Tuesday, May 30, 2017

ചക്രവാകസന്ദേശം.

ചക്രവാകസന്ദേശം-(പതിനാലാം നൂറ്റാണ്ടില്‍ ഉണ്ടായി എന്ന് ഗവേഷകര്‍ കരുതുന്ന കൃതിയാണ് കോകസന്ദേശം. തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട കോകം (ചക്രവാകപ്പക്ഷി) കൊല്ലത്തേക്ക് യാത്ര പോകുന്ന മട്ടില്‍ എഴുതപ്പെട്ടതാണ് ഈ സന്ദേശകാവ്യം.രണ്ടായിരത്തിൽ മാതൃഭൂമി ദിനപത്രത്തിന്റെ ഏഴാമത് എഡിഷന്‍ മലപ്പുറത്ത് കോട്ടയ്ക്കലില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തിൽ ശുകപുരത്തെക്കുറിച്ചും.ത്രേതാഗ്നിയെക്കുറിച്ചും. ആഴ്വാഞ്ചേരി തമ്പ്രാക്കൾ മാരെക്കുറിച്ചും.തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നു എന്നും പൊന്നാനകളിൽ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും.മാറഞ്ചേരി പണ്ട് കാലത്ത്‌ അഴവഞ്ചേരി തമ്പ്രാക്കൻമാരുടെ ആസ്ഥാനമായിരുന്നു വെന്നും അന്നത്തെ സപ്ലിമെന്റിൽ വായിച്ചിരുന്നു അന്ന് തുടങ്ങിയതാണ്ഐതിഹ്യങ്ങളും പൌരാണിക ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന സ്വന്തം നാടിനെ കുറിച്ച് അറിയാനുള്ള താല്പര്യം.. മാറഞ്ചേരിയെ കുറിച്ച് അതിന്റെ ചരിത്രത്തെ കുറിച്ചും പഠിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു പിന്നെ ഒന്നും നടന്നില്ല  എന്തായാലും കോകസന്ദേശത്തിലെ.മാറഞ്ചേരിയെക്കുറിച്ചുള്ള പരാമർശം  ചരിത്ര ഗവേഷകര്‍ക്ക് ചില വെളിച്ചം നല്‍കാതിരിക്കില്ല.. കോകസന്ദേശം.പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലെങ്കിലും ആവിര്‍ഭവിച്ച ഒരു കൃതിയാണു്
: പ്രസ്തുതസന്ദേശം സമഗ്രമായി കണ്ടുകിട്ടീട്ടില്ല. പൂവസന്ദേശത്തില്‍പ്പെട്ട ആദ്യത്തെ തൊണ്ണൂറ്റാറു ശ്ലോകങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. വസന്തകാലത്തില്‍ ഒരു കാമി തന്റെ പ്രിയതമയുമായി സുഖിച്ചിരിക്കവേ, ഒരു രാത്രിയില്‍ നായകന്‍ അകാരണമായി അശ്രുധാര വാര്‍ക്കുന്നതുകൊണ്ടു് നായിക അതിന്റെ കാരണം ചോദിക്കുകയും അപ്പോള്‍ നായകന്‍ താന്‍ സ്വപ്നത്തില്‍ അനുഭവിച്ച ദുഃഖം ആ സുന്ദരിയെ വര്‍ണ്ണിച്ചു കേള്‍പ്പിക്കുകയും ചെയ്യുന്നു. സ്വപ്നാവസ്ഥയില്‍ മാത്രം സംഭവിച്ചതാണു് പ്രണയിനിയുമായുള്ള വിപ്രയോഗമെങ്കിലും അതു ജാഗ്രദവസ്ഥയില്‍ സംഭവിച്ചാലെന്നപോലെ നായകന്‍ ദുഃഖിതനായിത്തീരുന്നു. ഒരു വ്യോമചാരി ആ യുവാവിനെ തന്റെ പ്രേമഭാജനത്തില്‍നിന്നു വേര്‍പെടുത്തി തെക്കേമലയാളത്തില്‍ തിരുനാവായയ്ക്കു സമീപമുള്ള വെള്ളോട്ടുകര (തൃപ്രങ്ങോടു്?) എന്ന സ്ഥത്തു പ്രക്ഷേപിക്കുന്നു. അവിടെ നായകന്‍ ഒരു ചക്രവാകത്തെക്കണ്ടു് ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കുന്നു. വെള്ളോട്ടുകര മുതല്‍ക്കു തെക്കോട്ടുള്ള അനേകം നഗരങ്ങള്‍, ഗ്രാമങ്ങള്‍, നദികള്‍ ക്ഷേത്രങ്ങള്‍ മുതലായവയെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ തിരുനാവാ, പേരാറു് (ഭാരതപ്പുഴ), മാമാങ്കപ്പറമ്പു്, ആഴ്‌വാഞ്ചേരിമന, നന്തിയാറു്, തൃപ്പുറയാറു് (തൃപ്പറയാറു്), കുണക (തൃക്കണാമതിലകം), കുരുമ്പക്കാവു് (കൊടുങ്ങല്ലൂര്‍), തിരുവഞ്ചക്കളം, പെരുവാരം, ഇടപ്പള്ളി ഇവ ഉള്‍പ്പെടുന്നു. തൃക്കണാമതിലകം അന്നു സാമൂതിരിപ്പാടു പിടിച്ചടക്കിക്കഴിഞ്ഞിരുന്നു; അന്നത്തേ ഏറാള്‍പ്പാടിനെ അവിടെ യുദ്ധോദ്യുക്തനായി നില്‍ക്കുന്നതു കവി നമുക്കു കാണിച്ചുതരുന്നു. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങള്‍ വര്‍ണ്ണിക്കുന്ന ഭാഗം കിട്ടീട്ടില്ല. രുദ്രശിഷ്യനും യമകശ്ലോകരചനാ പടുവുമായ പന്നിയമ്പള്ളി ഉണ്ണിക്കണ്ടന്‍ അക്കാലത്തു വെള്ളോട്ടുകരയില്‍ ജീവിച്ചിരുന്നതായി കവി പ്രസ്താവിക്കുന്നു. അതാരെന്നറിയുന്നില്ല.----അതിൽ ഇരുപത്തെട്ടാം ശ്ലോകത്തിലാണ് മാറഞ്ചേരിയെക്കുറിച്ചുള്ള പരാമർശം 
(നേരേ കാതം തികയുമവിണൂ-
രിട്ടൽ പിന്നിട്ടു മാറ-
ഞ്ചേരിൽച്ചെല്ലൂ, പുനരവിടെ നീ
തേവരെക്കൈവണങ്ങി
ആഴം കാണ്മാൻ പലരുമരുതെ-
ന്റിന്റ സൗജന്യസിന്ധോ-
രാഴാഞ്ചേരിക്ഷിതിസുരപതേ-
രാലയം കണ്ടു പോക. )