Wednesday, January 4, 2017

ചരിത്ര പ്രസിദ്ധമായ മദായിന്‍സാലിഹ്

ചരിത്ര പ്രസിദ്ധമായ മദായിന്‍സാലിഹ് .                                                                                                                                              

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                             ഈ അടുത്ത് ചരിത്ര പ്രസിദ്ധമായ മദായിന്‍സാലിഹ് എന്നസ്ഥലം സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി സൗദി അറേബിയയിലെ തുറമുഖ പട്ടണ മായ ജിദ്ദയില്‍ നിന്നും 380കിലോ മീറ്റര്‍ ദൂരെയുള്ള വ്യാവസായിക നഗരമായ യാന്‍ബുവില്‍ നിന്നായിരുന്നു യാത്ര കൂട്ടത്തില്‍ ഞാന്‍ ജോലി ചെയ്യുന്ന കൊറിയന്‍ കമ്പനിയായ (doosan)സ്ഥാപനത്തിലെ രണ്ടു കൊറിയന്‍ മാരുമുണ്ടായിരുന്നു യാന്ബുവില്‍നിന്നും യാന്‍ബുഅല്‍നഖീല്‍ വഴി 450 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മദായിന്‍ സാലിഹ് എന്ന വിശ്യപ്രസിദ്ധമായ സ്ഥലത്ത് എത്താം ലോക പൈതൃഗപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ പ്രദേശം ഒരുപാട് പൌരാണിക ചരിത്രങ്ങള്‍ ഉറങ്ങുന്ന സ്ഥലമാണ്‌ നമ്മള്‍ അറിയാത്ത കേള്‍ക്കാത്ത നമ്മളെ വിസ്മയിപ്പിക്കുന്ന പഠനാര്‍ഹമായതും ചിന്തിപ്പിക്കുന്ന തുമായഒരു പാട് കാര്യങ്ങള്‍ .നമുക്ക് അവിടെ ദര്‍ശിക്കാന്‍ സാദിക്കും. ഒരു വെള്ളിയാഴ്ച 630.രാവിലെ യാന്‍ബുവില്‍ നിന്ന് പുറപ്പെട്ട് 1045ന് അല്‍ ഊല എന്ന എന്ന പട്ടണത്തില്‍ എത്തി .മനോഹരമായ സ്വര്‍ണവര്‍ണമായശൈലങ്ങലാല്‍ ചുറ്റപെട്ടഒരു കൊച്ചു പട്ടണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊച്ചു കുടിലുകളും മറ്റും നശിച്ചു ഈ നൂറ്റാണ്ടിന്‍റെ പുരോഗതിയുടെ മുന്നില്‍ എന്തൊക്കെയോ നമ്മോടു വിളിച്ചുപരയുന്നതുപോലെ വലിയ ഒരു ദ്രിഷ്ട്ടാന്തമായി നിശ്ചലമായി കിടക്കുന്നു കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെയും പൌരാണികതയുടെ തുടിപ്പികളും അടുത്തറിയാന്‍ പറ്റിയ സന്ദര്‍ഭം അല്‍ ഊലായില്‍നിന്ന് പതിമൂന്ന് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മദായിന്‍ സാലിഹ് എന്ന സമൂദുഗോത്രം വസിച്ചിരുന്ന പ്രദേശം (ലോകത്തെ 157രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 962 സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ഗണത്തിൽ സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര ഭൂമിയാണ്‌ മദായിന്‍ സ്വാലിഹ് എന്നറിയപ്പെടുന്ന അൽ ഹിജ്‌ർ പ്രദേശം. 2008-ൽ കനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.കൂടെയുണ്ടായിരുന്ന രണ്ടു കൊറിയന്മാരെ AL-ULA ARAC RESORT എന്ന ഹോട്ടലില്‍വിട്ടു വെള്ളിയാഴ്ച് 3pm മുതല്‍ 6pm വരെയാണ് സന്ദര്‍ശനസമയം വെള്ളിയാഴ്ച് പ്രാര്‍ത്ഥനക്ക് വേണ്ടി കുറച്ചകലെയുള്ള ഒരു പള്ളിയില്‍ പോയി ജുമുആ നമസ്കരിച്ചു അതിനു കുറച്ചകലെയുള്ള ഒരു ബംഗാളി ഹോട്ടലില്‍ കയറി ഉച്ച ഭക്ഷണംവും കഴിച്ചു തിരിച്ചുഹോട്ടലിലേക്ക് തന്നെ വന്നു മദായിന്‍ സാലിഹില്‍ അകത്തേക്ക് കയറാനുള്ള പാസ്സ് തരപെടുത്തി കാറില്‍കയറി മദായിന്‍ സാലിഹ് ലക്‌ഷ്യം വെച്ച് യാത്ര തുടര്‍ന്നു പോകുന്ന വഴിക്ക് Elephant rock.ജബലുല്‍ഫീല്‍.എന്ന ഒരു ആനയുടെ രൂപത്തിലുള്ള മലയുണ്ട് അത് കൊണ്ടാണ് ആനമല എന്നര്‍ത്ഥം വരുന്ന ജബലുല്‍ഫീല്‍ എന്ന് വിളിക്കപെടുന്നത് പാറകളുടെ രൂപഭാവങ്ങളും വർണ്ണ ഭംഗിയും വിസ്മയകരമായ കാഴ്ചയാണ് ഗരിമയോടെ നില്‍ക്കുന്ന ആനയുടെ രൂപത്തിലുള്ള ചുകന്നമല അതൊന്നു കാണേണ്ടത് തന്നെയാണ് അതെല്ലാം കണ്ട് ആസ്വദിച്ചു .യതാര്‍ത്ഥ ലക്ഷ്യമായ മദായിന്‍ സാലിഹ് എന്ന ചരിത്രത്തിന്‍റെ വിലപ്പെട്ട ശേഷിപ്പുകള്‍ ഉറങ്ങികിടക്കുന്ന നിശബ്ദ താഴ്വര.പ്രാക്തന നാഗരികതയുടെ അത്ഭുതപ്പെടുത്തുന്ന വിവിത ശേഷിപ്പുകള്‍ (അല്‍ഹിജിര്‍)പാറകളുടെ നഗരം എന്ന അര്‍ഥം വരുന്ന..മദായിന്‍ സാലിഹില്‍ .20.മിനുട്ട് കൊണ്ട് elefant rockല്‍ നിന്ന് ഞങ്ങള്‍ പ്രധാന കവാടത്തിനു മുന്നിലെത്തി വെള്ളിയാഴ്ച് ആയതുകൊണ്ട് സന്ദര്‍ശകര്‍ കൂടുതലായിരുന്നു അകത്തു കടക്കാനുള്ള പ്രവേശന പാസ്സ് നേരത്തെ തരപ്പെടുത്തിയത് കൊണ്ട് കൂടുതല്‍ സമയം കാത്തുനില്‍ക്കാതെ അകത്തേക്ക് പ്രവേശിക്കാന്‍ സാദിച്ചു .കടന്നു ചെല്ലുമ്പോള്‍ തന്നെ നമ്മെ വരവേല്‍ക്കുന്നത് ഓട്ടോമന്‍ തുര്‍ക്കികളുടെഖിലാഫത്ത്കാലത്ത് നിര്‍മിച്ച ദീര്‍ഘദൂര റെയില്‍വേയുടെനശിച്ചുകൊണ്ടിരിക്കുന്ന കുറെ അവശിഷ്ട്ടങ്ങളാണ് ഇന്നും സൌദിയില്‍ ജീവിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും അറിയാത്ത ചരിത്ര വസ്തുത .ഇങ്ങനെ ഒരുഗതകാലം സൗദിഅറേബ്യക്ക് ഉണ്ടായിരുന്നോ എന്ന് ആശ്ച്യര്യപെട്ടുപോകും ..അതെക്കുറിച്ച് സക്കറിയ എഴുതിയത് അവലംബമായി ചേര്‍ക്കുന്നു ...( മൃതനഗരത്തിനുള്ളില്‍ തീവണ്ടിയാപ്പീസോ? അതെ. ഒരിക്കല്‍ മദായിന്‍ സാലിഹും അല്‍-ഉലയും തീവണ്ടിയാപ്പീസുകളായിരുന്നു- പരേതാത്മാക്കളെ പറുദീസയിലെത്തിക്കുന്ന തീവണ്ടിയല്ല, ജീവനുള്ള പട്ടാളവും ഹജ്ജ് തീര്‍ത്ഥാടകരും നാട്ടുകാരും വ്യാപാരികളും സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടികള്‍ക്കുള്ള സ്റ്റേഷനുകള്‍. ഹിജാസ് റെയില്‍വേ എന്നു പ്രശസ്തമായ, സിറിയയിലെ ദമാസ്‌ക്കസില്‍ ആരംഭിച്ച് മധ്യധരണ്യാഴിക്ക് സമാന്തരമായി നീണ്ട്, ജോര്‍ദാനിലെ അമ്മാനിലൂടെ കടന്ന്, ചെങ്കടലിനു സമാന്തരമായി അറേബ്യയിലൂടെ മുന്നോട്ടുപോയി മദീനയില്‍ അവസാനിച്ച 2000-ത്തോളം കിലോമീറ്റര്‍ നീളമുള്ള റെയില്‍പ്പാത ഇസ്താംബൂളിലെ ഒട്ടോമന്‍ തുര്‍ക്കികളുടെ അറേബ്യന്‍ സ്വപ്‌നത്തിന്റെ മൂര്‍ത്തീകരണമായിരുന്നു. അവരുടെ സാമ്രാജ്യം പ്രവാചകന്റെ ജന്മനാടിന്റെ ഹൃദയംവരെ വേര് നീട്ടിയതിന്റെ സാമ്പത്തികവും സൈനികവുമായ അടയാളമായിരുന്നു 1908-ല്‍ പണിത ഹിജാസ് തീവണ്ടിപ്പാത.
നിരവധി പാശ്ചാത്യയാത്രക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ തേടിപ്പോകുന്ന അറേബ്യയിലെ ഏറ്റവും കോരിത്തരിപ്പിക്കുന്ന ദൃശ്യം ഹിജാസ് പാതയുടെയും അതിലോടിയിരുന്ന തീവണ്ടികളുടെയും മണലില്‍ പുതഞ്ഞുകിടക്കുന്ന അവശിഷ്ടങ്ങളാണ്. അതിനു പിന്നില്‍ ചരിത്രമുണ്ട്, സാഹിത്യമുണ്ട്, ഹോളിവുഡുണ്ട്. ലോകപ്രശസ്തനായ ചരിത്ര കഥാനായകനുമുണ്ട്.
വളരെ വളരെ ചുരുക്കിപ്പറഞ്ഞാല്‍, ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി ബ്രിട്ടന്റെ ശത്രുപക്ഷത്തായിരുന്നു. അറേബ്യയുടെ നല്ലപങ്കും അന്ന് തുര്‍ക്കികളുടെ കൈവശമാണ്. യുദ്ധം മൂത്തപ്പോള്‍, യുദ്ധതന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടന്‍ സര്‍ ആര്‍തര്‍ ഹെന്റി മക്മഹോന്‍ എന്ന നയതന്ത്രജ്ഞനെ (ഇന്ത്യാ-തിബത്ത് അതിര്‍ത്തിക്ക് 'മക്മഹോന്‍ രേഖ' എന്ന പേരുണ്ടായതിന് കാരണക്കാരന്‍) ഇന്ത്യയില്‍നിന്നു വരുത്തി, മക്കയിലെ ഷാരിഫ് ഹുസൈന്‍ രാജാവുമായി ധാരണ നിര്‍മ്മിച്ച് അദ്ദേഹത്തെക്കൊണ്ട് തുര്‍ക്കികള്‍ക്കെതിരെ അറബ് വിപ്ലവം പ്രഖ്യാപിപ്പിച്ചു. മക്കയിലും മദീനയിലും കണ്ണുവച്ചിരുന്ന സൗദ് രാജാവ് അബ്ദുല്‍ അസീസ് താന്‍ പിന്‍തള്ളപ്പെടുന്നത് ക്ഷമാപൂര്‍വ്വം കണ്ടിരുന്നു. അദ്ദേഹവും തുര്‍ക്കികളുടെ ശത്രുവായിരുന്നു. പക്ഷേ, ധനസഹായമര്‍ഹിക്കുന്ന ഔദ്യോഗിക ശത്രുവായി ബ്രിട്ടന്‍ തിരഞ്ഞെടുത്തത് ഷാരിഫിനെയായിരുന്നു-ഒറ്റക്കാരണത്താല്‍: വിശുദ്ധ മക്ക ഷാരിഫിന്റെ കൈവശമായിരുന്നു. അദ്ദേഹമായിരുന്നു വിശുദ്ധ മക്കയുടെ എമീര്‍.
അറേബ്യന്‍ യുദ്ധതന്ത്രങ്ങള്‍ വിരചിക്കാനെത്തിയ ടി.ഇ. ലോറന്‍സ് എന്ന ' ലോറന്‍സ് ഓഫ് അറേബ്യ'യ്ക്ക് അബ്ദുല്‍ അസീസിനെപ്പറ്റി വലിയ മതിപ്പില്ലായിരുന്നു- എന്തൊരു ചരിത്രപരമായ ഹ്രസ്വവീക്ഷണം! ഏതായാലും ലോറന്‍സ് ബ്രിട്ടീഷ് സര്‍ക്കാരിനോട് പറഞ്ഞു: അറേബ്യ നബിയുടെ നാടാണ്. ഇവിടെ ബ്രിട്ടീഷ് പട്ടാളത്തിനു സ്ഥാനമില്ല. തുര്‍ക്കികള്‍ക്കെതിരായ യുദ്ധം അറബികള്‍തന്നെ നടത്തണം. (എന്നാല്‍ അതിനെ ലോറന്‍സ് എന്ന ബ്രിട്ടീഷുകാരന്‍ നയിക്കും എന്നുമാത്രം പറഞ്ഞില്ല).
തുര്‍ക്കിപ്പട ഹിജാസ് റയില്‍വേ വഴി വന്നെത്തി മദീനയില്‍ തമ്പടിച്ച് അറബ് വിപ്ലവം തകര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇനിയാണ് 'ലോറന്‍സ് ഓഫ് അറേബ്യ' യുടെ തിരക്കഥയുടെ ഒറിജിനലിനെ ചരിത്രത്തിന്റെ വിരലുകള്‍ എഴുതുന്നത്.
1917-ലെ ചൂടുകാലത്ത് ക്യാപ്റ്റന്‍ ലോറന്‍സ് വെറും മുപ്പതോളം ബദു ഒട്ടകപ്പടയാളികളുമായി വടക്കന്‍ ഹിജാസിലെ ഒളിയിടത്തില്‍നിന്നു പുറപ്പെടുന്നു. ഒരു ഗറില്ലാ ആക്ഷനിലൂടെ ലോറന്‍സും സംഘവും ഹിജാസ് തീവണ്ടിപ്പാതയ്ക്കു പലയിടത്തു ഡൈനാമിറ്റ് വയ്ക്കുന്നു. തുര്‍ക്കിപ്പട മദീനയില്‍ കുടുങ്ങുന്നു. ലോറന്‍സും അറബിപ്പട്ടാളവും ജോര്‍ദാനു നേരെ പാഞ്ഞു തന്ത്രപ്രധാനമായ അഖ്ബ മുനമ്പ് പിടിക്കുന്നു. മദീനയിലെ തുര്‍ക്കിപ്പട്ടാളം നിസ്സഹായരായി നോക്കിനില്‌ക്കെ അറബിപ്പട അഖ്ബയിലൂടെ ഫലസ്തീന്‍ വഴി സറിയയിലെത്തി ഡമസ്‌കസ് പിടിക്കുന്നു. ഇടിമിന്നല്‍ പരിപാടി. തുര്‍ക്കികളുടെ അറേബ്യന്‍ സാമ്രാജ്യം അസ്തമിക്കുന്നു. ലോറന്‍സ് എന്തുകൊണ്ട് അബ്ദുല്‍ അസീസിനെ പിന്തുണച്ചില്ല എന്നതിന്റെ ചര്‍ച്ചകള്‍ ഇന്നും അവസാനിച്ചിട്ടില്ല. ചരിത്രത്തിലുടനീളം കാണുന്ന ശരാശരി ധാരണപ്പിശകുകളിലൊന്ന് എന്നുമാത്രം കരുതിയാല്‍ മതി.
മദായിന്‍ സാലിഹിന്റെ ഒരു വിദൂര കോണില്‍ നമുക്കു റയില്‍വേ സ്‌റ്റേഷന്‍ കാണാം. ഇവിടെ അതിന്റെ നല്ലകാലത്ത് യാത്രക്കാര്‍ക്കുള്ള താമസസ്ഥലങ്ങളും എന്‍ജിന്‍ റിപ്പയര്‍ ശാലകളും, വര്‍ക്ക്‌ഷോപ്പുടമകളുമടക്കം 16 കെട്ടിടങ്ങളും ജലസംഭരണികളും ഉണ്ടായിരുന്നു. ഇന്ന് ചില കെട്ടിടങ്ങള്‍ ബാക്കിനില്പുണ്ട്. കംപാര്‍ട്ട്‌മെന്റുകളും എന്‍ജിനുകളും മണലില്‍ പാതി മൂടിക്കിടക്കുന്നു. തകര്‍ന്ന റയിലുകള്‍. റിപ്പയര്‍ യാര്‍ഡില്‍ ഒരു എന്‍ജിന്‍ അങ്ങനെ തന്നെ നില്പുണ്ട്. മദായിന്‍ സാലിഹിലെ പ്രേതകുടീരങ്ങള്‍പോലെതന്നെ മറ്റൊരു മൃതസാമ്രാജ്യം.
മഹത്തായ ഒരു തീവണ്ടിപ്പാത മരിച്ചു. പക്ഷേ, ക്യാപ്ടന്‍ ടി.ഇ. ലോറന്‍സ്, 'ലോറന്‍സ് ഓഫ് അറേബ്യ' എന്ന മാന്ത്രികനാമമായി മാറി. അദ്ദേഹത്തിന്റെ അറേബ്യന്‍ യുദ്ധചരിത്രം ഒരു ബെസ്റ്റ് സെല്ലറായി. ഹോളിവുഡ് അതിനെ ഒരു ആഗോളഹിറ്റ് ഫിലിം ആക്കി മാറ്റി.
സാഹസികരായ പാശ്ചാത്യ വിനോദസഞ്ചാരികള്‍ പ്രത്യേക അനുവാദത്തോടെ ഹിജാസ് റയില്‍വേയുടെ മണല്‍മൂടിയ പാതയിലൂടെ ട്രെക്ക് ചെയ്തു പോകാറുണ്ടത്രേ. ഇന്നു ഹിജാസ് റയില്‍വേ പുനരുദ്ധരിക്കുന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ നടക്കുന്നുവെന്ന് അറിയുന്നു.
അവലംബം: 'സക്കറിയ നബിയുടെ നാട്ടില്‍' - ഡി.സി.ബുക്‌സ് (സക്കറിയ) page: 59-63 _)പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ ചെറുതും വലുതുമായ 132 ശിലാ ഭവനങ്ങള്‍ ഉണ്ട്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന പാറയില്‍ തീര്‍ത്ത വിചിത്രമേടകള്‍ കാണുവാനും വഴി കണ്ടെത്താനും ഇപ്പോള്‍ സൗകര്യമാണ്. ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. വസ്തുശില്പനിര്‍മാണമനോഹാരിതയുംവൈധക്ത്യവും പ്രകടമാവുന്ന ശിലഭാവനങ്ങള്‍ക്ക് പുറമേ അറുപതോളം കിണറുകളും ഈ താഴ്‌വരയുടെ വിവിത ഭാഗങ്ങളില്‍ ഉണ്ട്സമൂത് ഗോത്രം ഉപയോഗിച്ചിരുന്ന പാത്രങ്ങളും ലിഖിതങ്ങളും ചിത്രകലകളും ആയുധങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇവയെല്ലാം അല്‍ഊല മൂസിയത്തില്‍ സൂക്ഷിക്കപെട്ടിട്ടുണ്ട് വാഹനങ്ങള്‍ ചെന്നെത്താവുന്നരീതിയില്‍ പാതകള്‍ സംവിധാനിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആന്റെ വിവരണപ്രകാരം ദൈവീക ശിക്ഷക്ക് പാത്രീഭൂതരായ ഒരു വിഭാഗമാണല്ലോ സാലിഹ് നബിയുടെ ജനതവസിച്ചിരുന്ന ഈ താഴ്‌വര. വിശുദ്ദ ഖുര്‍ആനിലെ സൂറ .അല്‍അആറാഫിലെ സമൂത് വര്‍ഗതിലേക്ക് അയക്കപെട്ട പ്രവാചകന്‍ നൂഹുനബി (അ )പുത്രന്‍ ഇറമിന്‍റെ പരമ്പരയില്‍പെട്ട സാലിഹ്ബിന്‍ ഉബൈതായിരുന്നു ഈ പ്രവാജകന്‍ സാലിഹ് നബിയെ ധിക്കരിച്ച കാരണത്താല്‍ അഹങ്കാരികളായ ഈ ജനതയെ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട ഈ പ്രദേശം സാലിഹ് നബിയുടെ സമൂഹമായത് കൊണ്ടാണ് 'മദായിന്‍ സ്വലിഹ്' എന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. ദൈവകല്‍പന ധിക്കരിക്കുകയും പ്രവാചകനെ അവഗണിക്കുകയും ചെയ്തവരാണവര്‍. പ്രവാചകത്വത്തിന് തെളിവായി ആ ജനത തന്നെ ആവശ്യപ്പെട്ട വിധം അഭൌതികരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്ക് അവഗണിച്ച് അവര്‍ കൊന്നു കളഞ്ഞു. ഒമ്പത് പേരടങ്ങുന്ന സംഘം ഒട്ടകത്തെ കൊന്ന ശേഷം സാലിഹു നബിയെ വക വരുത്താനും പദ്ധതിയിട്ടിരുന്നു . അല്ലാഹുവിന്‍റെ സന്ദേശ പ്രകാരം സാലിഹ് നബിയും സത്യവിശ്വാസികളും ആ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടുവെന്ന് ചരിത്രം പറഞ്ഞു തരുന്നു. ഭൂമി കുലുങ്ങി, ഒപ്പം ഭീകരമായ ശബ്ദവും. മണി മാളികകള്‍ ഇടിഞ്ഞുവീണ് ജനത മുഴുവനും നശിച്ചു. ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുവിന് മുമ്പ് മൂവായിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയിലാണ് സമൂദ് വംശം ഭൂമിയില്‍ കഴിഞ്ഞിരുന്നതെന്ന് വിലയിരുത്തുന്നു
അറബികള്‍ക്കിടയില്‍ മുഹമ്മദ് നബിക്ക്(സ ) മുമ്പുതന്നെ ഇവരെ കുറിച്ചുള്ള ചരിതം നിലനിന്നിരുന്നു. വലിയൊരു നാഗരികതയുടെ ശേഷിപ്പുകള്‍ ഇപ്പോഴും നമുക്കവിടെ കാണാം. തബൂക് യുദ്ധവേളയില്‍ നബി തിരുമേനി(സ) മദായിന്‍ സ്വാലിഹ് വഴി പോയിരുന്നെന്നും സ്വാലിഹ് നബിയുടെ ഒട്ടകം വെള്ളം കുടിച്ച കിണര്‍ സഖാക്കള്‍ക്ക് കാണിച്ചു കൊടുത്തതായും ചരിത്രത്താളുകളില്‍ കാണാം. ദൈവീകശിക്ഷക്ക് ഇരയായ ഒരു സമൂഹത്തിന്‍റെ പ്രദേശമായതിനാല്‍ ദുഃഖത്തോടെ മാത്രമേ പ്രവേശിക്കാവൂ എന്നും പെട്ടെന്ന് കടന്ന് പോകണമെന്നും നബി തിരുമേനി അരുളിയിട്ടുണ്ട്നശിപ്പിക്കപെട്ട ഒരു നാഗരികതയുടെ അടയാളങ്ങള്‍ അഭൌതികമായിഒട്ടകംപ്രത്യക്ഷപെട്ട മല ഒറ്റ ദിവസം കൊണ്ട് ഒട്ടകം കുടിച്ചു തീര്‍ത്ത കിണര്‍ ഭയാനഗമായ ശാന്തതയും ചുറ്റുവട്ടത്തും ഭീതിതമായ അവസ്ഥയും ഇവിടെ സന്തര്‍ശിക്കുന്നഏതൊരാള്‍ക്കും അനുഭവപെടും ..








No comments:

Post a Comment