Tuesday, June 6, 2017

ബദറിൻറെ ചരിത്ര ഭൂമിക.

ചരിത്രംസാക്ഷി....12/06/2017-ഇന്നലെ റമളാന്‍ 17 അല്ലാഹുവിന്റെ അനുഗ്രം കൊണ്ടു ഇന്നലെ ബദറിൻറെ ചരിത്ര ഭൂമികയിലായിരുന്നു നോമ്പു തുറ .നബി (സ) ഒരു തമ്പ് കെട്ടി അതിലിരുന്നു കൊണ്ടു കണ്ണീരൊഴുക്കി ദുആ ചെയ്ത സ്ഥലം അതു ഇന്ന് വിശാലമായ ഒരു പള്ളിയാണ്. മസ്ജിദ് അരീസ് .അവിടെയിരുന്നു നോമ്പു തുറയും മഗ്‌രിബ് നമസ്കാരവും- ക്രിസ്താബ്ദം 624. ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17 നാണ് ചരിത്ര പ്രസിദ്ധമായ ബദ്ര്‍ യുദ്ധം നടന്നത്. ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധമെന്ന നിലയിലും ആയിരക്കണക്കിനു വരുന്ന ശത്രു വ്യൂഹത്തെ കേവലം 313 പേരടങ്ങുന്ന പട്ടിണിപാവങ്ങൾ ആവശ്യമായ ആയുധവും അംഗബലവുമില്ലാത്തവര്‍ അത്യാവശ്യ ഭക്ഷണം പോലും മുസ്ലിംകള്‍ ക്കുണ്ടായിരുന്നില്ല. തങ്ങളുടെ വിശ്വാസവും ഈമാനിക ശക്തി കൊണ്ടും നിശ്ചയദാർഢ്യത്തിന്റെ മനസുമായി മുന്നേറിയ മഹാരദന്മാർ ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാനുള്ള അചഞ്ചലമായ ഉറപ്പായിരുന്നു ബദ്രീങ്ങളുടെ ശക്തിരഹസ്യം. ബദര്‍ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങള്‍ നമുക്കുനൽകുന്നുണ്ട് .ബദ്രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂര്‍വ്വികര്‍ നമുക്ക് പകർന്നു തന്ന പല നല്ല കുറെ ആചാരങ്ങൾ അതു അണയാതെ നോക്കേണ്ടതും നിലനിർത്തേണ്ടതും വിശ്വാസിയുടെ കടമയാണ്.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ..ആമീൻ ..



No comments:

Post a Comment