Sunday, October 8, 2017

എന്റെ വന്ദ്യ പിതാവ്.

എന്റെ വന്ദ്യ പിതാവ് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക്  മൂന്നു വർഷമായി മുഹറം ഇരുപത്തിഒന്നിനായിരുന്നു ഈ ലോകത്തെ തൊണ്ണൂറ്റിനാല് വർഷത്തെ ജീവിതത്തിനു വിരാമ മായത്.ബാല്യത്തിലെ.ഉപ്പാനെ കുറിച്ചുള്ള ഓർമ മൂന്നോ നാലോ മാസം കൂടുമ്പോൾ ബാംഗ്ലൂരിൽ നിന്നും വീട്ടിൽ വന്നെത്തുന്ന ഉപ്പ വല്ലാത്തൊരു സന്തോഷം പകരുന്നതായിരുന്നു നിര്‍ഭയമായി ജീവിക്കാന്‍ ഉപ്പ പഠിപ്പിച്ചു.കുറച്ചു കാലം ഉപ്പയുടെ കൂടെ ബാംഗ്ലൂരിൽ കഴിയാൻ അവസരമുണ്ടായി ആ ചെറിയ കാലയളവ് എന്നെ സംബധിച്ചിടത്തോളം ജീവിതത്തിന്റെ നല്ല പാടങ്ങളായിരുന്നു.രാവിലെ സുബ്ഹിക്ക് എണീറ്റ് പള്ളിയിൽ പോയി വന്നു പ്രാഥമിക കാര്യങ്ങൾ എല്ലാം നിർവഹിച്ചു കച്ചവടത്തിന് ഇറങ്ങും ഓഫീസുകളിലും മറ്റും ഉള്ള ഫയലുകളും പേപ്പറുകളും പഴയ സാധനങ്ങളും എല്ലാം എടുത്തു മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്ന കച്ചവടമായിരുന്നു.എല്ലാം കഴിഞ്ഞു ഉച്ചക്ക് ഒരു മണിക്ക് മുൻപായി റൂമിലെത്തും ളുഹർ നിസ്കാരവും കഴിഞ്ഞു പിന്നെ ഉറക്കം പിന്നെ അസറും മഗ്‌രിബും ഇശാഉം അത്താഴവും കഴിഞ്ഞു നേരത്തെ കിടന്നുഉറങ്ങും ഇതായിരുന്നു .എന്റെ ഉപ്പയുടെ ബാംഗ്ലൂർ ജീവിതത്തിലെ ഒരു ദിനം  അദ്ധ്വാനത്തിന്റെ മഹത്വം പ്രവര്‍ത്തികളിലൂടെ ഉപ്പ പകര്‍ന്നുനല്‍കി.അതുകൊണ്ട് ജീവിതത്തിൽ ഞാനറിയാതെത്തന്നെ അധ്വാനിക്കാനുള്ള  പ്രചോദനം കിട്ടി.പിതാവിൽ നിന്ന് പകർന്ന് കിട്ടിയ പാഠങ്ങൾ തുടർജീവിതത്തിനു കരുത്തുപകർന്നു കാര്‍ക്കശ്യവും ഗൗരവവുമുള്ള ഉപ്പ എപ്പോഴും സ്നേഹം ഉള്ളിലൊളിപ്പിച്ചു ജീവിച്ചു അതുകാരണം ഉപ്പയുമായുള്ള സമ്പർക്കം കുറവായിരുന്നു.ഞാനടക്കം പത്തു മക്കളെ ജന്മം നൽകി വളർത്തിയതിൽ ഉപ്പയുടെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും.പങ്ക് വളരെ വലുതാണ്. രണ്ടായിരത്തി ഒൻപതിൽ  എന്റെ പ്രിയപ്പെട്ട ഉമ്മാക്കും ഉപ്പാക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി അന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വരെ ഈയുള്ളവനും അനുഗമിച്ചിരുന്നു അന്ന് വളരെ ദുർബലരായിരുന്നു ഉപ്പ. കൂടെ നിന്ന് എല്ലാം പറഞ്ഞു കൊടുക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ ഭാവവും മട്ടുമായിരുന്നു ഉപ്പാക്ക് വല്ലാത്ത ഒരു പരിഭ്രമവും . ഞാൻ വല്ലാതെ വിഷമിച്ച നിമിഷങ്ങളായിരുന്നു. എല്ലാം പറഞ്ഞുമനസിലാക്കി കൊടുത്തു തിരിച്ചു ഞാൻ പോകുകയാണ് എന്ന് പറഞ്ഞു ഉപ്പാനെ ആലിംഗനം ചെയ്തപ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു ഞാനും നിയന്ത്രണം വിട്ടു കരഞ്ഞുപോയി.അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരുകുഴപ്പവുംകൂടാതെ ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തി അൽ ഹംദുലില്ല.പിന്നീടുള്ള ദിനരാത്രങ്ങൾ ഇബാദത്തിലും ദിഖിറിലും ആയിരുന്നു മരിക്കുന്നതിന്റെ ഒരു മാസം മുന്നേ വരെ എല്ലാ വക്തിനും ക്ര്യത്യമായി പള്ളിയിൽ പോയിരുന്നു.വിയോഗത്തിന്റെ  ഏതാനും ആഴ്ചമുന്പ് അയിലക്കാട് സിറാജുദ്ദീൻ (ഖ)അവർകളുടെ ആണ്ടിന്റെ ചോറ് ഞാൻ പോയി വാങ്ങിച്ചിരുന്നു അത് ഉപ്പാക്ക് ഞാൻ കുറച്ചു വാരിക്കൊടുത്തപ്പോൾ വേണ്ട എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ഇത് അയിലക്കാട് സൈദുമുസ്ലിയാരുടെ( അങ്ങനെയായിരുന്നു ഉപ്പ വിളിച്ചിരുന്നത് ഉപ്പാടെ അടുത്തബന്തുകൂടിയായിരുന്നു ഷെയ്ഖ് സിറാജുദ്ദീൻ) ആണ്ടിന്റെ ചോറാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ വാരിക്കൊടുത്ത ഒരു പിടി ചോറ് കഴിച്ചു.പിന്നെ ഞാൻ തിരിച്ചു സൗദിയിലേക്ക് വന്നു ഒരുമാസം കഴിഞ്ഞു ഒരു വെള്ളിയാഴ്ച ഈ ലോകത്തു നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു .വിവരമറിഞ്ഞു ഉടൻതന്നെ നാട്ടിലെത്താനും മയ്യിത്ത് കുളിപ്പിക്കാനും എല്ലാ കർമ്മങ്ങളിലും പങ്കെടുക്കാൻ സാധിച്ചു അൽ ഹംദുലില്ല.അല്ലാഹുവെ ഞങ്ങളുടെ പിതാവിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കണെ...ആമീന്‍...നമ്മിൽ നിന്ന് മരിച്ചുപോയ എല്ലാവര്ക്കും അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നൽകി റസൂലുല്ലാഹി(സ) തങ്ങളോടൊപ്പം സുഖലോക സ്വര്‍ഗത്തില്‍ അല്ലാഹു അവരെയും നമ്മെയും ഒരുമിച്ച്‌ കൂട്ടട്ടെ.ആമീന്‍...