Wednesday, January 18, 2017

ചെങ്കടലിന്റെ തീരത്തിലൂടെ.

ചെങ്കടലിന്റെ തീരത്തിലൂടെ.വിസ്മയ ഭരിതമായ.അസ്ഹാബുല്‍ ഐക്ക യിലേക്ക്.











യാത്രകൾക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്.ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും അവരുടെ ജീവിതത്തെയും സമൂഹികസ്ഥിതികളെയും കുറിച്ച് അറിയാനുള്ള താല്പര്യം. ഏതൊരു മനുഷ്യർക്കും. ഉണ്ടാകും അറബികളിലെ ഏറ്റവും പ്രശസ്ത സഞ്ചാരിയായ അല്‍ ബിറൂനി.ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത.നമ്മുടെ സഞ്ചാരസാഹിത്യകാരന്മാരില്‍ സമുന്നതനായ ലോകത്തെ കേരളത്തിന്‌ പരിചയപ്പെടുത്തിയ സാധാരണക്കാരനില്‍ സാധാരണക്കാരനായ എസ്‌ കെ പൊറ്റക്കാടെന്ന ശങ്കരന്‍ കുട്ടിയും. ഇന്നത്തെപ്പോലെ യാത്രാ-താമസ സൗകര്യങ്ങളില്ലാത്ത കാലത്ത് ഇവരൊക്കെ.ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മനോഹരങ്ങളായ കൃതികള്‍ രചിച്ചു.നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അതിജീവനത്തിനു വേണ്ടിയുള്ള യാത്രയിൽ വീണുകിട്ടുന്ന ഒഴിവു ദിനത്തിൽ കിട്ടുന്ന വെള്ളിയാഴ്ചയിലെ ഒരു ഏകദിന യാത്ര.അത് പ്രിയപെട്ടവരുമായി പങ്ക് വെക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് അല്ലാതെ മേൽ പറയപെട്ടവരുടെ പോലുള്ള വലിയ യാത്രാവിവരണമല്ല. അതിനുള്ള കഴിവും വിവരവും ഈയുള്ളവന് ഇല്ല. എന്ന് കൂടിമനസിലാക്കിവേണം ഈ വിവരണത്തെ വിലയിരുത്താൻ. ഇതിനുവേണ്ടി.ചെങ്കടൽ പ്രദേശങ്ങളായ ദുബ.അൽ ബിദ .മദിയൻശുഐബ്.എന്നീസ്ഥലങ്ങളെ കുറിച്ച് മനസ്സിലാക്കിയതും യാത്രയുടെ കുറെ ചേരുവകളും സമന്നയിപ്പിച്ചു സംയോചിപ്പിച്ചുകൊണ്ടു എഴുതിയുണ്ടാക്കിയതാണ് . ഈ ഹൃസ്വമായ വിവരണം. കുറവുകളും പിഴവുകളും.ഉണ്ടാകാം.. ചൂണ്ടിക്കാണിക്കണം എന്ന് ഉണർത്തുന്നു .. ഞാൻ സൗദി അറേബ്യയായിലെ യാമ്പുവിൽ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞു ഈ കാലയളവിൽ ഒരുപാട് ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.ഇതിനിടയിലാണ് ചരിത്രത്തിലെ വിസ്മയമായ. പ്രവാചകൻ മൂസ (അ) ന്റെയും പ്രവാചകൻ ശുഐബ് (അ) ന്റെയും ചരിത്രവുമായി ബന്ധപ്പെട്ട പല അടയാളങ്ങളും ശേഷിപ്പുകളും ചെങ്കടലിന്റെ ഒരറ്റത്ത് ഉണ്ടെന്നു അറിഞ്ഞത് .അറിഞ്ഞമുതൽ മുളപൊട്ടിയ ആഗ്രഹമാണ് അവിടെയെല്ലാം ഒന്ന് സന്ദർശിക്കണം എന്ന് ആ അഭിലാഷത്തിനു തിരശ്ശീല വീണത് രണ്ടായിരത്തിപതിനേഴ് ജനുവരി പതിമൂന്നാം തിയ്യതി ഒരു വെള്ളിയാഴ്ച .കൂട്ടത്തിൽ എന്റെ അടുത്ത സുഹൃത്തുക്കളായ ഷാജി മേലാറ്റൂരും വിവേക് സത്യൻ അവരുടെ ഭാര്യ . ഒന്നര വയസായ വേദികയും. ഒരു വ്യഴാഴ്ച പെട്ടെന്ന് എടുത്തതീരുമാനം .ഷാജിയോടും വിവേകിനോടും പറഞ്ഞപ്പോൾ രണ്ടുപേരും റെഡിയാണ് എന്നുപറഞ്ഞു പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല .വെള്ളിയാഴ്ച പുലച്ചെ ഉണർന്നു പ്രാഥമിക കാര്യങ്ങളെല്ലാം കഴിച്ചു. കമ്പനിയുടെ തന്നെ വാഹനമായ ടയോട്ട യാരിസ് എടുത്തുകൊണ്ടുനേരെ ഷാജിയേയും കൂട്ടി വിവേക് താമസിക്കുന്ന സ്ഥലത്തു പോയി ആറുമണിയായപ്പോഴേക്കും യാത്രയാരംഭിച്ചു . യാമ്പു, ഉംലജ്. അൽ വജ്ഹ്.ദൂബ വഴി വടക്ക് ജോര്‍ഡന്‍ അതിര്‍ത്തി പട്ടണമായ ഹഖ്ല്‍ വരെ നീണ്ടുകിടക്കുന്ന ദേശീയ പാത 5. ലൂടെ യാത്ര തുടർന്നു. .സൗദിയുടെ രാജ്യാന്തര ചരക്കുകടത്തിന്‍െറ സിരാപടലമാണ്. ചെങ്കടലിന്‍െറ ചാരെ ഏതാണ്ട് 2,000 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പാതവഴിയാണ് ജോര്‍ഡനിലേക്കും മറ്റുമുള്ള ചരക്കുലോറികള്‍ പായുന്നത്.ദൂബയില്‍ നിന്ന് വടക്കോട്ടുള്ള പാതയില്‍ ഇടതുവശം ചെങ്കടലാണ്. ചെങ്കടലിലെ ദ്വീപുകളും എണ്ണ പര്യവേഷണ കേന്ദ്രങ്ങളും അങ്ങകലെ പൊട്ടുപോലെ ഈജിപ്തിന്‍െറ സീനായും ഒക്കെ കാണാം. ഈ തീരത്തുള്ള തന്ത്രപ്രധാനമായ ദ്വീപുകളൊക്കെ സൗദി അറേബ്യയുടെ നിയന്ത്രണത്തിലാണ്. തീരസംരക്ഷണ സേനയുടെ സദാ നിരീക്ഷണം ഈ ദ്വീപുകളിലും കരയിലുമുണ്ട്. തബൂക്ക്ദൂബ പാതയിലെ കാഴ്ചകളില്‍ നിന്ന് ഈ തീരറോഡ് വ്യത്യസ്തമാകുന്നത് പാര്‍ശ്വത്തിലെ സമുദ്ര സാന്നിധ്യം കൊണ്ടാണ്. ഈ വഴിയിലാണ് ശര്‍മ, ഖുറൈബ, ഖിയാല്‍ തുടങ്ങിയ മനോഹര തീരനഗരങ്ങളും. കടല്‍ ടൂറിസത്തിന്‍െറ പറുദീസകളാണ് ഇവിടങ്ങളെല്ലാം. ഈ കന്യാതീരങ്ങളില്‍ കുളിക്കാനും സൂര്യനെ ആസ്വദിക്കാനും പകല്‍ മുഴുവന്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുണ്ടാകും. പ്രദേശം അറിയാവുന്ന സ്വദേശി കുടുംബങ്ങള്‍ തന്നെയാണ് കൂടുതലും.സൗദി അറേബ്യ വിനോദ സഞ്ചാര മേഖലയുടെ വാതായനങ്ങള്‍ തുറന്നതോടെ വിദേശികളും വരാന്‍ തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏതു മനോഹര തീരത്തെയും വെല്ലുവിളിക്കുന്ന ഈ സൗന്ദര്യം രാജ്യാന്തര സഞ്ചാരികളുടെ ശ്രദ്ധയില്‍ പതിഞ്ഞു തുടങ്ങിയിട്ടുണ്ട്. എണ്ണം പറഞ്ഞ രാജ്യാന്തര പ്രസിദ്ധീകരണങ്ങളായ ന്യൂയോര്‍ക്ക് ടൈംസിലും ഗാര്‍ഡിയനിലും വന്ന ലേഖനങ്ങള്‍ സൗദിയുടെ ഈ സുന്ദരമുഖം വെളിവാക്കുന്നതാണ്.( കടപ്പാട്) വിവേക് കൂടെ കരുതിയിരുന്ന പ്രാതൽ കഴിക്കാൻ. യാമ്പുവിന്റെയും ഉംലജ് ന്റെയും ഇടയിലുള്ള സ്ഥലത്തു നിറുത്തി ഇടിയപ്പവും പത്തിരിയും മുട്ടക്കറിയും കഴിച്ചു.കുറച്ചു ഫോട്ടോകളും എടുത്തു യാത്രതുടർന്നു.സാധാരണ സൗദിയില്‍ യാത്ര ചെയ്യുമ്പോള്‍ കാണാറുള്ള വിജനമായ മരുഭൂമി കണ്ടു വിരസത തോന്നാറുള്ള ഞങ്ങൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിച്ചിരിക്കുന്ന റോഡ് ചെന്ന് അവസാനിക്കുന്നത് ആകാശത്താണ്‌ എന്ന് തോന്നിപോകും.വെള്ളിയാഴ്ച ആയതുകൊണ്ടാകാം റോഡ് തീർത്തും ശൂന്യമായിരുന്നു ഇടയ്ക്കു ഒറ്റപ്പെട്ട വാഹനങ്ങളും ചരക്കുമായിപോകുന്ന ട്രക്കുകളും മാത്രം. യാമ്പു എന്ന തുറമുഖ നഗരിയിൽനിന്ന്150 കിലോമീറ്റര്‍ അകലെയാണ് ഉംലജ് എന്നപട്ടണം. സൗദി അറേബിയയിൽ ഓരോ നഗര കവാടത്തിലും ചെക്ക്‌ പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കടന്നു വേണം ഓരോ നഗരത്തിലും പ്രവേശിക്കാൻ. ചെക്ക്‌ പോയിന്റു കടന്നു ഞങ്ങൾ ഉംലജ് പട്ടണത്തിൽ പ്രവേശിച്ചു .പ്രശാന്തമായ ഉംലജ് പട്ടണം അവധി ദിനമായത് കൊണ്ട് കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ശാന്തമായ പട്ടണം.ഞങ്ങൾ നേരെ ബീച്ചിലേക്കാണ് പോയത്.തീർത്തും നിശ്‌ചലമായ കടൽത്തീരം. പ്രഭാതപ്രശാന്തതയുടെ തീരം എന്ന വിശേഷണം ചേരുന്ന പ്രകൃതം.തീരത്തോട് ചേർന്ന് വാഹനം നിർത്താനും വിശ്രമിക്കാനും സൗകര്യമുള്ള.അവിടെയിവിടെയായി ഈന്തപ്പനകൾനട്ടുപിടിപ്പിച്ച മനോഹരമായ ഒരുഭാഗത്ത് ഞങ്ങൾ വാഹനം നിറുത്തി. ഞങ്ങൾ ഓരോ ചായകുടിച്ചു .വളരെ സുന്ദരമായ കടൽത്തീരങ്ങളിൽ ഒന്നായി ഞങ്ങൾക്ക് തോന്നി.കാരണം ആധുനികവൽക്കരണം കൊണ്ട് ഈ കടൽത്തീരം മലിനമായിട്ടില്ല. ബീച്ചിന് അരികിലായി ധാരാളം ഈന്തപ്പനകളും.അലങ്കാരവിളക്കുകളും ഉണ്ട്.ആഴമില്ലാത്ത കടല്‍ത്തീരം സന്ദര്‍ശകര്‍ക്ക്‌ രസകരമായ അനുഭവമാണ്‌. പ്രസന്നമായ ശാന്തതയും കടല്‍ത്തീരത്തെ നല്ലൊരു വിശ്രമ സ്ഥലമാക്കുന്നു. തീരം വളരെ ഭംഗിയായും വൃത്തിയായും പരിരക്ഷിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.കുച്ച് ഫോട്ടോകൾ എടുത്തു വണ്ടിയിൽ കയറി യാത്ര തുടർന്ന് അടുത്ത പട്ടണം അൽ വജ്ഹ് ലക്‌ഷ്യം വെച്ച് .



യാത്ര തുടർന്ന് അടുത്ത പട്ടണം അൽ വജ്ഹ് .എന്ന കൊച്ചു  തീരനഗരമാണ്.166 കിലോമീറ്റർ സഞ്ചരിക്കണം അൽ വജ്ഹ് ൽ എത്താൻ ഉംലജ് കഴിഞ്ഞു അൽ വജ്ഹ് എത്താറായപ്പോൾ   തബൂക് പ്രവിശ്യ തുടങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന അറബിയിലും ഇഗ്ളീഷിലുമുള്ള ബോർഡ് കാണാൻ കഴിഞ്ഞു .ഷാജി പറഞ്ഞു ഇനി ഞാൻ കാർ ഓടിക്കാം .ശരി എന്ന് പറഞ്ഞു കാർനിരുത്തി അൽ വജ്ഹ് വരെ ഷാജി ഓടിച്ചു കടലിന്റെ ഓരത്തു പോയി. കുറച്ചുഫോട്ടോഎടുത്തു .ഉംലജ്ൽ കണ്ട ശാന്തമായ കടലല്ല ഇവിടുത്തെ കടലിന്റെ പ്രകൃതം ശക്തമായ തിരകളും കരിനീല വർണവുമാണ്.വീണ്ടും യാത്ര അടുത്ത ലക്‌ഷ്യം ദുബ- ദുബ പട്ടണത്തേക്കു.149 കിലോമീറ്റർ ഉണ്ട് അൽ വജ്ഹ് ന്റെ   മനോഹാരിത  ആസ്വദിച്ച് ചെങ്കടൽ തീരത്ത് കൂടി യാത്ര തുടരവേ ദുബയിലേക്ക് പ്രവേശിക്കുന്ന വലിയ കമാനത്തോട് കൂടിയുള്ള ചെക് പോയിന്റ് കണ്ടു .കാറിന്റെ വേഗത കുറച്ചു വെള്ളിയാഴ്ച ആയതുകൊണ്ടാകാം ആരെയും കണ്ടില്ല. ദുബ ഒരു തുറമുഖ നഗരമാണ് ചെങ്കടലിന്റെ മുത്ത് എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഞങ്ങൾ പുറപ്പെട്ട യാമ്പു എന്ന വ്യവസായ പട്ടണത്തിനും ചരിത്രകാരന്മാര്‍ ചെങ്കടലിന്റെ 'മുത്ത്' എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്.ദുബതീരം ഒരുകാലത്ത് ഓട്ടോമന്‍ തുര്‍ക്കികളുടെ താവളമായിരുന്നു.അതിനുംമുമ്പ് പ്രാചീന സഞ്ചാരികളുടെ യും കച്ചവട സംഘങ്ങളുടെയും  യാത്രാപഥങ്ങളില്‍ നിര്‍ണായക സ്ഥാനവും ദുബക്കുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളിലുള്ള അറബികൾ  ആധുനികതയുടെ ആര്‍ഭാടത്തില്‍ മുങ്ങി ജീവിക്കുമ്പോള്‍ പഴമയുടെ പൊരുളും സംസ്‌കാരിക തനിമയും കെടാതെ സൂക്ഷിക്കുന്നവരാണ് ദുബാ നിവാസികൾ എന്ന് തോന്നി.ദുബാ കോര്‍ണിഷിലത്തെുമ്പോള്‍ ഭീമന്‍ കമാനത്തോടുകൂടി ഒരു മേല്പാലവും തൊട്ടടുത്ത് ദുബ കോട്ടയും അതിനടുത്തു ഒരു വലിയ മസ്ജിദും ഉണ്ട്  അതിന് പിന്നിലെ പാര്‍ക്കില്‍ വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.  വിനോദസഞ്ചാര രംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമമാണ് സൗദി നടത്തുന്നത് അതിന്റെ ഭാഗമായി വിനോദസഞ്ചാര രംഗത്ത് 2020നുള്ളില്‍ 8 മുതല്‍ 46 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദൈര്‍ഘ്യമേറിയ തീരപ്രദേശങ്ങള്‍, ചരിത്ര മ്യൂസിയങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതിക്കാണ് സൗദി ലക്ഷ്യമിടുന്നത്.തീരപ്രദേശങ്ങള്‍ പ്രകൃതിദത്തമായ നിലയില്‍ തന്നെ സംരക്ഷിച്ചുപോരുന്നു. ഈജിപ്തിലേക്ക് ഫെറി.സേവനം (കടത്തു ബോട്ട് ) ഉള്ള തുറമുഖമാണ് ദുബ.തുറമുഖം.


-ഞങ്ങൾ മസ്ജിദിന്റെയും മേല്പാലത്തിന്റെയും ഇടയിൽ ഒരുസ്ഥലത്തു വണ്ടി നിറുത്തി സമയം പന്ത്രണ്ടു മണികഴിഞ്ഞു.പള്ളിയിൽ പോകാനുള്ള സമയം അടുത്തു. ഞങ്ങൾ പള്ളിയിൽ പോയി ജുമുഅ കഴിഞ്ഞു ഇറങ്ങിയപ്പോൾ ഒരു ചന്ത.വിവിധയിനം പച്ചക്കറികളും പഴങ്ങളും ആടുകളും  തകൃതിയായി വിൽക്കുന്നു. ആകെ ബഹളമയമായ അന്തരീക്ഷം .ഞാൻ ഒരു പെട്ടി തക്കാളി വാങ്ങിച്ചു അഞ്ചു റിയാലിന് ഷാജി മൂന്നു പെട്ടി നാരങ്ങയും വാങ്ങി പുതുമയുടെ മണം പോകാത്ത ചെറിയ ഇലകളോടുകൂടിയുള്ള നാരങ്ങ നല്ലമധുരമുണ്ടായിരുന്നു .സമീപത്തുതന്നെയുണ്ട് ദൂബ കോട്ട. മേൽ പറഞ്ഞ ചന്തയുടെയും മസ്ജിദിന്റെയും പടിഞ്ഞാറ് വശത്തെ ചെറുകുന്നില്‍.  അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു.കോട്ടയിൽ കയറണം.എന്ന് തീരുമാനിച്ചതാണ് .ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാവാമെന്നു കരുതി .നല്ല ഹോട്ടൽ അന്യഷിച്ചു നടന്നു .മലബാർ സൂപ്പർമാർകെറ്റ് എന്ന ബോർഡ് കണ്ടപ്പോൾ ഷാജിപറഞ്ഞു .അത് മലയാളികളുടെ കടയാണ് അവിടെ കയറി ചോദിക്കാം.കൂടെ ഞാനും പോയി .കടയിലുണ്ടായിരുന്ന ഒരു പെരിന്തൽമണ്ണ സ്വദേശി വിശദമായി വഴികൾ പറഞ്ഞു തന്നു കുറച്ചു ദൂരം പോയാൽ മൈസ്വീർ എന്ന ഒരു ഹോട്ടലുണ്ട് മലയാളികളാണ് .കൂട്ടത്തിൽ.മദ്‌യന്‍ശുഐബ്. ആസാർ മൂസ എന്ന സ്ഥലങ്ങളിലേക്കുമുള്ള വഴിയും പറഞ്ഞു തന്നു .നൂറ്റിതൊണ്ണൂറ്‌ കിലോമീറ്റർ സഞ്ചരിക്കണം എന്നറിഞ്ഞപ്പോൾ ദുബ വരെ വന്നതല്ലേ ഇനി അവിടെയെല്ലാം പോയി കണ്ടേ മടങ്ങൂ എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.ഷാജി പലപ്പോഴും നിരുത്സാഹപ്പെടുത്തിയെങ്കിലും എന്റെ തീരുമാനത്തിൽ പിന്നെ നിശബ്ദനായി. ഉച്ചഭക്ഷണം കഴിക്കാൻ നേരത്തെ ചോദിച്ചു മനസിലാക്കിയ ഹോട്ടലിൽ എത്തി സാദാരണ സൗദിയിൽ വ്യാപകമായി ലഭിക്കുന്നത് കൊഴിയാണെങ്കിൽ ഈ ഭാഗങ്ങളിൽ സുലഭമായി ലഭിക്കുന്നത് മത്സ്യമാണ് .ഞങ്ങൾ വലിയ ഒരു അമൂർ എടുത്ത് തൂക്കിയപ്പോൾ ഒന്നരകിലോയുണ്ട് .അത് എടുക്കാൻപറഞ്ഞു.ഏകദേശം ഇരുപത്തഞ്ചു മിനുട്ടായപ്പോഴേക്കും പൊരിച്ചു കൂടെ ചോറുംകൊണ്ടു വന്നു .ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോൾ.രണ്ടു മണികഴിഞ്ഞു .ഞാൻ പറഞ്ഞു ഇനി ഇവിടെ ഒരുസ്ഥലത്തും പോകുന്നില്ല നമുക്ക് നേരെ അൽ ബിദ എന്നുപറയുന്ന. അസ്ഹാബുല്‍ ഐക്ക.എന്നും. പറയുന്ന മദ്‌യന്‍ശുഐബ് എന്നസ്ഥലത്തേക്കു പോകാം .അതായിരുന്നു ഞങ്ങളുടെ യഥാർത്ഥ ലക്ഷ്യസ്ഥാനം. യാത്ര.തടുരുന്നതിനിടയിൽ.അസ്വർ നിസ്‍കാരത്തിനല്ലാതെ. എവിടെയും നിറുത്തിയില്ല. വല്ലപ്പോഴും ഒറ്റപ്പെട്ട വാഹനങ്ങളല്ലാതെ ഒന്നും ഇല്ല അടുത്തൊന്നും ജനവാസത്തിന്റെ ഒരു ലക്ഷണങ്ങളും കാണുന്നില്ല.അനന്തമായി പരന്നു കിടക്കുന്ന.വിജനമായ മരുഭൂമി. മരുഭൂമിയിലെ യാത്രയ്ക്ക് ഏറ്റവും അനുകൂലമായ സമയം പ്രഭാതവും സായാഹ്നവുമാണ്.എന്ന് വായിച്ചിട്ടുണ്ട്.നല്ല റോഡും സായാഹ്നത്തോടടുത്ത സമയവുമായതിനാൽ പറയത്തക്ക ക്ഷീണമൊന്നും തോന്നിയില്ല. ഇടക്കിടെ റോഡിലേക്ക് ഒട്ടകങ്ങൾ കയറി വരും.അതായിരുന്നു ഒരു പേടി. സ്വതന്ത്രമായി. മേഞ്ഞുനടക്കുന്ന ഒട്ടകങ്ങൾ .വാഹനമോടിക്കുന്നവർക്കു വലിയ ഒരു ഭീഷണിയാണ് . മറ്റ് ഹൈവേകളിലുള്ളപോലെ .കമ്പി വേലികളോ.ഒന്നും ഈ റോഡിൽ ഇല്ല. വണ്ടി ഒട്ടകത്തിന്‍റെ നീളന്‍ കാലുകളിലിടിച്ചാല്‍ അത് വണ്ടിക്ക് മുകളിലേക്ക്  വീഴും.അങ്ങെനെ സംഭവിച്ചാല്‍  വണ്ടിയില്‍ നിന്ന്‍ ജീവനോടെ രക്ഷപ്പെടുക. എന്നത് അപൂർവമാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ ഇങ്ങനെയുള്ള റോഡുകളിൽ പലപ്പോഴും ഉണ്ടാകാറുണ്ട്.യഥാർത്ഥത്തിൽ അത് പുലരുകയും ചെയ്തു ഒരു കൂട്ടം ഒട്ടകങ്ങൾ റോഡ് മുറിച്ചുകടന്ന് ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലേക്ക് വന്നു വേണ്ടപോലെ ജാകൃത പാലിച്ചത് കൊണ്ട് കുഴപ്പങ്ങൾകൂടാതെ രക്ഷപെട്ടു.പകൽ  വാഹനം ഒട്ടകത്തെ ഇടിച്ചാൽ വാഹന ഉടമ ഒട്ടക ഉടമക്ക് നഷ്ട പരിഹാരം കൊടുക്കണം. രാത്രിയാണെങ്കിൽ തിരച്ചും.എന്ന് എവിടെയോ.വായിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന ദൂരത്തെ കുറിച്ചോ സമയത്തെ കുറിച്ചോ ഒട്ടും വേവലാതിയില്ലായിരുന്നു കാരണം. ചരിത്രത്തിന്റെ അടയാളങ്ങളായ.  മദായിന്‍ ശുഅൈബ്. പിളര്‍ന്ന പാറ. അയ്‌നു മൂസ.മഖ്‌നാ ബീച്ച്.ഇതൊക്കെയായിരുന്നു മനസ്സിൽ. അങ്ങനെ ഞങ്ങൾ അൽ ബിദ എന്ന പട്ടണത്തിൽ എത്തി.ചരിത്ര സ്ഥലങ്ങൾ എവിടെയൊക്കെയാണ് എന്ന നിർണയം ഇല്ലാത്തതു കൊണ്ട് പലരോടും ചോദിച്ചു കണ്ടെത്തി. മദ്‌യന്‍കാരെപ്പറ്റി.വൃക്ഷനിബിഡമായ പ്രദേശത്തുള്ളവര്‍ (അസ്ഹാബുല്‍ ഐകത്ത്) എന്ന് ഖുര്‍ആനില്‍ (50: 14) പറഞ്ഞ.ദൈവികശിക്ഷയ്ക്ക് വിധേയരായ സദൂം സമൂഹത്തില്‍നിന്ന് വളരെയകലെയല്ലാത്ത പ്രദേശമാണ് മദ്‌യന്‍.ജോര്‍ഡന്‍ നദി മുതല്‍ ദൂബ വരെയായിരുന്നു മദിയന്‍ ദേശമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്ന് അറിയാൻകഴിഞ്ഞു. കൃഷിയിലും കച്ചവടത്തിലുമായി ജീവിതം നയിച്ചിരുന്ന മദ്‌യന്‍കാര്‍ ബഹുദൈവാരാധകര്‍ ആയിരുന്നു. കൂടാതെ സാമൂഹിക സാമ്പത്തിക രംഗത്ത് പല തിരിമറികളും അവരില്‍ വ്യാപകമായിരുന്നു. പ്രത്യേകിച്ചും അളവിലും തൂക്കത്തിലുമുള്ള കൃത്രിമത്വം ആ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട സംസ്‌കാരം പോലെ ആയിത്തീര്‍ന്നു. മദയിൻകാർ ഈ പാതയിൽ .യാത്രക്കാരെ പതിയിരുന്ന് കൊള്ളയടിക്കൽ പതിവായിരുന്നു. ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറാൻ പ്രവാചകൻ ശുഐബ് ഇവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പിന്മാറാൻ കൂട്ടാക്കാത്ത ജനം ദൈവശിക്ഷയാൽ നശിപ്പിക്കപ്പെട്ടു എന്ന് ഖുർആൻ പറയുന്നു വിശ്വാസ സാമൂഹ്യതലത്തില്‍ ഏറെ ജീര്‍ണതകളില്‍ മുഴുകിയ ആ സമൂഹത്തിലേക്ക് മാര്‍ഗദര്‍ശനത്തിനായി നിയോഗിക്കപ്പെട്ട ദൈവദൂതനായിരുന്നു ശുഐബ്(അ). അദ്ദേഹത്തിന്റെ സദുപദേശങ്ങളും സമുദായത്തിന്റെ പ്രതികരണങ്ങളും അനന്തരഫലങ്ങളും ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.
.മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബ് നിയോഗിക്കപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവുവരുത്തരുത്. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലാണ്. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷയെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നു. എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വം പൂര്‍ണമാക്കിക്കൊടുക്കുക. ജനങ്ങളുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുക. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്.” (11: 84,85)
മദ്‌യന്‍ നിവാസികളുടെ പ്രതികരണം നിഷേധാത്മകമായിരുന്നു.ഞങ്ങളുടെ പിതാക്കളുടെ ആരാധ്യരെ സ്വീകരിക്കുന്നതും ഞങ്ങളുടെ മുതല്‍ ഞങ്ങളുടെ ഇഷ്ടംപോലെ കൈകാര്യം ചെയ്യുന്നതും വിലക്കാന്‍ നിന്റെ നമസ്‌കാരമാണോ നിന്നെ പ്രേരിപ്പിക്കുന്നത്?’ എന്നാണവര്‍ ചോദിച്ചത്. (11: 87)
നീ പറയുന്നത് ഞങ്ങള്‍ക്കു തിരിയുന്നില്ല. നിന്നെ ദുര്‍ബലനായിട്ടാണ് ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നുഎന്നൊക്കെ ആ സമൂഹം ശുഐബ് നബിയോട് പ്രതികരിച്ചു. സദുപദേശം നടത്തി പ്രവാചകന്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു എന്നല്ലാതെ അവരില്‍ ഒരു മാറ്റവും ഉണ്ടായില്ല. അവസാനം ആ സമുദായത്തെ അല്ലാഹു ശിക്ഷിക്കുകയായിരുന്നു.
നമ്മുടെ കല്‍പ്പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വാസിച്ചവരെയും നമ്മുടെ കാരുണ്യംമൂലം നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടി. നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്തതുപോലെ സ്ഥലം ശൂന്യമായി. ഥമൂദ്(മദായിൻ സാലിഹ്) നശിച്ചതുപോലെത്തന്നെ മദ്‌യനിലും നാശം.” (11: 94,95)( കടപ്പാട്) ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി.പ്രകൃതിയുടെ വിധാതാവിന്റെ വിപത്തുകള്‍ക്ക്‌ വിധേയരായ സ്ഥലങ്ങളും  മദ്‌യന്‍ സമൂഹം പാർത്തിരുന്ന പാറകൾ തുരന്നു കൊണ്ട് ഉണ്ടാക്കിയ  ശിലാഭവനങ്ങള്‍.എല്ലാം കണ്ടു. തകര്‍ന്നടിഞ്ഞ  ജനപഥത്തിന്റെ പുരാവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെ ആയിരുന്നു അറബികളുടെ കച്ചവട സംഘങ്ങള്‍ സിറിയയിലേക്കും ഈജിപ്്തിലേക്കും പോയിരുന്നത്.യാമ്പു വഴി സിറിയ വരേയും ഇറാഖില്‍നിന്ന് ഈജിപ്ത് വരേയും പോകുന്ന വ്യാപാര മാര്‍ഗങ്ങളുടെ  സന്ധിക്കുന്ന താവളമായിരുന്നു .ഇവിടെ. തകർന്നു തരിപ്പണമായ ഈ പ്രദേശത്തു ഇപ്പോഴും ഖനങ്ങൾ നടക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി ഫറോവ റോംസീസ് രണ്ടാമന്റെ ഭരണകാലത്ത് രാജകീയ സുഖസൗകര്യങ്ങള്‍ നുകര്‍ന്ന് കൊട്ടാരത്തില്‍ സുഭിക്ഷമായി കഴിയുകയായിരുന്നു മൂസ.അതിനിടെ ഫറോവയുടെ വംശജനായ ഒരു ഖിബ്തിയെ അബദ്ധത്തില്‍ മൂസ വധിക്കാനിടയായി. അതിനാല്‍ ഫറോവയെ ഭയന്ന് നെട്ടോട്ടമോടുകയല്ലാതെ മൂസക്ക് നിവൃത്തിയുണ്ടായിരുന്നില്ല. അതിനിഗൂഢമായ മാര്‍ഗങ്ങളിലൂടെ പാത്തും പതുങ്ങിയും എട്ട് ദിവസം തുടര്‍ച്ചയായി മൂസ യാത്രചെയ്തു. വഴിയില്‍ വെച്ച് ഒരു ആട്ടിടയന് തന്റെ രാജകീയ വസ്ത്രം നല്‍കി പകരം അവന്റെ ഇടയ വസ്ത്രം ധരിച്ച് വേഷപ്രഛന്നനായായിരുന്നു യാത്ര. എട്ട് ദിവസത്തെ നിരന്തരമായ യാത്രക്കു ശേഷം സീനാ മരുഭൂമിയില്‍നിന്ന് തെന്നിമാറി ഒരു ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ അദ്ദേഹം സഞ്ചരിച്ചു.യാത്രക്കിടെ മാര്‍ഗദര്‍ശനത്തിനായി മൂസ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവസാനം അദ്ദേഹം ഒരു മരുപ്പച്ച കണ്ടു. അവിടെ ഒരു കൂട്ടം ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുകയായിരുന്നു. ഫറോവയുടെ ഭരണപരിധിക്ക് അപ്പുറമുള്ള സിറിയയുടെ ഭാഗമായ മദ്‌യന്‍ പ്രദേശമായിരുന്നു അത്. ഇടയന്മാര്‍ ഒഴിഞ്ഞുപോയിട്ട് ദാഹം തീര്‍ക്ക|ാമെന്ന് കരുതി മൂസ അവിടത്തെ ഒരു മരത്തണലില്‍ വിശ്രമിച്ചു. ഇങ്ങനെ ഇരിക്കുമ്പോഴാണ് തന്നെപ്പോലെ തിരക്കൊഴിയാന്‍ കാത്തിരിക്കുന്ന രണ്ട് യുവ സുന്ദരികളെ ശ്രദ്ധിച്ചത്.മൂസ അവരുടെ അടുക്കല്‍ ചെന്ന് കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ആണുങ്ങളെ തിക്കിത്തിരക്കാന്‍ പോകാറില്ല. ഞങ്ങളുടെ പിതാവ് വയോവൃദ്ധനാണ്.സഹോദരിമാരെ, നിങ്ങളുടെ ആടുകളെ കൊണ്ടുവരിക. ഞാന്‍ അവയെ വെള്ളം കുടിപ്പിക്കാം.'
മൂസ ആടുകളെ വെള്ളം കുടിപ്പിച്ചു. യുവതികള്‍ മൂസയോട് നന്ദി പറഞ്ഞ് സന്തുഷ്ടരായി ആടുകളെ തെളിച്ച് വീട്ടിലേക്ക് തിരിച്ചുപോയി.മക്കള്‍ നേരത്തെ വീടണഞ്ഞപ്പോള്‍ 'ഇന്നെന്താ മക്കളെ നേരത്തെ എത്തിയതെ'ന്ന് വൃദ്ധനായ പിതാവ് ചോദിച്ചു.
'ഉപ്പാ, പരദേശിയായ ഒരു യുവാവ് ഞങ്ങള്‍ക്ക് വെള്ളം കോരിത്തന്നു.'നീ ചെന്ന് അയാളെ ഞാന്‍ വിളിക്കുന്നുവെന്ന് പറയൂ.'ദേ, നിങ്ങളെ ഞങ്ങളുടെ ഉപ്പ വിളിക്കുന്നുണ്ട്.'
'എന്തിനാ?' മൂസ ചോദിച്ചു.
'വെള്ളം കോരിത്തന്നതിന് നന്ദിപറയാന്‍.ഇതേത് രാജ്യമാണ്?' മൂസ ചോദിച്ചു.
'ഇത് മദ്‌യനാണ്.ഒരു കൊച്ചുവീട്ടില്‍ അവര്‍ ചെന്നുകയറി.
ശുഐബ് നബിയോട് മൂസ സലാം ചൊല്ലി.എന്റെ മൂത്ത മകള്‍ സഫൂറയെ താങ്കള്‍ക്ക് വിവാഹം ചെയ്തു തരാന്‍ ഞാനാഗ്രഹിക്കുന്നു.'


'എനിക്ക് സമ്മതമാണ്. പക്ഷെ, മഹര്‍ തരാന്‍ എന്റെ കൈയില്‍ ഒന്നുമില്ല' മൂസ പറഞ്ഞു. 'എട്ട് വര്‍ഷം താങ്കള്‍ എനിക്ക് ജോലി ചെയ്തു തരണം. പത്ത് വര്‍ഷം തികക്കുകയാണെങ്കില്‍.. അത് നിങ്ങളുടെ ഇഷ്ടം' (ഖുര്‍ആന്‍: 27: 27). പുരാതന സമൂഹത്തില്‍ സേവന വ്യവസ്ഥ നിശ്ചയിച്ചുള്ള ഇത്തരം വിവാഹങ്ങള്‍ വിരളമായിരുന്നില്ല.മൂസ അല്ലാഹുവുമായി സംഭാഷണം നടത്തുന്നതും അദ്ദേഹത്തെ പ്രവാചകനായി നിയോഗിക്കുന്നതുമായ സംഭവങ്ങളാണ് തുടര്‍ന്നങ്ങോട്ടുള്ള ചരിത്ര വിവരണങ്ങള്‍. അവിടെയൊന്നും സഫൂറയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരണങ്ങള്‍ കാണുന്നില്ല. ഒരു കഴുതപ്പുറത്താണ് മൂസയും സഫൂറയും ഈജിപ്തിലേക്ക് പുറപ്പെട്ടതെന്ന് ബൈബിളില്‍ കാണാം. 120-ാം വയസ്സിലാണ് മൂസയുടെ മരണമെന്നും ബൈബിള്‍ പറയുന്നുണ്ട്. മൂസയുടെ ജീവിതകാലത്തു തന്നെ സഫൂറ മൃതിയടഞ്ഞുവെന്നതാണ് പ്രബലമായ അഭിപ്രായം.(കടപ്പാട്).. യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും മോശയെ(മൂസ) ഒരു പ്രവാചകനായി കരുതുന്നു. 





 സമയം അസ്തമയത്തോടടുത്തു.ഇനി അയൂനു  മൂസ എന്നസ്ഥലം സന്ദർശിക്കണം.വഴിയാറില്ല ഒരു പാകിസ്താനിയോട് ചോദിച്ചപ്പോൾ കൃത്യമായി പറഞ്ഞു തന്നു.ഇരുപത്തിയഞ്ചു കിലോമീറ്റർ ദൂരം ഉണ്ട്. മഖ്‌ന എന്നാണ് സ്ഥലത്തിന്റെ യഥാർത്ഥ പേര്. മഖ്‌നാ ബീച്ച് എന്ന ഒരു ബീച്ചും അവിടെയുണ്ട്.മഗ്‌രിബ് നിസ്കാരത്തിന്റെ സമയം അടുത്തിരിക്കുന്നു .പെട്ടെന്ന് തന്നെ ഞങ്ങൾ യാത്രതുടർന്നു ഒരു റൗണ്ട് എബൗട്ട് എത്തിയപ്പോൾ വലതു വശത്തേക്ക്  ദിശ സൂചിപ്പിച്ചുകൊണ്ട് സൈൻഗ് ബോർഡ് കണ്ടു മഖ്‌നാ ബീച്ച് . പാറകൂട്ടങ്ങളുടെയിടയിലൂടെ യുള്ള യാത്ര അത്ഭുതം ഉളവാക്കുന്നതായിരുന്നു . ചുവപ്പും, കറുപ്പും, വെളുപ്പും ഒക്കെ നിറങ്ങളിലുള്ള കുന്നുകൾ നിരനിരയായി നില്‍ക്കുന്നു.വിവിധയിനം കൃഷികളും. ഫാമുകളും. ധാരാളം കൃഷിത്തോട്ടങ്ങള്‍ .സമയക്കുറവു കാരണം നേരിൽ കണ്ടു മനസിലാക്കാൻ കഴിയാതെ പോയി. മഖ്‌നയില്‍ എത്തിയപ്പോൾ കണ്ട കാഴ്ച്ച അത്ഭുതം ഉളവാക്കുന്നതായിരുന്നു.ഞങ്ങൾ സഞ്ചരിക്കുന്ന പാത നേരെ കടലിന്‍െറ മാറിലേക്കാണോ എന്ന ഭയാശങ്കയോട് കൂടി കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ കണ്ട കാഴ്ച വാക്കുകൾക്കതീതമാണ് .കരകാണാ കടൽ എന്നെല്ലാം പാട്ടുകളിലും മറ്റും കേട്ടത് തെറ്റാണ്. എന്ന് തിരുത്തി പറയേണ്ട കാഴ്ച. കടലിന്‍റെ അക്കരെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈജിപ്ത്തിലെ  സീനായ് കുന്നുകള്‍.ഞങ്ങളില്‍ നിന്നും കേവലം  25 നുള്ളിലുള്ള കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ.എന്നകാര്യം ഞങ്ങളിൽ ആശ്ചര്യമുളവാക്കി . വലതു വശത്തേക്കുള്ള പാത തിരിഞ്ഞു കുറച്ചു മുന്നോട്ടു പോയപ്പോൾ മനോഹമായ ബീച്ചും.സൌദിയിലെ ഒരു കടലിലും കാണാത്ത കൊച്ചിയിലും കോഴിക്കോടുമൊക്കെയുള്ളപോലെ അടിച്ചു വീശുന്ന തിരമാലകള്‍.ഞങ്ങൾ വണ്ടി ഒരുഭാഗത്തു ഒതുക്കിനിറുത്തി പുറത്തിറങ്ങി.ശക്തമായ തണുത്ത കാറ്റ് വീശികൊണ്ടിരുന്നു. തണുപ്പ് അവഗണിച്ചു കുറച്ച്നേരം ചെങ്കടലിന്റെ അസ്തമയം മൊബൈലിൽ പകർത്തി. ഇവിടെത്തന്നെ കുറച്ചു മുന്നോട്ട് പോയാൽ  ത്വയ്യിബ് ഇസ്മു എന്ന  ഒരു സ്ഥലമുണ്ട്  ഒരു ഭീമൻ പാറ പിളർന്നു നിൽക്കുന്ന വിസ്മയം .അത് കാണാൻ സാധിച്ചില്ല.  ജലപ്പരപ്പില്‍ അസ്തമയ സൂര്യന്‍ വികൃതികൾ കാണിക്കാൻ തുടങ്ങിയിരിക്കുന്നു .സൂര്യന്‍ താഴുകയാണ് .അക്ഷരാർത്ഥത്തിൽ ചെങ്കടലാകുകയാണ് . മിനാരങ്ങളില്‍ നിന്ന് മഗ്രിബ് ബാങ്ക് മുഴങ്ങി. അവിടെ നിന്നും സൂര്യാസ്തമനത്തിന്‍റെ ഭംഗി ആസ്വദിച്ചു. ഞങ്ങൾ,നേരെ പോയത് അയോനു.മൂസ എന്നസ്ഥലത്തേക്കാണ്.  തന്‍റെ കൂടെ ഉണ്ടായിരുന്ന ജനങ്ങള്‍ക്ക് കുടിക്കാനായി ശുദ്ധജലം കിട്ടാതെ വന്നപ്പോള്‍, തന്‍റെ കയ്യിലെ വടി കൊണ്ട് മൂസ നബി ഒരു പാറയില്‍ അടിക്കുകയും അവിടെ നിന്നും 12 ഉറവകള്‍ ഉണ്ടാവുകയും ചെയ്തു എന്ന് ഖുറാന്‍ പറയുന്ന സ്ഥലം. ഇവിടെയാണ് എന്ന് പറയപ്പെടുന്നു  . ഈന്തപനകളുടെയും പാറകൂട്ടങ്ങളുടെയും ഇടയിലൂടെ കയറിചെന്നപ്പോൾ പന്ത്രണ്ടോളം ശുദ്ധജല ഉറവ കാണാന്‍ സാധിച്ചു. ചരിത്രപരമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത് .ഇതുസംബന്ധമായി ഇപ്പോഴും പഠനം നടക്കുന്നുണ്ട്. മൂസയും ഹാറൂനും ഇസ്‌റാഈല്യരേയുംകൊണ്ട് ഈജിപ്ത് വിടുകയാണെന്ന്  വിവരമറിഞ്ഞ ഫിര്‍ഔന്‍ വലിയ ഒരു  പടയുമായി അവരെ പിന്തുടര്‍ന്നു.പ്രവാചകനും സംഘവും എത്തിപ്പെട്ടത് കടല്‍ക്കരയില്‍. തൊട്ടു പിന്നില്‍ ഫിര്‍ഔനും പടയും.  സമുദ്രത്തെ വടികൊണ്ടടിക്കാന്‍ ദൈവകല്‍പനയുണ്ടായി. സമുദ്രം പിളര്‍ന്ന വഴിയെ പ്രവാചകനും അനുയായികളും നടന്നു. പിന്തുടര്‍ന്നു കൊണ്ട് ഫിര്‍ഔനും പ്രവാചകനും അനുചരന്മാരും അക്കരെ. ഫിര്‍ഔനും പടയും സമുദ്രത്തില്‍. പിളര്‍ന്ന കടല്‍ വീണ്ടും കൂടുന്നു. വിശ്വാസികള്‍ക്കെതിരെയുള്ള കടുത്ത ആക്രമണങ്ങള്‍ക്ക് പര്യവസാനം.കണ്ടുകിട്ടിയ ഫിര്‍ഔനിന്റെ ജഡം ഇന്നും അവശേഷിക്കുന്നു. ഖയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍  ഇന്നും കാണാം. മൂസാനബി(അ)യും അദ്ദേഹത്തില്‍ വിശ്വസിച്ച ഇസ്‌റാഈല്യരും ചെങ്കടലിനക്കരെയെത്തി. ചെങ്കടലിന്റെ വടക്കുഭാഗത്ത് കടല്‍ രണ്ടായിപ്പിരിഞ്ഞതില്‍ പടിഞ്ഞാറുഭാഗത്തെ സൂയസ് ഉള്‍ക്കടല്‍ ആണ് മൂസ(അ)യും അനുയായികളും കടന്നത്. (ഇന്ന് ഈ ഭാഗം മധ്യധരണ്യാഴിയുമായി സൂയസ് കനാല്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു) ഈ രണ്ട് കൈവഴിക്കിടയിലുമുള്ള പ്രദേശമാണ് തീഹ് മരുഭൂമി. അഥവാ സീനാ പര്‍വതവും സീനാ താഴ്‌വരയും സീനാ മരുഭൂമിയും ഒക്കെ മൂസ(അ)യുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടകിടക്കുന്നു.മൂസാ നബി (അ) ബനൂഇസ്റായേലുകാര്‍ക്ക് വേണ്ടി അമാനുഷികമായി നിര്‍മിച്ചു കൊടുത്തുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച 12 അരുവികളെ കുറിച്ചും അതിന് ശേഷം ജുതസമൂഹം അലഞ്ഞു തിരിഞ്ഞ തീഹ് മരുഭൂമിയെ കുറിച്ചും ശാസ്ത്രീയ പഠനം നടക്കുന്നു. അവ സംബന്ധമായി കൂടുതല്‍ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനായി ഒരു  പഠനപ്രൊജക്ട് സീനാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഡോ.സഫിയുദ്ദീന്‍റെ  മേൽനോട്ടത്തിൽ നടക്കുന്നു .എന്ന  വാര്‍ത്ത പല അറബുമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്ന് അറിയാൻകഴിഞ്ഞു.(കടപ്പാട് ) മൂസാനബി(അ)യുടെ സംഭവബഹുലമായ ജീവിതത്തില്‍ ഉണ്ടായ ശ്രദ്ധേയമായ മറ്റൊരു സംഭവം ഖുര്‍ആന്‍ അല്‍കഹ്ഫ് അധ്യായത്തില്‍ വിവരിക്കുന്ന മൂസ(അ)യുടെ ഗുരു ഖിദ്ര്‍(അ) വും കണ്ടുമുട്ടിയ സ്ഥലം . അഖബ ഉള്‍ക്കടലും സൂയസ് ഉള്‍ക്കടലും കൂടിച്ചേരുന്ന ഐലഎന്ന സ്ഥലത്താണ് എന്ന്  ചരിത്രകാരന്മാർ  അഭിപ്രായപ്പെടുന്നു. തബൂക്കില്‍നിന്ന് ഈജിപ്തിലേക്ക് വെറും 22 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പാലത്തിനായുള്ള പദ്ധതി പണിപ്പുരയിലാണ് സൗദി അറേബ്യയും ഈജിപ്തും. 300 കോടി ഡോളറിന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന്. തബൂക്കിലെ റാസ് ഹമീദില്‍നിന്ന് ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ശറുമഷെയ്ക്കിലെ റാസ് നസ്‌റാനിലേക്കുള്ള പാലത്തിന്റെ ദൂരം 32 കി.മീറ്ററാണ്. ഈ കോസ് വേ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ 300 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സമയം അതിക്രമിച്ചിരിക്കുന്നു യാമ്പുവിലെക്കു തിരിച്ചെത്തണം എഴുനൂറിലധികം കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. പലസ്ഥങ്ങളും കാണാൻ ഇനിയും ബാക്കിയാണ്. ഹഖലിന്‍റെ  ഭാഗത്താണ്  അല്‍ഭുതകരമായ മറ്റൊരു കാഴ്ച്ചയുള്ളത്. അവിടെ നിന്നാല്‍  നാല്  രാജ്യങ്ങള്‍ കാണാന്‍ സാധിക്കും -   സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രായേല്‍.അഖൽ എന്ന തുറമുഖവും ത്വയ്യിബ് ഇസ്മു എന്ന ഭീമൻ പാറയും. അഖബ കടലിടുക്കുമെക്കെ.എല്ലാം  അവസരം ലഭിച്ചാൽ ഇനിയൊരിക്കൽ ആവാം.എന്ന തീരുമാനത്തിൽ.മടങ്ങി. മഖ്‌ന എന്ന സ്ഥലത്തു നിന്ന് തീരത്തിലേക്ക് ആർത്തലച്ചു കൊണ്ടിരിക്കുന്ന തിരമാലക ളോട് വിട ചോദിച്ചു.കാണാൻ കഴിയാതെ പോയ കാഴ്ച്ചകളെ തേടി   ഇനിയൊരിക്കൽ വരാം എന്ന് ആശ്വസിച്ചു മടങ്ങി  മരുഭൂമിയുടെ വിജനതയി ലൂടെ നീണ്ടു  നിവർന്നു കിടക്കുന്ന പാതയിലൂടെ.യാമ്പുവിലെക്കു മടങ്ങി. തിരിച്ചു യാമ്പുവിൽ എത്തുമ്പോൾ.ആയിരത്തി നാനൂറിലധികം കിലോമീറ്റർ സഞ്ചരിച്ചിരുന്നു . സമയം രാത്രി രണ്ടു മണി. ഈയാത്രയുടെ ഓരോ അനുഭവങ്ങളും എന്നും മനസ്സിൽ തങ്ങി നിൽക്കും. അത്രത്തോളം ഹൃദ്യവും വിസ്മയകരവും ആയിരുന്നു ഈ യാത്ര. ഒരു കുഴപ്പവും കൂടാതെ തിരിച്ചു എത്തിയതിൽ മനസ്സിൽ റബ്ബിനെ സ്തുതിച്ചു അൽ ഹംദുലില്ല ...





Saturday, January 7, 2017

ബര്‍മ്മ-മ്യാന്‍മറിലെ.റോഹിങ്ക്യ മുസ്ലിംകള്‍

എ.ഡി. പതിനഞ്ചാംനൂറ്റാണ്ടായപ്പോഴേക്കും നാല്‍പത്തെട്ടോളം മുസ്‌ലിം രാജാക്കന്മാരുള്ള സ്റ്റേറ്റായിരുന്നുവത്രെ ബര്‍മ്മ . പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍വരെ ബര്‍മ്മയില്‍ മുസ്‌ലിംകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. മതകീയ അടയാളങ്ങളുയര്‍ത്തിപ്പിടിച്ച്‌ ജീവിതം നയിക്കാനും മറ്റും യാതൊരുവിധ പ്രതിസന്ധിയും നേരിടാത്ത കാലമായിരുന്നു അത്‌.ഇന്ന് പള്ളികളും ഇസ്ലാമിക പഠനശാലകളും അനധികൃത സ്ഥാപനങ്ങളാണെന്നാണ് മ്യാന്‍മറിയന്‍ ബുദ്ധ'മതം'.ബുദ്ധ തീവ്രവാദികളില്‍നിന്ന് ക്രൂരമായ പീഡനമാണ് മ്യാന്‍മറിലെ ഏറ്റവും ദരിദ്രരും നിരക്ഷരരുമായ റോഹിങ്ക്യ മുസ്ലിംകള്‍ ഏറ്റുവാങ്ങുന്നത്. മ്യാന്‍മര്‍ മുസ്ലിംകള്‍ പലതവണ ബുദ്ധ വര്‍ഗീയവാദികളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 1942-ല്‍ 'മാഗ്' ബുദ്ധിസ്റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തേണ്ടിവരികയും ചെയ്തു. 1978-ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്ലിംകളെ ബംഗ്ളാദേശിലേക്ക് നാടുകടത്തി. 1982-ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്ലിംകളുടെ പൌരത്വം തന്നെ റദ്ദാക്കുകയാണുണ്ടായത്.
1992-ല്‍ മൂന്നു ലക്ഷത്തിലേറെ വരുന്ന മറ്റൊരു സംഘത്തെയും ബംഗ്ളാദേശിലേക്ക് നാടുകടത്തി. അവശേഷിക്കുന്നവരെ ജനസംഖ്യ കുറച്ച് വളര്‍ച്ച നിയന്ത്രിക്കാനാണ് ഭരണകൂടം തീരുമാനിച്ചത്. അതിന്റെ ഭാഗമായി 30 വയസ് തികയാത്ത മുസ്ലിം യുവാവിനും 25 വയസ് തികയാത്ത യുവതിക്കും വിവാഹം പാടില്ലെന്ന നിയമം കൊണ്ടുവന്നു.
തുടരെ തുടരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളില്‍ മുസ്ലിം രാജ്യങ്ങളോ ആഗോള സമൂഹമോ ഇടപെടാതിരുന്നത് മ്യാന്‍മര്‍ സര്‍ക്കാറിന് അവരുടെ മനുഷ്യത്വവിരുദ്ധ അജണ്ട നടപ്പാക്കാന്‍ ഉര്‍ജ്ജം പകര്‍ന്നു. ഇപ്പോള്‍ നടക്കുന്ന വംശ ശുദ്ധീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. യു.എന്‍ ഒരുകാര്യം ചെയ്യാന്‍ ദയവു കാണിച്ചു. ലോകത്ത് ഏറ്റവുമധികം പീഡനങ്ങളനുഭവിക്കുന്ന ന്യൂനപക്ഷമെന്ന 'ടൈറ്റില്‍' നല്‍കി ഈ 'ആടു' ജീവിതങ്ങളെ 'ആദരിച്ചു'.

ഉമര്‍ മുക്താര്‍.(റ)


ഉമര്‍ മുക്താര്‍.(റ).മരുഭൂമിയിലെ സിംഹം"(Umar Mukhthar:The Lion of The Desert) എന്ന മഹാനാണ്.ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർ‍ഷത്തോളം സമരം ചെയ്ത ധീരനായ സൂഫി പോരാളിയും, രക്തസാക്ഷിയുമാണ്‌ ഉമർ മുഖ്താർ (1862-1931).ലിബിയയിലെ കിഴക്കൻ ബർഖ യുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ്‌ അദ്ദേഹത്തിന്റെ ജനനം.നിഫ വർഗ്ഗത്തിൽ പെട്ടയാളാണ്‌ ഉമർ മുഖ്താർ.1912 മുതൽ ഇറ്റലിയുടെ കടന്നാക്രമണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിവന്ന അദ്ദേഹത്തെ നീണ്ട ഇരുപതു വർഷത്തിനൊടുവിൽ 1931 ൽ ഇറ്റാലിയൻ സൈന്യം പിടികൂടി തൂക്കി കൊല്ലുകയായിരുന്നു.ഉമർ മുഖ്താറിന്‌ പതിനാറ് വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ സം‌രക്ഷിച്ചത് ഹുസൈൻ അൽ ഖറനൈനിയായിരുന്നു. ആദ്യകാലത്ത് ഖുർ‌ആൻ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് ഉമർ മുഖ്താർ. സനൂസി സൂഫി പാതയിലും പ്രസിദ്ധൻ ആയിരുന്നു അദ്ദേഹം.1931 സെപ്റ്റംബർ 11 ന്‌ ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്പ്പിക്കപെടുകയും സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുകയാണ്‌.ഒരു സമ്മാനം നേടിയെടുത്ത പ്രതീതിയായിരുന്നു ഇറ്റാലിയൻ സൈന്യത്തിന്‌ മുഖ്താറിനെ പിടികൂടൽ.മുഖ്താറിന്റെ മനോധൈര്യം ജയിലിലെ മറ്റു ആളുകളെ അമ്പരപ്പിച്ചു.തന്നെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ കണ്ണുകളിലേക്ക് നോക്കി ഖുർ‌ആൻ ഉരുവിടുകയായിരുന്നു ഉമർ മുഖ്താർ എന്ന് അദ്ദേഹത്തെ ചോദ്യംചെയ്തവർ പിന്നീട് സമ്മതിക്കുകയുണ്ടായി.വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റപ്രത്രം സമർപ്പിക്കുകയും പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്.പണ്ഡിതന്മാരും ചരിത്രകാരന്മാരും അദ്ദേഹത്തിന്റെ വിചാരണ മാന്യവും നിഷ്പക്ഷവുമാണോ എന്നകാര്യത്തിൽ സംശയാലുക്കളാണ്‌.അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് തൂക്കിലേറ്റുന്നവർ ചോദിച്ചപ്പോൾ അദ്ദേഹം ഖുർ‌ആനിലെ ഈ വചനം ഉരുവിട്ടു:"നമ്മളെല്ലാം ദൈവത്തിൽനിന്ന്;ദൈവത്തിലേക്കു തന്നെ നമ്മുടെ മടക്കവും. ഇറ്റാലിയൻ കോടതിയുടെ നിർദ്ദേശത്തോടെയും ലിബിയൻ സ്വാതന്ത്ര്യസമരം ഇതോടുകൂടി അന്ത്യം‌വരിക്കുമെന്ന ഇറ്റാലിയൻ സൈന്യത്തിന്റെ പ്രതീക്ഷയോടെയും 1931 സെപ്റ്റംബർ 16 ന്‌ സെല്ലുഖൻ കോൺസണ്ട്രേഷൻ ക്യാമ്പിലെ തന്റെ അനുയായികൾക്ക് മുമ്പിൽ ഉമർ മുഖ്താർ തൂക്കിലേറ്റപ്പെട്ടു.ലിബിയയുടെ പത്ത് ദിനാർ നോട്ടിൽ മുഖ്താറിന്റെ ചിത്രം അച്ചടിച്ചിരിക്കുന്നു. മുഖ്താറിന്റെ അവസാന നാളുകൾ ആവിശ്കരിച്ച ഒരു ചലച്ചിത്രമാണ്‌ മുസ്തഫ അക്കാദ് സം‌വിധാനം ചെയ്ത "ദ ലയൺ ഓഫ് ഡെസര്ട്ട് " (1981). 2009 ജൂൺ 10 ന്‌ ലിബിയൻ നേതാവ് മുഅമ്മർ ഖദ്ദാഫി ഇറ്റലിയിലെ തന്റെ ആദ്യസന്ദർശനത്തിൽ റോമിലെത്തി അവിടുത്തെ പ്രധാനമന്ത്രി സിൽ‌വിയോ ബര്ലുസ്കോണിയെ സന്ദർശിക്കുന്നത് മുഖ്താർ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രശസ്ത്മായ ചിത്രം തുന്നിച്ചേർത്ത കോട്ടണിഞ്ഞുകൊണ്ടാണ്‌.

തിമൂർ ബിൻ തരഘായ് ബർലാസ്

ലോകചരിത്രത്തിലെ ഏറ്റവും പ്രധാന ക്രൂരരായആക്രമണകാരികളിൽ ഒരാളായിരുന്നു തിമൂർ.മദ്ധ്യേഷ്യയിൽ ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ തിമൂറിന്റെ ഡൽഹി ആക്രമണകാലത്ത് എത്ര ലക്ഷം പേർ നിർദയം വധിക്കപ്പെട്ടുവെന്നതിനു കണക്കില്ല. അഫ്ഗാനിസ്താനിലെ സബ്സവാർ എന്ന സ്ഥലത്ത് രണ്ടായിരം ജീവനുള്ള മനുഷ്യരെ ഒന്നിനുമേൽ ഒന്നായി അടുക്കി അവരുടെ മേൽ മൺകട്ടയും കളിമണ്ണും കൊണ്ടു മൂടി തിമൂർ നിർമിച്ച ഗോപുരം ഇദ്ദേഹത്തിന്റെ ഹൃദയകാഠിന്യത്തിന് ഉദാഹരണമായിരുന്നു. അർമേനിയയിലെ ശിവാസ് എന്ന സ്ഥലത്തെ ആക്രമിച്ചപ്പോൾ അവിടത്തെ ജനങ്ങൾ യുദ്ധം കൂടാതെ കീഴടങ്ങാമെങ്കിൽ അവിടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാമെന്ന് തിമൂർ പ്രതിജ്ഞ ചെയ്തു. ജനങ്ങൾ യുദ്ധം ചെയ്യാതെ കീഴടങ്ങി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാം എന്ന പ്രതിജ്ഞ നിറവേറ്റുവാൻ വേണ്ടി തിമൂർ ചെയ്തത് ആ നഗരത്തിലെ നിവാസികളായ നാലായിരം പേരെ ജീവനോടുകൂടി മണ്ണിൽ കുഴിച്ചു മൂടുകയായിരുന്നു. ഇറാനിലെ ഇസ്ഫഖാനിൽ എഴുപതിനായിരം പരാജിതരെ വധിച്ചു. അവരുടെ വേർപെടുത്തപ്പെട്ട ശിരസ്സുകൾ അടുക്കിവച്ച് ഒരു പിരമിഡ് നിർമിച്ചു. ഇദ്ദേഹം ജോർജിയ പിടി ച്ചെടുത്തു. തുർക്കിയും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. 1401-ൽ ഇദ്ദേഹം ബാഗ്ദാദ് നഗരം വീണ്ടും ആക്രമിച്ചു. ഇവിടങ്ങളിലെല്ലാം അനേകായിരം പേർ വധിക്കപ്പെട്ടു. 1401-ൽ ഡമാസ്കസ് പിടിച്ചെടുക്കുകയും ചെയ്തു.ഇവിടെയെല്ലാം കൊല്ലപ്പെട്ടതും തിമൂറിന്റെ ക്രൂരതകൾക്ക് ഇരയായതും. മുസ്ലിമീങ്ങളാണ്.തിമൂറിന്റെ ചെയ്തികൾക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല.തിമൂർ.ഇന്ത്യ അക്രമിച്ചിട്ടുണ്ട് .ഗസ്നിയിലെ മഹ്മൂദിന്റെ ആക്രമണങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അക്രമവും കൂട്ടക്കൊലയുമാണ് തിമൂർ നടത്തിയത്. ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികൾ, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയിൽ രോഷം പൂണ്ടാണ് തിമൂർ ഈ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.മഹമൂദ് ഗസ്നവി ഇന്ത്യ അക്രമിച്ചിട്ടുണ്ട് അതും ഇസ്ലാമുമായി ഒരു ബന്ധവുമില്ല.ഇന്ത്യയിലെ സമ്പന്നമായ നഗരങ്ങളിൽ നിന്നും കൊള്ളയടിച്ച സമ്പത്തുപയോഗിച്ച്, മഹ്മൂദ് തന്റെ തലസ്ഥാനമായ ഗസ്നി വികസിപ്പിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തും. ഇവിടെ സർവകലാശാലകളും വിജ്ഞാനകേന്ദ്രങ്ങളും വളർന്നുവന്നു. .ഇതൊന്നും .ഇസ്ലാമികബോധമല്ല മറിച് രാഷ്ട്രീയതാല്പര്യങ്ങളായിരുന്നു..

Friday, January 6, 2017

എം. റഷീദ്

എം. റഷീദ് .അന്തരിച്ചു.... --എന്റെ നാട്ടുകാരനും അയൽവാസിയുമായിരുന്നു അന്തരിച്ച റഷീദ്. സാമൂഹികപരിഷ്കർത്താവായിരുന്ന കോടഞ്ചേരി മരക്കാർ മുസ്ലിയാരുടെയും .എളയേടത്ത് ഉമ്മത്തി ഉമ്മ യുടെയും മകനായ . പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇളയേടത്ത് തറവാട്ടിലെ ഇ. മൊയ്തു മൗലവിയുടെയും വാക്കാട്ട് പാത്തുണ്ണിയുമ്മയുടെയും മകനായ എം. റഷീദ് 1925 -ല്‍ മാറഞ്ചേരി പനമ്പാടാണ് ജനനം . 1944 കാലഘട്ടത്തിൽ കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ പത്താം തരം വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പട്ട റഷീദ്, മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലിൽ തടവിലാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മാപ്പെഴുതി കൊടുക്കണമെന്നതിനാൽ പത്താതരം പഠനം മുടങ്ങി. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ എഴുതി വിജയിച്ചു.ജയകേരളം, കൗമുദി എന്നീ വാരികകളിലും മാതൃഭൂമി പത്രം എന്നിവയിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 1954-57 കാലയളവിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന .സഖാവ് എന്ന വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1957-60 കാലഘട്ടത്തിൽ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവർഷക്കാലം ചാലക്കുടിയിൽ നിന്നുള്ള .ചെങ്കതിർ. മാസികയുടെ പ്രസാധകരായി ജോലിചെയ്തു. വർഷങ്ങളായി മാധ്യമം ദിനപ്പത്രത്തിൽ വായനക്കിടയിൽ എന്ന പേരിൽ ഒരു പംക്തി എഴുതി വന്നിരുന്നു . കെ. ദാമോദരന്‍ ജീവചരിത്രം, (ഡി.സി. ബുക്സ്)റോസ ലക്‌സംബര്‍ഗ് ജീവചരിത്രം, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ജീവചരിത്രം,(ഐ.പി.എച്ച്) മുസ്ലിം സ്വാതന്ത്ര്യ സമരസേനാനികള്‍, 1921 കാര്‍ഷിക വിപ്ലവം (സൗമേന്ദ്രനാഥ ടാഗോറുമായി ചേര്‍ന്ന്), ഇ.എം.എസ്. വിയോജനക്കുറിപ്പുകള്‍ (ഒരു സംഘം ലേഖകര്‍) തുടങ്ങിയവ എം. റഷീദിന്റെ കൃതികളാണ്. മുഷ്യാവകാശപ്രവര്‍ത്തകനുള്ള മുകുന്ദന്‍ സി. മേനോന്‍ പുരസ്‌കാരം, എ. എ. മലയാളി അവാര്‍ഡ്, സൈനുദ്ദീന്‍ നൈന പുരസ്‌കാരം, കേരള പ്രസ് ക്ലബ്ബിന്റെ പത്രപ്രവര്‍ത്തക അവാര്‍ഡും ലഭിച്ചു. മൃതദേഹം ശനിയാഴ്ച പതിനൊന്നിന് വെളിയങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. എം.റഷീദിന്റെ .പിതാവ്. മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്റെ വലംകൈയായി പ്രവർത്തിച്ച.ഖിലാഫത്ത്. കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന.ഇ.മൊയ്തു മൗലവി. പത്രപ്രവർത്തനരംഗത്തും അദ്ദേഹം സംഭാവന നല്കിയിട്ടുണ്ട് അൽ അമീൻ പത്രം തുടങ്ങിയപ്പോൾ അതിന്റെ സഹപത്രാധിപരായി. തുടർന്ന് വളരെക്കാലം അൽ അമീനിന്റെ മുഖ്യ പത്രാധിപരായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവൻമേനോൻ, കെ. കേളപ്പൻ, കെ. മാധവൻ നായർ, എ.കെ.ജി. തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു.
1921- ലെ മലബാർ ലഹളക്കാലത്ത് മൊയ്തുമൗലവി ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. മാറഞ്ചേരിയിലെ വീട് പട്ടാളക്കാർ കൊള്ളയടിച്ചു. മലബാർ ലഹള. ഖിലാഫത്ത്. നിയമലംഘനം‌ എന്നിങ്ങനെ സം‌ഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭകാലം. ഇക്കാലത്ത് വെല്ലൂർ. രാജമന്ത്രി എന്നീ ജയിലുകളിലും‌ അദ്ദേഹം ജയിൽവാസം അനുഭവിച്ചു.കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ, മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് എന്നിവയിൽ അംഗമായ അദ്ദേഹം ഭരണഘടനാ നിർമ്മാണ സമിതിയിലും രാജ്യസഭയിലും പ്രതിനിധിയായി. കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ദീർഘകാലം അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
1985-ൽ അലഹാബാദിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സമ്മേളനത്തിൽ മൊയ്തുമൗലവിക്ക് പ്രത്യേക ബഹുമതി നൽകി ആദരിച്ചു. സമ്മേളനത്തിന് പതാക ഉയർത്തിയതും അദ്ദേഹമായിരുന്നു.
നൂറ്റി എട്ട് വയസ്സുള്ളപ്പോൾ ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം കോഴിക്കോട് നിന്ന് തൃശൂർ വരെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കാണാൻ യാത്ര ചെയ്തത് ശ്രദ്ധേയമായിരുന്നു. പ്രാദേശിക പോലീസിൽ നിന്നും ഇതിന്റെ അന്വേ‍ഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നടത്തിയ ഒറ്റയാൾ നിരാഹാര സമര പ്രഖ്യാപനം പ്രായത്തിലും തളരാത്ത പോരാട്ട വീര്യത്തിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. നമ്മോടു വിട്ടു പിരിഞ്ഞ എം.റഷീദ്.എന്നവർക്ക് . അല്ലാഹു അവര്‍ക്ക് ജീവിതത്തില്‍ വന്ന പിഴവുകള്‍ പൊറുത്തു കൊടുക്കട്ടെ..ഖബര്‍ പ്രകാശമാക്കി കൊടുക്കട്ടെ..ആമീന്‍ ..

Wednesday, January 4, 2017

ചരിത്ര പ്രസിദ്ധമായ മദായിന്‍സാലിഹ്

ചരിത്ര പ്രസിദ്ധമായ മദായിന്‍സാലിഹ് .                                                                                                                                              

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                             ഈ അടുത്ത് ചരിത്ര പ്രസിദ്ധമായ മദായിന്‍സാലിഹ് എന്നസ്ഥലം സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി സൗദി അറേബിയയിലെ തുറമുഖ പട്ടണ മായ ജിദ്ദയില്‍ നിന്നും 380കിലോ മീറ്റര്‍ ദൂരെയുള്ള വ്യാവസായിക നഗരമായ യാന്‍ബുവില്‍ നിന്നായിരുന്നു യാത്ര കൂട്ടത്തില്‍ ഞാന്‍ ജോലി ചെയ്യുന്ന കൊറിയന്‍ കമ്പനിയായ (doosan)സ്ഥാപനത്തിലെ രണ്ടു കൊറിയന്‍ മാരുമുണ്ടായിരുന്നു യാന്ബുവില്‍നിന്നും യാന്‍ബുഅല്‍നഖീല്‍ വഴി 450 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മദായിന്‍ സാലിഹ് എന്ന വിശ്യപ്രസിദ്ധമായ സ്ഥലത്ത് എത്താം ലോക പൈതൃഗപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ പ്രദേശം ഒരുപാട് പൌരാണിക ചരിത്രങ്ങള്‍ ഉറങ്ങുന്ന സ്ഥലമാണ്‌ നമ്മള്‍ അറിയാത്ത കേള്‍ക്കാത്ത നമ്മളെ വിസ്മയിപ്പിക്കുന്ന പഠനാര്‍ഹമായതും ചിന്തിപ്പിക്കുന്ന തുമായഒരു പാട് കാര്യങ്ങള്‍ .നമുക്ക് അവിടെ ദര്‍ശിക്കാന്‍ സാദിക്കും. ഒരു വെള്ളിയാഴ്ച 630.രാവിലെ യാന്‍ബുവില്‍ നിന്ന് പുറപ്പെട്ട് 1045ന് അല്‍ ഊല എന്ന എന്ന പട്ടണത്തില്‍ എത്തി .മനോഹരമായ സ്വര്‍ണവര്‍ണമായശൈലങ്ങലാല്‍ ചുറ്റപെട്ടഒരു കൊച്ചു പട്ടണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊച്ചു കുടിലുകളും മറ്റും നശിച്ചു ഈ നൂറ്റാണ്ടിന്‍റെ പുരോഗതിയുടെ മുന്നില്‍ എന്തൊക്കെയോ നമ്മോടു വിളിച്ചുപരയുന്നതുപോലെ വലിയ ഒരു ദ്രിഷ്ട്ടാന്തമായി നിശ്ചലമായി കിടക്കുന്നു കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെയും പൌരാണികതയുടെ തുടിപ്പികളും അടുത്തറിയാന്‍ പറ്റിയ സന്ദര്‍ഭം അല്‍ ഊലായില്‍നിന്ന് പതിമൂന്ന് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മദായിന്‍ സാലിഹ് എന്ന സമൂദുഗോത്രം വസിച്ചിരുന്ന പ്രദേശം (ലോകത്തെ 157രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 962 സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ഗണത്തിൽ സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര ഭൂമിയാണ്‌ മദായിന്‍ സ്വാലിഹ് എന്നറിയപ്പെടുന്ന അൽ ഹിജ്‌ർ പ്രദേശം. 2008-ൽ കനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.കൂടെയുണ്ടായിരുന്ന രണ്ടു കൊറിയന്മാരെ AL-ULA ARAC RESORT എന്ന ഹോട്ടലില്‍വിട്ടു വെള്ളിയാഴ്ച് 3pm മുതല്‍ 6pm വരെയാണ് സന്ദര്‍ശനസമയം വെള്ളിയാഴ്ച് പ്രാര്‍ത്ഥനക്ക് വേണ്ടി കുറച്ചകലെയുള്ള ഒരു പള്ളിയില്‍ പോയി ജുമുആ നമസ്കരിച്ചു അതിനു കുറച്ചകലെയുള്ള ഒരു ബംഗാളി ഹോട്ടലില്‍ കയറി ഉച്ച ഭക്ഷണംവും കഴിച്ചു തിരിച്ചുഹോട്ടലിലേക്ക് തന്നെ വന്നു മദായിന്‍ സാലിഹില്‍ അകത്തേക്ക് കയറാനുള്ള പാസ്സ് തരപെടുത്തി കാറില്‍കയറി മദായിന്‍ സാലിഹ് ലക്‌ഷ്യം വെച്ച് യാത്ര തുടര്‍ന്നു പോകുന്ന വഴിക്ക് Elephant rock.ജബലുല്‍ഫീല്‍.എന്ന ഒരു ആനയുടെ രൂപത്തിലുള്ള മലയുണ്ട് അത് കൊണ്ടാണ് ആനമല എന്നര്‍ത്ഥം വരുന്ന ജബലുല്‍ഫീല്‍ എന്ന് വിളിക്കപെടുന്നത് പാറകളുടെ രൂപഭാവങ്ങളും വർണ്ണ ഭംഗിയും വിസ്മയകരമായ കാഴ്ചയാണ് ഗരിമയോടെ നില്‍ക്കുന്ന ആനയുടെ രൂപത്തിലുള്ള ചുകന്നമല അതൊന്നു കാണേണ്ടത് തന്നെയാണ് അതെല്ലാം കണ്ട് ആസ്വദിച്ചു .യതാര്‍ത്ഥ ലക്ഷ്യമായ മദായിന്‍ സാലിഹ് എന്ന ചരിത്രത്തിന്‍റെ വിലപ്പെട്ട ശേഷിപ്പുകള്‍ ഉറങ്ങികിടക്കുന്ന നിശബ്ദ താഴ്വര.പ്രാക്തന നാഗരികതയുടെ അത്ഭുതപ്പെടുത്തുന്ന വിവിത ശേഷിപ്പുകള്‍ (അല്‍ഹിജിര്‍)പാറകളുടെ നഗരം എന്ന അര്‍ഥം വരുന്ന..മദായിന്‍ സാലിഹില്‍ .20.മിനുട്ട് കൊണ്ട് elefant rockല്‍ നിന്ന് ഞങ്ങള്‍ പ്രധാന കവാടത്തിനു മുന്നിലെത്തി വെള്ളിയാഴ്ച് ആയതുകൊണ്ട് സന്ദര്‍ശകര്‍ കൂടുതലായിരുന്നു അകത്തു കടക്കാനുള്ള പ്രവേശന പാസ്സ് നേരത്തെ തരപ്പെടുത്തിയത് കൊണ്ട് കൂടുതല്‍ സമയം കാത്തുനില്‍ക്കാതെ അകത്തേക്ക് പ്രവേശിക്കാന്‍ സാദിച്ചു .കടന്നു ചെല്ലുമ്പോള്‍ തന്നെ നമ്മെ വരവേല്‍ക്കുന്നത് ഓട്ടോമന്‍ തുര്‍ക്കികളുടെഖിലാഫത്ത്കാലത്ത് നിര്‍മിച്ച ദീര്‍ഘദൂര റെയില്‍വേയുടെനശിച്ചുകൊണ്ടിരിക്കുന്ന കുറെ അവശിഷ്ട്ടങ്ങളാണ് ഇന്നും സൌദിയില്‍ ജീവിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും അറിയാത്ത ചരിത്ര വസ്തുത .ഇങ്ങനെ ഒരുഗതകാലം സൗദിഅറേബ്യക്ക് ഉണ്ടായിരുന്നോ എന്ന് ആശ്ച്യര്യപെട്ടുപോകും ..അതെക്കുറിച്ച് സക്കറിയ എഴുതിയത് അവലംബമായി ചേര്‍ക്കുന്നു ...( മൃതനഗരത്തിനുള്ളില്‍ തീവണ്ടിയാപ്പീസോ? അതെ. ഒരിക്കല്‍ മദായിന്‍ സാലിഹും അല്‍-ഉലയും തീവണ്ടിയാപ്പീസുകളായിരുന്നു- പരേതാത്മാക്കളെ പറുദീസയിലെത്തിക്കുന്ന തീവണ്ടിയല്ല, ജീവനുള്ള പട്ടാളവും ഹജ്ജ് തീര്‍ത്ഥാടകരും നാട്ടുകാരും വ്യാപാരികളും സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടികള്‍ക്കുള്ള സ്റ്റേഷനുകള്‍. ഹിജാസ് റെയില്‍വേ എന്നു പ്രശസ്തമായ, സിറിയയിലെ ദമാസ്‌ക്കസില്‍ ആരംഭിച്ച് മധ്യധരണ്യാഴിക്ക് സമാന്തരമായി നീണ്ട്, ജോര്‍ദാനിലെ അമ്മാനിലൂടെ കടന്ന്, ചെങ്കടലിനു സമാന്തരമായി അറേബ്യയിലൂടെ മുന്നോട്ടുപോയി മദീനയില്‍ അവസാനിച്ച 2000-ത്തോളം കിലോമീറ്റര്‍ നീളമുള്ള റെയില്‍പ്പാത ഇസ്താംബൂളിലെ ഒട്ടോമന്‍ തുര്‍ക്കികളുടെ അറേബ്യന്‍ സ്വപ്‌നത്തിന്റെ മൂര്‍ത്തീകരണമായിരുന്നു. അവരുടെ സാമ്രാജ്യം പ്രവാചകന്റെ ജന്മനാടിന്റെ ഹൃദയംവരെ വേര് നീട്ടിയതിന്റെ സാമ്പത്തികവും സൈനികവുമായ അടയാളമായിരുന്നു 1908-ല്‍ പണിത ഹിജാസ് തീവണ്ടിപ്പാത.
നിരവധി പാശ്ചാത്യയാത്രക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ തേടിപ്പോകുന്ന അറേബ്യയിലെ ഏറ്റവും കോരിത്തരിപ്പിക്കുന്ന ദൃശ്യം ഹിജാസ് പാതയുടെയും അതിലോടിയിരുന്ന തീവണ്ടികളുടെയും മണലില്‍ പുതഞ്ഞുകിടക്കുന്ന അവശിഷ്ടങ്ങളാണ്. അതിനു പിന്നില്‍ ചരിത്രമുണ്ട്, സാഹിത്യമുണ്ട്, ഹോളിവുഡുണ്ട്. ലോകപ്രശസ്തനായ ചരിത്ര കഥാനായകനുമുണ്ട്.
വളരെ വളരെ ചുരുക്കിപ്പറഞ്ഞാല്‍, ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി ബ്രിട്ടന്റെ ശത്രുപക്ഷത്തായിരുന്നു. അറേബ്യയുടെ നല്ലപങ്കും അന്ന് തുര്‍ക്കികളുടെ കൈവശമാണ്. യുദ്ധം മൂത്തപ്പോള്‍, യുദ്ധതന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടന്‍ സര്‍ ആര്‍തര്‍ ഹെന്റി മക്മഹോന്‍ എന്ന നയതന്ത്രജ്ഞനെ (ഇന്ത്യാ-തിബത്ത് അതിര്‍ത്തിക്ക് 'മക്മഹോന്‍ രേഖ' എന്ന പേരുണ്ടായതിന് കാരണക്കാരന്‍) ഇന്ത്യയില്‍നിന്നു വരുത്തി, മക്കയിലെ ഷാരിഫ് ഹുസൈന്‍ രാജാവുമായി ധാരണ നിര്‍മ്മിച്ച് അദ്ദേഹത്തെക്കൊണ്ട് തുര്‍ക്കികള്‍ക്കെതിരെ അറബ് വിപ്ലവം പ്രഖ്യാപിപ്പിച്ചു. മക്കയിലും മദീനയിലും കണ്ണുവച്ചിരുന്ന സൗദ് രാജാവ് അബ്ദുല്‍ അസീസ് താന്‍ പിന്‍തള്ളപ്പെടുന്നത് ക്ഷമാപൂര്‍വ്വം കണ്ടിരുന്നു. അദ്ദേഹവും തുര്‍ക്കികളുടെ ശത്രുവായിരുന്നു. പക്ഷേ, ധനസഹായമര്‍ഹിക്കുന്ന ഔദ്യോഗിക ശത്രുവായി ബ്രിട്ടന്‍ തിരഞ്ഞെടുത്തത് ഷാരിഫിനെയായിരുന്നു-ഒറ്റക്കാരണത്താല്‍: വിശുദ്ധ മക്ക ഷാരിഫിന്റെ കൈവശമായിരുന്നു. അദ്ദേഹമായിരുന്നു വിശുദ്ധ മക്കയുടെ എമീര്‍.
അറേബ്യന്‍ യുദ്ധതന്ത്രങ്ങള്‍ വിരചിക്കാനെത്തിയ ടി.ഇ. ലോറന്‍സ് എന്ന ' ലോറന്‍സ് ഓഫ് അറേബ്യ'യ്ക്ക് അബ്ദുല്‍ അസീസിനെപ്പറ്റി വലിയ മതിപ്പില്ലായിരുന്നു- എന്തൊരു ചരിത്രപരമായ ഹ്രസ്വവീക്ഷണം! ഏതായാലും ലോറന്‍സ് ബ്രിട്ടീഷ് സര്‍ക്കാരിനോട് പറഞ്ഞു: അറേബ്യ നബിയുടെ നാടാണ്. ഇവിടെ ബ്രിട്ടീഷ് പട്ടാളത്തിനു സ്ഥാനമില്ല. തുര്‍ക്കികള്‍ക്കെതിരായ യുദ്ധം അറബികള്‍തന്നെ നടത്തണം. (എന്നാല്‍ അതിനെ ലോറന്‍സ് എന്ന ബ്രിട്ടീഷുകാരന്‍ നയിക്കും എന്നുമാത്രം പറഞ്ഞില്ല).
തുര്‍ക്കിപ്പട ഹിജാസ് റയില്‍വേ വഴി വന്നെത്തി മദീനയില്‍ തമ്പടിച്ച് അറബ് വിപ്ലവം തകര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇനിയാണ് 'ലോറന്‍സ് ഓഫ് അറേബ്യ' യുടെ തിരക്കഥയുടെ ഒറിജിനലിനെ ചരിത്രത്തിന്റെ വിരലുകള്‍ എഴുതുന്നത്.
1917-ലെ ചൂടുകാലത്ത് ക്യാപ്റ്റന്‍ ലോറന്‍സ് വെറും മുപ്പതോളം ബദു ഒട്ടകപ്പടയാളികളുമായി വടക്കന്‍ ഹിജാസിലെ ഒളിയിടത്തില്‍നിന്നു പുറപ്പെടുന്നു. ഒരു ഗറില്ലാ ആക്ഷനിലൂടെ ലോറന്‍സും സംഘവും ഹിജാസ് തീവണ്ടിപ്പാതയ്ക്കു പലയിടത്തു ഡൈനാമിറ്റ് വയ്ക്കുന്നു. തുര്‍ക്കിപ്പട മദീനയില്‍ കുടുങ്ങുന്നു. ലോറന്‍സും അറബിപ്പട്ടാളവും ജോര്‍ദാനു നേരെ പാഞ്ഞു തന്ത്രപ്രധാനമായ അഖ്ബ മുനമ്പ് പിടിക്കുന്നു. മദീനയിലെ തുര്‍ക്കിപ്പട്ടാളം നിസ്സഹായരായി നോക്കിനില്‌ക്കെ അറബിപ്പട അഖ്ബയിലൂടെ ഫലസ്തീന്‍ വഴി സറിയയിലെത്തി ഡമസ്‌കസ് പിടിക്കുന്നു. ഇടിമിന്നല്‍ പരിപാടി. തുര്‍ക്കികളുടെ അറേബ്യന്‍ സാമ്രാജ്യം അസ്തമിക്കുന്നു. ലോറന്‍സ് എന്തുകൊണ്ട് അബ്ദുല്‍ അസീസിനെ പിന്തുണച്ചില്ല എന്നതിന്റെ ചര്‍ച്ചകള്‍ ഇന്നും അവസാനിച്ചിട്ടില്ല. ചരിത്രത്തിലുടനീളം കാണുന്ന ശരാശരി ധാരണപ്പിശകുകളിലൊന്ന് എന്നുമാത്രം കരുതിയാല്‍ മതി.
മദായിന്‍ സാലിഹിന്റെ ഒരു വിദൂര കോണില്‍ നമുക്കു റയില്‍വേ സ്‌റ്റേഷന്‍ കാണാം. ഇവിടെ അതിന്റെ നല്ലകാലത്ത് യാത്രക്കാര്‍ക്കുള്ള താമസസ്ഥലങ്ങളും എന്‍ജിന്‍ റിപ്പയര്‍ ശാലകളും, വര്‍ക്ക്‌ഷോപ്പുടമകളുമടക്കം 16 കെട്ടിടങ്ങളും ജലസംഭരണികളും ഉണ്ടായിരുന്നു. ഇന്ന് ചില കെട്ടിടങ്ങള്‍ ബാക്കിനില്പുണ്ട്. കംപാര്‍ട്ട്‌മെന്റുകളും എന്‍ജിനുകളും മണലില്‍ പാതി മൂടിക്കിടക്കുന്നു. തകര്‍ന്ന റയിലുകള്‍. റിപ്പയര്‍ യാര്‍ഡില്‍ ഒരു എന്‍ജിന്‍ അങ്ങനെ തന്നെ നില്പുണ്ട്. മദായിന്‍ സാലിഹിലെ പ്രേതകുടീരങ്ങള്‍പോലെതന്നെ മറ്റൊരു മൃതസാമ്രാജ്യം.
മഹത്തായ ഒരു തീവണ്ടിപ്പാത മരിച്ചു. പക്ഷേ, ക്യാപ്ടന്‍ ടി.ഇ. ലോറന്‍സ്, 'ലോറന്‍സ് ഓഫ് അറേബ്യ' എന്ന മാന്ത്രികനാമമായി മാറി. അദ്ദേഹത്തിന്റെ അറേബ്യന്‍ യുദ്ധചരിത്രം ഒരു ബെസ്റ്റ് സെല്ലറായി. ഹോളിവുഡ് അതിനെ ഒരു ആഗോളഹിറ്റ് ഫിലിം ആക്കി മാറ്റി.
സാഹസികരായ പാശ്ചാത്യ വിനോദസഞ്ചാരികള്‍ പ്രത്യേക അനുവാദത്തോടെ ഹിജാസ് റയില്‍വേയുടെ മണല്‍മൂടിയ പാതയിലൂടെ ട്രെക്ക് ചെയ്തു പോകാറുണ്ടത്രേ. ഇന്നു ഹിജാസ് റയില്‍വേ പുനരുദ്ധരിക്കുന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ നടക്കുന്നുവെന്ന് അറിയുന്നു.
അവലംബം: 'സക്കറിയ നബിയുടെ നാട്ടില്‍' - ഡി.സി.ബുക്‌സ് (സക്കറിയ) page: 59-63 _)പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ ചെറുതും വലുതുമായ 132 ശിലാ ഭവനങ്ങള്‍ ഉണ്ട്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന പാറയില്‍ തീര്‍ത്ത വിചിത്രമേടകള്‍ കാണുവാനും വഴി കണ്ടെത്താനും ഇപ്പോള്‍ സൗകര്യമാണ്. ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. വസ്തുശില്പനിര്‍മാണമനോഹാരിതയുംവൈധക്ത്യവും പ്രകടമാവുന്ന ശിലഭാവനങ്ങള്‍ക്ക് പുറമേ അറുപതോളം കിണറുകളും ഈ താഴ്‌വരയുടെ വിവിത ഭാഗങ്ങളില്‍ ഉണ്ട്സമൂത് ഗോത്രം ഉപയോഗിച്ചിരുന്ന പാത്രങ്ങളും ലിഖിതങ്ങളും ചിത്രകലകളും ആയുധങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇവയെല്ലാം അല്‍ഊല മൂസിയത്തില്‍ സൂക്ഷിക്കപെട്ടിട്ടുണ്ട് വാഹനങ്ങള്‍ ചെന്നെത്താവുന്നരീതിയില്‍ പാതകള്‍ സംവിധാനിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആന്റെ വിവരണപ്രകാരം ദൈവീക ശിക്ഷക്ക് പാത്രീഭൂതരായ ഒരു വിഭാഗമാണല്ലോ സാലിഹ് നബിയുടെ ജനതവസിച്ചിരുന്ന ഈ താഴ്‌വര. വിശുദ്ദ ഖുര്‍ആനിലെ സൂറ .അല്‍അആറാഫിലെ സമൂത് വര്‍ഗതിലേക്ക് അയക്കപെട്ട പ്രവാചകന്‍ നൂഹുനബി (അ )പുത്രന്‍ ഇറമിന്‍റെ പരമ്പരയില്‍പെട്ട സാലിഹ്ബിന്‍ ഉബൈതായിരുന്നു ഈ പ്രവാജകന്‍ സാലിഹ് നബിയെ ധിക്കരിച്ച കാരണത്താല്‍ അഹങ്കാരികളായ ഈ ജനതയെ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട ഈ പ്രദേശം സാലിഹ് നബിയുടെ സമൂഹമായത് കൊണ്ടാണ് 'മദായിന്‍ സ്വലിഹ്' എന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. ദൈവകല്‍പന ധിക്കരിക്കുകയും പ്രവാചകനെ അവഗണിക്കുകയും ചെയ്തവരാണവര്‍. പ്രവാചകത്വത്തിന് തെളിവായി ആ ജനത തന്നെ ആവശ്യപ്പെട്ട വിധം അഭൌതികരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്ക് അവഗണിച്ച് അവര്‍ കൊന്നു കളഞ്ഞു. ഒമ്പത് പേരടങ്ങുന്ന സംഘം ഒട്ടകത്തെ കൊന്ന ശേഷം സാലിഹു നബിയെ വക വരുത്താനും പദ്ധതിയിട്ടിരുന്നു . അല്ലാഹുവിന്‍റെ സന്ദേശ പ്രകാരം സാലിഹ് നബിയും സത്യവിശ്വാസികളും ആ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടുവെന്ന് ചരിത്രം പറഞ്ഞു തരുന്നു. ഭൂമി കുലുങ്ങി, ഒപ്പം ഭീകരമായ ശബ്ദവും. മണി മാളികകള്‍ ഇടിഞ്ഞുവീണ് ജനത മുഴുവനും നശിച്ചു. ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുവിന് മുമ്പ് മൂവായിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയിലാണ് സമൂദ് വംശം ഭൂമിയില്‍ കഴിഞ്ഞിരുന്നതെന്ന് വിലയിരുത്തുന്നു
അറബികള്‍ക്കിടയില്‍ മുഹമ്മദ് നബിക്ക്(സ ) മുമ്പുതന്നെ ഇവരെ കുറിച്ചുള്ള ചരിതം നിലനിന്നിരുന്നു. വലിയൊരു നാഗരികതയുടെ ശേഷിപ്പുകള്‍ ഇപ്പോഴും നമുക്കവിടെ കാണാം. തബൂക് യുദ്ധവേളയില്‍ നബി തിരുമേനി(സ) മദായിന്‍ സ്വാലിഹ് വഴി പോയിരുന്നെന്നും സ്വാലിഹ് നബിയുടെ ഒട്ടകം വെള്ളം കുടിച്ച കിണര്‍ സഖാക്കള്‍ക്ക് കാണിച്ചു കൊടുത്തതായും ചരിത്രത്താളുകളില്‍ കാണാം. ദൈവീകശിക്ഷക്ക് ഇരയായ ഒരു സമൂഹത്തിന്‍റെ പ്രദേശമായതിനാല്‍ ദുഃഖത്തോടെ മാത്രമേ പ്രവേശിക്കാവൂ എന്നും പെട്ടെന്ന് കടന്ന് പോകണമെന്നും നബി തിരുമേനി അരുളിയിട്ടുണ്ട്നശിപ്പിക്കപെട്ട ഒരു നാഗരികതയുടെ അടയാളങ്ങള്‍ അഭൌതികമായിഒട്ടകംപ്രത്യക്ഷപെട്ട മല ഒറ്റ ദിവസം കൊണ്ട് ഒട്ടകം കുടിച്ചു തീര്‍ത്ത കിണര്‍ ഭയാനഗമായ ശാന്തതയും ചുറ്റുവട്ടത്തും ഭീതിതമായ അവസ്ഥയും ഇവിടെ സന്തര്‍ശിക്കുന്നഏതൊരാള്‍ക്കും അനുഭവപെടും ..








ഐനു സുബൈദ (സുബൈദ അരുവി)

1200 വര്‍ഷങ്ങളായി.മുസ്‌ലിം പൈതൃകത്തിന്‍റെ വലിയ ഒരു അടയാളമായ  ഐനു സുബൈദ (സുബൈദ അരുവി)

                                                                                                                                                                                                                                                                                                               അൽഹംദുലില്ല ഈകഴിഞ്ഞ (1437 ദുൽഹജ്ജ്) അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യംലഭിച്ചു അൽഹംദുലില്ല.. കൂടെ എന്റെ സുഹൃത്തുക്കളായ മുഹമ്മദ്ഷാജി ഷമീം എന്നിവരും ഉണ്ടായിരുന്നു .സൗദി ആഭ്യന്തര ഹജ്ജ് ഗ്രൂപ്പായ മുഹമ്മദ് ബിൻ സാലം അൽ അഹ്മദി എന്ന ഗ്രൂപ് വഴിയാണ് ഹജ്ജിനു പോയത് .ദുൽഹജ്ജ് 7 നു രാവിലെ ബദറിൽ നിന്ന് പുറപ്പെട്ടു റബ്ബിന്റെ തൗഫീഖ് കൊണ്ട് ഹജ്ജിന്റെ കർമങ്ങളെല്ലാം ഭംഗിയായി നിർവഹിക്കാനും എളിയ അറിവിന്റെ വെളിച്ചത്തിൽ കഴിയുന്ന അമലുകളെല്ലാം പൂർത്തിയാക്കാനും സാധിച്ചു അൽഹംദുലില്ല അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ..ഞങ്ങൾ വന്ന ഗ്രൂപ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത് മിനയുടെയും മുസ്തലിഫയുടെയും അടുത്തുള്ള ഒരു പർവ്വതത്തിനു പിറകുവശത്തുള്ള ഹയ്യ് അസീസിയ്യ എന്ന സ്ഥലത്തായിരുന്നു .താമസിക്കുന്ന ഹോട്ടലിന്റെ അടുത്തുള്ള പള്ളിയിൽ പോകുമ്പോഴും മിനായിൽ പോകുമ്പോഴും ഞങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു ഒരു വിസ്മയകാഴ്ചയായിരുന്നു നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന ഒരു ഭിത്തിയുടെ ആകൃതിയിൽ അതിപുരാതന നിർമിതി .ഇത് എന്താണ് എന്ന് അറിയാൻ കൗതുകമായി പലരോടും അന്യഷിച്ചു പലരും പല കഥകൾ പറഞ്ഞു ഒന്നും തൃപ്തികരമായില്ല.അതിന്റെ അടുത്ത് ചെന്ന് പരിശോധിച്ചു .നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കനാൽ ആണ് എന്ന് മനസിലായി .അപ്പോൾ കൂടുതൽ അതെ കുറിച്ച് അറിയാനും പഠിക്കാനും താല്പര്യം കൂടി .അതിനു വേണ്ടി ചികഞ്ഞു അന്യഷിച്ചപ്പോഴാണ് മനസിലായത് എന്നോ എവിടെയോ വായിച്ചു വിസ്മൃതിയിലായ സുബൈദ കനാലിന്റെ തിരുശേഷിപ്പുകളാണ് എന്ന് ബോദ്ധ്യപ്പെട്ടത് .സുബൈദാ കനാലിലൂടെ ഇപ്പോള് വെള്ളം ഒഴുകുന്നില്ല. എന്നാല് മലകള് തുരന്നും പാറകള് പൊട്ടിച്ചും കെട്ടിയുയര്ത്തിയ അത്ഭുതകരമായ നിര്മിതിയുടെ ഭാഗങ്ങള് ഇന്നും മക്കയിലും, മിനായിലും, മുസ്ദലിഫയിലും, അറഫയിലുമെല്ലാം കാണാം. നൂറ്റാണ്ടുകള് പലത് പിന്നിട്ടെങ്കിലും സുബൈദ അരുവി ഇന്നും കാണികള്ക്ക് അല്ഭുതമാണ്. കിടയറ്റ എഞ്ചീനീ യറിങ്ങിന്റെയും കൃത്യമായ രൂപ കല്പനയു ടെയും കണിശമായ വൈദഗ്ദ്യത്തി ന്റെയും പര്യായമായ ഐന് സുബൈദ, നൂറ്റാണ്ടുകള് പിന്നിട്ടിട്ടും ഇസ്ലാമിക ഖിലാഫത്തിന്റെ പ്രതാപവും ഐശ്വര്യവും വിളിച്ചോതുകയാണ് ഇന്നും. കാലപ്പഴക്കത്താലും പില്കാലത്ത് നേരിട്ട അശ്രദ്ധമൂലവും, പ്രകൃതി ദുരന്തത്താലും, പലഇടങ്ങളിലും കേടുപാടുകള് സംഭവിച്ചിട്ടുണ്ടെങ്കിലും 1200 വര്ഷങ്ങളായി, മുസ്ലിം പൈതൃകത്തിന്റെ വലിയ ഒരു അടയാളമായ. ഐന് സുബൈദ, നിലനിൽക്കുന്നു. ഹിജ്റ 40 – 60 കാലഘട്ടങ്ങളില് (എ. ഡി 660 – 680) അക്കാലത്തെ ഭരണാധികാരിയായിരുന്ന മഹാനായ മുആവിയ ബിന് അബീസൂഫ്യാന് (റ) മക്കയിലെ മലഞ്ചെരുവിലെയും മറ്റുമുള്ള അരുവികളില് നിന്നും കിണറുകളില് നിന്നും മക്കക്ക് പുറത്തുള്ള പരിസര പ്രദേശങ്ങളില് ജലസംഭരണികളും കുളങ്ങളും നിര്മിച്ച് അതിലേക്ക് വെള്ള മെത്തിക്കാനായി ചെറിയ കനാലുകളും കൈതോടുകളും നിര്മിച്ചതോടെയാണ് ശാസ്ത്രീയമായ ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പില്കാലത്ത് വന്ന ഖലീഫമാരും ഭരണാധികരികളും അവരുടേതായ സംഭാവനകളും നവീകരണ പ്രവര്ത്തനങ്ങളും ഈ മേഖലയില് നടത്തുകയുണ്ടായി. പിന്നീട് അബ്ബാസിയ്യ ഭരണാധികരികളില് പ്രശസ്തനായ ഖലീഫ ഹാറൂന് റഷീദിന്റെ കാലത്താണ്




ഐനു സുബൈദ (സുബൈദ അരുവി) എന്ന പേരില് അറിയപ്പെടുന്ന ബൃഹത്തായ ജലസേചന പദ്ധതി നടപ്പിലാക്കിയത്. അബ്ബാസി ഭരണത്തിന്റെ ശില്പികളിലൊരാളായ ജഅഫര് ബീന് അബൂമന്സൂറിന്റെ പുത്രിയും ഖലീഫാ ഹാറൂന് റശീദിന്റെ ഭാര്യയുമായ സുബൈദ ബിന്ത് അബീജഅ്ഫര് എന്ന മഹതിയാണ് കാലത്തെ തോല്പിച്ച ഈ വലിയ സംരംഭത്തിന് പിന്നിലെ ചാലകശക്തി.
വലിയ ധര്മിഷ്ടയും ഭക്തയുമായിരുന്ന സുബൈദ, ഹജ്ജിന് പോയപ്പോഴാണ് വെള്ളത്തിന്റെ അപര്യാപ്തതമൂലം ഹാജിമാര് അനുഭവിക്കുന്ന പ്രയാസം നേരിട്ട് മനസ്സിലാക്കിയത്. അതിനൊരു ശാശ്വത പരിഹാരം വേണമെന്ന് തീരുമാനിച്ച അവര് സ്വന്തം ചെലവില് തന്നെ അതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അക്കാലത്ത് ബഗ്ദാദിലും മറ്റുമുള്ള വലിയ എഞ്ചീനീയര്മാരെയും ശാസ്ത്രജ്ഞരെയും അറിയപ്പെട്ട നിര്മ്മാണ പ്രവര്ത്തകരെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് പദ്ധതികളാവിഷ്കരിച്ചു. വ്യക്തവും കൃത്യവുമായ പഠനത്തിന്റെ അടിസ്ഥാനത്തില് തന്നെ വിവിധ സംരംഭംങ്ങള്ക്ക് അവര് തുടക്കം കുറിച്ചു.
ത്വാഇഫിന് സമീപമുള്ള വാദീ നുഅ്മാനിലെ ഒരു മലമുകളിലുള്ള ജലസമൃദ്ധമായ തടാകത്തില് നിന്നും മക്ക, മിന, മുസ്ദലിഫ, അറഫാ തുടങ്ങിയ മശാഇറുകളിലേക്ക് നിര്ലോഭം വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി. ഹിജ്റ് 194 (എ ഡി 809) ലാണ് ബൃഹത്തായ ഈ പദ്ധതിയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള് നടക്കുന്നത്. പ്രസ്തുത മലമുകളില്നിന്നും കനാല് നിര്മ്മിച്ച് അരുവിയായി അറഫയിലെ ജബലുറഹ്മയുടെ പരിസരത്തേക്കും, അവിടെനിന്ന് മസാമീന് താഴ്വരവഴി മുസ്ദലിഫയിലേക്കും തുടര്ന്ന് മിനായിലേക്കും അങ്ങനെ അവസാനം മക്കക്കടുത്തുള്ള വലിയ ഒരു കിണറിലേക്കും വെള്ളം എത്തിക്കുന്ന രീതിയാണ് നടപ്പിലാക്കിയത്. ഈ കിണര് ഇന്നും അസീസിയ്യ ഭാഗത്തുള്ള ശൈഖ് ഇബ്നുബാസ് മസ്ജിദിന് സമീപം സുബൈദ കിണര് എന്ന പേരില് നിലകൊള്ളുന്നു. ഈ കനാലിന്റെ നിര്മ്മാണത്തിലെ എഞ്ചീനീയറിംഗ് സംവിധാനം ഇന്നും ഏറെ അതിശയിപ്പിക്കുന്നതാണ്. ദിവസവും മുപ്പതിനായിരം മുതല് നാല്പതിനായിരം ഘനം (3000 – 4000 ടാങ്കര് ലോറി) വെള്ളം ഈ കനാല് വഴി ഒഴുകിയിരുന്നതായി ഇതേകുറിച്ച ചരിത്രങ്ങള് സൂചിപ്പിക്കുന്നു. മാത്രമല്ല അറഫ ദിനം വെള്ളത്തിന്റെ ഒഴുക്ക് 90 ശതമാനവും അറഫയിലേക്ക് തിരിച്ച് വിടാനും അറഫക്ക് ശേഷം അവിടത്തേക്കുള്ള ഒഴുക്ക് നിറുത്തി പിന്നീട് മുസ്ദലിഫയിലേക്കും അതിന് ശേഷം വെള്ളം മുഴുക്കെയും മിനായിലേക്കും ഒഴുകുന്നു. ജനങ്ങളുടെ ഒഴുക്കിനനുസരിച്ച് വെള്ളത്തെ തിരിച്ച് വിടാനുള്ള അതിശാസ്ത്രീയമായ സംവിധാനങ്ങളായിരുന്നു ഇതില് ഉപയോഗപ്പെടുത്തിയിരുന്നത്.
41 കിലോമീറ്ററുകള് നീളമുള്ള ഈ ബൃഹത്തായ ജലസേചന പദ്ധതി, ചുണ്ണാമ്പും വെള്ളം ചോര്ന്ന് പോകാത്ത പ്രത്യേകതരം വിലപിടിപ്പുള്ള പാറകള്കൊണ്ടും മറ്റുമാണ് നിര്മിച്ചിരിക്കുന്നത്. വെള്ളം മലിനമാകാതെ സുഗമമായ ഒഴുക്കിന് തടസ്സം നേരിടാത്ത കൃത്യമായ എഞ്ചിനീയറിംഗ് സംവിധാനമാണ് ഇതിന് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ മഴവെള്ളം ശുദ്ധജലമാക്കി ഈ കനാലിലേക്ക് ഒഴുകിയെത്താനുള്ള നൂതനമായ സംവിധാനങ്ങളും ഇടക്കിടക്ക് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പാറ മടകളിലൂടെയും മലഞ്ചെരുവുകളിലൂടെയും ഒഴുകന്ന കനാലിന്റെ ഭാഗങ്ങള് കേട് കൂടാതെ ഇന്നും നിലനില്ക്കുന്നു. മക്കയിലെ അല്ഹുദാ റോഡിലൂടെ സഞ്ചരിക്കുമ്പോള് നമുക്ക് ഇന്നും അത് കാണാം.( കടപ്പാട്) സുബൈദ തന്റെ സര്വ്വ മുതലും ഈ പദ്ധതിയുടെ പൂര്ത്തീകരണത്തിനായി ചെലവഴിക്കുകയായിരുന്നു. അവസാനം ധരിച്ചിരുന്ന ആഭരണങ്ങള് വരെ ഇതിനായി ചെലവഴിക്കേണ്ടി വന്നതായി ചരിത്രത്തില് നിന്നും നമുക്ക് വായിക്കാനാവുന്നു. ഇതിനുള്ള ചെലവു ഭാരിച്ചതാവാന് സാധ്യത യുണ്ടെന്നു പറഞ്ഞ തന്റെ സെക്രട്ടറിയോട് അവര് പറഞ്ഞ മറുപടി. ഈ പദ്ധതിക്ക് വേണ്ടി (കലപ്പ കൊണ്ടുള്ള) ഓരോ വെട്ടിനും ഓരോ സ്വര്ണ നാണയം ചിലവാകുമെങ്കില് പോലും ഞാനിതുമായി മുന്നോട്ടു പോകും " എക്കാലവും സ്മരിക്കപ്പെടുന്ന മറ്റൊരു ജീവകാരുണ്യ സംരംഭമാണ് സുബൈദ നിര്മിച്ച ബഗ്ദാദില് നിന്ന് മക്ക വരെ 1200 കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡ്. അതിന് മുമ്പും ഒരു പാത നിലവിലുണ്ടായിരുന്നുവെങ്കിലും വേണ്ട രീതിയില് സംരക്ഷിക്കാത്തതിനാല് ഈ പാത വിസ്മൃതിയിലാകുകയും തന്മൂലം വഴിതെറ്റി വിശപ്പും ദാഹവും മൂലം മരുഭൂമിയില് തീര്ഥാടകര് മരിക്കുന്നത് സുബൈദ നേരില് കാണുകയുണ്ടായി. തീര്ഥാടകരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി മഹതിയുടെ നിര്ദേശ പ്രകാരം 1200 കിലോമീറ്റര് ദൈര്ഘ്യത്തില് ബഗ്ദാദ് മുതല് മക്ക വരെ ഖിബ്ല ലക്ഷ്യമാക്കി പാത നിര്മിക്കുകയാണുണ്ടായത്.
ബഗ്ദാദില്നിന്ന് ആരംഭിച്ച് കൂഫ, നജ്ഫ്, ഖാദിസിയ, മുഗ്യത്ത്, തലാബിയ, ഫിദ്, സമീറാഅ് വഴി നഖ്റയില് എത്തുന്ന പാത രണ്ടായി പിരിയുന്നു. ഒരു ശാഖ അല് ആഖാകിയ വഴി മദീനയില് എത്തുന്നു. രണ്ടാമത്തെ ശാഖ മുഖയ്യിദ്, അല് സലീല, ബിര്കാ സബദ, മഅദ് ദഹബ് (സ്വര്ണഖനി) വഴി സഫീന ഗമ്ര കടന്നു സാത് ഇറക് എന്ന മീകാത്ത് വഴി ബുസ്താന് വഴി മക്കയില് എത്തിച്ചേരുന്നു. ഈ പാതയില് നാല്പതില്പരം സ്ഥലങ്ങളിലെ ഇടത്താവളങ്ങളിലായി മനുഷ്യര്ക്കും മൃഗങ്ങള്ക്കും വിശ്രമ മന്ദിരങ്ങള്, കിണറുകള്, ജലാശയങ്ങള്, അതിഥി മന്ദിരങ്ങള്, മസ്ജിദുകള്, പോലീസ് സ്റ്റേഷന് എന്നിവ നിര്മിച്ചിരുന്നു.തീര്ഥാടകര്ക്ക് സൗകര്യവും സുരക്ഷിതവുമായിരുന്ന ഈ പാതയില് യാത്രാ സംഘങ്ങള്ക്ക് ദിക്കുകള് അറിയാനായി ഉയരത്തില് മിനാരങ്ങളും വിളക്ക് കാലുകളും സ്ഥാപിച്ചിരുന്നു. കരുത്തുറ്റ ഈ നിര്മിതികളുടെ ശേഷിപ്പുകള് ആയിരത്തിലേറെ വര്ഷങ്ങള്ക്ക് ശേഷം ഇന്നും കാണാവുന്നതാണ്. ഇറാഖ്, പേര്ഷ്യ, ഖുറാസാന്, ഖുര്ദിസ്താന് എന്നീ പ്രദേശങ്ങളില് നിന്നുമുള്ള ധാരാളം തീര്ഥാടകര് ഈ പാത ആയിരത്തിലേറെ സംവത്സരങ്ങള് പ്രയോജനപ്പെടുത്തിയിരുന്നു. കൂടാതെ കച്ചവടവും നടന്നിരുന്നു. വര്ഷത്തില് ആറു മാസം തീര്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്ന പാത ബാക്കി ആറു മാസം കച്ചവടക്കാരും പ്രദേശവാസികളും ഉപയോഗിച്ചു. പതിനേഴ് ലക്ഷം മിസ്കാലാണ് സുബൈദ ഈ പദ്ധതിക്ക് ചെലവാക്കിയത്. അക്കാലത്ത് ആ തുക 5,950 കിലോ സ്വര്ണത്തിന്റെ മൂല്യമായിരുന്നു. .( കടപ്പാട്) ഐന് സുബൈദയുടെ പുനരുദ്ധാരണത്തിന് വേണ്ടി അബ്ദുല്ല രാജാവിന്റെ നിര്ദേശ പ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അബ്ദുല് അസീസ് യൂനിവേഴ്സിറ്റി സിവില് എഞ്ചിനീയറിംഗ് വിഭാഗം തലവനായ പ്രഫസര് ഉമര് സിറാജ് അബു രിസയ്സ ആണ് ഈ കമ്മിറ്റിയുടെ തലവന്.