Saturday, January 7, 2017

ബര്‍മ്മ-മ്യാന്‍മറിലെ.റോഹിങ്ക്യ മുസ്ലിംകള്‍

എ.ഡി. പതിനഞ്ചാംനൂറ്റാണ്ടായപ്പോഴേക്കും നാല്‍പത്തെട്ടോളം മുസ്‌ലിം രാജാക്കന്മാരുള്ള സ്റ്റേറ്റായിരുന്നുവത്രെ ബര്‍മ്മ . പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍വരെ ബര്‍മ്മയില്‍ മുസ്‌ലിംകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. മതകീയ അടയാളങ്ങളുയര്‍ത്തിപ്പിടിച്ച്‌ ജീവിതം നയിക്കാനും മറ്റും യാതൊരുവിധ പ്രതിസന്ധിയും നേരിടാത്ത കാലമായിരുന്നു അത്‌.ഇന്ന് പള്ളികളും ഇസ്ലാമിക പഠനശാലകളും അനധികൃത സ്ഥാപനങ്ങളാണെന്നാണ് മ്യാന്‍മറിയന്‍ ബുദ്ധ'മതം'.ബുദ്ധ തീവ്രവാദികളില്‍നിന്ന് ക്രൂരമായ പീഡനമാണ് മ്യാന്‍മറിലെ ഏറ്റവും ദരിദ്രരും നിരക്ഷരരുമായ റോഹിങ്ക്യ മുസ്ലിംകള്‍ ഏറ്റുവാങ്ങുന്നത്. മ്യാന്‍മര്‍ മുസ്ലിംകള്‍ പലതവണ ബുദ്ധ വര്‍ഗീയവാദികളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 1942-ല്‍ 'മാഗ്' ബുദ്ധിസ്റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തേണ്ടിവരികയും ചെയ്തു. 1978-ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്ലിംകളെ ബംഗ്ളാദേശിലേക്ക് നാടുകടത്തി. 1982-ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്ലിംകളുടെ പൌരത്വം തന്നെ റദ്ദാക്കുകയാണുണ്ടായത്.
1992-ല്‍ മൂന്നു ലക്ഷത്തിലേറെ വരുന്ന മറ്റൊരു സംഘത്തെയും ബംഗ്ളാദേശിലേക്ക് നാടുകടത്തി. അവശേഷിക്കുന്നവരെ ജനസംഖ്യ കുറച്ച് വളര്‍ച്ച നിയന്ത്രിക്കാനാണ് ഭരണകൂടം തീരുമാനിച്ചത്. അതിന്റെ ഭാഗമായി 30 വയസ് തികയാത്ത മുസ്ലിം യുവാവിനും 25 വയസ് തികയാത്ത യുവതിക്കും വിവാഹം പാടില്ലെന്ന നിയമം കൊണ്ടുവന്നു.
തുടരെ തുടരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളില്‍ മുസ്ലിം രാജ്യങ്ങളോ ആഗോള സമൂഹമോ ഇടപെടാതിരുന്നത് മ്യാന്‍മര്‍ സര്‍ക്കാറിന് അവരുടെ മനുഷ്യത്വവിരുദ്ധ അജണ്ട നടപ്പാക്കാന്‍ ഉര്‍ജ്ജം പകര്‍ന്നു. ഇപ്പോള്‍ നടക്കുന്ന വംശ ശുദ്ധീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. യു.എന്‍ ഒരുകാര്യം ചെയ്യാന്‍ ദയവു കാണിച്ചു. ലോകത്ത് ഏറ്റവുമധികം പീഡനങ്ങളനുഭവിക്കുന്ന ന്യൂനപക്ഷമെന്ന 'ടൈറ്റില്‍' നല്‍കി ഈ 'ആടു' ജീവിതങ്ങളെ 'ആദരിച്ചു'.

No comments:

Post a Comment