Saturday, January 7, 2017

ഉമര്‍ മുക്താര്‍.(റ)


ഉമര്‍ മുക്താര്‍.(റ).മരുഭൂമിയിലെ സിംഹം"(Umar Mukhthar:The Lion of The Desert) എന്ന മഹാനാണ്.ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർ‍ഷത്തോളം സമരം ചെയ്ത ധീരനായ സൂഫി പോരാളിയും, രക്തസാക്ഷിയുമാണ്‌ ഉമർ മുഖ്താർ (1862-1931).ലിബിയയിലെ കിഴക്കൻ ബർഖ യുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ്‌ അദ്ദേഹത്തിന്റെ ജനനം.നിഫ വർഗ്ഗത്തിൽ പെട്ടയാളാണ്‌ ഉമർ മുഖ്താർ.1912 മുതൽ ഇറ്റലിയുടെ കടന്നാക്രമണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിവന്ന അദ്ദേഹത്തെ നീണ്ട ഇരുപതു വർഷത്തിനൊടുവിൽ 1931 ൽ ഇറ്റാലിയൻ സൈന്യം പിടികൂടി തൂക്കി കൊല്ലുകയായിരുന്നു.ഉമർ മുഖ്താറിന്‌ പതിനാറ് വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ സം‌രക്ഷിച്ചത് ഹുസൈൻ അൽ ഖറനൈനിയായിരുന്നു. ആദ്യകാലത്ത് ഖുർ‌ആൻ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് ഉമർ മുഖ്താർ. സനൂസി സൂഫി പാതയിലും പ്രസിദ്ധൻ ആയിരുന്നു അദ്ദേഹം.1931 സെപ്റ്റംബർ 11 ന്‌ ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്പ്പിക്കപെടുകയും സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുകയാണ്‌.ഒരു സമ്മാനം നേടിയെടുത്ത പ്രതീതിയായിരുന്നു ഇറ്റാലിയൻ സൈന്യത്തിന്‌ മുഖ്താറിനെ പിടികൂടൽ.മുഖ്താറിന്റെ മനോധൈര്യം ജയിലിലെ മറ്റു ആളുകളെ അമ്പരപ്പിച്ചു.തന്നെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ കണ്ണുകളിലേക്ക് നോക്കി ഖുർ‌ആൻ ഉരുവിടുകയായിരുന്നു ഉമർ മുഖ്താർ എന്ന് അദ്ദേഹത്തെ ചോദ്യംചെയ്തവർ പിന്നീട് സമ്മതിക്കുകയുണ്ടായി.വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റപ്രത്രം സമർപ്പിക്കുകയും പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്.പണ്ഡിതന്മാരും ചരിത്രകാരന്മാരും അദ്ദേഹത്തിന്റെ വിചാരണ മാന്യവും നിഷ്പക്ഷവുമാണോ എന്നകാര്യത്തിൽ സംശയാലുക്കളാണ്‌.അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് തൂക്കിലേറ്റുന്നവർ ചോദിച്ചപ്പോൾ അദ്ദേഹം ഖുർ‌ആനിലെ ഈ വചനം ഉരുവിട്ടു:"നമ്മളെല്ലാം ദൈവത്തിൽനിന്ന്;ദൈവത്തിലേക്കു തന്നെ നമ്മുടെ മടക്കവും. ഇറ്റാലിയൻ കോടതിയുടെ നിർദ്ദേശത്തോടെയും ലിബിയൻ സ്വാതന്ത്ര്യസമരം ഇതോടുകൂടി അന്ത്യം‌വരിക്കുമെന്ന ഇറ്റാലിയൻ സൈന്യത്തിന്റെ പ്രതീക്ഷയോടെയും 1931 സെപ്റ്റംബർ 16 ന്‌ സെല്ലുഖൻ കോൺസണ്ട്രേഷൻ ക്യാമ്പിലെ തന്റെ അനുയായികൾക്ക് മുമ്പിൽ ഉമർ മുഖ്താർ തൂക്കിലേറ്റപ്പെട്ടു.ലിബിയയുടെ പത്ത് ദിനാർ നോട്ടിൽ മുഖ്താറിന്റെ ചിത്രം അച്ചടിച്ചിരിക്കുന്നു. മുഖ്താറിന്റെ അവസാന നാളുകൾ ആവിശ്കരിച്ച ഒരു ചലച്ചിത്രമാണ്‌ മുസ്തഫ അക്കാദ് സം‌വിധാനം ചെയ്ത "ദ ലയൺ ഓഫ് ഡെസര്ട്ട് " (1981). 2009 ജൂൺ 10 ന്‌ ലിബിയൻ നേതാവ് മുഅമ്മർ ഖദ്ദാഫി ഇറ്റലിയിലെ തന്റെ ആദ്യസന്ദർശനത്തിൽ റോമിലെത്തി അവിടുത്തെ പ്രധാനമന്ത്രി സിൽ‌വിയോ ബര്ലുസ്കോണിയെ സന്ദർശിക്കുന്നത് മുഖ്താർ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രശസ്ത്മായ ചിത്രം തുന്നിച്ചേർത്ത കോട്ടണിഞ്ഞുകൊണ്ടാണ്‌.

No comments:

Post a Comment