Wednesday, January 4, 2017

ഐനു സുബൈദ (സുബൈദ അരുവി)

1200 വര്‍ഷങ്ങളായി.മുസ്‌ലിം പൈതൃകത്തിന്‍റെ വലിയ ഒരു അടയാളമായ  ഐനു സുബൈദ (സുബൈദ അരുവി)

                                                                                                                                                                                                                                                                                                               അൽഹംദുലില്ല ഈകഴിഞ്ഞ (1437 ദുൽഹജ്ജ്) അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യംലഭിച്ചു അൽഹംദുലില്ല.. കൂടെ എന്റെ സുഹൃത്തുക്കളായ മുഹമ്മദ്ഷാജി ഷമീം എന്നിവരും ഉണ്ടായിരുന്നു .സൗദി ആഭ്യന്തര ഹജ്ജ് ഗ്രൂപ്പായ മുഹമ്മദ് ബിൻ സാലം അൽ അഹ്മദി എന്ന ഗ്രൂപ് വഴിയാണ് ഹജ്ജിനു പോയത് .ദുൽഹജ്ജ് 7 നു രാവിലെ ബദറിൽ നിന്ന് പുറപ്പെട്ടു റബ്ബിന്റെ തൗഫീഖ് കൊണ്ട് ഹജ്ജിന്റെ കർമങ്ങളെല്ലാം ഭംഗിയായി നിർവഹിക്കാനും എളിയ അറിവിന്റെ വെളിച്ചത്തിൽ കഴിയുന്ന അമലുകളെല്ലാം പൂർത്തിയാക്കാനും സാധിച്ചു അൽഹംദുലില്ല അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ..ഞങ്ങൾ വന്ന ഗ്രൂപ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത് മിനയുടെയും മുസ്തലിഫയുടെയും അടുത്തുള്ള ഒരു പർവ്വതത്തിനു പിറകുവശത്തുള്ള ഹയ്യ് അസീസിയ്യ എന്ന സ്ഥലത്തായിരുന്നു .താമസിക്കുന്ന ഹോട്ടലിന്റെ അടുത്തുള്ള പള്ളിയിൽ പോകുമ്പോഴും മിനായിൽ പോകുമ്പോഴും ഞങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു ഒരു വിസ്മയകാഴ്ചയായിരുന്നു നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന ഒരു ഭിത്തിയുടെ ആകൃതിയിൽ അതിപുരാതന നിർമിതി .ഇത് എന്താണ് എന്ന് അറിയാൻ കൗതുകമായി പലരോടും അന്യഷിച്ചു പലരും പല കഥകൾ പറഞ്ഞു ഒന്നും തൃപ്തികരമായില്ല.അതിന്റെ അടുത്ത് ചെന്ന് പരിശോധിച്ചു .നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കനാൽ ആണ് എന്ന് മനസിലായി .അപ്പോൾ കൂടുതൽ അതെ കുറിച്ച് അറിയാനും പഠിക്കാനും താല്പര്യം കൂടി .അതിനു വേണ്ടി ചികഞ്ഞു അന്യഷിച്ചപ്പോഴാണ് മനസിലായത് എന്നോ എവിടെയോ വായിച്ചു വിസ്മൃതിയിലായ സുബൈദ കനാലിന്റെ തിരുശേഷിപ്പുകളാണ് എന്ന് ബോദ്ധ്യപ്പെട്ടത് .സുബൈദാ കനാലിലൂടെ ഇപ്പോള് വെള്ളം ഒഴുകുന്നില്ല. എന്നാല് മലകള് തുരന്നും പാറകള് പൊട്ടിച്ചും കെട്ടിയുയര്ത്തിയ അത്ഭുതകരമായ നിര്മിതിയുടെ ഭാഗങ്ങള് ഇന്നും മക്കയിലും, മിനായിലും, മുസ്ദലിഫയിലും, അറഫയിലുമെല്ലാം കാണാം. നൂറ്റാണ്ടുകള് പലത് പിന്നിട്ടെങ്കിലും സുബൈദ അരുവി ഇന്നും കാണികള്ക്ക് അല്ഭുതമാണ്. കിടയറ്റ എഞ്ചീനീ യറിങ്ങിന്റെയും കൃത്യമായ രൂപ കല്പനയു ടെയും കണിശമായ വൈദഗ്ദ്യത്തി ന്റെയും പര്യായമായ ഐന് സുബൈദ, നൂറ്റാണ്ടുകള് പിന്നിട്ടിട്ടും ഇസ്ലാമിക ഖിലാഫത്തിന്റെ പ്രതാപവും ഐശ്വര്യവും വിളിച്ചോതുകയാണ് ഇന്നും. കാലപ്പഴക്കത്താലും പില്കാലത്ത് നേരിട്ട അശ്രദ്ധമൂലവും, പ്രകൃതി ദുരന്തത്താലും, പലഇടങ്ങളിലും കേടുപാടുകള് സംഭവിച്ചിട്ടുണ്ടെങ്കിലും 1200 വര്ഷങ്ങളായി, മുസ്ലിം പൈതൃകത്തിന്റെ വലിയ ഒരു അടയാളമായ. ഐന് സുബൈദ, നിലനിൽക്കുന്നു. ഹിജ്റ 40 – 60 കാലഘട്ടങ്ങളില് (എ. ഡി 660 – 680) അക്കാലത്തെ ഭരണാധികാരിയായിരുന്ന മഹാനായ മുആവിയ ബിന് അബീസൂഫ്യാന് (റ) മക്കയിലെ മലഞ്ചെരുവിലെയും മറ്റുമുള്ള അരുവികളില് നിന്നും കിണറുകളില് നിന്നും മക്കക്ക് പുറത്തുള്ള പരിസര പ്രദേശങ്ങളില് ജലസംഭരണികളും കുളങ്ങളും നിര്മിച്ച് അതിലേക്ക് വെള്ള മെത്തിക്കാനായി ചെറിയ കനാലുകളും കൈതോടുകളും നിര്മിച്ചതോടെയാണ് ശാസ്ത്രീയമായ ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പില്കാലത്ത് വന്ന ഖലീഫമാരും ഭരണാധികരികളും അവരുടേതായ സംഭാവനകളും നവീകരണ പ്രവര്ത്തനങ്ങളും ഈ മേഖലയില് നടത്തുകയുണ്ടായി. പിന്നീട് അബ്ബാസിയ്യ ഭരണാധികരികളില് പ്രശസ്തനായ ഖലീഫ ഹാറൂന് റഷീദിന്റെ കാലത്താണ്




ഐനു സുബൈദ (സുബൈദ അരുവി) എന്ന പേരില് അറിയപ്പെടുന്ന ബൃഹത്തായ ജലസേചന പദ്ധതി നടപ്പിലാക്കിയത്. അബ്ബാസി ഭരണത്തിന്റെ ശില്പികളിലൊരാളായ ജഅഫര് ബീന് അബൂമന്സൂറിന്റെ പുത്രിയും ഖലീഫാ ഹാറൂന് റശീദിന്റെ ഭാര്യയുമായ സുബൈദ ബിന്ത് അബീജഅ്ഫര് എന്ന മഹതിയാണ് കാലത്തെ തോല്പിച്ച ഈ വലിയ സംരംഭത്തിന് പിന്നിലെ ചാലകശക്തി.
വലിയ ധര്മിഷ്ടയും ഭക്തയുമായിരുന്ന സുബൈദ, ഹജ്ജിന് പോയപ്പോഴാണ് വെള്ളത്തിന്റെ അപര്യാപ്തതമൂലം ഹാജിമാര് അനുഭവിക്കുന്ന പ്രയാസം നേരിട്ട് മനസ്സിലാക്കിയത്. അതിനൊരു ശാശ്വത പരിഹാരം വേണമെന്ന് തീരുമാനിച്ച അവര് സ്വന്തം ചെലവില് തന്നെ അതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അക്കാലത്ത് ബഗ്ദാദിലും മറ്റുമുള്ള വലിയ എഞ്ചീനീയര്മാരെയും ശാസ്ത്രജ്ഞരെയും അറിയപ്പെട്ട നിര്മ്മാണ പ്രവര്ത്തകരെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് പദ്ധതികളാവിഷ്കരിച്ചു. വ്യക്തവും കൃത്യവുമായ പഠനത്തിന്റെ അടിസ്ഥാനത്തില് തന്നെ വിവിധ സംരംഭംങ്ങള്ക്ക് അവര് തുടക്കം കുറിച്ചു.
ത്വാഇഫിന് സമീപമുള്ള വാദീ നുഅ്മാനിലെ ഒരു മലമുകളിലുള്ള ജലസമൃദ്ധമായ തടാകത്തില് നിന്നും മക്ക, മിന, മുസ്ദലിഫ, അറഫാ തുടങ്ങിയ മശാഇറുകളിലേക്ക് നിര്ലോഭം വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി. ഹിജ്റ് 194 (എ ഡി 809) ലാണ് ബൃഹത്തായ ഈ പദ്ധതിയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള് നടക്കുന്നത്. പ്രസ്തുത മലമുകളില്നിന്നും കനാല് നിര്മ്മിച്ച് അരുവിയായി അറഫയിലെ ജബലുറഹ്മയുടെ പരിസരത്തേക്കും, അവിടെനിന്ന് മസാമീന് താഴ്വരവഴി മുസ്ദലിഫയിലേക്കും തുടര്ന്ന് മിനായിലേക്കും അങ്ങനെ അവസാനം മക്കക്കടുത്തുള്ള വലിയ ഒരു കിണറിലേക്കും വെള്ളം എത്തിക്കുന്ന രീതിയാണ് നടപ്പിലാക്കിയത്. ഈ കിണര് ഇന്നും അസീസിയ്യ ഭാഗത്തുള്ള ശൈഖ് ഇബ്നുബാസ് മസ്ജിദിന് സമീപം സുബൈദ കിണര് എന്ന പേരില് നിലകൊള്ളുന്നു. ഈ കനാലിന്റെ നിര്മ്മാണത്തിലെ എഞ്ചീനീയറിംഗ് സംവിധാനം ഇന്നും ഏറെ അതിശയിപ്പിക്കുന്നതാണ്. ദിവസവും മുപ്പതിനായിരം മുതല് നാല്പതിനായിരം ഘനം (3000 – 4000 ടാങ്കര് ലോറി) വെള്ളം ഈ കനാല് വഴി ഒഴുകിയിരുന്നതായി ഇതേകുറിച്ച ചരിത്രങ്ങള് സൂചിപ്പിക്കുന്നു. മാത്രമല്ല അറഫ ദിനം വെള്ളത്തിന്റെ ഒഴുക്ക് 90 ശതമാനവും അറഫയിലേക്ക് തിരിച്ച് വിടാനും അറഫക്ക് ശേഷം അവിടത്തേക്കുള്ള ഒഴുക്ക് നിറുത്തി പിന്നീട് മുസ്ദലിഫയിലേക്കും അതിന് ശേഷം വെള്ളം മുഴുക്കെയും മിനായിലേക്കും ഒഴുകുന്നു. ജനങ്ങളുടെ ഒഴുക്കിനനുസരിച്ച് വെള്ളത്തെ തിരിച്ച് വിടാനുള്ള അതിശാസ്ത്രീയമായ സംവിധാനങ്ങളായിരുന്നു ഇതില് ഉപയോഗപ്പെടുത്തിയിരുന്നത്.
41 കിലോമീറ്ററുകള് നീളമുള്ള ഈ ബൃഹത്തായ ജലസേചന പദ്ധതി, ചുണ്ണാമ്പും വെള്ളം ചോര്ന്ന് പോകാത്ത പ്രത്യേകതരം വിലപിടിപ്പുള്ള പാറകള്കൊണ്ടും മറ്റുമാണ് നിര്മിച്ചിരിക്കുന്നത്. വെള്ളം മലിനമാകാതെ സുഗമമായ ഒഴുക്കിന് തടസ്സം നേരിടാത്ത കൃത്യമായ എഞ്ചിനീയറിംഗ് സംവിധാനമാണ് ഇതിന് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ മഴവെള്ളം ശുദ്ധജലമാക്കി ഈ കനാലിലേക്ക് ഒഴുകിയെത്താനുള്ള നൂതനമായ സംവിധാനങ്ങളും ഇടക്കിടക്ക് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പാറ മടകളിലൂടെയും മലഞ്ചെരുവുകളിലൂടെയും ഒഴുകന്ന കനാലിന്റെ ഭാഗങ്ങള് കേട് കൂടാതെ ഇന്നും നിലനില്ക്കുന്നു. മക്കയിലെ അല്ഹുദാ റോഡിലൂടെ സഞ്ചരിക്കുമ്പോള് നമുക്ക് ഇന്നും അത് കാണാം.( കടപ്പാട്) സുബൈദ തന്റെ സര്വ്വ മുതലും ഈ പദ്ധതിയുടെ പൂര്ത്തീകരണത്തിനായി ചെലവഴിക്കുകയായിരുന്നു. അവസാനം ധരിച്ചിരുന്ന ആഭരണങ്ങള് വരെ ഇതിനായി ചെലവഴിക്കേണ്ടി വന്നതായി ചരിത്രത്തില് നിന്നും നമുക്ക് വായിക്കാനാവുന്നു. ഇതിനുള്ള ചെലവു ഭാരിച്ചതാവാന് സാധ്യത യുണ്ടെന്നു പറഞ്ഞ തന്റെ സെക്രട്ടറിയോട് അവര് പറഞ്ഞ മറുപടി. ഈ പദ്ധതിക്ക് വേണ്ടി (കലപ്പ കൊണ്ടുള്ള) ഓരോ വെട്ടിനും ഓരോ സ്വര്ണ നാണയം ചിലവാകുമെങ്കില് പോലും ഞാനിതുമായി മുന്നോട്ടു പോകും " എക്കാലവും സ്മരിക്കപ്പെടുന്ന മറ്റൊരു ജീവകാരുണ്യ സംരംഭമാണ് സുബൈദ നിര്മിച്ച ബഗ്ദാദില് നിന്ന് മക്ക വരെ 1200 കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡ്. അതിന് മുമ്പും ഒരു പാത നിലവിലുണ്ടായിരുന്നുവെങ്കിലും വേണ്ട രീതിയില് സംരക്ഷിക്കാത്തതിനാല് ഈ പാത വിസ്മൃതിയിലാകുകയും തന്മൂലം വഴിതെറ്റി വിശപ്പും ദാഹവും മൂലം മരുഭൂമിയില് തീര്ഥാടകര് മരിക്കുന്നത് സുബൈദ നേരില് കാണുകയുണ്ടായി. തീര്ഥാടകരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി മഹതിയുടെ നിര്ദേശ പ്രകാരം 1200 കിലോമീറ്റര് ദൈര്ഘ്യത്തില് ബഗ്ദാദ് മുതല് മക്ക വരെ ഖിബ്ല ലക്ഷ്യമാക്കി പാത നിര്മിക്കുകയാണുണ്ടായത്.
ബഗ്ദാദില്നിന്ന് ആരംഭിച്ച് കൂഫ, നജ്ഫ്, ഖാദിസിയ, മുഗ്യത്ത്, തലാബിയ, ഫിദ്, സമീറാഅ് വഴി നഖ്റയില് എത്തുന്ന പാത രണ്ടായി പിരിയുന്നു. ഒരു ശാഖ അല് ആഖാകിയ വഴി മദീനയില് എത്തുന്നു. രണ്ടാമത്തെ ശാഖ മുഖയ്യിദ്, അല് സലീല, ബിര്കാ സബദ, മഅദ് ദഹബ് (സ്വര്ണഖനി) വഴി സഫീന ഗമ്ര കടന്നു സാത് ഇറക് എന്ന മീകാത്ത് വഴി ബുസ്താന് വഴി മക്കയില് എത്തിച്ചേരുന്നു. ഈ പാതയില് നാല്പതില്പരം സ്ഥലങ്ങളിലെ ഇടത്താവളങ്ങളിലായി മനുഷ്യര്ക്കും മൃഗങ്ങള്ക്കും വിശ്രമ മന്ദിരങ്ങള്, കിണറുകള്, ജലാശയങ്ങള്, അതിഥി മന്ദിരങ്ങള്, മസ്ജിദുകള്, പോലീസ് സ്റ്റേഷന് എന്നിവ നിര്മിച്ചിരുന്നു.തീര്ഥാടകര്ക്ക് സൗകര്യവും സുരക്ഷിതവുമായിരുന്ന ഈ പാതയില് യാത്രാ സംഘങ്ങള്ക്ക് ദിക്കുകള് അറിയാനായി ഉയരത്തില് മിനാരങ്ങളും വിളക്ക് കാലുകളും സ്ഥാപിച്ചിരുന്നു. കരുത്തുറ്റ ഈ നിര്മിതികളുടെ ശേഷിപ്പുകള് ആയിരത്തിലേറെ വര്ഷങ്ങള്ക്ക് ശേഷം ഇന്നും കാണാവുന്നതാണ്. ഇറാഖ്, പേര്ഷ്യ, ഖുറാസാന്, ഖുര്ദിസ്താന് എന്നീ പ്രദേശങ്ങളില് നിന്നുമുള്ള ധാരാളം തീര്ഥാടകര് ഈ പാത ആയിരത്തിലേറെ സംവത്സരങ്ങള് പ്രയോജനപ്പെടുത്തിയിരുന്നു. കൂടാതെ കച്ചവടവും നടന്നിരുന്നു. വര്ഷത്തില് ആറു മാസം തീര്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്ന പാത ബാക്കി ആറു മാസം കച്ചവടക്കാരും പ്രദേശവാസികളും ഉപയോഗിച്ചു. പതിനേഴ് ലക്ഷം മിസ്കാലാണ് സുബൈദ ഈ പദ്ധതിക്ക് ചെലവാക്കിയത്. അക്കാലത്ത് ആ തുക 5,950 കിലോ സ്വര്ണത്തിന്റെ മൂല്യമായിരുന്നു. .( കടപ്പാട്) ഐന് സുബൈദയുടെ പുനരുദ്ധാരണത്തിന് വേണ്ടി അബ്ദുല്ല രാജാവിന്റെ നിര്ദേശ പ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അബ്ദുല് അസീസ് യൂനിവേഴ്സിറ്റി സിവില് എഞ്ചിനീയറിംഗ് വിഭാഗം തലവനായ പ്രഫസര് ഉമര് സിറാജ് അബു രിസയ്സ ആണ് ഈ കമ്മിറ്റിയുടെ തലവന്.

No comments:

Post a Comment