Sunday, November 19, 2017

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.-----
ഹിന്ദിയുടെ ഒരു ഉപ ഭാഷയായ അവാധി.ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമായ അവധിൽ സംസാരിക്കപ്പെടുന്ന ഭാഷയായ അവധി. ഹിന്ദിയുടെ പൂർവീ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപഭാഷയാണിത്.ഉത്തർ പ്രദേശിലെ അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, നേപാളിലെ ലുംബിനി, രാപ്തി, ഭേരി എന്നീ പ്രദേശങ്ങളിൽ അവധി സംസാരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷകളിൽ 29-ആം സ്ഥാനമാണ് ഈ ഭാഷക്കുള്ളത്.അവാധി ഭാഷയിലെഴുതിയിരുന്ന ഒരു ഇന്ത്യൻ കവിയായിരുന്നു.മാലിക് മുഹമ്മദ് ജയാസി. ഇന്നത്തെ ഉത്തർപ്രദേശിൽ, മദ്ധ്യകാല ഇന്ത്യയിലെ ഒരു പ്രധാന സൂഫി കേന്ദ്രമായിരുന്ന ജയാസിയുമായി

ബന്ധമുള്ളയാളായിരുന്നു ഇദ്ദേഹം എന്നാണ്. എന്നിരുന്നാലും അദ്ദേഹം ജയാസിൽ ജനിച്ചയാളാണോ അതോ മതവിദ്യാഭ്യാസത്തിനായി കുടിയേറിയതാണോയെന്ന കാര്യത്തിലും തർക്കം നിലനിൽക്കുന്നു.ഇതിഹാസ കഥകൾ ജയാസിയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കുന്നു : അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ പിതാവിനെ നഷ്ടപ്പെടുകയും കുറച്ചു വർഷങ്ങൾക്കു ശേഷം മാതാവിനെയും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് 7 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് അന്ധയുണ്ടായിരുന്നു. മുഖം വസൂരി ബാധിച്ചു വികൃതമാകുകയും ചെയ്തിരുന്നു. പോസ്റ്റി-നാമാ എന്ന ഒരു കൃതിയിൽ വിവരിക്കുന്നതു പ്രകാരം ഒരുപിർ (സൂഫി നേതാവ്) നെ അദ്ദേഹം പരിഹസിക്കുന്നതുവരെ ഒരു ലളിതജീവിതമാണ് നയിച്ചിരുന്നത്. ഒരു ശിക്ഷാരീതി എന്ന നിലയിൽ, അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയും, ഏഴ് മക്കളിൽ എല്ലാവരും മരണമടയുകയും ചെയ്തു. അനന്തരകാലം അദ്ദേഹം ജയാസിയിൽ ഒരു മതപരമായി ജീവിതം നയിച്ചുപോന്നു. ജയാസി 1529-30ൽ ആഖിരി കലാം എന്ന കൃതി രചിച്ചത് ബാബറിന്റെ ഭരണകാലത്തായിരുന്നു. 1540-41ൽ അദ്ദേഹം പത്മാവതി രചിച്ചു.പത്മാവതിയിൽനിന്നുള്ള കവിതാ ശകലങ്ങൾ ഒരു ഭിഷു ഉരുവിടുന്നതു ശ്രവിച്ച അമേത്തിയിലെ രാജാ റാംസിങ് ജയാസിയെ തന്റെ രാജസദസിലേയ്ക്കു ക്ഷണിച്ചവെന്ന് ചില കഥകൾ പറയുന്നു. ജയാസെയുടെ അനുഗ്രഹം കാരണം രാജാവിനു രണ്ട് മക്കൾ ജനിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. തന്റെ ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങൾ അമേത്തിക്കടുത്തുള്ള വനത്തിൽ അദ്ദേഹം ചെലവഴിച്ചു. അവിടെ അദ്ദേഹം പലപ്പോഴും ഒരു കടുവയിലേക്ക് രൂപമാറ്റം നടത്താറുണ്ടായിരുന്നുവെന്ന് ഐതിഹ്യം. ഒരു ദിവസം, അദ്ദേഹം ഒരു കടുവയുടെ രൂപം പ്രാപിച്ചു ചുറ്റിത്തിരിയുന്ന സമയത്ത്, രാജാവിന്റെ വേട്ടക്കാർ അദ്ദേഹത്തെ കൊന്നു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഒരു വിളക്കു തെളിക്കാനും ഖുറാൻ പാരായണം ചെയ്യാനും അക്കാലത്ത് രാജാവ് കല്പിച്ചിരുന്നു.

1542 ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ ശവകുടീരം അമേഥിക്കടുത്ത് രാം നഗറിനു 3 കിലോമീറ്റർ വടക്കായുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്നു. “ജയ്സി സ്മാരക്” ഇന്നത്തെ ജയ്സി പട്ടണത്തിലാണുള്ളത്. റാണി പത്മിനി അഥവാ പത്മാവതി, പതിമൂന്ന്-പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കുന്ന ഒരു ഐതിഹാസിക ഇന്ത്യൻ രാജ്ഞിയാണ്. മാലിക് മുഹമ്മദ് ജയാസി എന്ന സൂഫി കവി എഴുതിയ പത്മവത് എന്ന ഇതിഹാസ കാവ്യമാണ് ഈ രാജ്ഞിയെക്കുറിച്ചു പരാമർശിക്കുന്ന ഏറ്റവും പുരാതനമായ സ്രോതസ്സ്. ഭ്രമാത്മകതയുടെ ശകലങ്ങൾഉൾക്കൊള്ളുന്ന ഈ കാവ്യം അവരുടെ കഥയാണ്. പത്മാവതി ശ്രീലങ്കയിൽ സിൻഹളരാജ്യത്തെ അസാമാന്യ സൌന്ദര്യമുള്ള രാജകുമാരിയായിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തൻസെൻ, രാജകുമാരിയുടെ അസാമാന്യ സൌന്ദര്യത്തെക്കുറിച്ച് ഹീരാമൻ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയിൽ നിന്ന് മനസിലാക്കുന്നു. ഒരു അതിസാഹസിക അന്വേഷണ യാത്രയുടെ അന്ത്യത്തിൽ അദ്ദേഹം അവളെ വിവാഹം കഴിക്കുകയും ചിറ്റൂരിലേക്ക് കൊണ്ടുവരികയും ചെയ്തു. റാണിയുടെ സൌന്ദര്യത്തെക്കുറിച്ചു ദില്ലി സുൽത്താനായ അലാവുദ്ദീൻ ഖിൽജി കേട്ടറിയുകയും അവരെ നേടുന്നതിനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം, പത്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച കുംഭൽനെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻകൊല്ലപ്പെട്ടു. അലാവുദ്ദീൻ ഖിൽജിക്ക് ചിത്തോർ കോട്ട പിടിച്ചെടുക്കാനാവുന്നതിന് തൊട്ടുമുമ്പ് പത്മാവതിയും കൂട്ടരും അവരുടെ ബഹുമാനത്തെ സംരക്ഷിക്കുന്നതിനായി ആത്മയാഗം നടത്തി. കാലാനുഗതമായി വന്ന നിരവധി കൃതികളിലെ കഥാപാത്രമായ പത്മാവതിയെ, ഒരു ആക്രമണകാരിയോട് തൻറെ അഭിമാനത്തെ പ്രതിരോധിച്ച ഒരു ഹിന്ദു രജപുത്ര രാജ്ഞിയായി വിശേഷിപ്പിക്കപ്പെടുന്നു. വർഷങ്ങൾ കടന്നു പോകവേ, ചരിത്രപ്രാധാന്യമുള്ള ഒരു കഥാപാത്രമായി അവർ മാറുകയും പല നോവലുകളിലും നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. എ.ഡി 1303 ലെ അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ കോട്ടയുടെ അടക്കമുള്ള ഉപരോധം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.ഖിൽജിയുടെ ചിത്തോർ ആക്രമണം നടന്നു ഇരുനൂറ്റി മുപ്പത്തിയേഴു വര്ഷം കഴിഞ്ഞാണ് മുഹമ്മദ് ജയാസി പത്മാവത് എഴുതിയത്. പത്മാവതിയുടെ ഇതിഹാസത്തിന് ചരിത്രപരമായ ആധികാരികതയില്ല എന്നതു മുൻനിറുത്തി ആധുനിക ചരിത്രകാരന്മാർ ഈ കഥാപാത്രത്തിൻറെ നിലനിൽപ്പു ചോദ്യം ചെയ്യുന്നു.എന്ന് കൂടി ചേർത്ത് വായിക്കണം.ഖില്‍ജി ചിത്തോറിലെ റാണയെ പരാജയപ്പെടുത്തുന്നത് 1303-ലും മരിക്കുന്നത് 1316-ലുമാണ്. എന്നാല്‍ ആ സമയത്തൊന്നും പത്മിനിയെന്നോ പത്മാവതി എന്നോ. അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ ആക്രമണത്തെക്കുറിച്ചു വിശേഷിപ്പിക്കുന്ന മുൻകാല വിവരണങ്ങളിൽ ഈ രജപുത്ര രാജ്ഞിയെക്കുറിച്ച് പരാമർശിക്കുന്നില്ല . 16-ഉം 19-ഉം നൂറ്റാണ്ടുകൾക്കിടയിൽ, മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കാവ്യത്തിന് ഉപോൽബലകമായോ ഭാഷാന്തരമായോ ഏറ്റവും കുറഞ്ഞത് 12 പേർഷ്യൻ, ഉർദു കൃതികൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കൂടുതൽ ഉർദു ഭാഷാന്തരങ്ങളും ജയാസിയുടെ പ്രണയകാവ്യത്തിൻറെ പാരമ്പര്യമാണ് പിന്തുടർന്നത്. 16-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ, ഇന്നത്തെ രാജസ്ഥാനിൽ രജപുത്ര പ്രമുഖരുടെ പിന്തുണയോടെ പത്മവതിയുടെ കൂടുതൽ രജപുത്ര പതിപ്പുകൾ രചിക്കപ്പെട്ടു. ജയാസിയുടെ കാവ്യത്തിലെ പ്രണയാഭ്യർത്ഥന, വിവാഹം എന്നീ പ്രമേയങ്ങളിൽനിന്നു വ്യത്യസ്തമായി, രജപുത്ര പതിപ്പുകൾ തങ്ങളുടെ ഭരണാധികാരിയെ അലാവുദ്ദീൻ ഖൽജിക്കെതിരെ പ്രതിരോധിക്കുന്നതിലുള്ള അഭിമാനത്തെ ഊന്നിപ്പറയുന്ന രീതിയിലുള്ളതായിരുന്നു. 1829-32 കാലഘട്ടത്തിൽ ജെയിംസ് ടോഡ് തൻറെ 'അന്നൽസ് ആൻറ് ആൻറിക്വിറ്റിസ് ഓഫ് രാജസ്ഥാൻ' എന്ന കൃതിയിൽ ഈ ഇതിഹാസത്തിന്റെ കൊളോണിയൽ പുനർവ്യാഖ്യാനം കൂടി ഉൾപ്പെടുത്തി. രജപുത്ര പ്രമുഖരുടെ എഴുത്തുകാരായി ജോലി ചെയ്തിരുന്നവരുടെ വാക്കാലുള്ളതും പ്രമാണീകരിച്ചതുമായ പാരമ്പര്യത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ രചന. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജെയിംസ് ടോഡിൻറെ രചന, ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കത്തയിൽ എത്തിയപ്പോൾ ഇതിനെ അവലംബിച്ച് നിരവധി ബംഗാളി പതിപ്പുകൾ സൃഷ്ടിക്കപ്പെട്ടു. ഈ ബംഗാളി ആഖ്യാനങ്ങളിൽ പത്മാവതിയെ, മുസ്ലിം ആക്രമണകാരിക്കെതിരെ തൻറെ അഭിമാനം സംരക്ഷിക്കുവാൻ ആത്മാഹൂതി ചെയ്ത ധീരയായ രജപുത്ര രാജ്ഞിയായി ചിത്രീകരിക്കുന്നു.(കടപ്പാടുകൾ )

No comments:

Post a Comment