Friday, January 6, 2017

എം. റഷീദ്

എം. റഷീദ് .അന്തരിച്ചു.... --എന്റെ നാട്ടുകാരനും അയൽവാസിയുമായിരുന്നു അന്തരിച്ച റഷീദ്. സാമൂഹികപരിഷ്കർത്താവായിരുന്ന കോടഞ്ചേരി മരക്കാർ മുസ്ലിയാരുടെയും .എളയേടത്ത് ഉമ്മത്തി ഉമ്മ യുടെയും മകനായ . പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇളയേടത്ത് തറവാട്ടിലെ ഇ. മൊയ്തു മൗലവിയുടെയും വാക്കാട്ട് പാത്തുണ്ണിയുമ്മയുടെയും മകനായ എം. റഷീദ് 1925 -ല്‍ മാറഞ്ചേരി പനമ്പാടാണ് ജനനം . 1944 കാലഘട്ടത്തിൽ കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ പത്താം തരം വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പട്ട റഷീദ്, മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലിൽ തടവിലാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മാപ്പെഴുതി കൊടുക്കണമെന്നതിനാൽ പത്താതരം പഠനം മുടങ്ങി. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ എഴുതി വിജയിച്ചു.ജയകേരളം, കൗമുദി എന്നീ വാരികകളിലും മാതൃഭൂമി പത്രം എന്നിവയിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 1954-57 കാലയളവിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന .സഖാവ് എന്ന വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1957-60 കാലഘട്ടത്തിൽ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവർഷക്കാലം ചാലക്കുടിയിൽ നിന്നുള്ള .ചെങ്കതിർ. മാസികയുടെ പ്രസാധകരായി ജോലിചെയ്തു. വർഷങ്ങളായി മാധ്യമം ദിനപ്പത്രത്തിൽ വായനക്കിടയിൽ എന്ന പേരിൽ ഒരു പംക്തി എഴുതി വന്നിരുന്നു . കെ. ദാമോദരന്‍ ജീവചരിത്രം, (ഡി.സി. ബുക്സ്)റോസ ലക്‌സംബര്‍ഗ് ജീവചരിത്രം, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ജീവചരിത്രം,(ഐ.പി.എച്ച്) മുസ്ലിം സ്വാതന്ത്ര്യ സമരസേനാനികള്‍, 1921 കാര്‍ഷിക വിപ്ലവം (സൗമേന്ദ്രനാഥ ടാഗോറുമായി ചേര്‍ന്ന്), ഇ.എം.എസ്. വിയോജനക്കുറിപ്പുകള്‍ (ഒരു സംഘം ലേഖകര്‍) തുടങ്ങിയവ എം. റഷീദിന്റെ കൃതികളാണ്. മുഷ്യാവകാശപ്രവര്‍ത്തകനുള്ള മുകുന്ദന്‍ സി. മേനോന്‍ പുരസ്‌കാരം, എ. എ. മലയാളി അവാര്‍ഡ്, സൈനുദ്ദീന്‍ നൈന പുരസ്‌കാരം, കേരള പ്രസ് ക്ലബ്ബിന്റെ പത്രപ്രവര്‍ത്തക അവാര്‍ഡും ലഭിച്ചു. മൃതദേഹം ശനിയാഴ്ച പതിനൊന്നിന് വെളിയങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. എം.റഷീദിന്റെ .പിതാവ്. മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്റെ വലംകൈയായി പ്രവർത്തിച്ച.ഖിലാഫത്ത്. കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന.ഇ.മൊയ്തു മൗലവി. പത്രപ്രവർത്തനരംഗത്തും അദ്ദേഹം സംഭാവന നല്കിയിട്ടുണ്ട് അൽ അമീൻ പത്രം തുടങ്ങിയപ്പോൾ അതിന്റെ സഹപത്രാധിപരായി. തുടർന്ന് വളരെക്കാലം അൽ അമീനിന്റെ മുഖ്യ പത്രാധിപരായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവൻമേനോൻ, കെ. കേളപ്പൻ, കെ. മാധവൻ നായർ, എ.കെ.ജി. തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു.
1921- ലെ മലബാർ ലഹളക്കാലത്ത് മൊയ്തുമൗലവി ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. മാറഞ്ചേരിയിലെ വീട് പട്ടാളക്കാർ കൊള്ളയടിച്ചു. മലബാർ ലഹള. ഖിലാഫത്ത്. നിയമലംഘനം‌ എന്നിങ്ങനെ സം‌ഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭകാലം. ഇക്കാലത്ത് വെല്ലൂർ. രാജമന്ത്രി എന്നീ ജയിലുകളിലും‌ അദ്ദേഹം ജയിൽവാസം അനുഭവിച്ചു.കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ, മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് എന്നിവയിൽ അംഗമായ അദ്ദേഹം ഭരണഘടനാ നിർമ്മാണ സമിതിയിലും രാജ്യസഭയിലും പ്രതിനിധിയായി. കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ദീർഘകാലം അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
1985-ൽ അലഹാബാദിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സമ്മേളനത്തിൽ മൊയ്തുമൗലവിക്ക് പ്രത്യേക ബഹുമതി നൽകി ആദരിച്ചു. സമ്മേളനത്തിന് പതാക ഉയർത്തിയതും അദ്ദേഹമായിരുന്നു.
നൂറ്റി എട്ട് വയസ്സുള്ളപ്പോൾ ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം കോഴിക്കോട് നിന്ന് തൃശൂർ വരെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കാണാൻ യാത്ര ചെയ്തത് ശ്രദ്ധേയമായിരുന്നു. പ്രാദേശിക പോലീസിൽ നിന്നും ഇതിന്റെ അന്വേ‍ഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നടത്തിയ ഒറ്റയാൾ നിരാഹാര സമര പ്രഖ്യാപനം പ്രായത്തിലും തളരാത്ത പോരാട്ട വീര്യത്തിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. നമ്മോടു വിട്ടു പിരിഞ്ഞ എം.റഷീദ്.എന്നവർക്ക് . അല്ലാഹു അവര്‍ക്ക് ജീവിതത്തില്‍ വന്ന പിഴവുകള്‍ പൊറുത്തു കൊടുക്കട്ടെ..ഖബര്‍ പ്രകാശമാക്കി കൊടുക്കട്ടെ..ആമീന്‍ ..

No comments:

Post a Comment