെ പാപത്തിന്റെ വഴിയും പ്രത്യാഘാതങ്ങളും ഈ കഥയിലുണ്ട്. യെരുശലേമിൽ ദൈവത്തിന്റെ ആലയം നിർമ്മിക്കാനുള്ള അവകാശം ദാവീദിന് നിഷേധിക്കപ്പെടുന്നതിനും അയാളുടെ ഭവനത്തിൽ ഛിദ്രം മുളപൊട്ടുന്നതിനും ഈ പാപം കാരണമായി.ക്രൈസ്തവ ഇസ്ലാമിക പാരമ്പര്യങ്ങളിലും ദാവീദിനു സ്ഥാനമുണ്ട്. യഹൂദർക്കിടയിൽ കാലക്രമേണ വികസിച്ചു വേരുറച്ച രക്ഷകപ്രതീക്ഷ, ദാവീദിന്റെ വംശത്തിൽ പിറക്കുന്ന രക്ഷകൻ മുഖേനയുള്ള വിമോചനത്തിലാണ് പ്രത്യാശ വച്ചത്. ഈ പാരമ്പര്യം പിൻപറ്റിയ സുവിശേഷകന്മാർ യേശുക്രിസ്തുവിനെ ദാവീദിന്റെ വംശത്തിൽ പിറന്ന 'മിശിഹാ' ആയി ചിത്രീകരിച്ചു.--------------- ആമോസ്..
യഹൂദായിലെ തെക്കോവ എന്ന സ്ഥലത്തെ ആട്ടിടയനായിരുന്ന ആമോസ് വടക്കൻ രാജ്യമായ ഇസ്രായേലിൽ ജറോബോവാം രാജാവായിരുന്ന കാലത്ത് ചുരുങ്ങിയ കാലയളവിൽ മാത്രമാണ് പ്രവാചകദൗത്യം നിർവ്വഹിച്ചത് (ബിസി 760). താൻ പ്രവാചകനോ, പ്രവാചകന്റെ പുത്രനോ അല്ലെന്നും ഇടയനും കാട്ടത്തിമരം (സിക്കമൂർ) വെട്ടിയൊരുക്കുന്ന ജോലി ചെയ്യുന്നവനും മാത്രമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ "ദാസരായ പ്രവാചകരോട് തന്റെ പദ്ധതികൾ വെളിപ്പെടുത്താതെ ഒന്നും ചെയ്യാത്ത ദൈവം", ആട്ടിൻ പറ്റത്തിന്റെ പിന്നാലെ നടക്കുമ്പോൾ തന്നെ പിടികൂടിയെന്നും ദൈവം അരുൾചെയ്തപ്പോൾ തനിക്കു പ്രവചിക്കാതിരിക്കാൻ കഴിയാതെ വന്നു എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
സാമൂഹ്യമായ അസമത്വങ്ങളുടേയും ഉപരിവർഗ്ഗത്തിന്റെ ഭോഗലാലസതയുടേയും വിമർശകനായിരുന്നു ഈ പ്രവാചകൻ. "ന്യായം വെള്ളം‌പോലെയും നീതി വറ്റാത്ത അരുവിപോലെയും ഒഴുകട്ടെ" എന്ന് ഉദ്ബോധിപ്പിക്കുന്ന അദ്ദേഹം, "ആനക്കൊമ്പു പതിച്ച തല്പങ്ങളിൽ ചാരിക്കിടന്ന് ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളേയും, തൊഴുത്തിലെ കൊഴുത്ത പശുക്കളേയും തിന്ന് മഞ്ചത്തിൽ പുളയ്ക്കുന്നവർക്ക് ദുരിതം... പ്രവാസത്തിലേക്കു പോകുന്നവരുടെ മുമ്പിൽ അവരായിരിക്കും" എന്ന മുന്നറിയിപ്പും നൽകുന്നു.
എബ്രായബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവചനങ്ങളിലൂടെയാണ്, മനുഷ്യരാശിയുടെ ചരിത്രത്തിലേക്ക് അനുഷ്ഠാനബദ്ധമായ മതത്തെയും രഷ്ട്രീയാധികാരത്തേയും മറികടന്നു നിൽക്കുന്ന പുതിയ ധാർമ്മികശക്തിയുടെ പ്രവേശനം സംഭവിച്ചതെന്നു കരുതുന്നവരുണ്ട്. സ്വന്തം പേരിൽ വ്യതിരിക്തമായ ഗ്രന്ഥമുള്ള ആദ്യത്തെ പ്രവാചകനെന്ന നിലയിൽ, ഈ തുടക്കം ആമോസിലാണെന്നതു മാത്രമല്ല അദ്ദേഹത്തിന്റെ പ്രാധാന്യം. എബ്രായ പ്രവാചകന്മാരിലെ പന്ത്രണ്ടു 'ചെറിയവരിൽ' ഒരുവനായി എണ്ണപ്പെടുന്നെങ്കിലും, പൗരാണികലോകത്തെ ധർ‍മ്മഗുരുക്കൾക്കിടയിൽ വലിയ പ്രാധാന്യമുള്ള അതികായനാണ് ആമോസ്. ഏശയ്യാമാർ..
ഏശയ്യാ പ്രവാചകന്റെ ദൗത്യപശ്ചാത്തലമായി കരുതപ്പെടുന്നത് ബി. സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ (740-700) യെരുശലേമാണ്. ബൈബിളിലെ ഏറ്റവും പ്രസിദ്ധമായ പ്രവചനഗ്രന്ഥം ഇദ്ദേഹത്തിന്റെ പേരിലാണുള്ളത്. ‎എങ്കിലും അദ്ധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോൾ ഏശയ്യായുടെ പുസ്തകം ഏകവ്യക്തിയുടെ തൂലികയിൽ നിന്നു വന്നതാകാൻ വിഷമമാണ്. ആധുനിക പണ്ഡിതന്മാർ ഈ പുസ്തകത്തെ 39 വരെ അദ്ധ്യായങ്ങൾ ചേർന്ന പൂർവ-ഏശയ്യാ(Proto-Isaiah), 40-55 അധ്യായങ്ങൾ ചേർന്ന രണ്ടാം ഏശയ്യാ, തുടർന്നുള്ള 56-66 അധ്യായങ്ങൾ ചേർന്ന മൂന്നാം ഏശയ്യാ എന്നിങ്ങനെ വിഭജിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞ ഇസ്രായേൽക്കാരെ സംബോധന ചെയ്യുന്നതായി കരുതപ്പെടുന്നു. മൂന്നാം ഏശയ്യായുടെ ശ്രോതാക്കൾ പ്രവാസം കഴിഞ്ഞ് ജറുസലെമിൽ തിരിച്ചെത്തിയ സമൂഹമായിരിക്കണം.ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവചനങ്ങളുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ഈ സമുച്ചയം. ഭൂമിയെ മുഴുവൻ നീതിയും സമാധാനവും കൊണ്ടുപൊതിയുന്ന ദൈവത്തിന്റെ ശാസനത്തെ അത് സ്വപ്നം കാണുന്നു. മനുഷ്യർ തങ്ങളുടെ "വാളുകളെ (കലപ്പയുടെ) കൊഴുക്കളായും കുന്തങ്ങളെ അരിവാളുകളായും അടിച്ചുപണിയുന്ന" ശാന്തിയുടെ യുഗമാണ് അതിന്റെ സങ്കല്പം. എബ്രായപ്രവാചകപാരമ്പര്യം ഏശയ്യായിൽ അതിന്റെ പരകോടിയിലെത്തുന്നു. അനുഷ്ഠാനമാത്രമായ മതാത്മകതയുടെ കഠിനവിമർശനവും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ശക്തമായ വാദവും ഏശയ്യായെ ശ്രദ്ധേയനാക്കുന്നു. ദരിദ്രരെ ഇടിച്ചുപിഴിഞ്ഞിട്ട് ലോകത്തിനുമുൻപിൽ ഭക്തിയുടെ പൊയ്മുഖം അണിയുന്നവർക്കുനേരേയുള്ള ദൈവകോപത്തിന്റെ സം‌വാഹകരായിരുന്നു 'ഏശയ്യാമാർ-.----------------------------ഹില്ലൽ..
യഹൂദരചനാസമുച്ചയങ്ങളായ മിഷ്ന, താൽമുദ് എന്നിവയുടെ വികാസത്തിൽ ഗണ്യമായ പങ്കുവഹിച്ച മനീഷിയും പണ്ഡിതനുമായിരുന്നു ഹില്ലൽ. മിഷ്‌നയുടെ വികാസവുമായി ബന്ധപ്പെട്ട ഹില്ലൽ കുടുംബപരമ്പരയുടേയും, ക്രി.വ.അഞ്ചാം നൂറ്റാണ്ടുവരെ ഇസ്രായേലിലെ യഹൂദർക്ക് നേതൃത്വം കൊടുത്ത മനീഷിവംശത്തിന്റേയും സ്ഥാപകനും അദ്ദേഹമാണ്. ഹേറോദോസ് ഇസ്രായേലിൽ റോമിന്റെ സാമന്തരാജാവും, അഗസ്റ്റസ് റോമൻ ചക്രവർത്തിയും ആയിരിക്കെ ഹില്ലൽ യെരുശലേമിൽ ജീവിച്ചു. മോശയെപ്പോലെ ഹില്ലലും 120 വയസ്സുവരെ ജീവിച്ചിരുന്നെന്നാണ് യഹൂദപാരമ്പര്യത്തിന്റെ സാക്ഷ്യം. ഇതനുസരിച്ച്, ബാബിലോണിൽ ജനിച്ച അദ്ദേഹം നാല്പതാം വയസ്സിൽ ഇസ്രായേലിലേയ്ക്കു പോയി, അടുത്ത നാല്പതു വർഷം അവിടെ പഠനത്തിൽ ചെലവഴിച്ചു; പിന്നെ മരിക്കുന്നതുവരെയുള്ള നാല്പതുവരുഷം അദ്ദേഹം ഇസ്രായേലിലെ യഹൂദജനതയുടെ നേതാവായിരുന്നു. പ്രായപൂർത്തിയായ ശേഷമാണ് ഹില്ലൽ ഇസ്രായേലിലെത്തിയെന്നും അവിടെ അദ്ദേഹം അതീവ വൃദ്ധാവസ്ഥവരെ ജീവിച്ചെന്നും മാത്രം സാമാന്യമായി പറയാം. അദ്ദേഹത്തിന്റെ നേതൃത്വകാലം ക്രി.മു. 30 മുതൽ ക്രി.വ. 10 വരെയുള്ള നാലു പതിറ്റാണ്ടായിരുന്നിരിക്കാം.
നിനക്ക് പ്രിയമല്ലാത്തത് അപരനോട് ചെയ്യരുത്; ഇതിൽ ദൈവനിയമം മുഴുവനുമുണ്ട്; ബാക്കിയുള്ളത് വിശദീകരണം മാത്രമാണ്" എന്ന് ഹില്ലൽ പഠിപ്പിച്ചു. നീതിയിലുറച്ച മനുഷ്യവ്യാപാരങ്ങളുടെ മാനദണ്ഡമെന്ന നിലയിൽ ഈ "സുവർണ്ണ"-നിയമം(Golden Rule) പേരെടുത്തിരിക്കുന്നു. "ഞാൻ എനിക്കുവേണ്ടിയല്ലെങ്കിൽ പിന്നെ ആരാണ് എനിക്കുണ്ടാവുക?"; "ഞാൻ എനിക്കുവേണ്ടിയാകുമ്പോൾ ഞാൻ എന്താണ്?" "ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ? എന്നീ മഹദ്വചനങ്ങളുടെ പേരിലും ഹില്ലൽ അറിയപ്പെടുന്നു.----------------- അഖീവ..
റബൈ അഖീവ എന്ന് സാധാരണ അറിയപ്പെടുന്ന അഖീവ ബെൻ യോസെഫ് (എബ്രായ: רבי עקיבא) ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും രണ്ടാം നൂറ്റാണ്ട് ആരംഭത്തിലുമായി(ക്രി.വ. 50–135) യൂദയായിൽ ജീവിച്ചു. യഹൂദപാരമ്പര്യത്തിൽ മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ട മിഷ്നാ, മിദ്രാശ് എന്നീ സംഹിതകളുടെ മുഖ്യധാരയായിൽ പെടുന്നു. യഹൂദരചനാസംഹിതയായ താൽമുദ് അഖീവയെ മനീഷികളിൽ മുഖ്യൻ (റോഷ്-ല-ചഖോമിം) എന്നു വിശേഷിപ്പിക്കുന്നു. റാബിനിക യഹൂദമതത്തിന്റെ സ്ഥാപകരിൽ പ്രധാനിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു. പൊതുവർഷം 132-136 കാലത്തു റോമൻ ആധിപത്യത്തിനെതിരെ പലസ്തീനയിലെ യഹൂദർ ബാർ കൊഖബ എന്ന കലാപകാരിയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനില്പിനെ പിന്തുണച്ച അഖീവ, ആ കാലാപത്തിന്റെ അർടിച്ചമർത്തലിൽ കൊല്ലപ്പെട്ടു.------------ റാശി..
റാശി എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധനായ റബൈ ഷോളോ യിത്‌സാക്കി എബ്രായബൈബിളിന്റേയും യഹൂദരചനാസംഹിതയായ താൽമുദിന്റേയും ആദ്യത്തെ സമഗ്ര വ്യാഖ്യാനത്തിന്റെ സ്രഷ്ടാവായ പതിനൊന്നാം നൂറ്റാണ്ടിലെ (1040 1105) ഒരു റബൈ ആയിരുന്നു. ഉത്തര ഫ്രാൻസിൽ വീഞ്ഞുല്പാദനത്തിനു പേരെടുത്ത ഷാംപെയിൻ പ്രദേശത്തെ ട്ര്വാ(Troyes) എന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ സ്വദേശം.ഏതുരചനയുടേയും അർത്ഥം ഹ്രസ്വമായും ലളിതമായും അവതരിപ്പിക്കാനുള്ള റാശിയുടെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തുടക്കക്കാരായ വിദ്യാർത്ഥികളും ഉറച്ച പണ്ഡിതന്മാരും അദ്ദേഹത്തെ ഒരുപോലെ ഇഷ്ടപ്പെടുന്നു. റാശിയുടെ പാണ്ഡിത്യവും വ്യാഖ്യാനപാടവവും മൂലം ട്ര്വാ, ലൊറേയിൻ പ്രദേശത്തെ യഹൂദപഠനത്തിന്റെ മുഖ്യകേന്ദ്രമായി മാറി. ശിഷ്യന്മാർക്കുമുൻപിൽ നടത്തിയ നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും അവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിൽ നിന്നുമാണ് റാശിയുടെ വ്യാഖ്യാനരചനകൾ വികസിച്ചുവന്നതെന്നാണ് പണ്ഡിതന്മാർ കരുതുന്നത്. താൽമുദിന്റെ എല്ലാ പതിപ്പുകളിലും യഹൂദപഞ്ചഗ്രന്ഥിയായ തോറയുടെ മിക്കവാറും പതിപ്പുകളിലും പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ, യഹൂദമതത്തിന്റെ അടിസ്ഥാനരചനകളെ സമീപിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്തവയാണ്. ബാബിലോണിയൻ താൽമുദ് മുഴുവൻ അടങ്ങുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം താൽമുദിന്റെ അച്ചടിപ്പതിപ്പുകളുടേയും അവശ്യഭാഗമാണ്.
റാശിയുടെ ജീവിതത്തിന്റെ അവസാനകാലം അദ്ദേഹത്തിന്റെ നാട്ടിലെ യഹൂദർക്ക് കഷ്ടതയുടെ നാളുകളായിരുന്നു. 1096-ൽ ലൊറേയിനിലൂടെ കടന്നുപോയ ഒന്നാം കുരിശുയുദ്ധത്തിന്റെ സൈന്യം അനേകം യഹൂദരെ കൊന്നൊടുക്കുകയും യഹൂദസമൂഹങ്ങളെ ഒന്നോടെ പിഴുതെറിയുകയും ചെയ്തു. ഈ കൊലകളിലും, കയ്യേറ്റങ്ങളിലും, ലൊറേയിനിലെ പേരുകേട്ട യഹൂദവേദപാഠശാലകളുടെ നാശത്തിലും മനംനൊന്ത് റാശി എഴുതിയ വിലാപഗാനങ്ങളിൽ ചിലതൊക്കെ യഹൂദർ പ്രത്യേക അവസരങ്ങളിൽ ഇന്നും ആലപിക്കാറുണ്ട്.------------ മൈമോനിഡിസ്.
എ.ഡി. 1135-നും 1204-നും ഇടക്ക് ജീവിച്ചിരുന്ന പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും ആണ് മൈമോനിഡിസ് എന്നറിയപ്പെടുന്ന റാബൈ മോസസ് ബെൻ മൈമോൻ. യഹൂദർക്കിടയിൽ അദ്ദേഹം 'റാംബാം എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. മുസ്ലിം ഭരണത്തിൻ കീഴിലിരുന്ന തെക്കൻ സ്പെയിനിലെ കൊർദോവയിലാണ് മൈമോനിഡിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു. 1148-ൽ മതസഹിഷ്ണുതയില്ലാത്ത അൽമൊഹാദുകൾ അധികാരത്തിലെത്തിയതോടെ മൈമോനിഡിസിനും കുടുംബത്തിനും കൊർദോവ വിട്ടുപോകേണ്ടി വന്നു. വർഷങ്ങളോളം പല നാടുകളിൽ ചുറ്റിത്തിരിഞ്ഞ അദ്ദേഹം 1166-ൽ ഈജിപ്തിൽ, കെയ്റോക്ക് അടുത്തുള്ള ഫസ്റ്റാറ്റ് എന്ന സ്ഥലത്ത് താമസമാക്കി. താമസിയാതെ, വൈദ്യശാസ്ത്രനിപുണനായിരുന്ന മൈമോനിഡിസ് ഈജിപ്തിലെ സുൽ‍ത്താന്റെ കൊട്ടാരം വൈദ്യനായി. തുടർന്ന്, വൈദ്യൻ, കൈറോയിലെ യഹൂദസമൂഹത്തിന്റെ നേതാവ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ തിരക്കൊഴിയാതെയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. 

മൈമോനിഡിസ്..
യഹൂദചിന്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവിൽ എഴുതിയ മിഷ്നെ തോറാ എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയിൽ അദ്ദേഹം ചെയ്തത്. തോറയിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ലക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാൻ മാത്രമായി നൽകപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധം 1190-ൽ പൂർത്തിയാക്കിയ സന്ദേഹികൾക്കു വഴികാട്ടി (Guide of the Perplexed)ആണ്.അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഇതെഴുതിയത്. യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി' നടത്തിയത്. ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ മൈമോനിഡിസ് നിശിതമായി വിമർശിച്ചു. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിക്കുന്നതിനേക്കാൾ നല്ലത്, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയുന്നതാണെന്ന് അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.മദ്ധ്യയുഗങ്ങളിലെയും, ഒരുപക്ഷേ എല്ലാക്കാലത്തേയും, ഏറ്റവും പ്രധാനപ്പെട്ട യഹൂദചിന്തകനായിരുന്നു മൈമോനിഡിസ്. "മോസസ് മുതൽ മോസസ് വരെ മോസസിനെപ്പോലെ മറ്റൊരാളുണ്ടായില്ല" എന്ന് പ്രസിദ്ധമായൊരു ചൊല്ലു തന്നെയുണ്ട്. യഹൂദമതത്തിന്റെ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ചരിത്രത്തിൽ മൈമോനിഡിസിനെക്കാൾ പ്രധാന്യമുള്ള മറ്റൊരു ചിന്തകനില്ലെന്നു പറയാം. യഹൂദർക്കിടയിൽ പരിഷ്കരണവാദികളും കടുത്ത യാഥാസ്ഥിതികരും യുക്തിവാദികളും മിസ്റ്റിക്കുകളും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു. ഇസ്ലാമിക പാശ്ചാത്തലത്തിൽ ജീവിച്ച് അറബി ഭാഷയിൽ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിൽ ഇസ്ലാമിക-അറേബ്യൻ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നു. യൗവനാരംഭത്തിനുമുൻപ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഗ്രീക്കോറോമൻ, അറേബ്യൻ, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഒന്നുചേർന്നിരിക്കുന്നു.----------- പശ്ചാത്തലം.
ദീർഘമായ ചരിത്രപ്രയാണത്തിനിടെ യഹുദമതത്തിനുള്ളിൽ ഏറെ പ്രസ്ഥാനങ്ങളും വിഭാഗങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യഹൂദതയുടെ ആദിമചരിത്രത്തിൽ തന്നെ മുഖ്യധാരയിൽ നിന്നു വേർപിരിഞ്ഞുപോയ ശമരിയർ, രണ്ടാംദേവാലയകാലത്തെ തീവ്രധാർമ്മികരായിരുന്ന എസ്സീനുകൾ, അതേകാലത്ത് ഇഹലോകത്തേയും പരലോകത്തേയും കേന്ദ്രമാക്കിയുള്ള യുഗാന്തശാസ്ത്രങ്ങളുടെ (Eschatology) വൈപരീത്യത്തിൽ ഭിന്നിച്ചു നിന്ന സദൂക്യരും പരീശരും മറ്റും പുരാതനയഹൂദതയിലെ മതഭേദങ്ങളെ ഉദാഹരിക്കുന്നു. ക്രിസ്തുവർഷാരംഭകാലത്തെ സംഘർഷങ്ങൾക്കിടയിൽ യഹൂദതയിലെ ഇതരപക്ഷങ്ങൾ ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും റാബിനികതയായി രൂപാന്തരം പ്രാപിച്ച പരീശപക്ഷം നിലനിന്നു. ദൈവികമായ ലിഖിതനിയമങ്ങൾക്കു പുറമേ ഉണ്ടായിരുന്നതായി അവകാശപ്പെട്ട വാചികനിയമങ്ങളുടെ ക്രോഡീകരണമായി റബൈനികപാരമ്പര്യം പുതിയ ലിഖിതസഞ്ചയമായ താൽമുദിനു രൂപം കൊടുത്തു. റാബിനികത വാചികനിയമത്തിനു നൽകിയ ഈ പ്രാധാന്യത്തോടുള്ള പ്രതിക്ഷേധത്തിൽ പിറന്ന പ്രസ്ഥാനമാണ് മദ്ധ്യയുഗങ്ങളിലെ കരായീയ മുന്നേറ്റം (Karaite Movement).
വിശ്വാസഭേദത്തിന്റെ പേരിലല്ലാതെ ചില ചരിത്രസാഹചര്യങ്ങൾ നൽകിയ സാംസ്കാരികവ്യതിരിക്തതയുടെ പേരിൽ അറിയപ്പെടുന്ന യഹൂദവിഭാഗമാണ് 'സെഫാർദികൾ'. സ്പെയിനും പോർച്ചുഗലും ചേർന്ന ഐബീരിയൻ ഉപദ്വീപിൽ നിന്നുള്ള യഹൂദരുടെ പിൻഗാമികളാണ് ഈ പേരിൽ അറിയപ്പെടുന്നത്. മദ്ധ്യയൂറോപ്പിലേയും കിഴക്കൻ യൂറോപ്പിലേയും പുരാതനയഹൂദസമൂഹങ്ങളുടെ പശ്ചാത്തലമുള്ള യഹൂദർ 'അസ്കെനാസികൾ' എന്നും അറിയപ്പെടുന്നു. ഇസ്രായേൽ ബെൻ എലിയാസർ എന്ന പരിഷ്കർത്താവിന്റെ ആശയങ്ങൾ പിന്തുടർന്ന് 18-ആം നൂറ്റാണ്ടിൽ അസ്കെനാസി യഹൂദതയിൽ ഉടലെടുത്ത ഒരു യഹൂദനവീകരണ മുന്നേറ്റമാണ് 'ഹാസിദീയത' (Hasidism). ക്രമേണ യൂറോപ്പിലാകമാനം പ്രചാരം നേടിയ ഹാസിദീയത പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ജൂതക്കുടിയേറ്റങ്ങളുടെ ഭാഗമായി അമേരിക്കൻ വൻകരയിലും എത്തി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ കുടിയേറ്റങ്ങളിൽ ഹാസിദീയയഹൂദർ ലോകമെമ്പാടും എത്തി.------ ആധുനികകാലം.
വിഭാഗീയതയുടെ ഈ ചരിത്രം നിലനിക്കുമ്പോഴും മൂന്നു സഹസ്രാബ്ധത്തിന്റെ പൗരാണികത അവകാശപ്പെടുന്ന ഒരു മതപാരമ്പര്യം എന്ന നിലയിൽ പരിഗണിക്കുമ്പോൾ, യഹൂദമതത്തിൽ അവാന്തരവിഭാഗങ്ങൾ താരതമ്യേന കുറവാണെന്നു പറയാം.ഇന്നത്തെ യഹുദതയിൽ പൊതുവേ, പ്രത്യേകിച്ച് അമേരിക്കയിൽ, ആധുനികതയുമായുള്ള പാരസ്പര്യത്തിൽ രൂപപ്പെട്ട നാലു മതഭേദങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട്. അവ താഴെപ്പറയുന്നവയാണ്.

യാഥാസ്ഥിതികർ..

യാഥാസ്ഥിതിക യഹൂദത നിയമപാലനത്തിൽ വഴികാട്ടിയായി ഉപയോഗിക്കുന്ന ശൂൽഹാൻ അരൂഹ് (Shulchan Aruch) എന്ന സംഹിത
സിനായ് മലയിൽ ദൈവം നൽകിയതായി കരുതപ്പെടുന്ന ലിഖിതനിയമങ്ങളുടെ സഞ്ചയമായ തോറയുടേയും, അതോടൊപ്പമുള്ള വാചികനിയമങ്ങളുടെ ക്രോഡീകരണമായ താൽമുദിന്റേയും അക്ഷരാർത്ഥവ്യാഖ്യാനത്തിലും പാലനത്തിലും വിശ്വസിക്കുന്നവരാണ് യഥാസ്ഥിതിക യഹൂദർ (Orthodox Jews). ലിഖിത-വാചികനിയമങ്ങളെ ദൈവദത്തമായി കരുതുന്ന ഇവർ അവയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. യാഥാസ്ഥിതികസമൂഹങ്ങളിൽ ദൈവാരാധനയുടെ മാദ്ധ്യമം എബ്രായ ഭാഷ മാത്രമാണ്. യാഥാസ്ഥിതികയഹൂദരുടെ സിനഗോഗുകളിൽ സ്ത്രീപുരുഷന്മാർ വേർതിരിഞ്ഞാണ് ഇരിക്കാറ്. ആരാധനാവിധിയുടെ പല ഘടകങ്ങളിലും സ്ത്രീകൾക്ക് പങ്കാളിത്തമില്ല.
യാഥാസ്ഥിതികയഹൂദതക്കുള്ളിൽ തന്നെ ഏറെ വൈവിദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും സാമാന്യമായ ഐകരൂപ്യവും കാണാനാകും. യഹൂദനിയമത്തിന്റെ പാലനത്തിലെ മാർഗ്ഗദർശനത്തിനായി യാഥാസ്ഥിതികർ പൊതുവേ, പതിനാറാം നൂറ്റാണ്ടിൽ യോസെഫ് കാരോ സമാഹരിച്ച ശൂൽഹാൻ അരൂഹ് ( Shulchan Aruch) എന്ന സംഹിതയെ ആശ്രയിക്കുന്നു.------------ നവീകരണവാദികൾ..
പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മനിയിൽ "നവീകരണത്തിന്റെ സുഹൃത്തുക്കളുടെ ഫ്രാങ്ക്ഫർട്ട് സംഘം" (Frankfurt society of Friends of Reform) എന്ന കൂട്ടായ്മയിലും മറ്റുമാണ് ഊ വിഭാഗത്തിന്റെ പിറവി. 1843-ൽ ആ സംഘം ഇറക്കിയ ഒരു പ്രസ്താവന, ഇവരുടെ വിശ്വാസങ്ങളുടെ തീവ്രപ്രകടനമായിരുന്നു.
ഒന്നാമതായി, മോശയുടെ മതത്തിന്റെ അതിരില്ലാത്ത വികാസസാദ്ധ്യതയിൽ ഞങ്ങൾ വിശ്വസിക്കുന്നു. രണ്ടാമതായി, താൽമുദ് എന്ന പേരിൽ അറിയപ്പെടുന്ന വാഗ്സമരങ്ങളുടേയും ആജ്ഞകളുടേയും ശേഖരത്തിന് ഞങ്ങൾ ഒരാധികാരികതയും കല്പിക്കുന്നില്ല. മൂന്നാമതായി, ഇസ്രായേൽക്കാരെ പലസ്തീനയിലെത്തിക്കാൻ വരുന്ന ഒരു മിശിഹായെ ഞങ്ങൾ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. ജനനവും പൗരത്വവും കൊണ്ട് ഞങ്ങളുടേതായ പിതൃഭൂമിയല്ലാതെ മറ്റൊരു പിതൃഭൂമി ഞങ്ങൾക്കില്ല.
ലിഖിതനിയമമായ തോറയുടെ ഉല്പത്തിക്കു പിന്നിലുള്ള ദൈവപ്രചോദനത്തെ അംഗീകരിക്കുന്നെങ്കിലും, അതിന്റെ രചന മനുഷ്യഹസ്തങ്ങളാൽ ഏറെ തലമുറകളിലൂടെ സംഭവിച്ചതാണെന്നു നവീകരണവാദികൾ കരുതുന്നു. താൽമുദിനെ തികച്ചും മനുഷ്യനിർമ്മിതമായി കരുതുന്ന അവർ, അതിനെ യഹൂദതയുടെ നിയമചരിത്രമായി (legal history) വിലയിരുത്തുന്നു. അതിലെ തീർപ്പുകളുടെ പ്രസക്തി കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ധാർമ്മികലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തതായി കാണപ്പെടുന്ന അനുശാസനങ്ങളെ അവഗണിക്കണമെന്നുമാണ് അവരുടെ പക്ഷം. സമ്പൂർണ്ണ സ്ത്രീപുരുഷസമത്വത്തിൽ വിശ്വസിക്കുന്ന ഇവർ മതജീവിതത്തിന്റെ എല്ലാം മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം അനുവദിക്കുന്നു.---------- മിതവാദികൾ..

ന്യൂയോർക്കിൽ മിതവാദി യഹൂദതയുടെ ദൈവശാസ്ത്ര പാഠശാല (Theological Seminary)
യാഥാസ്ഥിതിക, നവീകരണപക്ഷങ്ങൾക്കിടയിലെ മദ്ധ്യമാർഗ്ഗമാണ് മിതവാദിയഹൂദത (Conservative Judaism). പാരമ്പര്യങ്ങളെ യാഥാസ്ഥിതിക വിഭാഗത്തിന്റെ തീക്ഷ്ണതയോടെ പിന്തുടരുന്നില്ലെങ്കിലും, നവീകരണത്തേക്കാൾ പാരമ്പര്യങ്ങളോടാണ് ഇവരുടെ ചായ്‌വ്. നവീകരണവാദികളുടെ തീവ്രനിലപാടുകളിൽ മടുപ്പുതോന്നി അവരിൽ നിന്നു ഭിന്നിച്ചുപോയവർക്കിടയിലാണ് ഇവരുടെ തുടക്കം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജർമ്മനിയിൽ അസ്കെനാസി യഹൂദതയിലെ ചിന്താസരണികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ഈ പക്ഷം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിൽ കൃത്യമായ രൂപം കൈവരിച്ച് സ്ഥാപനവൽക്കരിക്കപ്പെട്ടു. തോറയുടെ ദൈവികമായ ആധികാരികതയിൽ വിശ്വസിക്കുന്നെങ്കിലും ബൈബിളിന്റെ സ്വതന്ത്രപഠനത്തെ (Bible scholarship) ഇവർ തള്ളിപ്പറയുന്നില്ല. ന്യൂയോർക്കിലെ യഹൂദ ദൈവശാസ്ത്ര സെമിനാരി, മിതവാദിയഹൂദതയുടെ ആത്മീയ, ബൗദ്ധിക കേന്ദ്രങ്ങളിലൊന്നും യഹൂദമതവിഷയകമായ അക്കാദമിക പാണ്ഡിത്യത്തിന്റെ ആസ്ഥാനവുമാണ്.

പുനർനിർമ്മാണവാദികൾ.
യഹൂദതയുടെ ഉത്ഭവം ദൈവത്തിൽ നിന്നല്ല യഹൂദരിൽ നിന്നാണ് - അതിനപ്പുറമുള്ളതൊക്കെ വ്യാഖ്യാനം മാത്രമാണ്.[൯]
- റബൈ റിച്ചാർഡ് ഹിർഷ്.
മിതവാദിയഹൂദപശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടിൽ പിറന്ന ഒരു ന്യൂനപക്ഷമാണ് 'പുനർനിർമ്മാണവാദം' (Reconstructionism). പുനർനിർമ്മാണവാദികൾ യഹൂദതയുടെ സാംസ്കാരികവും ഐതിഹാസികവുമായ വശങ്ങൾക്കു കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. യഹൂദതയെ ഇവർ, ഓരോ തലമുറയിലും പുനർനിർമ്മിക്കപ്പെടുന്ന ഒരു സംസ്കൃതിയായി കാണുന്നു. തോറയെ മനുഷ്യഹസ്തങ്ങൾ നൂറ്റാണ്ടുകളിലൂടെ രൂപപ്പെടുത്തിയ ചരിത്രവും നിയമവും സന്മാർഗ്ഗദർശികയുമായി വിലയിരുത്തുന്ന ഇവർ, അതിന്റെ പിന്നിൽ ഉണ്ടായിരിക്കാവുന്ന ദൈവപ്രചോദനത്തെ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. "യഹൂദതയുടെ ഉത്ഭവം ദൈവത്തിൽ നിന്നല്ല യഹൂദരിൽ നിന്നാണ്" എന്നും അതിനപ്പുറത്തുള്ള വാദങ്ങളൊക്കെ വ്യാഖ്യാനം മാത്രമാണെന്നും[൯] ആണ് അവരുടെ വക്താവായ റബൈ റിച്ചാർഡ് ഹിർഷിന്റെ വാദം. ഭൂതകാലത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ഏറ്റവും സ്വതന്ത്രവും പരീക്ഷണങ്ങൾക്ക് ഏറ്റവും സന്നദ്ധവുമായ യഹൂദവിഭാഗമെന്ന് ഇവർ വിശേഷിപ്പിക്കപ്പെടുന്നു…(കടപ്പാട് : ഇത് എഴുതി നമ്മളിൽ എത്തിച്ച പലരോടും) 

No comments:

Post a Comment