Sunday, November 19, 2017

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.-----
ഹിന്ദിയുടെ ഒരു ഉപ ഭാഷയായ അവാധി.ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമായ അവധിൽ സംസാരിക്കപ്പെടുന്ന ഭാഷയായ അവധി. ഹിന്ദിയുടെ പൂർവീ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപഭാഷയാണിത്.ഉത്തർ പ്രദേശിലെ അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, നേപാളിലെ ലുംബിനി, രാപ്തി, ഭേരി എന്നീ പ്രദേശങ്ങളിൽ അവധി സംസാരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷകളിൽ 29-ആം സ്ഥാനമാണ് ഈ ഭാഷക്കുള്ളത്.അവാധി ഭാഷയിലെഴുതിയിരുന്ന ഒരു ഇന്ത്യൻ കവിയായിരുന്നു.മാലിക് മുഹമ്മദ് ജയാസി. ഇന്നത്തെ ഉത്തർപ്രദേശിൽ, മദ്ധ്യകാല ഇന്ത്യയിലെ ഒരു പ്രധാന സൂഫി കേന്ദ്രമായിരുന്ന ജയാസിയുമായി

ബന്ധമുള്ളയാളായിരുന്നു ഇദ്ദേഹം എന്നാണ്. എന്നിരുന്നാലും അദ്ദേഹം ജയാസിൽ ജനിച്ചയാളാണോ അതോ മതവിദ്യാഭ്യാസത്തിനായി കുടിയേറിയതാണോയെന്ന കാര്യത്തിലും തർക്കം നിലനിൽക്കുന്നു.ഇതിഹാസ കഥകൾ ജയാസിയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കുന്നു : അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ പിതാവിനെ നഷ്ടപ്പെടുകയും കുറച്ചു വർഷങ്ങൾക്കു ശേഷം മാതാവിനെയും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് 7 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് അന്ധയുണ്ടായിരുന്നു. മുഖം വസൂരി ബാധിച്ചു വികൃതമാകുകയും ചെയ്തിരുന്നു. പോസ്റ്റി-നാമാ എന്ന ഒരു കൃതിയിൽ വിവരിക്കുന്നതു പ്രകാരം ഒരുപിർ (സൂഫി നേതാവ്) നെ അദ്ദേഹം പരിഹസിക്കുന്നതുവരെ ഒരു ലളിതജീവിതമാണ് നയിച്ചിരുന്നത്. ഒരു ശിക്ഷാരീതി എന്ന നിലയിൽ, അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയും, ഏഴ് മക്കളിൽ എല്ലാവരും മരണമടയുകയും ചെയ്തു. അനന്തരകാലം അദ്ദേഹം ജയാസിയിൽ ഒരു മതപരമായി ജീവിതം നയിച്ചുപോന്നു. ജയാസി 1529-30ൽ ആഖിരി കലാം എന്ന കൃതി രചിച്ചത് ബാബറിന്റെ ഭരണകാലത്തായിരുന്നു. 1540-41ൽ അദ്ദേഹം പത്മാവതി രചിച്ചു.പത്മാവതിയിൽനിന്നുള്ള കവിതാ ശകലങ്ങൾ ഒരു ഭിഷു ഉരുവിടുന്നതു ശ്രവിച്ച അമേത്തിയിലെ രാജാ റാംസിങ് ജയാസിയെ തന്റെ രാജസദസിലേയ്ക്കു ക്ഷണിച്ചവെന്ന് ചില കഥകൾ പറയുന്നു. ജയാസെയുടെ അനുഗ്രഹം കാരണം രാജാവിനു രണ്ട് മക്കൾ ജനിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. തന്റെ ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങൾ അമേത്തിക്കടുത്തുള്ള വനത്തിൽ അദ്ദേഹം ചെലവഴിച്ചു. അവിടെ അദ്ദേഹം പലപ്പോഴും ഒരു കടുവയിലേക്ക് രൂപമാറ്റം നടത്താറുണ്ടായിരുന്നുവെന്ന് ഐതിഹ്യം. ഒരു ദിവസം, അദ്ദേഹം ഒരു കടുവയുടെ രൂപം പ്രാപിച്ചു ചുറ്റിത്തിരിയുന്ന സമയത്ത്, രാജാവിന്റെ വേട്ടക്കാർ അദ്ദേഹത്തെ കൊന്നു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഒരു വിളക്കു തെളിക്കാനും ഖുറാൻ പാരായണം ചെയ്യാനും അക്കാലത്ത് രാജാവ് കല്പിച്ചിരുന്നു.

1542 ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ ശവകുടീരം അമേഥിക്കടുത്ത് രാം നഗറിനു 3 കിലോമീറ്റർ വടക്കായുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്നു. “ജയ്സി സ്മാരക്” ഇന്നത്തെ ജയ്സി പട്ടണത്തിലാണുള്ളത്. റാണി പത്മിനി അഥവാ പത്മാവതി, പതിമൂന്ന്-പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കുന്ന ഒരു ഐതിഹാസിക ഇന്ത്യൻ രാജ്ഞിയാണ്. മാലിക് മുഹമ്മദ് ജയാസി എന്ന സൂഫി കവി എഴുതിയ പത്മവത് എന്ന ഇതിഹാസ കാവ്യമാണ് ഈ രാജ്ഞിയെക്കുറിച്ചു പരാമർശിക്കുന്ന ഏറ്റവും പുരാതനമായ സ്രോതസ്സ്. ഭ്രമാത്മകതയുടെ ശകലങ്ങൾഉൾക്കൊള്ളുന്ന ഈ കാവ്യം അവരുടെ കഥയാണ്. പത്മാവതി ശ്രീലങ്കയിൽ സിൻഹളരാജ്യത്തെ അസാമാന്യ സൌന്ദര്യമുള്ള രാജകുമാരിയായിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തൻസെൻ, രാജകുമാരിയുടെ അസാമാന്യ സൌന്ദര്യത്തെക്കുറിച്ച് ഹീരാമൻ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയിൽ നിന്ന് മനസിലാക്കുന്നു. ഒരു അതിസാഹസിക അന്വേഷണ യാത്രയുടെ അന്ത്യത്തിൽ അദ്ദേഹം അവളെ വിവാഹം കഴിക്കുകയും ചിറ്റൂരിലേക്ക് കൊണ്ടുവരികയും ചെയ്തു. റാണിയുടെ സൌന്ദര്യത്തെക്കുറിച്ചു ദില്ലി സുൽത്താനായ അലാവുദ്ദീൻ ഖിൽജി കേട്ടറിയുകയും അവരെ നേടുന്നതിനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം, പത്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച കുംഭൽനെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻകൊല്ലപ്പെട്ടു. അലാവുദ്ദീൻ ഖിൽജിക്ക് ചിത്തോർ കോട്ട പിടിച്ചെടുക്കാനാവുന്നതിന് തൊട്ടുമുമ്പ് പത്മാവതിയും കൂട്ടരും അവരുടെ ബഹുമാനത്തെ സംരക്ഷിക്കുന്നതിനായി ആത്മയാഗം നടത്തി. കാലാനുഗതമായി വന്ന നിരവധി കൃതികളിലെ കഥാപാത്രമായ പത്മാവതിയെ, ഒരു ആക്രമണകാരിയോട് തൻറെ അഭിമാനത്തെ പ്രതിരോധിച്ച ഒരു ഹിന്ദു രജപുത്ര രാജ്ഞിയായി വിശേഷിപ്പിക്കപ്പെടുന്നു. വർഷങ്ങൾ കടന്നു പോകവേ, ചരിത്രപ്രാധാന്യമുള്ള ഒരു കഥാപാത്രമായി അവർ മാറുകയും പല നോവലുകളിലും നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. എ.ഡി 1303 ലെ അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ കോട്ടയുടെ അടക്കമുള്ള ഉപരോധം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.ഖിൽജിയുടെ ചിത്തോർ ആക്രമണം നടന്നു ഇരുനൂറ്റി മുപ്പത്തിയേഴു വര്ഷം കഴിഞ്ഞാണ് മുഹമ്മദ് ജയാസി പത്മാവത് എഴുതിയത്. പത്മാവതിയുടെ ഇതിഹാസത്തിന് ചരിത്രപരമായ ആധികാരികതയില്ല എന്നതു മുൻനിറുത്തി ആധുനിക ചരിത്രകാരന്മാർ ഈ കഥാപാത്രത്തിൻറെ നിലനിൽപ്പു ചോദ്യം ചെയ്യുന്നു.എന്ന് കൂടി ചേർത്ത് വായിക്കണം.ഖില്‍ജി ചിത്തോറിലെ റാണയെ പരാജയപ്പെടുത്തുന്നത് 1303-ലും മരിക്കുന്നത് 1316-ലുമാണ്. എന്നാല്‍ ആ സമയത്തൊന്നും പത്മിനിയെന്നോ പത്മാവതി എന്നോ. അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ ആക്രമണത്തെക്കുറിച്ചു വിശേഷിപ്പിക്കുന്ന മുൻകാല വിവരണങ്ങളിൽ ഈ രജപുത്ര രാജ്ഞിയെക്കുറിച്ച് പരാമർശിക്കുന്നില്ല . 16-ഉം 19-ഉം നൂറ്റാണ്ടുകൾക്കിടയിൽ, മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കാവ്യത്തിന് ഉപോൽബലകമായോ ഭാഷാന്തരമായോ ഏറ്റവും കുറഞ്ഞത് 12 പേർഷ്യൻ, ഉർദു കൃതികൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കൂടുതൽ ഉർദു ഭാഷാന്തരങ്ങളും ജയാസിയുടെ പ്രണയകാവ്യത്തിൻറെ പാരമ്പര്യമാണ് പിന്തുടർന്നത്. 16-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ, ഇന്നത്തെ രാജസ്ഥാനിൽ രജപുത്ര പ്രമുഖരുടെ പിന്തുണയോടെ പത്മവതിയുടെ കൂടുതൽ രജപുത്ര പതിപ്പുകൾ രചിക്കപ്പെട്ടു. ജയാസിയുടെ കാവ്യത്തിലെ പ്രണയാഭ്യർത്ഥന, വിവാഹം എന്നീ പ്രമേയങ്ങളിൽനിന്നു വ്യത്യസ്തമായി, രജപുത്ര പതിപ്പുകൾ തങ്ങളുടെ ഭരണാധികാരിയെ അലാവുദ്ദീൻ ഖൽജിക്കെതിരെ പ്രതിരോധിക്കുന്നതിലുള്ള അഭിമാനത്തെ ഊന്നിപ്പറയുന്ന രീതിയിലുള്ളതായിരുന്നു. 1829-32 കാലഘട്ടത്തിൽ ജെയിംസ് ടോഡ് തൻറെ 'അന്നൽസ് ആൻറ് ആൻറിക്വിറ്റിസ് ഓഫ് രാജസ്ഥാൻ' എന്ന കൃതിയിൽ ഈ ഇതിഹാസത്തിന്റെ കൊളോണിയൽ പുനർവ്യാഖ്യാനം കൂടി ഉൾപ്പെടുത്തി. രജപുത്ര പ്രമുഖരുടെ എഴുത്തുകാരായി ജോലി ചെയ്തിരുന്നവരുടെ വാക്കാലുള്ളതും പ്രമാണീകരിച്ചതുമായ പാരമ്പര്യത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ രചന. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജെയിംസ് ടോഡിൻറെ രചന, ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കത്തയിൽ എത്തിയപ്പോൾ ഇതിനെ അവലംബിച്ച് നിരവധി ബംഗാളി പതിപ്പുകൾ സൃഷ്ടിക്കപ്പെട്ടു. ഈ ബംഗാളി ആഖ്യാനങ്ങളിൽ പത്മാവതിയെ, മുസ്ലിം ആക്രമണകാരിക്കെതിരെ തൻറെ അഭിമാനം സംരക്ഷിക്കുവാൻ ആത്മാഹൂതി ചെയ്ത ധീരയായ രജപുത്ര രാജ്ഞിയായി ചിത്രീകരിക്കുന്നു.(കടപ്പാടുകൾ )

Thursday, November 9, 2017

ഒരു രാജപരമ്പരയുടെ അവസാന കണ്ണിയും ഓർമയായി.

ഒരു രാജപരമ്പരയുടെ അവസാന കണ്ണിയും ഓർമയായി.
 ഒരു കാലത്ത് സുഖലോലുപമായ ജീവിതത്തിലും പ്രശസ്തിയുടെ യും അത്യുന്നതിയില്‍ വിരാജിച്ചിരുന്ന അവധ് നവാബായിരുന്ന വാജിദ് അലി ഷായുടെ. അവസാന കണ്ണി. 58കാരനായ അലി റാസക്ക് ദാരുണഅന്ത്യം. 1970 കളിലാണു നവാബിന്റെ ചെറുമകള്‍ ബീഗം വിലായത്ത് മഹലും മക്കളും വാര്ത്ത യില്‍ ഇടംപിടിക്കുന്നത്. മഹലും മക്കളായ സക്കീനയും റാസയും തങ്ങള്ക്കു കൊട്ടാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒന്നാം ക്ലാസ് വിശ്രമമുറിയിൽ ഇരിപ്പുറപ്പിച്ചതോടെയാണ് ഒൗദ് നവാബിന്റെ് പിൻഗാമികളുടെ കഷ്ടപ്പാടുകൾ ലോകമറിയുന്നത്. തുടർന്ന് വിഷയത്തിൽ ഇടപെട്ട അധികാരികൾ ലക്നോവിൽ ഒരു വീട് തരപ്പെടുത്തി കൊടുത്തു. എന്നാൽ, കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന അവർ അലിഗഞ്ചിലെ വീട്ടിലേക്ക് പോകാനോ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിക്കാനോ സമ്മതിച്ചിരുന്നില്ല. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ മടക്കിവേണമെന്നായിരുന്നു ആവശ്യം. ലഖ്നൗവില്‍ വസതി നല്കാലമെന്നായിരുന്നു സര്ക്കാേര്‍ വാഗ്ദാനം. 1977 ജൂലൈ 18 ന് ഇതു സംബന്ധിച്ച് ഉത്തരവുമിറങ്ങി. എന്നാല്‍, ഡല്ഹിംയില്‍ തന്നെ കൊട്ടാരം വേണമെന്ന വാദത്തില്‍ രാജകുടുംബം ഉറച്ചുനിന്നു. തങ്ങളെ ബലം പ്രയോഗിച്ചു റെയില്വേെ സ്റ്റേഷനില്നി്ന്നു നീക്കിയാല്‍ ജീവനൊടുക്കുമെന്നുപോലും മഹല്‍ മുന്നറിയിപ്പ്നൽകി 

 അവസാനം 14ാം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് നായാട്ട് നടത്താൻ എത്തുമ്പോൾ താമസിക്കാനായി നിർമിച്ച മാൽച മഹൽ വസതിയിലേക്ക് മാറാന്‍ രാജകുടുംബം തയാറായി. പരിചാരകരും പട്ടികളുമൊക്കെയായി ആഘോഷത്തോടെയായിരുന്നു യാത്ര. വീണ്ടും മഹലും മക്കളും വാര്ത്തയകളില്നിയന്ന് അപ്രത്യക്ഷമായി. അയല്ക്കാ രില്നിംന്നും മാധ്യമങ്ങളില്നികന്നും അകന്നായിരുന്നു പിന്നീട് അവരുടെ ജീവിതം. വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ മഹല്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അവസാനം, 1993 സെപ്റ്റംബര്‍ 10 ന് അവര്‍ ജീവനൊടുക്കി. രത്നങ്ങള്‍ പാലില്‍ ചേര്ത്തു കുടിച്ചായിരുന്നു ജീവനൊടുക്കിയത്. ഏതാനും മാസങ്ങള്ക്കുയ മുമ്പ് സക്കീനയും മരിച്ചു. അതോടെ റാസ തികച്ചും ഒറ്റപ്പെട്ടു. വൈദ്യുതിയോ വാതിലുകളോ വെള്ളമോ ഇല്ലാത്ത വീട്ടില്‍ പഴയ ആഭരണങ്ങൾ വിറ്റു കിട്ടുന്ന കാഷ്‌കൊണ്ടാണ് ആഹാരത്തിനു വഴികണ്ടെത്തിയിരുന്നത് ഇടയിക്കൊക്കെ കാടുമൂടിയ പ്രദേശത്തുകൂടെ ഇയാള്‍ തനിച്ച് നടന്നുപോകുന്നത് പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാറുണ്ടായിരുന്നു. കുറേദിവസം ഇതും കാണാതായതോടെ നടത്തിയ അന്വേഷണത്തിസലാണ് രാജകുമാരന്റെ ദാരുണാന്ത്യത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.. അവസാനം ഖഫ് ബോർഡിന്റെ മേൽനോട്ടത്തിൽ ഡൽഹി ഗേറ്റിലെ ഖബറിസ്താനിൽ അലിയുടെ ഭൗതികശരീരം കബറടക്കി. അതോടെ അവധ് രാജകുടുംബത്തിന്റെ ഒരു ദുരന്ത അധ്യായം കൂടി അവിടെ അവസാനിച്ചു. 
 ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമാണ്‌ അവധ് വിവിധ ബ്രിട്ടീഷ് ചരിത്രഗ്രന്ഥങ്ങളിൽ ഔധ്, ഔന്ധ് തുടങ്ങിയ പേരുകളിൽ ഈ പ്രദേശം പരാമശിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപ് ഉത്തർപ്രദേശിന്റെ പേരു തന്നെ യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ആഗ്ര ആന്റ് ഔധ് എന്നായിരുന്നു. അവധിന്റെ പരമ്പരാഗത തലസ്ഥാനം ലക്നൗ ആണ്‌. ഇന്ന് ഉത്തർ പ്രദേശിലെ ജില്ലകളായ അംബേദ്കർ നഗർ, ബറൈച്ച്, ബൽറാം‌പൂർ, ബാരാബങ്കി, ഫൈസാബാദ്, ഗൊണ്ട, ഹർദോയ്, ലഖിം‌പൂർ ഖേരി, ലക്നൗ, പ്രതാപ്ഗഢ്, റായ്ബറേലി, ശ്രാവസ്തി, സീതാപൂർ, സുൽത്താൻപൂർ, യുന്നോ എന്നിവ ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ്‌ അവധ്.പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്താണ്‌ ഈ പ്രദേശത്തിന്‌ ചരിത്രപ്രാധാന്യം ലഭിക്കുന്നത്. 
 1819 വരെ മുഗൾ സാമ്രാജ്യത്തിനു കീഴിൽ നവാബ് ഭരിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു അവധ്.1772-ൽ ബുർഹാൻ ഉൾ മുൾക് സാ അദദ് ഖാനെ അവധിലെ സുബാദാറായി മുഗളർ നിയമിച്ചു. ഇദ്ദേഹം ലക്നൗക്കടുത്ത് ഫൈസാബാദ് കേന്ദ്രീകരിച്ച് ഭരണം നടത്തി. ഫലഭൂയിഷ്ടമായ ഗംഗാതടത്തേയും ഉത്തരേന്ത്യക്കും ബംഗാളിനും ഇടയിലുള്ള പ്രധാന വാണിജ്യപാതയേയും നിയന്ത്രിക്കുന്ന ഒരു സമ്പന്നമായ മേഖലയായിരുന്നു അവധ്. സുബാദാർ സ്ഥാനത്തിനു പുറമേ ദിവാനി, ഫാജുദാരി തുടങ്ങിയ ഭരണകേന്ദ്രങ്ങളുടെ കൂടി അധികാരം ബുർഹാൻ ഉൾ മുൾക് വഹിച്ചിരുന്നു. അങ്ങനെ അവധ് പ്രവിശ്യയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ എല്ലാ ചുമതലകളും ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തോടെ സാദദ് ഖാൻ ഭരണനിയന്ത്രണം സ്വതന്ത്രമായി ഏറ്റെടുക്കുകയും അവധ് രാജവംശത്തിന്‌ അടിത്തറ പാകുകയും ചെയ്തു. അവധിലെ അവസാനത്തെ നവാബായിരുന്നു വാജിദ് അലി ഷാ ജീവിതകാലം: 1822 ജൂലൈ 30 – 1887 സെപ്റ്റംബർ 1). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ദുർഭരണം ആരോപിച്ച് ദത്തപഹാരനയത്തിലെ വ്യവസ്ഥ പ്രകാരം 1856 ഫെബ്രുവരിയിൽ അവധിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തത്. 
 1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്നു ഡൽഹൗസി പ്രഭു യഥാർഥ പേര് ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെ എന്നാണ്. രണ്ടാം ബർമാ യുദ്ധത്തിൽ ബർമാ രാജാവിനെ തോൽപിച്ച് ബർമയും തുടർന്ന് സിക്കിമും ഉൾപ്പെടുത്തി സാമ്രാജ്യം വിപുലീകരിച്ചു (1852). സൈനിക സഹായ കരാറുകളിലൂടെ നാട്ടുരാജ്യങ്ങളിൽനിന്ന് ചുങ്കം പിരിക്കുകയും ചുങ്കം മുടക്കം വരുത്തുന്ന രാജ്യങ്ങളെ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്യുന്ന നയം നടപ്പിലാക്കി. ഇതനുസരിച്ച്, ഹൈദരാബാദിലെ നൈസാമിന്റെ അധീനതയിലായിരുന്ന ബീറാർ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി. ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധനനയം, യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു.
 ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.രണ്ടാമത്തെ വ്യവസ്ഥ ഇന്ത്യയിലെ ഭരണാധികാരികൾക്ക് ദീർഘകാലമായി ഉണ്ടായിരുന്ന ദത്തവകാശത്തെ ഇല്ലായ്മ ചെയ്തു. ഭരണാധികാരികൾക്ക് യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ബ്രിട്ടീഷുകാർക്ക് ലഭിച്ചു. കൂടാതെ നാട്ടുരാജാക്കന്മാർക്ക് അനുവദിച്ചിരുന്ന പദവികളും സ്ഥാനമാനങ്ങളും മറ്റും നിർത്തലാക്കുന്ന നിയമങ്ങളെ ഡൽഹൗസി കൊണ്ടുവന്നു. 

വാജിദ് അലി ഷാ ഭരണാധികാരി എന്നതിനു പുറമേ കവിയും നർത്തകനുമായിരുന്നു അദ്ദേഹം.
സുഖലോലുപമായ ജീവിതമാണ് വാജിദ് അലി ഷാ നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇഷ്ഖ് നാമ (പ്രേമചരിതം) എന്നൊരു വലിയ സമാഹാരം ബ്രിട്ടനിലെ വിൻസർ കോട്ടയിലെ രാജകീയ ഗ്രന്ഥശാലയിലുണ്ട്. വാജിദ് അലി ഷായുടെ നൂറുകണക്കിന് വരുന്ന പ്രേമഭാജനങ്ങളുടെ പൂർണ്ണകായചിത്രങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഓരോ താളിലും അവരുടെ ഗുണങ്ങൾ പ്രകീർത്തിക്കുന്ന ചെറിയ കവിതകളുമുണ്ട്.(കടപ്പാടുകൾ പല സ്രോദസ്സുകളോടും)

Sunday, October 8, 2017

എന്റെ വന്ദ്യ പിതാവ്.

എന്റെ വന്ദ്യ പിതാവ് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക്  മൂന്നു വർഷമായി മുഹറം ഇരുപത്തിഒന്നിനായിരുന്നു ഈ ലോകത്തെ തൊണ്ണൂറ്റിനാല് വർഷത്തെ ജീവിതത്തിനു വിരാമ മായത്.ബാല്യത്തിലെ.ഉപ്പാനെ കുറിച്ചുള്ള ഓർമ മൂന്നോ നാലോ മാസം കൂടുമ്പോൾ ബാംഗ്ലൂരിൽ നിന്നും വീട്ടിൽ വന്നെത്തുന്ന ഉപ്പ വല്ലാത്തൊരു സന്തോഷം പകരുന്നതായിരുന്നു നിര്‍ഭയമായി ജീവിക്കാന്‍ ഉപ്പ പഠിപ്പിച്ചു.കുറച്ചു കാലം ഉപ്പയുടെ കൂടെ ബാംഗ്ലൂരിൽ കഴിയാൻ അവസരമുണ്ടായി ആ ചെറിയ കാലയളവ് എന്നെ സംബധിച്ചിടത്തോളം ജീവിതത്തിന്റെ നല്ല പാടങ്ങളായിരുന്നു.രാവിലെ സുബ്ഹിക്ക് എണീറ്റ് പള്ളിയിൽ പോയി വന്നു പ്രാഥമിക കാര്യങ്ങൾ എല്ലാം നിർവഹിച്ചു കച്ചവടത്തിന് ഇറങ്ങും ഓഫീസുകളിലും മറ്റും ഉള്ള ഫയലുകളും പേപ്പറുകളും പഴയ സാധനങ്ങളും എല്ലാം എടുത്തു മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്ന കച്ചവടമായിരുന്നു.എല്ലാം കഴിഞ്ഞു ഉച്ചക്ക് ഒരു മണിക്ക് മുൻപായി റൂമിലെത്തും ളുഹർ നിസ്കാരവും കഴിഞ്ഞു പിന്നെ ഉറക്കം പിന്നെ അസറും മഗ്‌രിബും ഇശാഉം അത്താഴവും കഴിഞ്ഞു നേരത്തെ കിടന്നുഉറങ്ങും ഇതായിരുന്നു .എന്റെ ഉപ്പയുടെ ബാംഗ്ലൂർ ജീവിതത്തിലെ ഒരു ദിനം  അദ്ധ്വാനത്തിന്റെ മഹത്വം പ്രവര്‍ത്തികളിലൂടെ ഉപ്പ പകര്‍ന്നുനല്‍കി.അതുകൊണ്ട് ജീവിതത്തിൽ ഞാനറിയാതെത്തന്നെ അധ്വാനിക്കാനുള്ള  പ്രചോദനം കിട്ടി.പിതാവിൽ നിന്ന് പകർന്ന് കിട്ടിയ പാഠങ്ങൾ തുടർജീവിതത്തിനു കരുത്തുപകർന്നു കാര്‍ക്കശ്യവും ഗൗരവവുമുള്ള ഉപ്പ എപ്പോഴും സ്നേഹം ഉള്ളിലൊളിപ്പിച്ചു ജീവിച്ചു അതുകാരണം ഉപ്പയുമായുള്ള സമ്പർക്കം കുറവായിരുന്നു.ഞാനടക്കം പത്തു മക്കളെ ജന്മം നൽകി വളർത്തിയതിൽ ഉപ്പയുടെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും.പങ്ക് വളരെ വലുതാണ്. രണ്ടായിരത്തി ഒൻപതിൽ  എന്റെ പ്രിയപ്പെട്ട ഉമ്മാക്കും ഉപ്പാക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി അന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വരെ ഈയുള്ളവനും അനുഗമിച്ചിരുന്നു അന്ന് വളരെ ദുർബലരായിരുന്നു ഉപ്പ. കൂടെ നിന്ന് എല്ലാം പറഞ്ഞു കൊടുക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ ഭാവവും മട്ടുമായിരുന്നു ഉപ്പാക്ക് വല്ലാത്ത ഒരു പരിഭ്രമവും . ഞാൻ വല്ലാതെ വിഷമിച്ച നിമിഷങ്ങളായിരുന്നു. എല്ലാം പറഞ്ഞുമനസിലാക്കി കൊടുത്തു തിരിച്ചു ഞാൻ പോകുകയാണ് എന്ന് പറഞ്ഞു ഉപ്പാനെ ആലിംഗനം ചെയ്തപ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു ഞാനും നിയന്ത്രണം വിട്ടു കരഞ്ഞുപോയി.അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരുകുഴപ്പവുംകൂടാതെ ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തി അൽ ഹംദുലില്ല.പിന്നീടുള്ള ദിനരാത്രങ്ങൾ ഇബാദത്തിലും ദിഖിറിലും ആയിരുന്നു മരിക്കുന്നതിന്റെ ഒരു മാസം മുന്നേ വരെ എല്ലാ വക്തിനും ക്ര്യത്യമായി പള്ളിയിൽ പോയിരുന്നു.വിയോഗത്തിന്റെ  ഏതാനും ആഴ്ചമുന്പ് അയിലക്കാട് സിറാജുദ്ദീൻ (ഖ)അവർകളുടെ ആണ്ടിന്റെ ചോറ് ഞാൻ പോയി വാങ്ങിച്ചിരുന്നു അത് ഉപ്പാക്ക് ഞാൻ കുറച്ചു വാരിക്കൊടുത്തപ്പോൾ വേണ്ട എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ഇത് അയിലക്കാട് സൈദുമുസ്ലിയാരുടെ( അങ്ങനെയായിരുന്നു ഉപ്പ വിളിച്ചിരുന്നത് ഉപ്പാടെ അടുത്തബന്തുകൂടിയായിരുന്നു ഷെയ്ഖ് സിറാജുദ്ദീൻ) ആണ്ടിന്റെ ചോറാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ വാരിക്കൊടുത്ത ഒരു പിടി ചോറ് കഴിച്ചു.പിന്നെ ഞാൻ തിരിച്ചു സൗദിയിലേക്ക് വന്നു ഒരുമാസം കഴിഞ്ഞു ഒരു വെള്ളിയാഴ്ച ഈ ലോകത്തു നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു .വിവരമറിഞ്ഞു ഉടൻതന്നെ നാട്ടിലെത്താനും മയ്യിത്ത് കുളിപ്പിക്കാനും എല്ലാ കർമ്മങ്ങളിലും പങ്കെടുക്കാൻ സാധിച്ചു അൽ ഹംദുലില്ല.അല്ലാഹുവെ ഞങ്ങളുടെ പിതാവിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കണെ...ആമീന്‍...നമ്മിൽ നിന്ന് മരിച്ചുപോയ എല്ലാവര്ക്കും അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നൽകി റസൂലുല്ലാഹി(സ) തങ്ങളോടൊപ്പം സുഖലോക സ്വര്‍ഗത്തില്‍ അല്ലാഹു അവരെയും നമ്മെയും ഒരുമിച്ച്‌ കൂട്ടട്ടെ.ആമീന്‍...

Monday, August 28, 2017

ലോകത്തിലെ ഏറ്റവും ദുരൂഹമായ.പൊവേലിയ ദ്വീപ്.


ലോകത്തിലെ ഏറ്റവും ദുരൂഹമായ.പൊവേലിയ;ദ്വീപ്.



യൂറോപ്പിലെ കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് എന്ന മഹാമാരി പെയ്‌തൊഴിഞ്ഞത്. കറുത്ത മരണം എന്നറിയപ്പെട്ട് ഈ മഹാരോഗം 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യങ്ങള്‍ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പര്‍ക്കം പോലും പലരും ഭയന്നു. 1793ല്‍ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളില്‍ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടര്‍ന്നുപിടിക്കാനും തുടങ്ങി. ഇതില്‍ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കു മുന്നില്‍ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്പേര് പൊവേലിയ.
ഒരു കനാല്‍ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. ഒന്നരലക്ഷത്തോളം പ്ലേഗ് ബാധിതരെയാണ് ഈ ദ്വീപില്‍ കുഴിച്ചു മൂടിയത്. അതില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നു എന്നതാണ് വാസ്തവം. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപില്‍ ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതത്തിനൊടുവില്‍ എത്ര പേര്‍ യഥാര്‍ഥത്തില്‍ അവിടെ മരിച്ചുവീണുവെന്നതിന് ഇപ്പോഴും ഔദ്യോഗിക കണക്കില്ല. പക്ഷേ പൊവേലിയയിലെ മേല്‍മണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യവാസമുണ്ടായിരുന്ന ഈ ദ്വീപ് പിന്നീട് പലരും കീഴടക്കി. അവര്‍ ജനങ്ങളെ ഇവിടെനിന്നൊഴിപ്പിച്ചു.വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനായി വാച്ച് ടവറും ഏതാനും വമ്പന്‍ കോട്ടകളും ഇവിടെ പണികഴിപ്പിച്ചതോടെയാണ് പിന്നെയും ദ്വീപില്‍ ആള്‍താമസമുണ്ടായത്. പക്ഷേ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ വെനീസ് അധികൃതര്‍ പൂര്‍ണമായും ദ്വീപിനെ കയ്യൊഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനില്‍ക്കുന്നത്. സാഹസികത മൂത്ത് ആര്‍ക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കില്‍ പ്രദേശവാസികള്‍ ആരും തയാറാകില്ല. ഇനി ബോട്ട് കിട്ടണമെങ്കില്‍ വന്‍തുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും കാത്തു നില്‍ക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകള്‍ സ്ഥലം വിടും. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ലശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപില്‍ അലയുന്നത്. ലോകപ്രശസ്തരായ പ്രേതാന്വേഷകര്‍ക്ക് അവര്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപില്‍ നിന്നാണെന്നാണ് പറയുന്നത്. അത്രയേറെ പ്രേതാനുഭവങ്ങളുണ്ടായിട്ടുണ്ട് സാധാരണക്കാര്‍ക്കും പാരാനോര്‍മല്‍ ഗവേഷകര്‍ക്കും.ഇന്നും ദ്വീപില്‍ പലയിടത്തും അസ്ഥികള്‍ പൊന്തി നില്‍ക്കുന്നു. പ്ലേഗിനെ ഉന്മൂലനം ചെയ്യാനുള്ള തിടുക്കത്തില്‍ മനുഷ്യത്വം പോലും മറന്നിരുന്നു എന്നതിനുദാഹരണമാണിത്.പാതിജീവനുമായി ഇവിടെ വന്നിറങ്ങി മരിച്ചുവീണവര്‍ക്കാകട്ടെ പരമ്പരാഗത രീതിയിലുള്ള സംസ്കാരത്തിനു പോലും വിധിയുണ്ടായില്ല. അവര്‍ മണ്ണില്‍ത്തന്നെ അഴുകിത്തീരുകയായിരുന്നു. എന്നാല്‍ പ്ലേഗ് കൊണ്ടും തീര്‍ന്നില്ല ഈ പ്രേതദ്വീപിന്റെ ദുര്‍വിധി. കറുത്ത മഹാമാരിഇല്ലാതായെങ്കിലും പിന്നീട് ആര്‍ക്കെങ്കിലും മാറാരോഗങ്ങള്‍ ബാധിച്ചാല്‍ അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവേലിയ. സര്‍ക്കാരും ദ്വീപിനെപ്പറ്റി മറന്നു. അവിടത്തെ കോട്ടകളെല്ലാം കാടുകയറിത്തുടങ്ങി.

അങ്ങനെയിരിക്കെയാണ് 1922ല്‍ പൊവേലിയയിലെ കെട്ടിടങ്ങള്‍ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം വരുന്നത്. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. എന്നാല്‍ രോഗികളായെത്തിയവരെ പരീക്ഷണത്തിനുള്ള ഗിനപ്പന്നികളായാണ് ആ ഡോക്ടര്‍ കണ്ടത്. അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി. ഒരിക്കല്‍ ഇവിടേക്ക് പറഞ്ഞയച്ചു കഴിഞ്ഞാല്‍ ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാനില്ലാത്തതിനാല്‍ എന്തു പരീക്ഷണവും നടത്താനുള്ള അവസരവുമുണ്ടായിരുന്നു ഡോക്ടര്‍ക്ക്. പക്ഷേ അധികകാലം ഇത് തുടര്‍ന്നില്ല. ദ്വീപിലെ കൂറ്റന്‍ ബെല്‍ ടവറിനു മുകളില്‍ നിന്നു ചാടി ഡോക്ടര്‍ ഒരു രാത്രി ആത്മഹത്യ ചെയ്തു. പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ് ഇന്നും ജനം വിശ്വസിക്കുന്നത്. ഇപ്പോഴും പാതിരാവുകളില്‍ ദൂരെ ദ്വീപില്‍ നിന്നും ബെല്‍ ടവറിലെ മണിയൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നും പ്രദേശവാസികളുടെ വാക്കുകള്‍. ടവറിലെ കൂറ്റന്‍ മണി എന്നേ അപ്രത്യക്ഷമായി എന്നത് മറ്റൊരു സത്യം!

1968
നു ശേഷം സര്‍ക്കാര്‍ ദ്വീപിനെ പൂര്‍ണമായും കൈയൊഴിഞ്ഞു. അങ്ങനെ ഹൊറര്‍ സിനിമകളെപ്പോലും വെല്ലുന്ന വിധം പ്രേതസ്വാധീനം നിറഞ്ഞ ദ്വീപായി പൊവേലിയ മാറി. കെട്ടിടങ്ങളെല്ലാം തകര്‍ന്നു. പലതും കാട് കയ്യേറി. പലയിടത്തും മണ്ണിളകി ശവകുടീരങ്ങള്‍ അനവരണം ചെയ്യപ്പെട്ടു. കൂട്ടിയിട്ട നിലയില്‍ അസ്ഥികൂടങ്ങളും നിറഞ്ഞു. ഇവിടേക്ക് യാത്രാനുമതി നല്‍കാന്‍ സര്‍ക്കാരും ബോട്ടുയാത്രയ്ക്ക് തയാറാകാതെ പ്രദേശവാസികളും നിലകൊണ്ടതോടെ ദ്വീപിന്റെ ഭീകരത പിന്നെയുമേറി. പാരാനോര്‍മല്‍ ഗവേഷകര്‍ക്ക് പൊതുവായി പറയാനുള്ള ഒരു കാര്യം ദ്വീപിലേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ ഒട്ടേറെ കണ്ണുകള്‍ തങ്ങളെ തുറിച്ചു നോക്കുന്ന അനുഭവമുണ്ടാകുന്നു എന്നതാണ്. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തില്‍ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്. ഇരുട്ടില്‍ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകള്‍ സഹിക്കാനാകാതെ രായ്ക്കുരാമാനം ദ്വീപ് വിട്ടോടിയവരും ഏറെ. അല്‍പമെങ്കിലും ഭയം മനസിലുണ്ടെങ്കില്‍ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാര്‍ പറയുന്നതു തന്നെ. പോയാല്‍ രാത്രി ഒരു കാരണവശാലും നില്‍ക്കാനും പാടില്ല.
കാര്യങ്ങള്‍ ഗുരുതരമായതോടെ പോവേലിയ ദ്വീപ് ഇറ്റലി വിറ്റൊഴിവാക്കുകയായിരുന്നു. ബിസിനസുകാരനായ ലൂയ്ജി ബ്രുഞാറോയാണ് 18 ഏക്കറോളം വരുന്ന ദ്വീപിലെ ഭാഗം വാങ്ങിയത്. നാലു ലക്ഷം പൗണ്ടിനായിരുന്നു കച്ചവടം. ഇതുപ്രകാരം 99 വര്‍ഷത്തേക്കാണ് ബ്രുഞാറോയ്ക്ക് ദ്വീപിന്റെ ഉടമസ്ഥാവകാശം. ഇവിടെ പക്ഷേ എന്താണ് ചെയ്യാന്‍ പോകുന്നതെന്നു മാത്രം ഉടമ വ്യക്തമായിട്ടില്ല. 1.62 കോടി പൗണ്ടെങ്കിലും ചെലവിട്ടാലേ കെട്ടിടങ്ങളെ പുനര്‍നിര്‍മിച്ചെടുക്കാനാകുകയുള്ളൂ. അതിനിടെ ദ്വീപിലെ മൊത്തം അവസ്ഥയെപ്പറ്റി ഇപ്പോഴും അധികമാര്‍ക്കും അറിയുകയുമില്ല. ശവക്കുഴികളെല്ലാം തുറന്ന് ലക്ഷക്കണക്കിന് അസ്ഥികൂടങ്ങള്‍ നീക്കം ചെയ്യേണ്ടതു പോലുമുണ്ട്. ദ്വീപിലെ ആത്മാക്കളെ ശല്യപ്പെടുത്തി റിസോര്‍ട്ട് നിര്‍മിക്കാനോ മറ്റോ ആണ് ശ്രമമെങ്കില്‍ ആ നീക്കം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് പ്രേതാന്വേഷികള്‍ ഇപ്പോഴേ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം


Monday, August 7, 2017

നരകത്തിന്റെ കവാടം.

                           നരകത്തിന്റെ കവാടം.. (Door to Hell)



  
കാരകും മരുഭൂമിയുടെ മധ്യഭാഗത്ത് ദേർവേസ് എന്ന സ്ഥലത്തുള്ള ഒരു ഗർത്തമാണ് ദേർവേസ് ഗ്യാസ് ക്രേറ്റർ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണിത്. മീഥെയ്ൻ പോലുള്ള പ്രകൃതിവാതകങ്ങളുടെ ജ്വലനം മൂലം എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഗർത്തമാണിത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവുമുളള ഈ ഗർത്തത്തിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തീജ്വാലകൾ കണ്ടു ഭയന്ന പ്രദേശ വാസികളാണ് ഇതിനെ നരകത്തിന്റെ കവാടം എന്നു വിളിച്ചത്. നാലു നൂറ്റാണ്ടു മുമ്പ് ഇന്നത്തെ തുർക്ക്മെനിസ്താന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലം 1971-ൽ റഷ്യൻ പര്യവേഷകർ എണ്ണപ്പാടമാണെന്നു കരുതി ഈ പ്രദേശം കുഴിച്ചു നോക്കിയപ്പോഴാണ് ഗർത്തം രൂപംകൊണ്ടത്. ഗർത്തത്തിൽ നിന്നും പുറത്തേക്കു പ്രവഹിച്ചു കൊണ്ടിരുന്ന വിഷ വാതകങ്ങൾ ദർവേസയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ഗവേഷകർ ഇതു കത്തിച്ചുകളയാൻ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ വാതകം മുഴുവൻ കത്തിത്തീരുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ കത്തിച്ചു തുടങ്ങിയ നാൾ മുതൽ ഗർത്തം എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഒന്നും രണ്ടും ദിവസമല്ല, 40 വര്‍ഷമായി ഈ ഗര്‍ത്തത്തില്‍ തീ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും തീ അണഞ്ഞിട്ടില്ല. തീജ്വാലകൾ രാത്രിയിൽ ഒരുക്കുന്ന മനോഹരമായ ദൃശ്യം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. George Kourounis എന്ന സാഹസീകനാണ് ഇതിനടുത്തേക്ക് ആദ്യമായി ചെന്നെത്തിയ വെക്തി.അതും തെർമോഫൈലുകൾ കണ്ടെത്താന്‍.45 മുതൽ 122 വരെ ഡിഗ്രി സെന്റിഗ്രേഡ് താപനിലയിൽ സുഖമായി വസിക്കുന്ന ജീവികളാണ് തെർമോഫൈലുകൾ.

 കാരകും മരുഭൂമിയിലെ ജനസാന്ദ്രത വളരെ കുറവാണ്. 6.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഒരാൾ എന്ന അനുപാതത്തിലാണ് ജനസാന്ദ്രത. 350 ആളുകള്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ ജീവിക്കുന്നത്. ടേക് ഗ്രോത്രവിഭാഗത്തില്‍പ്പെട്ട മനുഷ്യരാണിവര്‍. സസ്യങ്ങളും മറ്റു ജന്തുക്കളും കുറവാണ്. ചെറിയ പുല്ലുകളും കുറ്റിച്ചെടികളും മരങ്ങളും കാണപ്പെടുന്നു. ഒട്ടകങ്ങൾ, ആടുകൾ, ചെമ്മരിയാടുകൾ എന്നിവയാണ് പ്രധാന മൃഗങ്ങൾ.   2004ല്‍ ഈ ഗ്രാമം ഒഴിപ്പിക്കാന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. ടൂറിസ്റ്റുകള്‍ എത്തുമ്പോള്‍ അവര്‍ അഭംഗിയാകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്! 

Thursday, August 3, 2017

ഇശ്ഖിന്‍ തീരത്തെ ഇഖ്ബാല്‍.

ഇശ്ഖിന്‍ തീരത്തെ ഇഖ്ബാല്‍..
  • പഞ്ചാബിലെ സിയാല്‍കോട്ടില്‍ 1877 നവംബര്‍ 9-ന് മുഹമ്മദ് ഇഖ്ബാല്‍ ജനിച്ചു. ഇന്ത്യയിലെ ഉയര്‍ന്ന ജാതിയായി ഗണിക്കപ്പെടുന്ന ബ്രാഹ്മണ പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ജനിക്കുന്നതിന് മുന്നൂറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ പ്രപിതാവ് ഇസ്‌ലാം സ്വീകരിച്ചു.
  • ഖുര്‍ആന്‍ മനഃപാഠമാക്കുകയും നാട്ടിലെ പ്രാഥമിക വിദ്യാഭാസ സ്ഥാപനങ്ങളിലെ പഠനത്തിന് ശേഷം ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു. പ്രാഗല്‍ഭ്യം പരിഗണിച്ച് കാരണം 1905-ല്‍ തുടര്‍പഠനത്തിനായി അദ്ദേഹത്തെ ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് അയച്ചു. തത്വശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും വളരെ ഉന്നതമായ പദവികള്‍ കരസ്ഥമാക്കി. പിന്നീട് ജര്‍മനിയിലെ മ്യൂണിച്ച് സര്‍വ്വകലാശാലയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അവസാനഘട്ട പരീക്ഷകള്‍ എഴുതാന്‍ വീണ്ടും ലണ്ടനിലേക്ക് പോവുകയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. ലണ്ടനിലെ സര്‍വ്വകലാശാലകളില്‍ അറബി ഭാഷ പഠിപ്പിക്കുകയും ഇസ്‌ലാമിനെ കുറിച്ച് ക്ലാസുകളെടുക്കുകയും ചെയ്തു. ഇബ്‌നു സീന, ഇബനു റുശ്ദ്, ഇബ്‌നു അറബി, ജലാലുദ്ദീന്‍ റൂമി തുടങ്ങിയ മുസ്‌ലിം തത്വചിന്തകരെ പാശ്ചാത്യന്‍ തത്വചിന്തകരായ ഹെഗല്‍, നീഷെ, ഷോപ്പന്‍ഹോര്‍ എന്നിവരുമായി അദ്ദേഹം താരതമ്യപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകള്‍ തര്‍ജ്ജമ ചെയ്യപ്പെടുകയും പാശ്ചാത്യന്‍ തത്വചിന്തകര്‍ അതിന് വേണ്ടത്ര പരിഗണയും നല്‍കി. അവര്‍ അദ്ദേഹത്തിന്റെ ചിന്തകളെ ഗോയ്‌ഥേയുടെയും നീഷെയുടെയും ചിന്തകളുമായി തുലനം ചെയ്തു. രചനകള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ജര്‍മനിയില്‍ ഒരു സംഘം ആളുകള്‍ തന്നെയുണ്ടായിരുന്നു.1937- ലെ ഒരു വേനല്‍ക്കാലം. തന്റെ റൈറ്റിംഗ് റൂമിലിരുന്ന് ഏതോ കവിതയെഴുതുകയാണ് ഇന്ത്യയിലെ ആ പ്രസിദ്ധ ഉര്‍ദുകവി. അതെ, ” സാരേ ജഹാംസെ അച്ഛാ” എന്ന ദേശസ്‌നേഹം തുളുമ്പുന്ന മനോഹരകാവ്യത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമൊക്കെയായി ‘ഹകീമുല്‍ ഉമ്മ’ എന്ന മഹനീയ സ്ഥാനത്തേക്കുയര്‍ന്ന ഡോ:അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അതിനിടെ ചില സുഹൃത്തുക്കള്‍ ഇഖ്ബാലിനെ സന്ദര്‍ശിക്കാനെത്തി. വിശേഷങ്ങള്‍ കൈമാറുന്നതിനിടെ ആഗതരിലൊരാള്‍ ചോദിച്ചു. ” ഡോക്ടര്‍ സാബ്! താങ്കളെങ്ങനെയാണ് ‘ ഹകീമുല്‍ഉമ്മ’ എന്ന സ്ഥാനത്തേക്കുയര്‍ന്നത്?” തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇഖ്ബാല്‍ അവരോട് പറഞ്ഞു. ” അതൊരു പ്രയാസമുള്ള കാര്യമല്ല. വേണമെങ്കില്‍ നിങ്ങള്‍ക്കും ആ പദവി കൈവരിക്കാവുന്നതേയുള്ളൂ” ” അതെങ്ങനെ? സുഹൃത്തിന്റെ അതിശയോക്തി കലര്‍ന്ന ചോദ്യത്തിന് ഇഖ്ബാലിന്റെ മറുപടി ഇപ്രകാരമായിരുന്നു. ” ഞാന്‍ ഒരു കോടി തവണ തിരുനബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. താങ്കളും ഇത്‌പോലെ പ്രവര്‍ത്തിച്ചാല്‍ ‘ഹകീമുല്‍ഉമ്മ’ എന്നല്ല ആഗ്രഹിച്ച ഏത് പദവിയും കൈവരിക്കാനാവും”
  • ഇന്ത്യാരാജ്യത്തിന്റെയും ഒരുവേള ഉര്‍ദു ഭാഷയുടെയും യശസ്സ് വാനോളമുയര്‍ത്തിയ ഇഖ്ബാലെന്ന മഹാകവിയുടെ പ്രവാചകപ്രേമത്തിന്റെ ചെറിയാരു ഉദാഹരണമാണിത്. തന്റെ എല്ലാ പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പിന്നില്‍ തിരുനബിയുടെ പേരിലുളള സ്വലാത്താണെന്ന് ഉറച്ചു വിശ്വസിക്കുകയും കൂട്ടുകാരോടത് വെട്ടിത്തുറന്ന് പറയുക മാത്രമല്ല പരീക്ഷിച്ചറിയാന്‍ ഉപദേശിക്കുക കൂടി ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവാചക സനേഹത്തിന്റെ ആഴം എത്രയായിരിക്കും.
  • Iqbalഇശ്ഖ് അഥവാ പ്രേമം അനിര്‍വ്വചനീയമായൊരു മാനസികാവസ്ഥയാണ.് അതുകൊണ്ട് തന്നെയാകണം ഇശ്ഖില്‍ വീണുപോയവരുടെ മാനസികാവസ്ഥ സാധാരണക്കാരില്‍ നിന്നും വിഭിന്നമായിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ തന്നെ തങ്ങളുടേതായ സ്വതന്ത്രലോകത്ത് വിഹരിക്കുന്നവരാണവര്‍. തന്റെ പ്രേമഭാജനത്തിനു വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാകുന്നവര്‍.
  • ഈ ഇശ്ഖ് നല്ലവരോടാകുമ്പോള്‍ ഇസ്‌ലാമിക ദൃഷ്ട്യാ അത് പുണ്യകര്‍മ്മമായിത്തീരുന്നു. നല്ലവരുടെ വഴികളും ചര്യകളും സ്വാഭാവികമായും നല്ലതായിരിക്കുമല്ലോ. ഇശ്ഖിന്റെ ഇത്തരമൊരു വഴിയാണ് ഇഖ്ബാല്‍ തിരഞ്ഞെടുത്തത് . തിരുനബിയോടുള്ള സ്‌നേഹപ്രകടനങ്ങളിലൊന്നാണല്ലൊ അവിടുത്തെ പേരില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍.
  • ഒരു ഉര്‍ദുകവി എന്ന നിലയില്‍ മാത്രമേ ഏറെപേരും ഇഖ്ബാലിനെ മനസ്സിലാക്കിയിട്ടുളളു. യഥാര്‍ത്ഥത്തില്‍ ദേശസ്‌നേഹിയായൊരു കവി എന്നതിന് പുറമെ നല്ലൊരു ചിന്തകനും പണ്ഡിതനും പ്രവാചകപ്രേമിയുമായിരുന്നു ഇഖ്ബാലെന്നു അദ്ദേഹത്തിന്റെ കവിതകള്‍ മനസ്സിരുത്തി വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. തിരുനബിയെ കുറിച്ചും അവിടുത്തെ അനുചരരെ കുറിച്ചുമുള്ള അപദാനങ്ങള്‍ കോര്‍ത്തിണക്കി നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മഹത്വം വര്‍ണ്ണിക്കുന്ന ചിലരെങ്കിലും പ്രതിഭാധനനായ ആ പ്രവാചകസ്‌നേഹിയുടെ ഇശ്ഖ് നിറഞ്ഞ വരികളും നബിയോട് ശിപാര്‍ശ തേടുന്ന ഭാഗങ്ങളും ബോധപൂര്‍വ്വമോ അല്ലാതെയോ വിട്ട് കളയാറുണ്ട്. ഇങ്ങനെയൊരു മുഖം ഇഖ്ബാലിനുണ്ടെന്ന് പറയാന്‍ അവര്‍ക്കെന്തോ വൈമനസ്യം പോലെ.
  • *** *** ***
  • 1905 സെപ്തംബര്‍ ആദ്യവാരം. ഉന്നത വിദ്യാഭ്യാസത്തിനായി ഇഖ്ബാല്‍ യൂറോപ്പിലേക്ക് കടല്‍മാര്‍ഗം സഞ്ചരിക്കുകയാണ്. കപ്പല്‍ അറേബ്യന്‍ തീരത്ത് കൂടെ കടന്നുപോകവെ ഇഖ്ബാലിന് ഇരിക്കപ്പൊറുതിയില്ലാതായി. എന്തോ അസ്വസ്ഥത ബാധിച്ചത് പോലെ അദ്ദേഹം കപ്പലില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യറസൂലിനെ കുറിച്ചുള്ള ചിന്തയായിരുന്നു അസ്വസ്ഥതക്ക് കാരണം. ചിന്താനിമഗ്നതക്കൊടുവില്‍ വികാരഭരിതമായൊരു കവിതാ ശകലം തന്റെ നാവില്‍ നിന്നും പുറത്തേക്കൊഴുകി. ”അല്ലാ റെഖാകെ പാകെ മദീനാ…”
  • ഇഖ്ബാല്‍ കപ്പലില്‍ വെച്ച് ആലപിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത പ്രസ്തുത കവിതാശകലങ്ങളുടെ ആശയം മലയളാത്തിലേക്ക് വിവര്‍ത്തനം ചെയതാല്‍ ഇങ്ങനെ സംഗ്രഹിക്കാം! ” ഓ! അറേബ്യയിലെ വിശുദ്ധമണല്‍തരികളേ! നിങ്ങളെത്ര ഭാഗ്യവാന്മാരാണ്. ലോകത്തിനാകമാനം സംസ്‌കാരവും സന്‍മാര്‍ഗവും പഠിപ്പിച്ച, മക്കയില്‍ പിറന്ന, ആ പുണ്യപ്രവാചകന്റെ തിരുശരീരം ഏറ്റുവാങ്ങാനും അതിന്റെ പരിമളം ആവോളമാസ്വദിക്കാനും നിങ്ങള്‍ക്കാണല്ലൊ ഭാഗ്യം ലഭിച്ചത്! ഹസ്‌റത്ത് ബിലാലിന്റെ ശ്രവണ സുന്ദരമയ ആ മധുരബാങ്കൊലി കേട്ട് പുളകമണിഞ്ഞ പവിത്രമായ ഈ മണല്‍പ്പരപ്പില്‍ ഞാനൊരു ചുംബനമര്‍പ്പിച്ചാല്‍ ഈ എളിയവന്റെ ജീവിതത്തിലെ മുഴുവന്‍ പാകപ്പിഴവുകള്‍ക്കും അത് പരിഹാരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”
  • ആശിഖുര്‍റസൂല്‍ ഇമാം ബൂസൂരിയുടെയും ഉമര്‍ഖാസിയുടെയും അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെയമൊക്കെ വരികളിലെ അതേ ആശയങ്ങളാണ് ഇഖ്ബാലിന്റെ ഈ വരികളിലടങ്ങിയിരിക്കുന്നത്. തിരുനബി കിടക്കുന്ന മണ്ണാണെന്ന കാരണത്താല്‍ മദീനയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കാന്‍ വിമുഖത കാണിച്ച ഇമാം മാലികിന്റെയും, പ്രവാചകരേയും അവിടുത്തെ അഹ്‌ലുബൈത്തിനേയും സനേഹിച്ചതിന്റെ പേരില്‍ ആരെങ്കിലും എന്നെ ആക്ഷേപിച്ചാല്‍ അതിലെനിക്ക് സന്തോഷമേയുള്ളൂവെന്ന് കവിത ആലപിച്ച ഇമാം ശാഫിഇയുടെയും വഴിയെ സഞ്ചരിച്ച ഒരാള്‍! അതാണ് അല്ലാമാ ഇഖ്ബാല്‍!
  • *** *** ***
  • പഞ്ചാബിലെ സമ്പന്നനായൊരു നേതാവ് ഒരിക്കല്‍ നിയമപരമായ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇഖ്ബാലടക്കമുള്ള ചില പണ്ഡിതരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. രാജകീയ സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ആ വലിയ വീട്ടില്‍ നേതാവ് തന്റെ അതിഥികള്‍ക്ക് വിഭവ സമ്യദ്ധമായ ഭക്ഷണവും അത്യാധുനിക ആഡംബര വസ്തുക്കളാല്‍ സജ്ജീകരിച്ച മുറികളില്‍ താമസസൗകര്യവും ഒരുക്കി. ഭക്ഷണം കഴിച്ചെന്ന് വരുത്തി സജ്ജീകരിക്കപ്പെട്ട റൂമില്‍ വിശ്രമിക്കാനെത്തിയ ഇഖ്ബാല്‍, അവിടെയുള്ള ആഢംബര വസ്തുക്കളും സുഖലോലപതയും പ്രത്യേകിച്ച് ബെഡില്‍ വിരിച്ച വിലകൂടിയ വിരിപ്പുകള്‍ കണ്ടതോടെ ഇങ്ങനെ ചിന്തിച്ചു: ”ഏതൊരു മഹാനുഭാവനായ പ്രവാചകരുടെ ചെരിപ്പിന്റെ ബറകത്ത് നിമിത്തമാണോ എനിക്ക് ഈ പദവിയെല്ലാം ലഭിച്ചത്, ആ പ്രവാചകപുംഗവര്‍ ഓലപ്പായയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. വിശപ്പിന്റെ കാഠിന്യം മൂലം അവിടുന്ന് വയറ്റില്‍ കല്ല് വെച്ചുകെട്ടുകയുണ്ടായി. എന്നിട്ട് അവിടുത്തെ എളിയ ദാസനായ ഞാന്‍ മുന്തിയ ഭക്ഷണം കഴിച്ച് ഈ സുഖസൗകര്യങ്ങളെല്ലാം ആസ്വദിക്കുകയോ? അദ്ദേഹം വിങ്ങിപ്പൊട്ടി. സങ്കടം സഹിക്കവയ്യാതെ ആ റൂമിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ സമീപം ചെന്ന് കരയാന്‍ തുടങ്ങി. തുടര്‍ന്ന് സേവകനെ വിളിച്ച് കിടക്കയും വിരിപ്പുമെല്ലാം നീക്കി വെറുംകട്ടില്‍ കുളിമുറിയുടെ ഒരു ഭാഗത്ത് കൊണ്ടിടാന്‍ പറയുകയും അവിടെ കിടന്ന് നേരം വെളുപ്പിക്കുകയും ചെയ്തു. പ്രവാചകര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സ്വീകരിക്കാന്‍ തനിക്കര്‍ഹതയില്ലെന്ന് ചിന്തിക്കാന്‍ മാത്രം ഇശ്ഖിന്റെ മാസ്മരികതയില്‍ ലയിച്ച ഇഖ്ബാല്‍ കിസ്‌റയുടെ വളകള്‍ കൈയിലണിയിച്ചപ്പോള്‍; ‘എന്നെക്കാളും ഉന്നതര്‍ മുമ്പ് കഴിഞ്ഞ് പോയ നബിയും സിദ്ദീഖുമായിരുന്നു, അവര്‍ക്ക് ലഭിക്കാത്തത് എനിക്കെന്തിനെ’ന്ന് ചോദിച്ച് ഖലീഫ ഉമറിനു മുമ്പില്‍ പൊട്ടിക്കരഞ്ഞ സുറാഖത്ത്ബ്‌നു മാലികിന്റെയും ഉഹ്ദ് യുദ്ധത്തില്‍ നബിയുടെ മുന്‍പല്ല് പൊട്ടിയതറിഞ്ഞ് തന്റെ മുന്‍പല്ലുകള്‍ പൊട്ടിച്ചെറിഞ്ഞ് ” എന്റെ ഹബീബായ റസൂലിനില്ലാത്ത പല്ലുകള്‍ എനിക്കിനി വേണ്ട” എന്നു വിലപിച്ച ഉവൈസുല്‍ ഖര്‍നിയുടെയും പാതയിലൂടെ നടന്ന് നീങ്ങുന്ന ഇഖ്ബാലിനെയാണ് നമുക്കിവിടെ ദര്‍ശിക്കാനാവുക.
  • ഇശ്ഖിന്റെ രസമറിയാത്ത ചിലര്‍ക്കിതെല്ലാം അരോചകമായി തോന്നുക സ്വാഭാവികമാണ.് അതവരുടെ കുഴപ്പമല്ല. ഇശ്ഖിന്റെ മാസ്മരികലോകത്തെ കുറിച്ചറിയാത്തതിന്റെ കുഴപ്പമാണ്. പണ്ട് ലൈലയുടെ കാമുകന്‍ ഖൈസിനോട് ”ലൈല പോയെങ്കില്‍ പോകട്ടെ, ലൈലയല്ലാത്ത എത്ര സ്ത്രീകളുണ്ട്” എന്നാരോ പറഞ്ഞപ്പോള്‍ ഖൈസിനത് സഹിക്കാനായില്ലെന്ന് മാത്രമല്ല പറഞ്ഞയാളെ അക്രമിക്കാന്‍ വരെ മുതിര്‍ന്ന ചരിത്രം നാം കേട്ടിട്ടുണ്ട്. അതാണ് ഇശ്ഖിന്റെ ആഴം. ഇശ്ബിന്റെ ലോകമതാണ് പ്രേമഭാജനമായിരിക്കും മറ്റെന്തിനേക്കാളും അവര്‍ക്ക് വലുത്. ഒരു വേള തന്റെ ജീവനേക്കാളും! ആ പ്രേമം പ്രവാചകരോടാവുമ്പോള്‍ അത് വിശ്വാസത്തിന്റെ ഭാഗം കൂടിയാവുന്നു. ”തന്റെ സ്വന്തം മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും എന്നെ സനേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പൂര്‍ണ്ണ സത്യവിശ്വാസിയാവുകയില്ലെന്ന നബിവചനത്തിന്റെ പൊരുളും അതാണ്.
  • *** *** ***
  • തിരുനബിയോടുള്ള സ്‌നേഹപ്രകടനത്തോടൊപ്പം ഉദ്ദേശ്യപൂര്‍ത്തീകരണത്തിനുള്ള ഫലപ്രദമായൊരു മാര്‍ഗം കൂടിയാണ് സ്വലാത്ത്. രോഗശമനം, ആഗ്രഹസഫലീകരണം പ്രയാസങ്ങളില്‍ നിന്നുള്ള രക്ഷ, നല്ലഅന്ത്യം തുടങ്ങിയവ സ്വലാത്തിന്റെ എണ്ണമറ്റ മഹത്വങ്ങളില്‍ ചിലതാണ്. ഇക്കാര്യം വേണ്ടത് പോലെ മനസ്സിലാക്കിയ പ്രവാചക സനേഹിയായിരുന്നു അല്ലാമാഇഖ്ബാല്‍. തന്റെ സഹോദരി കരീമാബീവിക്ക് ഇഖ്ബാലയച്ച കത്തിലെ ചില വരികള്‍ അതാണ് വ്യക്തമാക്കുന്നത്. അതിങ്ങനെ വായിക്കാം! ”നബിയുടെ പേരിലുള്ള സ്വലാത്ത് അല്ലാഹു മുസ്‌ലിംകള്‍ക്ക് നല്‍കിയ ഒരനുഗ്രഹമാണെന്നാണ് എന്റെ വിശ്വാസം. മുസ്‌ലിംകളുടെ പ്രധാന ആയുധം പ്രാര്‍ഥനയാണ്. പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നത് സ്വലാത്ത് മുഖേനയുമാണ്. നീ നബിയുടെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കണം. സ്വലാത്ത് നിമിത്തം അല്ലാഹു ഈ സമുദായത്തിന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കുമെന്നതും അവര്‍ക്ക് മേല്‍ കാരുണ്യം വര്‍ഷിപ്പിക്കുമെന്നതും എത്ര സന്തോഷകരവും അത്ഭുതകരവുമാണ്!”
  • തിരുനബിയുടെ പേരിലുള്ള സ്വലാത്താണ് തന്റെ വിജയരഹസ്യമെന്ന് ഇഖ്ബാല്‍ തന്റെ നിരവധി കവിതകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദാഹം തന്റെ സ്വന്തം കൈപ്പടയില്‍ പലര്‍ക്കുമെഴുതിയ കത്തുകളിലും അക്കാര്യം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട.്
  • 1938 ജനുവരി 9ന് ലാഹോറില്‍ അല്ലാമാഇഖ്ബാലിനു സ്വീകരണമെന്ന പേരില്‍ ”ഇഖ്ബാല്‍ ദിനം” സമുചിതമായി ആഘോഷിച്ചിരുന്നു.പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രസിദ്ധരും പ്രഗത്ഭരുമായ പണ്ഡിതര്‍ ലാഹോറിലെത്തി. കൂട്ടത്തില്‍ പ്രധാനിയായിരുന്നു ഹസ്‌റത്ത് മുഹമ്മദ് അസ്‌ലം രാജ്പൂരി. ഇഖ്ബാലുമായി അടത്ത ബന്ധ മുണ്ടായിരുന്ന രാജ്പൂരി അവിടെ വെച്ച് തനിക്കുണ്ടായ ഒരനുഭവവം വിവരിക്കുന്നതിങ്ങനെ: ”പരിപാടിയുടെ പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ അല്ലാമാ ഇഖ്ബാലിനെ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹത്തിന്റെ വസതിയിലെത്തി. വീട്ടില്‍ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒന്‍പത് മണിക്കാരംഭിച്ച ഞങ്ങളുടെ സംസാരം ഉച്ചക്ക് ഒരുമണിവരെ നീണ്ടുനിന്നു. കാലികവും സാമൂഹികവും സദാചാര പരവുമായ നിരവധികാര്യങ്ങള്‍ ഞങ്ങളുടെ ചര്‍ച്ചക്ക് വിഷയീഭവിച്ചു. അവസാനം വളരെ സങ്കടത്തോടെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ”ഞാന്‍ ഈ വര്‍ഷം ഹജ്ജിന് പോകാനുദ്ദേശിച്ചിരുന്നു. രോഗവും ശാരീരികാവശതയും മൂലം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതി വിശേഷമാണുള്ളത്. തിരുനബിയുടെ റൗളാശരീഫിലെത്താന്‍ വര്‍ഷങ്ങളായി ഞാനാഗ്രഹിക്കുന്നു. അല്ലാഹു എപ്പോഴാണ് എനിക്കതിനവസരം നല്‍കുകയെന്നറിയില്ല.” തുടര്‍ന്ന് ഇഖ്ബാല്‍ തന്റെ ഭാവിയാത്രയെ കുറിച്ച് എഴുതിയ ഹൃദയസ്പ്യക്കായ ചില കവിതാ ശകലങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ ആലപിച്ചു. അവയിലൊരു വരിയുടെ ആശയം ഇങ്ങനെയായിരുന്നു. ”നബിയെ! ഞാന്‍ നേടിയ ഏതെല്ലാം സ്ഥാനമാനങ്ങളുണ്ടോ അതെല്ലാം അല്ലാഹുവിന്റെ ഇഷ്ടതോഴനായ അങ്ങയുടെ ലക്ഷോപലക്ഷം ഔദാര്യങ്ങളില്‍ നിന്നൊന്ന് മാത്രമാണ്. അങ്ങ് വിശ്രമിക്കുന്ന മദീനയിലെ മണല്‍ത്തരികളാണ് എന്റെ കണ്ണിനുള്ള ഏറ്റവും മുന്തിയ തരം സുറുമ!”
  • അസ്‌ലം രാജ്പൂരി പറയുന്നു. ”നബി(സ)യെ കുറിച്ചും അവിടുന്ന് അന്തിയുറങ്ങുന്ന മദീനയെക്കുറിച്ചുമുള്ള പ്രേമപാരവശ്യത്തിന്റെ പ്രണയഗീതങ്ങള്‍ ഇഖ്ബാലിന്റെ നാവില്‍ നിന്ന് നിര്‍ഗളിക്കവെ ഞങ്ങള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. പ്രവാചകസ്‌നേഹവും പ്രതിപത്തിയും ഇത്ര കണ്ട് ഹൃയത്തില്‍ താലോലിക്കുന്ന മറ്റൊരാളെയും ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.”
  • റബീഉല്‍ അവ്വല്‍ മാസത്തോടനുബന്ധിച്ച് പ്രസിദ്ധീകുതമായ ”മീലാദുന്നബി” എന്ന ലേഖനത്തില്‍ തിരുനബിയുടെ സത്‌സ്വഭാവത്തെക്കുറിച്ചും അത് പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അല്ലാമാ ഇഖ്ബാല്‍ എഴുതുന്നു. ”ലോകത്ത് പ്രവാചകത്വത്തിന്റെ പ്രധാന കര്‍ത്തവ്യം സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണമാണ്.’സല്‍സ്വാഭാവത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ നിയുക്തനായതെ’ന്ന പ്രവാചക വചനം നമ്മെ ബോധ്യപ്പെടുത്തന്നത് അതാണ്. പ്രവാചകരുടെ സല്‍സ്വഭാവത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. ആ മഹനീയ സ്വഭാവങ്ങള്‍ പിന്‍പറ്റാന്‍ ഉദ്‌ബോധിപ്പിക്കുകയും വേണം. ജീവിതത്തിലെ ചെറിയചെറിയ കാര്യങ്ങളില്‍ പോലും നബിയായിരിക്കണം നമ്മുടെ മതൃകാപുരുഷന്‍. ഹസ്‌റത്ത് അബൂയസീദില്‍ ബിസ്ത്വാമിക്ക് ഒരാള്‍ റുമ്മാന്‍ പഴം നല്‍കി. അദ്ദേഹം അത് തിന്നാന്‍ കൂട്ടാക്കിയില്ല. കാരണമന്വേഷിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞത് ”എനിക്ക് റുമ്മാന്‍പഴം ഇഷ്ടമില്ലാത്തത് കൊണ്ടല്ല ഇത് ഭക്ഷക്കാത്തത്. മറിച്ച് നബി അതെങ്ങനെ കഴിച്ചുവെന്ന് എനിക്കറിയാത്തത് കൊണ്ടാണ്” (അങ്ങനെ തിന്നുന്ന പക്ഷം അത് സുന്നത്തിനെതിരാവുമല്ലോ). സുന്നത്ത് കര്‍മ്മങ്ങളോടുള്ള മഹാന്മാരുടെ സമീപനവും കാഴ്ചപ്പാടും ഇതായിരുന്നുവെന്ന് നാമോര്‍ക്കണം. അവരുടെ മാര്‍ഗമാണ് നാം പിന്തുടരേണ്ടത്. പക്ഷെ ഇന്ന് നമ്മുടെ സ്ഥിതിയെന്താണ്? വളരെ എളുപ്പത്തില്‍ നിര്‍വ്വഹിക്കാവുന്ന സുന്നത്തുകള്‍ പോലും അവഗണിക്കുന്നു. അതിന്റെ ഫലമാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം! നമുക്ക് സുന്നത്തിലേക്ക് മടങ്ങാം, സമാധാനത്തിന്റെയും വിജയത്തിന്റെയും വഴിയിലേക്ക്!” ഇഖ്ബാല്‍ തന്റെ പ്രവാചകസ്‌നേഹമെന്ന വിചാരധാരയിലേക്ക് അനുവാചകരെ കൈപിടിച്ചാനയിക്കുന്നതാണ് ഇവിടെ കാണാവുന്നത്. ഇഖ്ബാലിന്റെ ഇശ്ഖിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ എത്രയും ഉപയുക്തമാണ് മേല്‍ സംഭവങ്ങള്‍!ബാല്‍ഇ ജിബ്രീല്‍, അസ്രാര്‍ ഒ റമൂസ്, പായം ഇ മഷ്‌രിക്, സബൂര്‍ ഇഅജം, ജാവേദ് നാമ, താജ്ദീദ് ഇ ഫിക്രിയാത് ഇസ്‌ലാം, ദീവാന്‍ ഇ മുഹമ്മദ് ഇക്ബാല്‍, ബാങ്കേദറാ എന്നിവ പ്രധാന കൃതികളാണ്.ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യമാണ് ഉർദു ഭാഷയിലെ സാരെ ജഹാൻ സെ അച്ഛാ.മുഹമ്മദ് ഇക്‌ബാൽ കുട്ടികൾക്കുവേണ്ടിയാണ് ഉർദു കാവ്യലോകത്ത് പ്രബലമായ ഗസൽ ശൈലിയിൽ ഈ കാവ്യം എഴുതിയത്. ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ 1904 ഓഗസ്റ്റ് 16 ന് ഇതു പ്രസിദ്ധീകരിച്ചു. അതിനടുത്ത വർഷം ലാഹോറിലെ ഗവൺമെൻറ് കോളജിൽ അദ്ദേഹം ഈ കാവ്യം ചൊല്ലുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ ഗീതമായി ഇതു മാറുകയും ചെയ്തു. ഇന്നത്തെ ഇൻഡ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ചേരുന്ന ഹിന്ദുസ്ഥാനെ അഭിസംബോധന ചെയ്യുന്ന ഈ ഗാനം ഈ ദേശത്തെ വാഴ്ത്തുകയും അതേസമയം ദീർഘകാലമായി അതനുഭവിക്കുന്ന കെടുതികളെപ്പറ്റി പരിഭവിക്കുകയും ചെയ്യുന്നു. തരാന-ഇ-ഹിന്ദി ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ ഗീതം.എന്ന പേരിലും അറിയപ്പെടുന്ന ഈ ഗീതം 1924-ൽ ബാങ്ഗെ ദരാ എന്ന തന്റെ ഉർദു കവിതാ സമാഹാരത്തിൽ പിന്നീട് പ്രസിദ്ധീകൃതമായി.

  • സാരേ ജഹാം സേ അച്ഛാ, ഹിന്ദോസ്താം ഹമാരാ ।
  • ഹം ബുൽബുലേം ഹേം ഇസ്കീ, യഹ് ഗുൽസിതാം ഹമാരാ।।
  • ഗുർബത് മേം ഹോ അഗർ ഹം, രഹ്താ ഹേ ദിൽ വതൻ മേം ।
  • സമഛോ വഹീം ഹമേം ഭീ, ദിൽ ഹോ ജഹാം ഹമാരാ।। സാരേ...
  • പർബത് വോ സബ്സേ ഊംചാ, ഹംസായാ ആസ്മാം കാ।
  • വോ സംതരീ ഹമാരാ, വോ പാസ്‌വാം ഹമാരാ।। സാരേ...
  • ഗോദീ മേം ഖേൽതീ ഹേം, ജിസ്കീ ഹസാരോം നദിയാം।
  • ഗുൽശൻ ഹേ ജിസ്കേ ദം സേ, രശ്ക്-എ-ജിനാം ഹമാരാ।।സാരേ....
  • ഏ ആബ്-ഏ-രൂദ്-ഏ-ഗംഗാ! വോ ദിൻ ഹേ യാദ് തുഝ്കോ।
  • ഉത്‌രാ തേരേ കിനാരേ, ജബ് കാര്‌വാം ഹമാരാ।। സാരേ...
  • മസ്‌ഹബ് നഹീം സിഖാതാ, ആപസ് മേം ബൈർ രഖ്‌നാ।
  • ഹിന്ദീ ഹേം ഹം വതൻ ഹേം, ഹിന്ദോസ്താം ഹമാരാ।। സാരേ...
  • യൂനാൻ, മിസ്ര്‌‌, റോമാം, സബ് മിട് ഗയേ ജഹാം സേ।
  • അബ് തക് മഗർ ഹേം ബാകീ, നാം-ഓ-നിശാം ഹമാരാ ।।സാരേ...
  • കുഛ് ബാത് ഹേ കി ഹസ്തീ, മിട്തീ നഹീം ഹമാരീ ।
  • സിദയോം രഹാ ഹേ ദുശ്മൻ, ദൗർ-ഏ-ജഹാം ഹമാരാ।। സാരേ...
  • 'ഇക്ബാൽ' കോയീ മഹറം, അപ്നാ നഹീം ജഹാം മേം।
  • മാലൂം ക്യാ കിസീ കോ, ദർ‌ദ്-ഏ-നിഹാം ഹമാരാ।। സാരേ...
  • 1938 ഏപ്രില്‍ 21 അദ്ദേഹം തന്റെ നാഥനിലേക്ക് മടങ്ങി.(കടപ്പാടുകൾ.)


Monday, July 24, 2017

രാജസ്ഥാനിലെ സുഖലോലുപനായ രാജാവ് !

രാജസ്ഥാനിലെ സുഖലോലുപനായ രാജാവ് !

വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻരജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ജയ്‌പൂറാണു തലസ്ഥാനം. ജയ്പൂര്‍: രാജസ്ഥാന്‍ എന്ന് കേട്ടാല്‍ മരുഭൂമി ആയിരിക്കും പലരുടേയും മനസ്സിലേക്ക് ഓടിയെത്തുക. ഇന്ത്യയുടെ സംസ്‌കാരത്തനിമ വിളിച്ചോതുന്ന അനേകം കൊട്ടാരങ്ങളുടേയും കോട്ടകളുടേയും കൂടി നാടാണ് രാജാസ്ഥാന്‍

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയുംഅതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്. . പുരാതനമായ കുറേ രാജവംശങ്ങള്‍ക്കും പ്രസിദ്ധം

എട്ടാം നൂറ്റാണ്ടു മുതൽ ഇന്നത്തെ രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌.
റാണാ പ്രതാപിനെ പോലുള്ള വീരശൂര രാജാക്കന്‍മാരുടെ പേര് മാത്രമല്ല രാജസ്ഥാന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ രാജാ കിഷന്‍ സിങിന്റെ പേരും കാണാം. കിഷന്‍ സിങ് എന്ന രാജാവിന്റെ കാലം അത്രക്ക് പിറകോട്ടൊന്നും അല്ല. കൊട്ടാരത്തിന്റെ അടുത്ത് ഇദ്ദേഹം നിര്‍മിച്ച കുളത്തിന് പറയാനുള്ള കഥകള്‍ ഞെട്ടിക്കുന്നതാണ്. ഭാരത ചരിത്രത്തില്‍ വീരശൂര രാജാക്കന്‍മാരുടെ പേര് മാത്രമല്ല  എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്.  രാജാ കിഷന്‍ സിങിനെ പോലുള്ള സുഖലോലുപരായ രാജാക്കന്‍മാരും ഉണ്ട്. ഇവിടെ വ്യത്യസ്തമായ ചരിത്രം എഴുതിയയാളാണ് കിഷന്‍ സിങ്.1899 ഒക്ടോബര്‍ 4ന് ജാട്ട് ഹിന്ദുകുടുംബത്തില്‍  മഹാരാജാ രാംസിംങിന്റ  രാണ്ടാങാഭാര്യയായിരുന്ന ഗിരിജാകൗറാണ്  രാജാ കിഷന്‍ സിങിന് ജന്മം നല്‍കിയത്. ഇദ്ദേഹം പിന്നീട് ഭരത്പൂറിലെ രാജാവായി.. രാജസ്ഥാന്റെ കിഴക്കേ അറ്റത്തുള്ള ഭരത്പൂർ
ഹരിയാനയുടേയുംഉത്തർ പ്രദേശിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്നു..  എന്നാല്‍ ദിവാന്‍ ആയിരുന്ന ജരാമണിദാസ് എഴുതിയ ‘മഹാരാജ’ എന്ന പുസ്തകത്തിലാണ് രാജാവിന്റെ വിചിത്രമായ പല ചെയ്തികളെ കുറിച്ചും പരാമര്‍ശിക്കുന്നത്.രാജാ കിഷന്‍ സിങ് അക്കാലത്ത് നാല്‍പത് സ്ത്രീകളെയാണ് വിവാഹം കഴിച്ചിരുന്നത്.നീന്തല്‍ ഭ്രാന്തനായിരുന്നു രാജാ കിഷന്‍ സിങ്. കൊട്ടാരത്തോട് ചേര്‍ന്ന് ഒരു കുളവും നിര്‍മിച്ചു. ഒരു സാധാരണ കുളം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പിങ്ക് മാര്‍ബിള്‍ കൊണ്ടായിരുന്നു അത് നിര്‍മിച്ചിരുന്നത്. ചന്ദനത്തടികൊണ്ടായിരുന്നു കുളത്തിലേക്കിറങ്ങാനുള്ള കല്‍പ്പടികള്‍ നിര്‍മിച്ചിരുന്നത്. 20 ചന്ദനപ്പടികളാണ് കുളത്തിലേക്ക് ഇറങ്ങാനായി നിര്‍മിച്ചിരുന്നത്. ഓരോ പടിയിലും രണ്ട് വീതം രാജ്ഞിമാരെ നിര്‍ത്തിയാണ് രാജാവ് കുളിക്കാനിറങ്ങുക. ഓരോ രാജ്ഞിയും നഗ്‌നരായി വേണം പടവില്‍ നില്‍ക്കാന്‍. കൈയ്യില്‍ കത്തിച്ച തിരിയും വേണം. ആ പ്രദേശത്തെ മറ്റെല്ലാ വിളക്കുകളും അപ്പോള്‍ അണച്ചിട്ടുണ്ടാകും. രാജ്ഞിമാരെ കുളത്തിലേക്ക് വലിച്ചിട്ട് അവര്‍ക്കൊപ്പം കുളിക്കുന്നതായിരുന്നത്രെ രാജാവിന്റെ വിനോദം. കൈയ്യില്‍ കത്തിച്ച തിരിയുമായി നഗ്‌നരായി നൃത്തം ചെയ്യേണ്ടിയും വരാറുണ്ടത്രെ രാജ്ഞിമാര്‍ക്ക്. പക്ഷേ കൈയ്യിലെ തിരി ഒരിക്കലും കെടാന്‍ പാടില്ലെന്നാണ് ചട്ടം. ഏറ്റവും അവസാനം വരെ കൈയ്യിലെ തിരി കെടാതെ സൂക്ഷിക്കുന്ന രാജ്ഞിക്കാണ്  അന്ന് രാത്രി രാജാവിനൊപ്പം ശയിക്കാനുള്ള അവസരം ലഭിക്കുക…


Sunday, July 16, 2017

നിഗൂഢാത്മക കവിയായിരുന്ന അമീര് ഖുസ്രു.

             ഇന്ത്യയുടെ പച്ചതത്ത എന്നറിയപെട്ടിരുന്ന അമീര് ഖൂസ്രു ഒരു ബഹു ഭാഷാ പന്ധിതന് കൂടിയായിരുന്നു. സ്നേഹത്തിന്റെ സന്ദേശം പരത്തിക്കൊണ്ട് ഏഴു നൂറ്റാണ്ടുകള്ക്ക് മുമ്പ് ഇവിടെ ജീവിച്ച അമീര്ഖുസ്രു. ആധുനിക ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാമഹനെന്ന് കരുതപ്പെടുന്ന. ഇന്ത്യന്സംഗീതത്തിന് സിതാറും ഒട്ടേറെ മനോഹര രാഗ ങ്ങളും സംഭാവന ചെയ്ത  പരസഹസ്രം കൃതികളുടെ കര്ത്താവ്. സര്വ്വോപരി സൂഫി വര്യനായ ഷെയ്ഖ് നിസാമുദ്ദീന്ഔലിയയുടെ പ്രിയ ശിഷ്യന്‍. ബല്‍ഖിന് അടുത്തുള്ള ലാചിന്‍ പ്രദേശത്താണ് അമീര്‍ ഖുസ്രുവിന്റെ ജനനം. മംഗോള്‍ അധിനവേശ കാലത്താണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. 1272 ല്‍ അദ്ദേഹം ബാല്‍ബന്റെ ബന്ധു കൊട്ടാരങ്ങളില്‍ കവിയായി ചേര്‍ന്നിരുന്നു. ബാല്‍ബന്റെ മകനും സമാനയിലെ ഗവര്‍ണറുമായ ബുഗ്‌റ ഖാന്‍, മുള്‍ട്ടാന്‍ ഗവര്‍ണര്‍ മുഹമ്മദ് തുടങ്ങിയവരുടെ കൂടെയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1285 ല്‍ ഗവര്‍ണര്‍ മുഹമ്മദിന്റെ വധത്തോടെയാണ് അദ്ദേഹം മുള്‍ട്ടാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. പിന്നീട് ഡല്‍ഹി സുല്‍ത്താന്മാരുടെ കൊട്ടാരങ്ങളിലും മറ്റുമായി കൊട്ടാര കവിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അക്കാലത്താണ് (1311-12) ഖസാഇനുല്‍ ഫുതൂഹ് എന്ന് അലാഉദ്ദീന്‍ ഖില്‍ജിയുടെ ചരിത്ര പുസ്തകം രചിക്കുന്നത്. സൂഫി സംഗീതം കണ്ടുപിടിച്ചതും അവയെ ഇന്ത്യന്‍ പേര്‍ഷ്യന്‍ രീതകളോട് സമന്വയിപ്പിച്ചതും ഖുസ്രുവാണെന്ന് കരുതപ്പെടുന്നു.

പേര്‍ഷ്യന്‍ ചരിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ കൊട്ടാര കവിയായാണ് പരിചയപ്പെടുത്തുന്നതെങ്കിലും ചെറുപ്പ കാലം മുതലേ നിസാമുദ്ദീന്‍ ഔലിയയെ തന്റെ ആത്മീയ ഗുരുവായി അദ്ദേഹം സ്വീകരിച്ചിരുന്നു. കൊട്ടാരത്തിലെ സ്വര്‍ഗ സമാനമായ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് അവിടത്തെ സേവന സമയം കഴിഞ്ഞാല്‍ ഉടന്‍ അദ്ദേഹം ശൈഖവര്‍കളുടെ സന്നിധാനത്തിലെത്തും. തന്റെ ശൈഖിന്റെ ഖാന്‍കാഇലാണ് യഥാര്‍ത്ഥ സ്‌നേഹവും സുഖവും അദ്ദേഹം കണ്ടെത്തിയിരുന്നത്. അമീര്ഖുസ്രു. ജമാലുദ്ദീന് റൂമിയെ പൊലെ ഹ്യദയത്തില് ഇരുത്താന് പാകത്തില് ദൈവത്തെ പാകപ്പെടുത്തി. ദൈവത്തെ പ്രിയപ്പെട്ടവനാക്കി , സുധാര്യമാക്കി. ദര്ശനപരമായ ഔന്നിത്ത്യത്തിന്റെ പടവുകള് കയറി. സ്നേഹാര്ജമായിരുന്നു അതിന്റെ പൊരുള്. സ്നേഹത്തെ കുറിച്ചു അമീര് ഖുസ്രു ധാരാളം കവിതകള് രചിചു. ലൊകത്താകമാനം അവ ചര്ച്ച ചെയ്യപ്പെട്ടു. അമീര് ഖുസ്രു അദേഹത്തിന്റെ കാലഘട്ടത്തില് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ദൂതനും വക്ത്താവുമായിുന്നു. ഹിന്ദുസ്താനിയില് ഖുസ്രു രചിച്ച കാവ്യങള് സുല്ത്താന് അലാവുദ്ദീന് ഖില്ജിയെ പൊലും ഏറെ സ്വാധീനിച്ചു.അദ്ദേഹതിന്റെ വരികള്ക്കു ഒഴുകുന്ന വെള്ളതിന്റെ നൈര്മല്യം ഉണ്ായിരുന്നു. ഖുസ്രുവിനെ പൊലെയുള്ള സൂഫി കവികളാണു ഇസ്ലാം മതത്തിനെ പ്രത്യേകിചും ഉത്തരഭാരതത്തില് പ്രചുര പ്രചാരത്തില് കൊണ്ടു വന്നത്.ഫക്കീര്‍. യാചിക്കുന്ന സൂഫികളെ അദ്ദേഹം വെറുത്തു. പേര്ഷ്യന് കവിതകളും ഖുസ്രുവിന്റെ തട്ടകമായിരുന്നു.
ഖുസ്രു ഒരു പക്കാ സൂഫിയായിരുന്നെങ്കിലും മനുഷ്യത്തത്തിനു നേരേ എല്ലാ ജാതി മത ചിന്തകളുടെയും വേലിക്കെട്ടുകള് മറികടന്ന പ്രതിഭാശാലിയായിരുന്നു.സുല്ത്താന്മാരുടെ തിരുവായ്ക്ക് മറുവാക്കിലാത്ത കാലത്ത് അമീര് ഖുസ്രു ധീരമായ് തന്റെ ആശയം മനുഷ്യ സമഭാവനക്ക് വേന്റി വിനിയോകിച്ചു.അമീര് ഖുസ്രുവുനെ ഇന്റോ-മുസ്ലിം സംഗീതത്തിന്റെ പ്രയോക്താവായ് വേണം കാണാന്.തുറ്ക്കി പേര്ഷ്യന് സംഗീതത്തെ ഇന്ത്യന് സംഗീതവുമായ് ലയിപ്പിച്ച് ഒരു പുതിയ സംഗീതധാര പണിതെടുക്കാന് ഖുസ്രുവിന്ന് സാധിച്ചു. സംഗീതം ഖുസ്രുവുല് ലയിച്ചിരിക്കുകയായിരുന്നു.കൊച്ചുകുട്ടിയായിരിക്കുമ്പോള് പിതാവ് അവനെ ഒരു ദര്വേശിന്റെ അടുത്ത് കൊണ്ടുചെന്നു. അവനെ കണ്ട് ദര്വേശ് പ്രവചിച്ചു 'കുയിലിനേക്കാള് നന്നായി ഇവന്റെ ശബ്ദം പ്രശ്സ്ഥമാകും.ഹിന്ദുസ്ഥാനിയുടെയും പേര്‍ഷ്യന്‍ ഭാഷയുടെയും സങ്കരമായ ഉര്‍ദു ഭാഷ പിറവി കൊണ്ടത് സാഹിത്യരംഗത്തെ വലിയ നേട്ടമാണ്. ഉറുദു ഭാഷയുടെ പിതാവായി അറിയപ്പെടുന്നത് അമീർ കുസ്രുവാണ്.അമീര് ഖുസ്രുവിന്റെ കാലത്ത് സൂഫിസത്തിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു.സുല്താന്മാരുടെ കാവ്യദര്ബാറുകള് സാധാരണക്കാരന് പ്രാപ്യമായത് ഇദ്ദേഹത്തിന്റെ കാലത്താണ്.
സംഗീതത്തിന്റെ മാസ്മര ലഹരിയില് കവിതയും ന്രുത്തവും സമന്വയിപ്പിച്ച പേര്ഷ്യന് മിസ്റ്റിക് കവി ജലാലുദ്ദീന് റൂമിയെപ്പോലെ ഹിന്തുസ്ത്താനി സംഗീതത്തിന്റെയും ഖവാലിയുടെയും ആത്മാവാണ് അമീര് ഖുസ്രു.    നിസാമുദ്ദീൻ ഔലിയ ()മരണസമയത്ത് ഞാൻ മരിച്ചു അധികസമയം കഴിയും മുൻപേ കുസ്രുവും മരിക്കുമെന്ന് നിസാമുദ്ദീൻ ഔലിയ ()യുടെ പ്രവചനം വൈകാതെ പുലരുകയും ശൈഖവര്‍കളുടെ വഫാത്തിന് ശേഷം ആറു മാസം മാത്രമേ അദ്ദഹം ജീവിച്ചിരുന്നുള്ളൂ. ഹി. 725 ശവ്വാല്‍ 18ന് 1325 സെപ്തംബര്‍ 27ന് അമീര്‍ ഖുസ്രു (റ) ഇഹലോകം വെടിഞ്ഞു.നിസാമുദ്ദീൻ ഔലിയ ()യുടെ വസ്വിയത് പ്രകാരം മഹാനുഭാവന്റെ കബറിനടുത്തു തന്നെ അമീർ ഖുസ്രുവിനെ കബറടക്കം ചെയ്യുകയും ചെയ്തു.മസ്ജിദുൽ കില്ജിയിലാണ് ഇരുവരുടെയും കബറിടം പ്രദേശമാണിന്ന് ഹസറത്നിസാമുദ്ധീൻ എന്നപേരിൽ സുപ്രസിദ്ധമായ അറിയപ്പെടുന്നത് ഉത്തരേന്ത്യയിൽ അജ്മീർ ദർഗ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇവിടെയാണ്.                                                                    എന്റെ രൂപം.


എന്റെ സ്വത്വം

എല്ലാം നീ ഒറ്റ നോട്ടത്താല്

അപഹരിച്ചല്ലോ !

പ്രണയ  വീഞ്ഞ് നല്കിക

ഒറ്റ നോട്ടത്താല്

നീയെന്നെ ഉന്മത്തനാക്കി.

പച്ച വളകളണിഞ്ഞ

ലോലമായ എന്റെ കൈത്തണ്ടകള്

ഒറ്റ നോട്ടത്താല് നീ നിന്റെ കൈക്കുള്ളിലാക്കി.

എന്റെ ജീവിതം ഞാന് നിന്നിലര്പ്പി ക്കുന്നു.

പ്രിയ ചായം മുക്കുകാരാ,

ഒറ്റ നോട്ടത്താല് നിന്റെ ചായത്തില് മുക്കി

എന്നെ നീ നിന്റെതാക്കി.

എന്റെ ജീവിതം പൂര്ണ്ണിമായി

ഞാന് നിന്നിലര്പ്പി ക്കുന്നു.

നിസാം, ഒറ്റ നോട്ടത്താല്

നീയെന്നെ നിന്റെ വധുവാക്കി മാറ്റിയല്ലോ !

എന്റെ രൂപം

എന്റെ സ്വത്വം

എല്ലാം നീ ഒറ്റ നോട്ടത്താല്

അപഹരിച്ചല്ലോ !