Saturday, August 27, 2022

ഇന്ത്യയിലെ ആദ്യ മുസ്ലിം

ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയാണ് എന്നാണ് നാമൊക്കൊ മനസിലാക്കിയിരിക്കുന്നത്  എന്നാൽ ചേരമാൻ പള്ളിയല്ല പൊന്നാനിയിലെ തോട്ടുങ്ങൽ പള്ളിയാണ് എന്ന കണ്ടെത്തലുമായി
പ്രമുഖ ചരിത്രകാരനായ ഡോ.എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചരിത്രകാരൻമാർ തയ്യാറാക്കിയ പൊന്നാനിയുടെ ബൃഹത്തായ ചരിത്രം എന്ന ഗ്രന്ഥത്തിലാണ്  പുതിയ നിരീക്ഷണം. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയെന്നാണ് നിലവില്‍ വിശ്വസിക്കപ്പെടുന്നത് .എന്നാല്‍ ഇതിന് ചരിത്രപരമായി പിന്‍ബലമില്ലന്നും ആധുനികവും ശാസ്ത്രീയവുമായ ചരിത്ര കണ്ടെത്തലുകള്‍ പ്രകാരം കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി പൊന്നാനിയിലെ തോട്ടുങ്ങല്‍ പള്ളിയാണെന്നാണ് ഈ ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. അത് കൊണ്ട് ഒന്ന് പോയി സന്ദർശിക്കാമെന്ന് കരുതി . പഴമയുടെ പെരുമയോടെ  ഭാരതപ്പുഴയോട് ചേര്‍ന്ന് തോട്ടുങ്ങൽ പള്ളി നിലകൊള്ളുന്നു. ഫരീദ് ഔലിയ (ഖ) പുതുക്കി പണിതു എന്ന് പറയപ്പെടുന്നു മഹാനവർകളുടെ ശിഷ്യൻ ഹുസൈൻ മുഹ്യദ്ധീൻ (ഖ) മഖ്ബറയും ഇവിടെയുണ്ട്. 500 വര്‍ഷത്തോളം ജുമുഅ നമസ്‌കാരം മുടങ്ങിക്കിടന്ന ഈ പള്ളിയില്‍ ഏഴു വര്‍ഷം മുമ്പാണ് വീണ്ടും ജുമുഅ ആരംഭിച്ചത്. പൊന്നാനിയില്‍ മഖ്ദൂമുമാര്‍ വന്ന് പള്ളി സ്ഥാപിച്ച് മതപഠനം തുടങ്ങിയതോടെയാണ് തോട്ടുങ്ങല്‍ പള്ളിയുടെ പ്രതാപം അസ്തമിച്ചത്.( 1124ല്‍ ചേരമാന്‍ മക്കത്ത് പോവുന്നതിനും കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ പൊന്നാനിയില്‍ പുരാതന അറബ് കുടിയേറ്റം നടന്നിരുന്നുവെന്ന് പുതിയ കണ്ടെത്തലുകള്‍ പറയുന്നു. 10ാം നൂറ്റാണ്ടിലായിരുന്നു ഇത്. 12ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കൊടുങ്ങല്ലൂരിലെത്തിയ മാലിക് ദീനാറും സംഘവും വിവിധ ദേശങ്ങളിലേക്ക് മതപ്രബോധകരെ അയച്ചെങ്കിലും പൊന്നാനിയിലേക്ക് വരാതിരുന്നത് ഇവിടെ നേരത്തേതന്നെ വ്യവസ്ഥാപിതമായ ഇസ്‌ലാമിക സമൂഹം രൂപപ്പെട്ടതിനാലാണെന്ന് എം ജി എസ് പറയുന്നു. ഇക്കാര്യം വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട് >കടപ്പാട്) മാലികുബ്‌നു ദീനാറും പന്ത്രണ്ട്‌ അനുയായികളുമായിരുന്നു കൊടുങ്ങല്ലൂരില്‍ വന്ന്‌ കപ്പലിറങ്ങിയത്‌.
. കൊടുങ്ങല്ലൂരില്‍ തന്നെ ആദ്യ പള്ളി നിർമിച്ചു മറ്റു ചില സ്ഥലങ്ങളിലും., ധര്‍മടം, ചിറക്കല്‍, ബക്കനൂര്‍ തുടങ്ങിയ പള്ളികള്‍ ഇതില്‍പ്പെടുന്നു. ഇസ്‌ലാം എന്ന്‌ കേരളത്തിലെത്തിയെന്നതിനെക്കുറിച്ച്‌ വ്യക്തമായ തെളിവുകളോന്നും ചരിത്രകാരന്മാര്‍ തീർത്തു പറഞ്ഞിട്ടില്ല. എന്നാല്‍ പ്രവാചക കാലത്തിനു മുമ്പുതന്നെ കേരളവുമായുള്ള അറബികളുടെ കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രങ്ങളിൽ കാണാം.സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍ (റ) രേഖപ്പെടുത്തുന്നു: ``അല്ലാഹു ഭൂമിയില്‍ ജനവാസമുള്ള മിക്ക സ്ഥലങ്ങളിലും ഇസ്‌ലാം ദീന്‍ വ്യാപിപ്പിച്ചു. പൂര്‍ണ്ണ മനസ്സോടെ പരപ്രേരണയോ, ഭീതിയോ നിര്‍ബന്ധമോ കൂടാതെയാണ്‌ `ഹിന്‍ദി' ലെ മലബാര്‍ ജനത ഇസ്‌ലാം മതം സ്വീകരിച്ചത്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട്‌ ഇസ്‌ലാം രൂഢമൂലമാവുകയും അതിന്റെ അംഗസംഖ്യ അത്ഭുതപൂര്‍വ്വമായി വര്‍ദ്ധിക്കുകയും ചെയ്‌തു'' (തുഹ്‌ഫതുല്‍ മുജാഹിദീന്‍).

No comments:

Post a Comment